ഈരാറ്റുപേട്ട :മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വായന മാസാചരണ സമാപന ത്തോടനുബന്ധിച്ച് കവി വീരാൻകുട്ടി വിദ്യാർത്ഥികളുമായി സംവദിച്ചു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനി അമീന ബഷീറിൻ്റെ മൂന്നാമത്തെ കവിത സമാഹാരം ശലഭായനം എന്ന കൃതിയുടെ പ്രകാശനം വീരാൻ കുട്ടി നിർവഹിച്ചു.മുസ്ലിം എജുക്കേഷൻ ട്രസ്റ്റ് ചെയർമാൻ പ്രൊഫസർ എം കെ ഫരീദ് അധ്യക്ഷത വഹിച്ചു . പുത്തൻപള്ളി മുസ്ലിം ജമാഅത്ത് ചീഫ് ഇമാം ബി എച്ച് അലി മൗലവി, ഐഡിയൽ ലൈബ്രററി കൺവീനർ പി എം മുഹ്സിൻ, എം Read More…
Year: 2026
ലഹരി; സമൂഹ വിപത്തിനെതിരെ ഒന്നിച്ചു പോരാടുക: പി.ഡി.പി
ഈരാറ്റുപേട്ട: യുവ തലമുറയെ വഴി തെറ്റിച്ച് സ്വയബോധം നഷ്ടപ്പെടുത്തി വ്യാപകമായ ദുർ പ്രവർത്തികൾക്ക് വഴി തെളിയിക്കുന്ന വൻ വിപത്തായായ മാരകമായ ലഹരിക്കെതിരെ കേരളീയ പൊതു സമൂഹം ഒന്നിച്ചു പോരാടണമെന്ന് പി.ഡി.പി സംസ്ഥാന സെക്രട്ടറിയേറ്റ് മെംബർ എം.എസ് നൗഷാദ് അഭിപ്രായപ്പെട്ടു. രാജ്യത്തെ പുരോഗതിയിലേക്കും അഭിവൃദ്ധിയിലേക്കും സമാധാന അന്തരീഷത്തിനും വേണ്ടി പ്രവർത്തിക്കുവാൻ പ്രാപ്തരായ യുവ തലമുറയെ കുറിച്ച് നാം പ്രതീക്ഷ പുലർത്തുമ്പോൾ ചതി കുഴിയിൽ അകപ്പെട്ട് ജീവിതം തകർക്കുന്ന യുവത്വം ഭയാനകമായ അന്തരീക്ഷത്തിലേക്ക് ചാടുകയാണ് ഈ മഹാ വിപത്തിനെതിരെ നാം Read More…
രാമപുരം കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് അസോസിയേഷന്‍ (MACCSA) ഉദ്ഘാടനം ചെയ്തു
രാമപുരം: മാര്‍ ആഗസ്തീനോസ് കോളേജിൽ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളുടെ സംഘടനയായ MACCSA യുടെ 2025-26ലെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടന്നു. പുതിയ അറിവുകള്‍ നേടുന്നതിനും വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും സാങ്കേതിക കാഴ്ചപ്പാടുകള്‍ ഒന്നിച്ചു ചേര്‍ന്ന് വലിയ വിജയങ്ങള്‍ക്ക് കളമൊരുക്കുന്നതിനും കമ്പ്യൂട്ടര്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കട്ടെയെന്ന് അദ്ധ്യക്ഷപ്രസംഗം നടത്തിയ കോളേജ് മാനേജര്‍ റവ. ഫാ. ബര്‍ക്ക്മാന്‍സ് കുന്നുംപുറം ആശംസിച്ചു. കോളേജിന്റെ പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്‌മെന്റിന്റെ സേവനം മഹത്തരമാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. റെജി Read More…
രാമപുരത്ത് നാലമ്പല ദർശനത്തിന് തുടക്കം: വരവേൽപ്പുമായി ജോസ് കെ മാണി എംപി
