kanjirappalli

ബസിൽനിന്ന് ഇറങ്ങുന്നതിനിടെ വീണ് വിദ്യാർഥിനിക്ക് പരിക്ക്; ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരേ കേസ്

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ ബസില്‍നിന്ന് വീണ് വിദ്യാർഥിനിക്ക് പരിക്കേറ്റ സംഭവത്തില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്ത് പോലീസ്. കാഞ്ഞിരപ്പള്ളി പോലീസാണ് കേസെടുത്തത്. പരിക്കേറ്റ വിദ്യാർഥിനിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കാഞ്ഞിരപ്പള്ളി പോലീസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ വിദ്യാർഥിനിയില്‍നിന്ന് ശനിയാഴ്ച രാവിലെയാണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്. അപകടത്തിനിടയാക്ക ബസ് സംഭവ ദിവസം രാത്രിയില്‍ തന്നെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ബസ് ഇപ്പോള്‍ പോലീസ് സ്റ്റേഷന് സമീപം പിടിച്ചിട്ടിരിക്കുകയാണ്. ബസ് ജീവനക്കാര്‍ക്കെതിരെ ലൈസന്‍സ് Read More…

general

ഒരു ജീവന്റെ പ്രശ്‌നമാണ്: നിമിഷപ്രിയയുടെ മോചനത്തിന് പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്ന് കെ സി വേണുഗോപാല്‍

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ഇടപെടണമെന്ന് കെസി വേണുഗോപാല്‍ എം പി. നാലുദിവസം മാത്രമാണ് ഇനി മുന്നിലുളളതെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൂടുതല്‍ കാര്യക്ഷമമായി വിഷയത്തെ കാണണമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. അടിയന്തരമായി സംസ്ഥാന മന്ത്രിതല സംഘം പ്രധാനമന്ത്രിയെ കാണണമെന്നും ഒരു ജീവന്റെ പ്രശ്‌നമാണ് എന്ന പരിഗണനയില്‍ മുഖ്യമന്ത്രി കൂടുതല്‍ ഗൗരവത്തോടെ ഈ വിഷയം കൈകാര്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, നിമിഷപ്രിയയുടെ മോചന വിഷയത്തില്‍ Read More…

weather

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു, അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു. അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഒഴികെയുള്ള 11 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും. മഴക്കൊപ്പം ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ കാറ്റിനും സാധ്യതയെന്നും മുന്നറിയിപ്പ്. ഇന്ന് എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, Read More…

general

കടനാട് മികച്ച കുടുംബാരോഗ്യ കേന്ദ്രo സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് നേടി

കടനാട്: പാലാ ഗവ: ജനറൽ ആശുപത്രിയ്ക്ക് പുറമെ 2024–25 വര്‍ഷത്തെ ആരോഗ്യ വകുപ്പിൻ്റെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡിന്റെ ഭാഗമായി കടനാട് കുടുംബാരോഗ്യ കേന്ദ്രം ജില്ലാതലത്തില്‍ മികച്ച കുടുംബാരോഗ്യ കേന്ദ്രമായി തെരഞ്ഞെടുക്കപ്പെട്ടു. 94.2 ശതമാനം മാര്‍ക്ക് നേടിയാണ് ഈ ആരോഗ്യസ്ഥാപനം രണ്ട് ലക്ഷം രൂപയുടെ അവാര്‍ഡ് കരസ്ഥമാക്കിയത്. ആശുപത്രിയിലെ ശുചിത്വം, മാലിന്യപരിപാലനം, അണുബാധ നിയന്ത്രണം തുടങ്ങിയ മേഖലകളില്‍ പുലര്‍ത്തിയ ഉയർന്ന നിലവാരമാണ് കായകല്‍പ്പ് അവാര്‍ഡിന് വഴിയൊരുക്കിയത്. കേരളസര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ Read More…

kanjirappalli

സൗജന്യ നേത്ര പരിശോധനയും കുട്ടികൾക്കുള്ള സൗജന്യ കണ്ണട വിതരണവും

കാഞ്ഞിരപ്പള്ളി ജില്ലാ അസോസിയേഷന്റെയും കാഞ്ഞിരപ്പള്ളി ലയൺസ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഐ മൈക്രോ സർജറി ആൻഡ് ലേസർ സെന്റർ അമിത ഐ കെയർ തിരുവല്ല യുടെ സഹകരണത്തോടെ നടത്തപ്പെട്ട ക്യാമ്പ് ബഹുമാന്യനായ എംപി ആന്റോ ആന്റണി ഉദ്ഘാടനം ചെയ്തു. ബഹുമാന്യയായDEO ശ്രീമതി റോഷ്ന അലിക്കുഞ്ഞ് അവർകളുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ഷാജിമോൻ ജോസ് സ്വാഗതം ആശംസിച്ചു. ജില്ലയുടെ ചീഫ് കോഡിനേറ്റർ ആയ സിബി മാത്യു പി കെ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ Read More…

