തീക്കോയി: കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാർ ഇലക്ട്രോണിക്സ് വിഭാഗം അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് തീക്കോയി ഗവണ്മെന്റ് ടെക്നിക്കൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി റോബോട്ടിക്സിൽ റോബോ വൈബ് എന്ന പേരിൽ ഏകദിന ശില്പശാല നടത്തി. സ്കൂൾ സൂപ്രണ്ട് ശ്രീ.വിപിൻ ജി കൃഷ്ണ ശില്പശാല ഉദ്ഘാടനം നടത്തി.ശില്പശാലയോട് അനുബന്ധിച്ച് ഫ്യൂച്ചർ ടെക്നോളജി എന്ന വിഷയത്തിൽ ക്ലാസ്സ്, ക്വിസ് മത്സരം എന്നിവ നടത്തുകയും തുടർന്ന് ഐ. എച്ച്. ആർ. ഡി നടത്തുന്ന ജനറേറ്റീവ് AI കോൺക്ലവിനെ പറ്റി വിശദീകരിക്കുകയും ചെയ്തു. ക്വിസ് മത്സര Read More…
Month: December 2025
പുതുവയൽ കൊല്ലകുഴിയിൽ പി.കെ സുകുമാരൻ നിര്യാതനായി
മുണ്ടക്കം: പറത്താനം പുതുവയൽ കൊല്ലകുഴിയിൽ പി.കെ സുകുമാരൻ (കുഞ്ഞറുക്കൻ – 72) നിര്യാതനായി. മൃതസംസ്കാരം നാളെ 2 / 12 /2025 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ :ഓമന സുകുമാരൻ മക്കൾ: രാജേഷ് ജയേഷ്,സീമ മരുമക്കൾ,പ്രമോദ്, രഞ്ചു.
മാർത്തോമ്മാശ്ലീഹ വചനം പാകി മുളപ്പിച്ചെടുത്ത നല്ല വയലാണ് നസ്രാണികൾ: മാർ കല്ലറങ്ങാട്ട്
പാലാ : മാർത്തോമ്മാശ്ലീഹ പാകി മുളപ്പിച്ച നസ്രാണി പാരമ്പര്യത്തിന്റെ കരുത്തും വിശ്വാസത്തിന്റെ വീര്യവും ഓർമ്മിപ്പിച്ചുകൊണ്ടാണ് നമ്മുടെ രൂപതയുടെ മഹാകുടുംബയോഗമായ ബൈബിൾ കൺവെൻഷന് തുടക്കമാകുന്നത് എന്ന് മാർ കല്ലറങ്ങാട്ട് ഉദ്ബോധിപ്പിച്ചു. ഡിസംബര്‍ 19 ന് ആരംഭിക്കുന്ന പാലാ രൂപത 43മത് ബൈബിള്‍ കണ്‍വെന്‍ഷന്റെ പന്തല്‍ കാല്‍നാട്ടുകര്‍മ്മം സെൻ്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്പ്. മംഗളവാർത്താക്കാലത്തിന്റെ പുണ്യവും തിരുപ്പിറവിയുടെ കാത്തിരിപ്പും നിറഞ്ഞുനിൽക്കുന്ന ഈ അവസരത്തിൽ, വചനം മാംസമാകുന്ന അത്ഭുതം സ്വന്തം ജീവിതത്തിൽ പകർത്താൻ വിശ്വാസികൾ തയാറാകണമെന്നും ‘നീ Read More…
ഉപഭോക്താവറിയാതെ മിനിമം ബാലൻസിൻ്റെ പേരിൽ പണം തട്ടിയെന്ന പരാതിയിൽ സ്വകാര്യ ബാങ്കിനെതിരെ അന്വേഷണം നടത്താൻ കേന്ദ്രധനമന്ത്രി നിർദ്ദേശം നൽകി
