kottayam

നിലവിലെ സാഹചര്യത്തിൽ കോളജുകളെ പൂർണമായി അഫിലിയേഷൻ മുക്തമാക്കാനാകില്ല: മന്ത്രി ആർ. ബിന്ദു

കോട്ടയം: കോളജുകളെ പൂർണമായും അഫിലിയേഷൻ മുക്തമാക്കണമെന്ന ആവശ്യം നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ പരിഗണിക്കാനാവില്ലെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹികനീതിവകുപ്പു മന്ത്രി ആർ. ബിന്ദു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ 2031ൽ വരേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള ആശയസമാഹരണത്തിനായി സംസ്ഥാന സർക്കാർ കോട്ടയത്ത് സംഘടിപ്പിച്ച ഏകദിനസെമിനാറിന് സമാപനം കുറിച്ച് മാമ്മൻ മാപ്പിള ഹാളിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ആഗോളവൽക്കരണത്തിന്റെ കാലത്ത് സമ്പന്നർക്കുവേണ്ടിമാത്രമായി വിദ്യാഭ്യാസ സംവിധാനങ്ങൾ മാറുമ്പോൾ പാവപ്പെട്ടവരെയും അരികുവൽക്കരിക്കപ്പെട്ടവരെയും ചേർത്തുപിടിക്കാതെ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖല പുതിയ കാലത്തിനനുസരിച്ച് പൊളിച്ചെഴുതാനാവില്ല. കേരളത്തിൽ ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി.) Read More…

Accident

വിവിധ അപകടങ്ങളിൽ 5 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് മണിമല സ്വദേശികളായ രമ്യ രാജീവ് ( 46 ) അവന്തിക രാജീവ് (19 ) എന്നിവർക്ക് പരുക്കേറ്റു.2 മണിയോടെ ചേർപ്പുങ്കൽ ഭാഗത്ത് വച്ചായിരുന്നു അപകടം. ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാരി ചിങ്ങവനം സ്വദേശി മേഴ്സി അലക്സിന് ( 72 ) പരുക്കേറ്റു ഉച്ചയ്ക്ക് ചിങ്ങവനം ഭാഗത്ത് വച്ചായിരുന്നു അപകടം. മണിമല ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് Read More…

general

മാവടി പള്ളിയിൽ സൗഹൃദം 2025

മാവടി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇടവകയുടെ വളർച്ചയ്ക്കും ആല്മീയ ജീവിതത്തിനും കരുതായിരുന്ന മുൻ വികാരിമാർ, മദർ സുപ്പീരിയേഴ്സ്, കൈക്കാരന്മാർ, ദേവാലയ ശുശ്രൂഷികൾ, അക്കൗണ്ടന്റുമാർ തുടങ്ങിയവരെ ആദരിക്കുന്നു. നാളെ (ഒക്ടോബർ 20 ന്) നടക്കുന്ന ഈ സ്നേഹസംഗമത്തിൽ മാർ ജേക്കബ് മുരിക്കൻ (ഓക്സിലറി ബിഷപ്പ് എമെരിത്തൂസ്) പിതാവ് പങ്കെടുക്കും. രാവിലെ 10.30 ന് സമൂഹബലി, അനുഭവങ്ങൾ പങ്കുവെക്കൽ,സ്നേഹാദരം, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും.

weather

അഞ്ചു ദിവസം ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ശക്തമായ മഴ തുടരാൻ സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഏഴ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പാണ്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകി. നാളെയും മറ്റന്നാളും 11 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് ആണ്. അറബിക്കടലിൽ ന്യൂന മർദ്ദം രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂന മർദ്ദമായി Read More…

general

പാഞ്ചാലിമേട് ടൂറിസം കേന്ദ്ര പരിസരം ശുചീകരിച്ചു

മുരിക്കുവയൽ ഗവർമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിലെ കുട്ടികൾ പ്രകൃതി പഠന യാത്രയുടെ ഭാഗമായി പാഞ്ചാലിമേട് ടൂറിസ്റ്റ് കേന്ദ്രം സന്ദർശിക്കുകയും പരിസരപ്രദേശങ്ങൾ ശുചീകരിക്കുകയും ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുനിൽകുമാർ ബി അധ്യാപകരായ സന്തോഷ് പിജി രേഖ രാജൻ എന്നിവർ പങ്കെടുത്തു ഇടുക്കി പാഞ്ചാലിമേട് ടൂറിസം കേന്ദ്രത്തിലെ ഉദ്യോഗസ്ഥരായ അഭിരാം സ്റ്റാലിൻ എന്നിവർ നേതൃത്വം നൽകി.

