തീക്കോയി : ഗ്രാമപഞ്ചായത്തിൽ കേരളോത്സവം പരിപാടി സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 2 വരെ തീയതികളിൽ നടക്കും. കായിക മത്സരങ്ങൾ തീക്കോയി സെന്റ് മേരിസ് പള്ളി ഗ്രൗണ്ടിലും വെള്ളികുളം സെന്റ് ആന്റന്നീസ് ഗ്രൗണ്ടിലും വെച്ച് നടത്തുന്നതാണ്. കായിക മത്സരങ്ങളിൽ വോളിബോൾ, ഫുട്ബോൾ, ക്രിക്കറ്റ്,ഷട്ടിൽ ബാഡ്മിന്റൺ, വടംവലി, അത്‌ലറ്റിക്സ് 100 മീറ്റർ, 200 മീറ്റർ എന്നീ മത്സരയിനങ്ങളും കലാ മത്സരങ്ങളിൽ ലളിതഗാനം, കവിതാലാപനം,നാടൻപാട്ട്, മിമിക്രി, മോണോ ആക്ട്, പ്രസംഗം, കഥാരചന, കവിതാരചന തുടങ്ങിയിട്ടുള്ള മത്സരങ്ങളും ആണ് അരങ്ങേറുന്നത്. കലാ Read More…
Month: January 2026
സൗജന്യ നേത്ര പരിശോധനാ ക്യാമ്പും കണ്ണട വിതരണവും നടത്തി
ഏറ്റുമാനൂർ : ഏറ്റുമാനൂർ ലയൺസ് ക്ലബിന്റെയും വെട്ടിമുകൾ സെന്റ് പോൾസ് ഹൈസ്കൂളിന്റെയും നേതൃത്വത്തിൽ സെന്റ് പോൾസ് ഹൈസ്കൂളിൽ വെച്ച് കുട്ടികൾക്ക് സൗജന്യ നേത്ര പരിശോധനാ ക്യാമ്പും കണ്ണട വിതരണവും നടത്തപ്പെട്ടു. പരിപാടിയുടെ ഉദ്ഘാടനം വാർഡ് കൗൺസിലർ ശ്രീ. തങ്കച്ചൻ കോണിക്കലിന്റെ അദ്ധ്യക്ഷതയിൽ ഏറ്റുമാനൂർ ലയൺസ് ക്ലബ് പ്രസിഡന്റ് Ln. സെബാസ്റ്റ്യൻ മർക്കോസ് നിർവ്വഹിച്ചു. ലയൺസ് 318 B ജില്ലാ ചീഫ് പ്രോജക്ട് കോഡിനേറ്റർ ശ്രീ. സിബി മാത്യു പ്ലാന്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് സിസ്റ്റർ മേഴ്സി തോമസ്, Read More…
കെ എം മാണി പാലായുടെ പ്രതീകം : പി രാജീവ്
പാലാ : മലയാളികൾ പാലായുടെ പ്രതീകമായി കെ എം മാണിയെയാണ് എക്കാലവും കാണുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. മീനച്ചിൽ താലൂക്ക് സഹകരണ കാർഷിക വികസന ബാങ്കിൻ്റെ പ്രഥമ വൈസ് പ്രസിഡൻ്റായിരുന്ന കെ എം മാണിയുടെ പേരിൽ ബാങ്ക് ഏർപ്പെടുത്തിയിരിക്കുന്ന കർഷക , കർഷക തൊഴിലാളി അവാർഡുകൾ വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തപ്പോഴും കർഷക സമൂഹത്തെ ഹൃദയത്തോട് ചേർത്ത് നിർത്തിയ നേതാവായിരുന്നു കെ എം മാണി. അദ്ദേഹം Read More…
തിരഞ്ഞെടുപ്പുകൾ ജനാധിപത്യത്തിലെ ഉത്സവങ്ങളെന്ന് പ്രൊഫ. ഡോ.ജോസുകുട്ടി സി. എ.