പാലാ: ഉപഭോക്താവിൻ്റെ അനുമതി കൂടാതെ ബാങ്ക് സ്വമേധയാ ആവറേജ് മിനിമം ബാലൻസ് ഉയർത്തിയശേഷം പരിധി പാലിക്കുന്നില്ലെന്നു കാട്ടി പിഴ എന്ന പേരിൽ പണം കവർന്നെന്ന പരാതിയെക്കുറിച്ച് അന്വേഷണം നടത്താൻ കേന്ദ്രധനകാര്യമന്ത്രി നിർദ്ദേശം നൽകി. ഉപഭോക്താവായ പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് പരാതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആക്സിസ് ബാങ്കിനെതിരെയാണ് അന്വേഷണത്തിന് കേന്ദ്ര ധനകാര്യമന്ത്രി നിർദ്ദേശം നൽകിയത്. ഇതു സംബന്ധിച്ച് പരാതിക്കാരന് കേന്ദ്രധനമന്ത്രാലയത്തിൻ്റെ അറിയിപ്പ് ലഭിച്ചു. ഉപഭോക്താവായ തൻ്റെ സമ്മതവും അറിവും ഇല്ലാതെ Read More…
രാമപുരം കോളേജ് വിമൻ സെൽ ഉദ്‌ഘാടനം ക്യാപ്റ്റൻ ബിന്ദു സെബാസ്റ്റ്യൻ നിർവ്വഹിക്കും
രാമപുരം: മാർ ആഗസ്തീനോസ് കോളേജ് വിമൻ സെൽ ഉദ്‌ഘാടനം 2 .12 .2025 2 പി എം ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. മലയാളികൾക്ക് അഭിമാനമായ ആദ്യ വനിതാ പൈലറ്റ് ബാച്ചിൽ അംഗമായിരുന്ന ക്യാപ്റ്റൻ ബിന്ദു സെബാസ്റ്റ്യൻ വിമൻ സെൽ ഉദ്‌ഘാടനം നിർവ്വഹിക്കും. 1994-ൽ ഇന്ത്യൻ വ്യോമസേനയിലേക്ക് പൈലറ്റായി കമ്മീഷൻ ചെയ്യപ്പെട്ട ആദ്യത്തെ വനിതാ ബാച്ചിൽ അംഗമായിരുന്നു ബിന്ദു സെബാസ്റ്റ്യൻ. വ്യോമസേനയിൽ ട്രാൻസ്‌പോർട്ട് വിമാനങ്ങളാണ് ഇവർ പറത്തിയിരുന്നത്. ‘Avro’ എന്ന വിമാനം തനിയെ പറത്തിയ ആദ്യകാല വനിതകളിൽ Read More…
“ശാസ്ത്ര സാമൂഹൃ മുന്നേറ്റങ്ങൾ ” അരുവിത്തുറ സെൻ്റ് ജോർജസ്സ് കോളേജിൽ അന്തർദേശീയ കോൺഫ്രൻസിന് തുടക്കമായി
അരുവിത്തുറ : സയൻസ്, സോഷ്യൽ സയൻസ്, ടെക്നോളജി മേഖലകളിലെ സമീപകാല മുന്നേറ്റങ്ങളെ ആസ്പദമാക്കി അരുവിത്തുറ സെൻറ് ജോർജ് കോളേജ് ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ദിദ്വിന അന്തർദേശീയ കോൺഫറൻസ് ഐക്രാസ്റ്റ് 2025 ആരംഭിച്ചു. കോൺഫറൻസിന്റെ ഉദ്ഘാടനം സിഡിറ്റ് മുൻ ഡയറക്ടറും ‘കേരള സർവകലാശാല ബയോ ഇൻഫോർമാറ്റിക്സ് വിഭാഗം മേധാവിയുമായിരുന്ന പ്രൊഫ. ഡോ. അച്യുത് ശങ്കർ എസ് നായർ നിർവഹിച്ചു. നിർമ്മിത ബുദ്ധിയുടെ മുന്നേറ്റത്തിൽ നൈതികതയും ധാർമ്മികതയും ചർച്ചയാവണമെന്ന് അദ്ധേഹം പറഞ്ഞു. കോളേജ് മാനേജർ റവ ഫാ Read More…
അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുല്‍ ഈശ്വറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ സ്ത്രീക്കെതിരെ സൈബർ അധിക്ഷേപം നടത്തിയതിന് അറസ്റ്റിലായ രാഹുൽ ഈശ്വറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രിയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി രാഹുലിനെ അറസ്റ്റ് ചെയ്തത്. രാഹുലിനൊപ്പം