പാലാ: മൂന്നരലക്ഷത്തോളമുള്ള രൂപതാതനയർക്കാകെ പുതിയ മുന്നേറ്റവീഥി തുറന്ന് പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഡോജ്ജ്വല സമാപനം. രൂപതയുടെ സമസ്തമേഖലകളിലും വ്യത്യസ്തങ്ങളായ കർമ്മപരിപാടികൾ നടപ്പിലാക്കിയാണ് ഒരുവർഷം നീണ്ട ആഘോഷങ്ങൾക്ക് തിരശീല വീണത്. ആഘോഷപരിപാടികൾക്ക് തുടക്കമിട്ട സീറോ മലബാർ സഭാതലവൻ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലാണ് സമാപനസമ്മേളനത്തിലും ഉദ്ഘാടകനായെത്തിയത്. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു. സീറോ മലങ്കര സഭാതലവൻ മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ, സിബിസിഐ പ്രസിഡന്റും തൃശൂർ Read More…
Year: 2026
ഉഴവൂർ ഗ്രാമ പഞ്ചായത്തിൽ വിവിധയിനം പച്ചക്കറി വിത്തുകൾ അടങ്ങിയ പാക്കറ്റ്, പച്ചക്കറി തൈകൾ എന്നിവ വിതരണം ചെയ്തു
സംസ്ഥാന സർക്കാർ സമഗ്ര പച്ചക്കറി ഉൽപ്പാദന യഞ്ജം പദ്ധതിയുടെ ഭാഗമായി ഉഴവൂർ ഗ്രാമ പഞ്ചായത്തിൽ വിവിധയിനം പച്ചക്കറി വിത്തുകൾ അടങ്ങിയ പാക്കറ്റ്, 7500 പച്ചക്കറി തൈകൾ എന്നിവയുടെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് ശ്രീ തങ്കച്ചൻ കെ എം നിർവഹിച്ചു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം രാമചന്ദ്രൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായബിനു ജോസ്,സുരേഷ് വി റ്റി എന്നിവർ സംസാരിച്ചു. കാർഷിക വികസന സമിതി അംഗങ്ങളായ പിയുസ്, ശ്രീ കൃഷ്ണൻ കുട്ടി,സണ്ണി വെട്ടുകല്ലേൽ, കൃഷി അസിസ്റ്റന്റ് Read More…
പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം
പാലാ: പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ ഈരാറ്റുപേട്ട സ്വദേശി റഹിം എൻ.ജെ.( 28)യെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പിണ്ണാക്കനാട് ഭാഗത്ത് വച്ചായിരുന്നു അപകടം.
ലാബ് ടെക്നീഷ്യൻ ഒഴിവ്
പാലാ കെ.എം. മാണി സ്മാരക സർക്കാർ ജനറൽ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ തസ്തികയിൽ അഞ്ച് ഒഴിവുകളിലേക്കു കരാർ അടിസ്ഥാനത്തിൽ നിയമനത്തിനു ജൂലൈ 30 ന്(ബുധനാഴ്ച) രാവിലെ 11ന്് ആശുപത്രി ഓഫീസിൽ വച്ച് അഭിമുഖം നടത്തും. താല്പര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും ഫോട്ടോ പതിച്ച തിരിച്ചറിയൽരേഖയും അവയുടെ പകർപ്പും അപേക്ഷയും സഹിതം എത്തണം. യോഗ്യത: ഡി.എം.എൽ.ടി./ ബി.എസ്.സി എം.എൽ.ടി. വിശദവിവരത്തിന് ഫോൺ: 04822-215154.
പള്ളിക്കുന്നേൽ വിജയൻ നായർ (ഇത്തിപ്പിള്ളാച്ചൻ) നിര്യാതനായി
വേലത്തുശ്ശേരി: പള്ളിക്കുന്നേൽ വിജയൻ നായർ (ഇത്തിപ്പിള്ളാച്ചൻ–80) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന്. ഭാര്യ പന്തളം അറിഞ്ഞുവിളയിൽ സരസ്വതിയമ്മ. മക്കൾ: പി.വി.അനിൽകുമാർ (വാട്ടർ അതോറിറ്റി പാലാ), പി.വി.സുനിൽകുമാർ, പി.വി.സുനിതാ മോൾ (ഗവ. ഐടിഐ ഏറ്റുമാനൂർ). മരുമക്കൾ: പ്രിയ അനിൽ ചിറക്കൽ (പുറപ്പുഴ), ബിന്ദു സുനിൽ അറിഞ്ഞുവിളയിൽ (പന്തളം), രാജേഷ് സി.നായർ ചേരനാനിക്കൽ ഭരണങ്ങാനം (പിഎസ്‌സി ഓഫിസ് കോട്ടയം).