രാമപുരം: കർക്കിടകം ഒന്നിന് രാമപുരം നാലമ്പല തീർഥാടനത്തിന് തുടക്കമായി. രാവിലെ വിവിധ ജില്ലകളിൽനിന്ന് രാമപുരത്തെത്തിയ തീർത്ഥാടകർക്ക് ജോസ് കെ മാണി എംപിയുടെ നേതൃത്വത്തിൽ വരവേൽപ്പ് നൽകി. വിവിധ ജില്ലകളിൽ നിന്നെത്തിയ കെഎസ്ആർടിസി ഡ്രൈവർമാരെ മാലയിട്ട് അദ്ദേഹം സ്വീകരിച്ചു. രാമപുരത്തെ നാലമ്പലങ്ങളെ ഹൃദയത്തോട് ചേർത്തുവെച്ച തന്റെ പിതാവ് കെ.എം മാണിയുടെ സ്വപ്ന പദ്ധതിയായിരുന്നു രാമപുരം നാലമ്പല സർക്യൂട്ട് എന്ന് ജോസ് കെ മാണി പറഞ്ഞു. രാമപുരത്ത് കൂടുതൽ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീ ഭരതസ്വാമി Read More…
രാമപുരം കോളേജിൽ “ഫയർ ആൻഡ് സേഫ്റ്റി ” പരിശീലന ക്ലാസ്സ്
രാമപുരം: മാർ ആഗസ്‌തീനോസ് കോളേജിൽ ഫയർ ആൻഡ് സേഫ്റ്റി ഡിപ്പാർട്ട്മെൻറും(പാലാ) മാനേജ്മെൻറ് ഡിപ്പാർട്ട്മെൻ്റും സംയുക്തമായി അടിയന്തര സാഹചര്യത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനായി പരിശീലന പരിപാടി സംഘടിപ്പിച്ചു. ബി.ബി.എ വിദ്യാർത്ഥികൾക്കായ് നടത്തിയ പരിശീലന പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ ഡോ.റെജി വർഗീസ് മേക്കാടൻ ആധ്യക്ഷത വഹിച്ചു. ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ ജോസഫ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഡിപ്പാർട്ട്മെൻറ്, മേധാവി ലിൻസി ആൻ്റണി, അസി. പ്രൊഫസർ മീര എലിസബത്ത് അഗസ്റ്റിൻ തുടങ്ങിയവർ നേതൃത്വം നൽകി.
കൊല്ലത്ത് സ്കൂളിൽവെച്ച് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു; അപകടം വൈദ്യുതി കമ്പിയിൽ തട്ടി
കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ചു. സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ കയറിയപ്പോഴാണ് വിദ്യാര്‍ഥിക്ക് ഷോക്കേറ്റത്. 13 വയസുകാരനായ മിഥുനാണ് മരിച്ചത്. സ്‌കൂളിന് മുകളില്‍ കൂടി വൈദ്യുതലൈന്‍ അപകടരമായ അവസ്ഥയിലാണ് പോയിരുന്നതെന് നാട്ടുകാര്‍ ആരോപിച്ചു. രാവിലെ കുട്ടികള്‍ പരസ്പരം ചെരുപ്പെറിഞ്ഞ് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മിഥുന്റെ ചെരുപ്പ് കെട്ടിടത്തിന് മുകളില്‍ വീഴുകയും ഇതെടുക്കാനായി കുട്ടി ഷീറ്റിലേക്ക് കയറുകയുമായിരുന്നു. സ്‌കൂള്‍ ടെറസിനോട് വളരെ ചേര്‍ന്നാണ് ലൈന്‍ കമ്പി പോകുന്നത്. കയറുന്നതിനിടെയില്‍ അറിയാതെ Read More…
പ്രീമിയം നിരസിച്ചിട്ടും പണം മടക്കിനൽകാതിരുന്ന സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിന് പിഴ
പ്രീമിയം അടച്ച് ആരോഗ്യ ഇൻഷുറൻസ് എടുത്തയാളുടെ പോളിസി നിരസിച്ചിട്ടും പണം മടക്കിനൽകുന്നതിൽ വീഴ്ച വരുത്തിയ ഇൻഷുറൻസിനോടു പ്രീമിയം തുക പലിശ സഹിതം തിരിച്ചുനൽകാനും നഷ്ടപരിഹാരത്തിനും ഉത്തരവിട്ട് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ. കോട്ടയം മുട്ടമ്പലം സ്വദേശി എസ്.പി. മത്തായി സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനിയിൽനിന്ന് 1,26,381 രൂപ പ്രീമിയം അടച്ച് 2024 സെപ്റ്റംബർ രണ്ടിനാണ് ആരോഗ്യ ഇൻഷുറൻസ് പോളിസി വാങ്ങിയത്. പ്രൊപ്പോസൽ ഫോം നിരസിച്ചതിനേത്തുടർന്ന് 15 ദിവസത്തിനകം തുക ബാങ്ക് അക്കൗണ്ടിലേക്ക് മടക്കിനൽകുമെന്ന് പറഞ്ഞെങ്കിലും Read More…