അരുവിത്തുറ: തിരഞ്ഞെടുപ്പുകൾ ജനാധിപത്യത്തിലെ ഉത്സവങ്ങളാണെന്ന് കേരള യൂണിവേഴ്സിറ്റി പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവിയും, സാമൂഹ്യ ശാസ്ത്രഞ്ജനുമായ പ്രൊഫ. ഡോ ജോസുകുട്ടി സി.എ പറഞ്ഞു. ജനാധിപത്യത്തിൽ സ്ഥായിയായ ശരികളില്ല. പലരുടെ ശരികൾ ചേരുന്നതാണ് ജനാധിപത്യമെന്നും അദേഹം പറഞ്ഞു. ജനാധിപത്യം, ജനങ്ങൾ, തിരഞ്ഞടുപ്പ് എന്ന വിഷയത്തിൽ അരുവിത്തുറ സെൻ്റ് ജോർജസ് കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം കേരള യൂണിവേഴ്സിറ്റിയുടെ സർവ്വേ റിസർച്ച് സെന്ററുമായി ചേർന്ന് സംഘടിപ്പിച്ച ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുന്ന തദേശ തിരഞ്ഞെടുപ്പുകൾ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പുകളിൽ പ്രീപോൾ, Read More…
വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിൽ കലാമേളയ്ക്ക് തിരിതെളിച്ചു
മേലുകാവ്: കുട്ടികൾ പഠനത്തോടൊപ്പം സർഗ്ഗാത്മക കഴിവുകളും വികസിപ്പിച്ചെടുക്കണമെന്നും അതിനായി സ്കൂൾ കലാമേളകൾ വലിയ സാധ്യതയാണ് തുറന്നത് നൽകുന്നത് എന്നും പാലാ ജില്ലാ വിദ്യാഭ്യാസ ഓഫീസർ സത്യപാലൻ സി. പറഞ്ഞു. വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിലെ കലാമേളയ്ക്ക് തുടക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമപുരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജോളിമോൾ ഐസെക് മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രഥമാധ്യാപിക സി. റ്റെസ്സ് ആമുഖ പ്രഭാഷണം നടത്തി. പാലാ ജില്ലാ വിദ്യാഭ്യാസ ഓഫീസ് അംഗങ്ങളായ ജിനിൽ കെ ജോയ്, ഡെയ്സിമോൾ ജോർജ്ജ്, സ്റ്റാഫ് Read More…
വയലിൽ വോളി: പാലാ സെന്റ് തോമസ്സും ചങ്ങനാശ്ശേരി അസംഷനും ജേതാക്കൾ
പാലാ: പാലാ സെന്റ് തോമസ് കോളേജിൽ വച്ച് നടന്ന 44ആമത് വയലിൽ ട്രോഫി കേരള ഇന്റർ കോളേജ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ ആതിഥേയരായ പാലാ സെന്റ് തോമസ് കോളേജും വനിത വിഭാഗത്തിൽ ചങ്ങനാശ്ശേരി അസംഷൻ കോളേജും ജേതാക്കളായി. പുരുഷ വിഭാഗത്തിൽ പാലാ സെന്റ് തോമസ് കോളേജ് നാല് സെറ്റ് നീണ്ടുനിന്ന വാശിയേറിയ പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിനെ കീഴടക്കിയാണ് ജേതാക്കളായത്. സ്കോർ 25-14, 21-25, 25-23, 25-23. ടൂർണമെന്റിലെ മികച്ച പുരുഷതാരമായി Read More…
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ERT അംഗങ്ങളുടെ ദുരന്ത ലഘൂകരണ പരിശീലന പരിപാടി നടത്തും