കോട്ടയം ജില്ലയിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം; വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാട്
കോട്ടയം ജില്ലയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. ജില്ലയില്‍ അങ്ങോളമിങ്ങോളം നിരവധി സ്ഥലങ്ങളില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചു. വൈദ്യുതി വിതരണവും താറുമാറായി. വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ മണിക്കൂറുകള്‍ വേണ്ടി വരുമെന്ന് കെഎസ്ഇബി അറിയിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് മിക്കയിടങ്ങളിലും ശക്തമായ കാറ്റ് വീശിയത്. വൈക്കം റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ മരം വീണ് വാഹനങ്ങള്‍ക്ക് കേടുപാട് പറ്റി. കിടങ്ങൂര്‍, കാണക്കാരി, കുറുപ്പുന്തറ എന്നിവിടങ്ങളില്‍ മരം ഒടിഞ്ഞുവീണ് Read More…
ആശമാരുടെ ഇൻസെന്റീവ് വർധിപ്പിച്ച് കേന്ദ്രസർക്കാർ; 2000 രൂപയിൽ നിന്ന് 3500 രൂപയാക്കി കൂട്ടി
ആശമാരുടെ ഇൻസെന്റീവ് വർധിപ്പിച്ച് കേന്ദ്രസർക്കാർ. 2000 രൂപയിൽ നിന്ന് 3500 രൂപയാക്കി കൂട്ടി. ലോക്സഭയിൽ ആണ് കേന്ദ്രം മറുപടി നൽകിയത്. എൻ കെ പ്രേമചന്ദ്രൻ എം പിയുടെ ചോദ്യത്തിനാണ് ലോക്സഭയിൽ കേന്ദ്ര സർക്കാർ മറുപടി നൽകിയത്. മാർച്ച് 4 ലെ എൻ എച്ച് എം യോഗത്തിൽ ആശവർക്കർമാരുടെ ഇൻസെന്‍റീവ് വർധിപ്പിക്കാൻ തീരുമാനിച്ചതായാണ് കേന്ദ്രം അറിയിച്ചത്. ആശവർക്കർമാരുടെ വിരമിക്കൽ ആനുകൂല്യം ഇരുപതിനായിരത്തിൽ നിന്ന് അൻപതിനായിരമാക്കിയെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. 10 വർഷം സേവനമനുഷ്ഠിച്ച് പിരിഞ്ഞു പോകുന്നവർക്കാണ് ഈ ആനുകൂല്യം. ആശവർക്കർമാരുടെ Read More…
എസ്എംവൈഎം യുവജനസംഗമം നടത്തപ്പെട്ടു
പാലാക്കാട് : സീറോ മലബാർ യൂത്ത് മൂവ്മെൻറ് എസ്എംവൈഎം പാലാക്കാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുവജനസംഗമം നടത്തപ്പെട്ടു. എസ്എംവൈഎം പാലാക്കാട് യൂണിറ്റ് ഡയറക്ടർ ഫാ. അഗസ്റ്റിൻ പാറപ്ലാക്കൽ സമേമളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് ദീപക് ജോസഫ് അധ്യക്ഷത വഹിച്ചു. രൂപത പ്രസിഡൻറ് അൻവിൻ സോണി ഓടച്ചുവട്ടിൽ, മദർ സുപ്പീരിയർ സി. ലെയോണി, റോബിൻ ജോബി, ഡോണ മാത്യു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും, ശേഷം എസ്എംവൈഎം പാലാ രൂപത മുൻ പ്രസിഡൻ്റ് എഡ്വിൻ ജോസി ക്ലാസ് നയിക്കുകയും Read More…
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കോട്ടയം: മഴ തുടരുന്നതിനാലും അതിശക്തമായ മഴ, കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നതിനാലും കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ, അവധിക്കാല കലാ-കായിക പരിശീലന സ്ഥാപനങ്ങൾ, മതപഠന കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച (ജൂലൈ 26) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
പാലാ രൂപത ലഹരിവിരുദ്ധ മാസാചരണ സമാപനം രാമപുരത്ത് 29 ന്
പാലാ: പാലാ രൂപതാ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ കേരള കത്തോലിക്കാസഭയുടെ ആഹ്വാനമനുസരിച്ച് അഗോള ലഹരിവിരുദ്ധ ദിനത്തില്‍ തുടക്കംകുറിച്ച ലഹരിവിരുദ്ധ മാസാചരണ പരിപാടികളുടെ സമാപനം 29 ന് ഉച്ചകഴിഞ്ഞ് 2 ന് രാമപുരത്ത് സെന്റ് അഗസ്റ്റ്യന്‍സ് ഫൊറോന പാരിഷ്ഹാളില്‍ നടക്കും. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ മുഖ്യാതിഥിയായിരിക്കും. രൂപതാ പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള അധ്യക്ഷത വഹിക്കും. പാലാ Read More…











