അസ്സോസിയേഷൻ പ്രസിഡന്റ് നിഷാദ് വട്ടക്കയത്തിന്റെ അധ്യഷദയിൽ ചേർന്ന യോഗത്തിൽ സംഘടനയുടെ പ്രവർത്തനങ്ങളെ കുറിച്ചും പുതിയ പ്രോജക്റ്റ്കളെ കുറിച്ചും ജനറൽ സെക്രട്ടറി യാസിൻ ഖാൻ സംസാരിച്ചു ,ട്രഷറർ ഷരീഫ് പരീത് നന്ദി പറഞ്ഞു. വൈസ് പ്രസിഡന്റ് മാരായ മുജീബ് റഹ്മാൻ, സിയാദ് ലത്തീഫ് , സെക്രട്രിമാരായ റിഫായി, നിയാസ് ഖാൻ തുടങ്ങിയവർ സംസാരിച്ചു. യോഗം ഉദ്‌ഘാടനം ചെയ്തുകൊണ്ട് MLA സെബാസ്റ്റ്യൻ കുളത്തുങ്കൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിന്റെ വികസനത്തിന് പ്രവാസികൾക്ക് സഹകരിക്കാൻ പറ്റുന്ന നിരവധി പ്രോജക്റ്റുകളെ കുറിച്ചും UAE യിൽ Read More…
Month: January 2026
കുടിവെള്ള ക്ഷാമംമറന്നേക്കൂ; അരുണാപുരം കുടിവെളള പദ്ധതി 75 ലക്ഷം മുടക്കി വിപുലീകരിച്ചു
പാലാ: നഗരസഭയിലെ അരുണാപുരം മേഖലയിലെ കുടിവെളള ക്ഷാമത്തിനു ശാശ്വത പരിഹാരമായി. അരുണാപുരത്ത് മീനച്ചിലാറ്റിൽ 75 ലക്ഷം രൂപ മുടക്കി പാലാ നഗരസഭ നിർമ്മിച്ച കിണറും പമ്പു ഹൗസും ജോസ് കെ മാണിഎംപി ഉത്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ തോമസ് പീറ്റർ അദ്ധ്യക്ഷത വഹിച്ചു. വാർഡു കൗൺസിലറും വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ സാവിയോ കാവുകാട്ട് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. സമ്മേളനത്തിൽ വൈസ് ചെയർപേഴ്സൺ ബിജി ജോജോ , ആന്റോ ജോസ് പടിഞ്ഞാറെക്കര, ജോസിൻ ബിനോ,ഷാജു തുരുത്തൻ Read More…
പൂഞ്ഞാർ സെൻ്റ ആൻ്റണീസ് എൽ.പി. സ്കൂളിലെ നവീകരിച്ച ടോയ്ലെറ്റ് & വാഷ് ഏരിയാ ഉദ്ഘാടനം ചെയ്തു
പൂഞ്ഞാർ : പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ നിന്നും നവീകരിച്ചു നൽകിയ സെൻ്റ ആൻ്റണീസ് എൽ.പി. സ്കൂളിലെ കുട്ടികളുടെ ടോയ്ലെറ്റ് & വാഷ് ഏരിയായുടെ ഉദ്ഘാടനം, മാനേജർ റവ.ഫാ. സിബി മഞ്ഞക്കുന്നേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ തെക്കേക്കരപഞ്ചായത്ത് പ്രസിഡൻ്റ ശ്രീ . ജോർജ് അത്യാലിൽ നിർവഹിച്ചു. വാർഡ് മെമ്പർമാരായ ശ്രീ. അനിൽ കുമാർ മഞ്ഞപ്ലാക്കൽ , ശ്രീമതി സജി സിബി , ഹെഡ്മിസ്ട്രസ് ശ്രീമതി . ഷൈനി മാത്യു, PTA വൈസ് പ്രസിഡൻ്റ് ശ്രീ. അജിഷ്‌കുമാർ ,സ്കൂൾ ലീഡർ Read More…
കാഞ്ഞിരപ്പളളി മേരീക്വീൻസ് ആശുപത്രിയിൽ പ്രോസ്റ്റേറ്റ് രോഗ / സർജറി നിർണ്ണയ ക്യാമ്പ്
കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ യൂറോളജി വിഭാഗത്തിൽ പ്രോസ്റ്റേറ്റ് രോഗ, സർജറി നിർണ്ണയ ക്യാമ്പ് 2025 സെപ്റ്റംബർ 25, 26, 27 തീയ്യതികളിൽ നടത്തപ്പെടുന്നു. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, വിവിധ ലാബ്, റേഡിയോളജി സേവനങ്ങൾക്ക് പ്രത്യേക നിരക്കിളവ്, തുടർ ചികിത്സകൾക്കും, വിവിധ സർജറികൾക്കും പ്രത്യേക പാക്കേജുകൾ എന്നിവ ലഭ്യമാകും. ക്യാമ്പിൽ പങ്കെടുക്കാൻ +91 8281 001 025 എന്ന നമ്പറിൽ ബന്ധപ്പെട്ട് മുൻകൂർ ബുക്കിംഗ് സേവനം നിർബന്ധമായും പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു.
മിഷൻലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ ഫാ. അബ്രഹാം ഈറ്റയ്ക്കകുന്നേൽ അനുസ്മരണ സമ്മേളനം നടത്തി
വെള്ളികുളം: ചെറുപുഷ്പ മിഷൻ ലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ ഫാ. അബ്രഹാം ഈറ്റയ്ക്ക കുന്നേൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.മിഷൻ ലീഗിൻ്റെ ആരംഭകാലത്ത് സംഘടനയെ വളർത്തുന്നതിനും ദൈവ വിളി പ്രോത്സാഹിപ്പിക്കുന്നതിലും ഈറ്റയ്ക്ക കുന്നേലച്ചൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.ദൈവവിളി പ്രോത്സാഹനത്തിനുവേണ്ടി ഭരണങ്ങാനത്ത് ആരംഭിച്ചകേരള വൊക്കേഷൻ സർവീസ് സെൻ്ററിൻ്റെ പ്രഥമ ഡയറക്ടറായി അച്ചൻ ശുശ്രൂഷ ചെയ്തു. ഈറ്റയ്ക്കകുന്നേലച്ചന്റെഅമ്പതാം ചരമവാർഷികത്തോടനുബന്ധിച്ച് വെള്ളികുളം സ്കൂളിൽ വച്ച് നടന്ന അനുസ്മരണ സമ്മേളനത്തിൽ റിനു റെജി ചെരിവിൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു.നീതു സന്തോഷ് താന്നിപ്പൊതിയിൽ അനുസ്മരണ പ്രഭാഷണം നടത്തി. Read More…
രാമപുരം ഉപജില്ല ഹൈസ്കൂൾ വിഭാഗം ഐടി ക്വിസിൽ വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂളിലെ മാത്യു ഡി ബോബിക്ക് ഒന്നാം സ്ഥാനം
മൂന്നിലവ്: അനുദിനം മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്ന വിവര വിനിമയ സാങ്കേതിക വിദ്യാ രംഗത്തെ മാറ്റങ്ങൾ സംബന്ധിച്ച വിദ്യാർത്ഥികളുടെ കഴിവുകൾ വിലയിരുത്തുന്നതിനായി നടത്തപ്പെടുന്ന ഐ.ടി ക്വിസിൽ രാമപുരം ഉപജില്ലാ തലം ഹൈസ്കൂൾ വിഭാഗത്തിൽ വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂളിലെ മാത്യു ഡി ബോബി എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൈറ്റ് സംസ്ഥാന തലത്തിൽ തയ്യാറാക്കിയ പൊതു ചോദ്യത്തിൻ്റെ അടിസ്ഥാന ത്തിലായിരുന്നു ക്വിസ് നടത്തപ്പെട്ടത്. എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയായ മാത്യു സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് 2025-28 ബാച്ചിൻ്റെ ലീഡർ Read More…
വയലിൽ വോളി: പാലാ സെന്റ് തോമസ്, ഡീ പോൾ അങ്കമാലി സെമിയിൽ
പാലാ സെന്റ് തോമസ് കോളേജിൽ നടന്നുവരുന്ന 44-മത് ബിഷപ്പ് വയലിൽ വോളിബോൾ ടൂർണമെന്റിൽ പാലാ സെന്റ് തോമസ്, അങ്കമാലി ഡീ പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി എന്നിവർ സെമിയിൽ പ്രവേശിച്ചു. ചൊവ്വാഴ്ച രാവിലെ നടന്ന വാശിയേറിയ 5 സെറ്റ് നീണ്ട പോരാട്ടത്തിൽ സെന്റ് സ്റ്റീഫൻസ് കോളേജ് പത്തനാപുരത്തെ കീഴടക്കിയാണ് ഡീ പോൾ അങ്കമാലി സെമിയിൽ എത്തിയത്. (സ്കോർ 25-20, 24-26, 25-15, 22-25,15-11). ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ആരംഭിക്കുന്ന സെമി ഫൈനലിൽ ആതിഥേയരായ സെന്റ് Read More…