Accident

വാ​ഗമണ്ണിൽ കാർ അപകടം; കുഞ്ഞിന് ഉൾപ്പെടെ പരുക്ക്

വാഗമൺ: കാർ നിർത്തിയിട്ട് ബാറ്ററി ചാർജ് ചെയ്തു കൊണ്ടിരിക്കെ മറ്റൊരു കാർ വന്നിടിച്ചു പരുക്കേറ്റ വിനോദസഞ്ചാരികളായ തിരുവനന്തപുരം സ്വദേശികളായ ആര്യ മോഹൻ ( 30) അയാൻ ( 4 വയസ്സ്) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 3 മണിയോടെ വാ​ഗമൺ ഭാ​ഗത്ത് വച്ചായിരുന്നു അപകടം.

pala

പാലാ ജനറൽ ആശുപത്രിക്ക്‌ ആരോഗ്യ വകുപ്പിന്റെ കായകൽപ് അവാർഡ്

പാലാ: 2025ലെ ആരോഗ്യ വകുപ്പിന്റെ സംസ്ഥാന കായകൽപ് അവാർഡിൽ പാലാ കെ.എം. മാണി സ്മാരക ഗവ. ജനറൽ ആശുപത്രി കോട്ടയം ജില്ലയിൽ ഒന്നാം സ്ഥാനവും കമന്റേഷൻ അവാർഡിൽ കേരളത്തിലെ നാലാം സ്ഥാനവും കരസ്ഥമാക്കി. 2024ൽ കമന്റേഷൻ അവാർഡ് കരസ്ഥമാക്കിയ പാലാ ജനറൽ ആശുപത്രി ഇപ്രാവശ്യം വളരെ ഉയർന്ന ഗ്രേഡോടെ കോട്ടയം ജില്ലയിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട ഏക ജനറൽ ആശുപത്രിയായി. അഭിമാനകരമായ നേട്ടമാണ് ആശുപത്രി നേടിയിരിക്കുന്നതെന്ന് ആശുപത്രി മാനേജിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ നഗരസഭാധ്യക്ഷൻ തോമസ് പീറ്ററും ആശുപത്രി സൂപ്രണ്ട് Read More…

pala

ഓടുന്ന ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ചുവീണ സംഭവം: നടപടിയ്ക്ക് ഡി ജി പി നിർദ്ദേശം നൽകി

പാലാ: ഓടുന്ന ബസിൽനിന്നു റോഡിലേക്കു വിദ്യാർത്ഥിനി തെറിച്ചുവീണ സംഭവത്തിൽ നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി നിർദ്ദേശം നൽകി. പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് നൽകിയ പരാതിയെത്തുടർന്നാണ് ഡി ജി പി നിർദ്ദേശം നൽകിയത്. സംഭവത്തിനിടയാക്കിയ ബസിൻ്റെ പെർമിറ്റ് റദ്ദാക്കണമെന്നും ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് റദ്ദാക്കി കർശന നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. അപകടസമയത്ത് ബസിൻ്റെ വാതിലുകൾ തുറന്ന നിലയിലായിരുന്നുവെന്നും സുരക്ഷാവീഴ്ച വരുത്തിയിട്ടുണ്ടെന്നും പരാതിയിൽ എബി ജെ ജോസ് ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച Read More…

general

ഏറ്റുമാനൂർ മിനി സിവിൽ സ്‌റ്റേഷന്റെ നിർമാണോദ്ഘാടനം ഇന്ന്

ഏറ്റുമാനൂർ മിനി സിവിൽ സ്റ്റേഷന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് ഇന്ന് (ജൂലൈ 12 ) തുടക്കം. ഏറ്റുമാനൂർ പോലീസ് സ്റ്റേഷനു സമീപമുള്ള നിർദിഷ്ട മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത്-ടൂറിസം വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർമാണോദ്ഘാടനം നിർവഹിക്കും. സഹകരണം-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും. കെ.ഫ്രാൻസിസ് ജോർജ് എം.പി, ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ഹേമലത പ്രേംസാഗർ, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ എന്നിവർ വിശിഷ്ടാതിഥികളാകും. അഞ്ചുനിലകളിൽ 3810 ചതുരശ്ര മീറ്റർ Read More…

kanjirappalli

ഇറങ്ങുന്നതിന് മുൻപ് ബസ് മുന്നോട്ടെടുത്തു, റോഡിൽവീണ വിദ്യാർഥിനി അദ്ഭുതകരമായി രക്ഷപ്പെട്ടു

കാഞ്ഞിരപ്പള്ളി : ഇറങ്ങുന്നതിന് മുൻപ് മുന്നോട്ടെടുത്ത ബസിൽനിന്ന് റോഡിൽ വീണ വിദ്യാർഥിനി അദ്ഭുതകരമായി രക്ഷപ്പെട്ടു. കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡില്‍ ആനിത്തോട്ടത്ത് ഇന്ന് (വെള്ളിയാഴ്ച) വൈകീട്ട് നാലോടെയായിരുന്നു സംഭവം. കാഞ്ഞിരപ്പള്ളി സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ബസില്‍നിന്ന് വീണത്. വിദ്യാർഥികൾ ഇറങ്ങുന്നതിന് മുൻപ് ബസ് മുന്നോട്ടെടുത്തതാണ് അപകടത്തിന് വഴിവെച്ചത്. വിദ്യാർഥിനി വീണിട്ടും ബസ് നിർത്താതെ പോവുകയും ചെയ്തു. അപകടത്തില്‍ വിദ്യാര്‍ഥിനി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.