teekoy

തീക്കോയി ഗ്രാമപഞ്ചായത്ത് ഗ്രാമസഭകൾ ഒക്ടോബർ 23 മുതൽ

ഗ്രാമപഞ്ചായത്തിൽ പി.എം.ജി.എസ്.വൈ റോഡുകളുടെ നിർമ്മാണം, 2025-26 വാർഷിക പദ്ധതി അധിക ഗുണഭോക്താക്കളെ അംഗീകരിക്കൽ എന്നീ അജണ്ടകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഗ്രാമസഭകൾ ഒക്ടോബർ 23 മുതൽ 26 വരെ തീയതികളിൽ വിവിധ വാർഡുകളിൽ നടത്തുന്നതാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ജെയിംസ് അറിയിച്ചു.

Blog

കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്തില്‍ വികസനസദസ് നടത്തി

കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്തിലെ വികസനസദസ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കൂട്ടിക്കല്‍ സെന്റ് മേരീസ് പാരിഷ് ഹാളില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് മുണ്ടുപാലം അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി.ഡി.ഒ ഷാനവാസും ഗ്രാമപഞ്ചായത്തിന്റെ വികസനനേട്ടങ്ങള്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഗിരിജാകുമാരി അയ്യപ്പനും അവതരിപ്പിച്ചു. വാഗമണ്‍ റോഡ് അന്താരാഷ്ട്ര നിലവാരത്തില്‍ പൂര്‍ത്തീകരിക്കുക, മുതുകോരമല-ചക്കിപ്പാറ ടൂറിസം Read More…

erattupetta

ഹിജാബ് വിവാദം ഒഴിവാക്കേണ്ടതായിരുന്നു: സജി മഞ്ഞക്കടമ്പിൽ

ഈരാറ്റുപേട്ട: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ മുസ്ലിം പെൺകുട്ടി ശിരോവസ്ത്രം ധരിച്ചു എന്നത് വലിയ വിവാദമാക്കി കേരളത്തിൽ മുസ്ലിം-ക്രിസ്ത്യൻ വിരോധം വർദ്ധിപ്പിക്കുവാനും വേർതിരിവ് സൃഷ്ടിക്കുവാനും അതിലൂടെ ബി.ജെ.പിക്ക് നേട്ടമുണ്ടാക്കുവാനും സ്കൂൾ പിടിഎ പ്രസിഡണ്ടും, ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ടും ബോധപൂർവ്വം സ്കൂൾ മാനേജ്മെന്റിനെ ഉപയോഗിക്കുക ആയിരുന്നു എന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. പാല രൂപതയിൽപ്പെട്ട കത്തോലിക്ക മാനെജ്മെന്റിന്റെ കിഴിലുള്ള ചാവറ പബ്ലിക് സ്കൂളിലും, കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള ആനക്കല്ല് Read More…

general

ആളെ കാണ്മാനില്ല

വേലത്തുശ്ശേരി: എവറസ്റ്റ് വളവ് പായിക്കാട്ട് സുജാത (62 വയസ്സ്) ഇന്ന് രാവിലെ 9.00 AM മുതൽ കാണാതായി. പ്രദേശവാസികൾ തിരച്ചിൽ നടത്തിയെങ്കിലും ആളെ ഇതുവരെ കണ്ടെത്തൽ കഴിഞ്ഞിട്ടില്ല. ആളെകുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ MOB: 9961674030 ഈ നമ്പറിലോ, ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കുക.