വെള്ളികുളം: വെള്ളികുളം പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ പിറവി തിരുന്നാൾ എട്ടാം തീയതി ആഘോഷിക്കുന്നതാണ്. 4.30 pm -ജപമാല ആരാധന,മരിയൻ വചന പ്രഘോഷണം ആഘോഷമായ പാട്ടു കുർബാന, സന്ദേശം. ഫാ. സ്കറിയ വേകത്താനം. മാതാവിൻ്റെ ഗ്രോട്ടോയിലേക്കു ജപമാല പ്രദിക്ഷണം, നൊവേന ലദീഞ്ഞു പ്രാർത്ഥന, നേർച്ച വിതരണം അമൽ ബാബു ഇഞ്ചയിൽ , ചാക്കോച്ചൻ കാലാപറമ്പിൽ, ജയ്സൺ തോമസ് വാഴയിൽ, ബിനോയി ഇലവുങ്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.
Month: January 2026
ഓണക്കാലത്ത് മലയാളി കുടിച്ചു തീർത്തത് റെക്കോർഡ് മദ്യം; ഉത്രാട ദിനത്തിൽ മാത്രം വിറ്റത് 137കോടിയുടെ മദ്യം
ഓണത്തിന് റെക്കോര്‍ഡ് മദ്യ വില്‍പ്പന. സംസ്ഥാനതത്ത് 10 ദിവസം കൊണ്ട് വിറ്റത് 826.38 കോടി രൂപയുടെ മദ്യമാണ്. മദ്യവില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 50 കോടിയുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് ഉത്രാടദിനത്തില്‍ മാത്രം വിറ്റത് 137.64 കോടി രൂപയുടെ മദ്യമാണ്. കൊല്ലം ജില്ലയിലാണ് സംസ്ഥാനത്ത് കൂടുതല്‍ മദ്യ വില്‍പന നടന്നത്. കരുനാഗപ്പള്ളി ഔട്ട്‌ലെറ്റില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റഴിച്ചത്. 1.46 കോടി രൂപയുടെ മദ്യം കരുനാഗപ്പള്ളി ഔട്ട്‌ലെറ്റില്‍ നിന്ന് മാത്രം വിറ്റു. ഓണവില്‍പ്പന ലക്ഷ്യമിട്ട് ഒട്ടേറെ പുതിയ ബ്രാന്‍ഡുകളിലുള്ള Read More…
ട്രെയിന്‍ യാത്രക്കാര്‍ക്ക് ഓണസമ്മാനം; മംഗലാപുരം-തിരുവനന്തപുരം വന്ദേഭാരത് കോച്ചുകളുടെ എണ്ണം വര്‍ധിപ്പിച്ചു
ട്രെയിൻ യാത്രക്കാര്‍ക്ക് ഓണസമ്മാനവുമായി വന്ദേഭാരത്. മംഗലാപുരം-തിരുവനന്തപുരം വന്ദേഭാരത് കോച്ചുകളുടെ എണ്ണം വര്‍ധിപ്പിച്ചു. നാല് ചെയര്‍കാര്‍ കോച്ചുകളാണ് വര്‍ധിപ്പിച്ചത്. ഈ മാസം ഒമ്പതു മുതല്‍ 18 ചെയര്‍കാര്‍, രണ്ട് എക്‌സിക്യൂട്ടീവ് കോച്ചുകളോടെയാവും സര്‍വ്വീസ്. രണ്ട് ദിവസം മുന്‍പ് 20 കോച്ചുകളുള്ള പുതിയ രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ കേരളത്തില്‍ എത്തിച്ചിരുന്നു. നിലവില്‍ 16 കോച്ചുകളുമായി ആലപ്പുഴ വഴി ഒടുന്ന മംഗളൂരു- തിരുവനന്തപുരം വന്ദേഭാരത് ആണ് 20 കോച്ചുകളായി മാറി ഇപ്പോള്‍ നിരത്തില്‍ ഇറങ്ങുന്നത്. മംഗളൂരു ഡിപ്പോയിലെ പരിശോധനയ്ക്ക് ശേഷമായിരിക്കും സര്‍വീസ് Read More…
വെള്ളികുളത്ത് ഓണാഘോഷം – ആവണി 2025 കളറായി
വെള്ളികുളം:വെള്ളികുളം ഇടവകയിലെ ഭക്ത സംഘടനകളുടെയും സിൽവർ സ്റ്റാർ സ്പോർട്സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം – ആവണി 2025 വ്യത്യസ്തവും പുതുമ നിറഞ്ഞതുമായി മാറി. കുതിര സവാരിയും കഴുത സവാരിയും വള്ളംകളിയും ഏർപ്പെടുത്തിയാണ് ഈ വർഷത്തെ വെള്ളികുളത്തെ ഓണാഘോഷം കളറാക്കി മാറ്റിയത്. ജാതി മത ഭേദമന്യേ നൂറുകണക്കിനാളുകൾ ഓണാഘോഷ പരിപാടികളെ ആവേശത്തോടെയാണ് വരവേറ്റത്. ഒരാഴ്ച നീണ്ടുനിന്ന ഓണാഘോഷ പരിപാടികളും മത്സരങ്ങളും ആണ് ഈ പ്രാവശ്യം വെള്ളികുളത്ത് നടത്തപ്പെട്ടത്. കുതിരസവാരിയും കഴുത സവാരിയും ഓണാഘോഷത്തിനു മോടി കൂട്ടി. വികാരി Read More…
മെഡിസിറ്റിയുടെ ജൂബിലി സമ്മാനം : യുവജനങ്ങൾക്കായി പ്രിവിലേജ് കാർഡ്