മേലുകാവ് സി എം എസ് ഹയർ സെക്കൻഡറി സ്കൂളിൽ, അരുവിത്തുറ ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പും ചിത്രരചനാ മത്സരവും നടത്തി
മേലുകാവ്: അരുവിത്തുറ ലയൺസ് ക്ലബ്ബിന്റെയും മേലുകാവ് സി എം എസ് ഹയർ സെക്കൻഡറി സ്കൂളിൻ്റെയും നേതൃത്വത്തിൽ മേലുകാവ് സി എം എസ് ഹയർ സെക്കണ്ടറി സ്കൂളിൽ സൗജന്യ നേത്രപരിശോധനാ ക്യാമ്പും കണ്ണടവിതരണവും കുട്ടികൾക്ക് ചിത്രരചനാ മത്സരവും നടത്തപ്പെട്ടു. പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ പിടിഎ പ്രസിഡൻ്റ് ശ്രീ ട്രീനി കെ ബേബിയുടെ അദ്ധ്യക്ഷതയിൽ മേലുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ജോസുകുട്ടി ജോസഫ് നിർവ്വഹിച്ചു. ലയൺസ് 318B ജില്ലാ ചീഫ് പ്രൊജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം Read More…
വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പിന് തുടക്കം കുറിച്ചു
മേലുകാവ്: വാകക്കാട് സെന്റ് അൽഫോൻസാ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പിന് തുടക്കം കുറിച്ചു. എ ഐ യുഗത്തിൽ ഐസിടി മേഖലയിൽ ഓരോരുത്തർക്കും വേണ്ട ആഴമായ ബോധ്യങ്ങളെകുറിച്ചും അതിൽ ലിറ്റിൽ കൈറ്റ്സ് വഹിക്കുന്ന പങ്കിനെക്കുറിച്ചും ഉദ്ഘാടന പ്രസംഗത്തിൽ പ്രഥമാധ്യാപിക സി. റ്റെസ്സ് സംസാരിച്ചു. കൈറ്റ് കോട്ടയം ജില്ലാ മാസ്റ്റർ ട്രെയിനർ അനൂപ് ജി നായർ കുട്ടികൾക്കുള്ള ക്യാമ്പിന് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ, സാമൂഹിക ഇടപെടൽ, തനത് പ്രവർത്തനങ്ങൾ, മറ്റു വിദ്യാർത്ഥികൾക്കുള്ള പരിശീലനങ്ങൾ, Read More…
ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാറും സമ്മേളനവും നടത്തപ്പെട്ടു
കോട്ടയം: കെ.സി.വൈ.എൽ കോട്ടയം അതിരൂപത സമിതിയുടെ നേതൃത്വത്തിൽ അപ്നാദേശ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാറും സമ്മേളനവും സെപ്റ്റംബർ മാസം 21ആം തീയതി പിറവം ഹോളി കിങ്‌സ് ക്നാനായ കത്തോലിക്കാ ഫൊറോന ദേവാലയത്തിൽ വെച്ച് നടത്തപ്പെട്ടു. ഉച്ചയ്ക്ക് 2:30ന് ലഹരിവിരുദ്ധ റാലിയോടെ ആരംഭിച്ച യോഗത്തിൽ അതിരൂപത ജനറൽ സെക്രട്ടറി ചാക്കോ ഷിബു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാറിന് കേരള പോലീസ് ജനമൈത്രി ട്രെയിനർ ശ്രീ. അജേഷ് കെ Read More…