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ERT അംഗങ്ങളുടെ ദുരന്ത ലഘൂകരണ പരിശീലന പരിപാടി നടത്തും. നാളെയും, നാളെകഴിഞ്ഞും ( 27, 28 തീയതികളിലായി) തിടനാട് ഗവൺമെൻറ് ഹൈസ്കൂളിലും പരിസരത്തുമായി ആണ് സംഘടിപ്പിക്കുന്നത്. ഈ ബ്ലോക്കിലെ മേലുകാവ് മൂന്നിലവ് തലനാട്, തീക്കോയി പൂഞ്ഞാർ തെക്കേക്കര പൂഞ്ഞാർ, തിടനാട് തലപ്പലം എന്നീ എട്ടു ഗ്രാമപഞ്ചായത്തിലെ ആളുകൾ ആണ് പരിശീലന പരിപാടിയിൽ പങ്കെടുക്കുക. 27 (ശനി) രാവിലെ 10 മണിക്ക് തിടനാട് സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മറിയാമ്മ ഫെർണാഡസ് പരിശീലന Read More…
വോട്ടു കൊള്ള; ഒപ്പുശേഖരണം നടത്തി
ഈരാറ്റുപേട്ട : ജനാധിപത്യ രാജ്യത്ത് ഒരോ പൗരന്റെയുംഅവകാശമായ വോട്ട് അവകാശങ്ങളെ കൃത്രിമം നടത്തുകയും ചെയ്യുന്നവരെ കണ്ടില്ല എന്ന് നടിക്കുന്ന തിഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ അഞ്ച് കോടി ഒപ്പുകൾ ശേഖരിച്ച് രാഷ്ട്രപതിക്ക് നൽകാൻ അഖിലേന്ത്യ കോൺഗ്രസ് കമ്മറ്റിയുടെ നിർദേശപ്രകാരം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ഒപ്പുശേഖരണ പരിപാടിക്ക് ഇന്ന് നൈനാർ മസ്ജിദ് മുന്നിൽ തുടക്കം കുറിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട്. അഡ്വ വി.എം മുഹമ്മദ് ഇല്യാസ് ഉദ്ഘാടനം ചെയ്തു. പി.എച്ച് നൗഷാദ് . അനസ് നാസർ, കെ.ഇ.എ.ഖാദ, എ എസ്.അബ്ദുൽ Read More…
പ്രമുഖ ചരിത്രകാരനും, നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ കെ.എം.ജാഫറിനെ ഫൈൻ ആർട്സ് ക്ലബ് ഈരാറ്റുപേട്ട (ഫെയ്സ്) ആദരിച്ചു
ഭാരത് സേവക് സമാജ്(BSS)ന്റെ ഈ വർഷത്തെ മികച്ച എഴുത്തുകാർക്കുള്ള പുരസ്കാര ജേതാവാണ് അദ്ദേഹം. ഫെയ്സ് സാഹിത്യവേദി പ്രസിഡന്റും കൂടിയായ കെ.എം. ജാഫറിന് ആദരമർപ്പിച്ച് ഫെയ്സ് ഹാളിൽ ചേർന്ന സ്വീകരണ യോഗം പ്രൊഫ. എ.എം. റഷീദ് ഉൽഘാടനം ചെയ്തു. ഫെയ്സ് പ്രസിഡന്റ് കെ.പി.എ.നടക്കൽ അദ്ധ്യക്ഷത വഹിച്ചു. എം.എഫ്. അബ്ദുൽഖാദർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. നാടക, സിനിമാ രംഗത്തെ അഭിനേതാവിയിരുന്ന നിസ്സാർപേട്ട കെ.എം. ജാഫറിനെ പൊന്നാടയണിയിച്ചു. ഭാരത് സേവക് സമാജ്(.എം. റഷീദ് ഉൽഘാടനം ചെയ്തു. എം.എഫ്. അബ്ദുൽഖാദർ മുഖ്യ പ്രഭാഷണം Read More…
കേരള കോൺഗ്രസ് എം പൂഞ്ഞാർ തെക്കേക്കര മണ്ഡലം സമ്മേളനവും പുതിയ ഓഫീസ് ഉദ്ഘാടനവും പ്രകടനവും നാളെ
കേരള കോൺഗ്രസ് എം പൂഞ്ഞാർ തെക്കേക്കര മണ്ഡലം സമ്മേളനം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് ഹാളിൽ നാളെ (27/09/2025) നടക്കുന്നു. പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മിറ്റിയുടെ പുതിയ ഓഫീസ് ഉദ്ഘാടനവും പ്രകടനവും ഇതോടൊപ്പം ഉണ്ടായിരിക്കുന്നതാണ്. മണ്ഡലം കമ്മിറ്റി ഓഫീസ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു. പതാക ഉയർത്തൽ കേരള കോൺഗ്രസ് എം പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡണ്ട് അഡ്വ. സാജൻ കുന്നത്ത് നിർവഹിക്കുന്നു. മണ്ഡലം സമ്മേളനത്തിൽ മണ്ഡലം പ്രസിഡണ്ട് ദേവസ്യാച്ചൻ വാണിയപുര അധ്യക്ഷത വഹിക്കുന്നു. മണ്ഡലം സമ്മേളനം കേരള Read More…