വീട്ടമ്മമാർക്ക് ഭക്ഷ്യസുരക്ഷാ പരിശീലനവുമായി അരുവിത്തുറ കോളേജ്
അരുവിത്തുറ: മാതൃവേദി അരുവിത്തുറ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ അരുവിത്തുറ സെൻറ് ജോർജ് കോളേജ് ഫുഡ് സയൻസ് വിഭാഗത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് അടുക്കളയും ഭക്ഷ്യസുരക്ഷയും എന്ന വിഷയത്തിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. അരുവിത്തുറ ഫൊറോനാ പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ ഉദ്ഘാടനം ചെയ്തു. അടുക്കളയിലെ ഭക്ഷ്യസുരക്ഷ മാർഗ്ഗങ്ങൾ സംബന്ധിച്ച പ്രായോഗിക പരിശീലനമാണ് വീട്ടമ്മമാർക്ക് നൽകയത്. മാതൃജ്യോതി യൂണിറ്റ് ഡയറക്ടർ ഫാ. ലിബിൻ പാലയ്ക്കാതടത്തിൽ, ഫുഡ് സയൻസ് വിഭാഗം അധ്യാപകൻ ബിൻസ് കെ തോമസ്, ഷോണി കിഴക്കേത്തോട്ടം എന്നിവരും Read More…
കുറുമണ്ണ് സെൻറ് ജോൺസ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും ദീപിക നമ്മുടെ ഭാഷാ പദ്ധതി ഉദ്ഘാടനവും നടത്തപ്പെട്ടു
കുറുമണ്ണ്: ലയൺസ് ക്ലബ് ഓഫ് കൊല്ലപ്പള്ളി യുടെ നേതൃത്വത്തിൽ കുറുമണ്ണ് സെൻറ് ജോൺസ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടേയും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തപ്പെട്ടു. പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ബിജോയി ജോസഫിൻറ അദ്ധ്യക്ഷതയിൽ സ്കൂൾ മാനേജർ റവ.ഫാദർ തോമസ് മണിയൻചിറ നിർവഹിച്ചു. ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ഉള്ളൂർ അവാർഡ് ജേതാവും ഗാനരചയിതാവുമായ തോമസ് മൂന്നാനപ്പള്ളി Read More…
തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യും: സജി മഞ്ഞക്കടമ്പിൽ
കോട്ടയം: തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ സാർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ അലഞ്ഞ് തിരിഞ്ഞ് തെരുവിലൂടെ നടന്ന് മനുഷ്യരെ കടിക്കുകയും വാഹനങ്ങൾക്ക് കുറുകെ ചാടി അപകടം വരുത്തുകയും ചെയ്യുന്ന തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യാൻ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ കോട്ടയത്ത് തെരുവിൽ ഇറങ്ങുമെന്ന് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. തൃണമൂൽ കോൺഗ്രസ് കോട്ടയം ജില്ലാനേതൃയോഗം റോട്ടറി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ധേഹം. ജില്ലാ കോർഡിനേറ്റർ ഗണേഷ് ഏറ്റുമാനൂർ അദ്ധ്യക്ഷത വഹിച്ചു. പ്രഫ: ബാലൂ ജി.വെള്ളിക്കര, അൻസാരി ഈരാറ്റുപേട്ട, Read More…