കേസിൽ പ്രതി ചേർക്കപ്പെട്ട സന്ദീപ് വാര്യർ, രജിത പുളിക്കൻ, ദീപാ ജോസഫ് എന്നിവർക്കെതിരെയും നടപടിയുണ്ടാകും. ഇവർക്ക് ഹാജരാകാനായി സൈബർ പൊലിസ് നോട്ടീസ് നൽകും. പരാതിക്കാരിക്കെതിരെ മോശം കമന്‍റുകള്‍ ചെയ്തവർക്കെതിരെയും കേസെടുക്കും. പരാതിക്കാരിക്കെതിരായ മോശം പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാൻ ഫെയ്സ് ബുക്കിനോടും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. Read More…
കിഫ്ബി മസാലബോണ്ട് ഇടപാട്: മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ്
കിഫ്ബി മസാലബോണ്ട് ഇടപാടിൽ മുഖ്യമന്ത്രിക്ക് ഇഡിയുടെ കാരണം കാണിക്കൽ നോട്ടീസ്. ഫെമ ചട്ട ലംഘന ചൂണ്ടിക്കാട്ടിയാണ് ഇഡി നടപടി. മുൻ മന്ത്രി ഡോ. തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥർക്കും നോട്ടീസയച്ചു. കിഫ്‌ബി ചെയർമാൻ എന്ന നിലയിലാണ് മുഖ്യമന്ത്രിക്ക് നോട്ടീസ് നൽകിയത്. അഡ്ജഡിക്കേറ്റീവ് അതോറിറ്റിയാണ് നോട്ടീസ് നൽകിയത്. ശനിയാഴ്ചയാണ് മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചത്. നോട്ടീസിൽ മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകണം. മറുപടി തൃപ്തികരമെങ്കിൽ നടപടി ക്രമങ്ങളിൽ നിന്ന് ഒഴിവാക്കും. മസാല ബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന വികസന Read More…
രാജ്യത്തെ ബാങ്കുകളിൽ പിഴ രഹിത സീറോ ബാലൻസ് അക്കൗണ്ടുകൾ വിദ്യാർത്ഥികൾക്കു അവകാശമാക്കണം: ബാങ്ക് ഉപഭോക്താക്കളുടെ സംഘടന
പാലാ: രാജ്യത്തെ എല്ലാ ബാങ്കുകളിലും പൊതുമാനദണ്ഡം നിശ്ചയിച്ചു സൗജന്യമെസേജ് സൗകര്യമുൾപ്പെടെ ലഭ്യമാക്കി പിഴ രഹിത സീറോ ബാലൻസ് അക്കൗണ്ടുകൾ വിദ്യാർത്ഥികൾക്കു അവകാശമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ബാങ്ക് കസ്റ്റമേഴ്സ് റൈറ്റ്സ് ആൻ്റ് പ്രൊട്ടക്ഷൻ നെറ്റ് വർക്ക് പാലാ സൺസ്റ്റാർ ഓഡിറ്റോറിയത്തിൽ, സംഘടിപ്പിച്ച ബാങ്ക് ഉപഭോക്താക്കളുടെ സമ്മേളനം ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾക്കു അധികം സൗകര്യങ്ങൾ ആവശ്യമില്ലെന്നിരിക്കെ ആവറേജ് മിനിമം ബാലൻസിൻ്റെയടക്കം നിരവധി പേരുകളിൽ മിക്ക ബാങ്കുകളും പിഴകൾ ഈടാക്കികൊണ്ടിരിക്കുന്ന നടപടി അനീതിയാണ്. ബാങ്കിംഗ് സാർവ്വത്രികമാകുന്ന കാലഘട്ടത്തിൽ രാജ്യത്തെ വിദ്യാർത്ഥികൾക്കു പിഴരഹിത അക്കൗണ്ടുകൾ Read More…