പാലാ : പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപത, പാലാ മാർ സ്ലീവാ മെഡിസിറ്റിയുടെ സഹകരണത്തോടെ, പാലാ രൂപത യുവജനപ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിക്കുന്ന യുവജനങ്ങൾക്കായി യൂത്ത് പ്രിവിലേജ് കാർഡ് പുറത്തിറക്കി. പ്രിവിലേജ് കാർഡ് പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് എസ്എംവൈഎം പാലാ രൂപത പ്രസിഡന്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ നു നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. രൂപതയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് തുടക്കമിടുന്ന പ്രിവിലേജ് കാർഡ് വഴി മെഡിസിറ്റിയിലെ സേവനങ്ങൾക്ക് നിശ്ചിത ശതമാനം Read More…
ആരോഗ്യസദ്യയൊരുക്കി മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ ഓണാഘോഷം
കാഞ്ഞിരപ്പളളി: തിരുവോണദിവസം പോലും വിശ്രമമില്ലാതെ നാടിന്റെയും നാട്ടുകാരുടെയും നല്ല ആരോഗ്യത്തിനായി അക്ഷീണം പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് ഓണ സദ്യയൊരുക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ ഓണാഘോഷം. മേരീക്വീൻസ് കുടുംബാംഗങ്ങൾക്കായി ഒരുക്കിയ ഓണക്കളികളും ആവേശമുയർത്തിയ വടംവലിയും ആദ്യ ദിവസത്തെ ഓണാഘോഷത്തിന് നിറം പകർന്നപ്പോൾ രണ്ടാം ദിനം മുപ്പത്തിമൂന്നോളം വിഭവങ്ങളുമായി ഒരുക്കിയ ഓണസദ്യ ശ്രദ്ധേയമായി. കൂടാതെ ഓണത്തിന്റെ വരവറിയിച്ചു കൊണ്ടുള്ള സംഗീതരാവും മേരീക്വീൻസിന്റെ ഓണാഘോഷചടങ്ങുകൾക്ക് കൂടുതൽ മിഴിവേകി. ആശുപത്രിയിൽ നിന്നും ആരോഗ്യസദ്യയും ജോലിയുടെ ഭാഗമായി പലപ്പോഴും ഓണസദ്യ കഴിക്കാൻ സാധിക്കാത്ത ആരോഗ്യപ്രവർത്തകർക്ക് Read More…
ഓണക്കിറ്റുകൾ വിതരണം ചെയ്തു
ഇടമറുക്: ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ ഇടമറുക് വായനശാലയിൽ വച്ച് കെ.എസ്. തോമസ്, കടപ്ലാക്കൽ മെമ്മോറിയൽ ചാരിറ്റിയുടെ ഭാഗമായി 100 ഓണക്കിറ്റുകൾ വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കോനുക്കുന്നേലിൻറ അദ്ധ്യക്ഷതയിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA നിർവ്വഹിച്ചു. ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണവും പ്രൊഫ. റോയി തോമസ് കടപ്ലാക്കൽ വിഷയാവതരണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെറ്റോ ജോസ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അനുരാഗ് Read More…
നെൽ വില നൽകാതെ കർഷകർക്ക് സർക്കാർ വിലക്കയറ്റം സമ്മാനിച്ചു : സജി മഞ്ഞക്കടമ്പിൽ
കോട്ടയം: കാണം വിറ്റും ഓണംഉണ്ണണം എന്ന ആഗ്രഹത്തിൽ പ്രതിസന്ധികളെ അധിജീവിച്ച് നെല്ല് വിളയിച്ച കർഷകരിൽ നിന്നും സംസ്ഥാന സർക്കാർ മാസക്കൾക്ക് മുമ്പ് സംഭരിച്ച് അമിത വിലക്ക് വിപണിയിൽ വിറ്റഴിച്ച ശേഷം കർഷകർക്ക് ഓണത്തിന് കുടിശിക തുകനൽകും എന്ന് വിഗ്ദാനം ചെയ്ത സർക്കാർ കർഷകരെ വഞ്ചിച്ചിരിക്കുക ആണെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കാമ്പിൽ ആരോപിച്ചു. സ്വന്തം നെല്ല് സർക്കാരിന് വിറ്റിട്ടും ഓണമുണ്ണാൻ നെൽ കർഷകർ തെണ്ടേണ്ട ഗതികേടിൽ ആയിരിക്കുക ആണെന്നും അദ്ധേഹം പറഞ്ഞു. തിരുവോണത്തിന് Read More…
99 ൻ്റെ നിറവിലെത്തിയ ഗുരുശ്രേഷ്ഠൻ മുത്തോലി പന്തത്തല ഏർത്തുമലയിൽ എ .ജെ.ജോസഫിനെ അദ്ധ്യാപക ദിനത്തോട് അനുബന്ധിച്ച് ആദരിച്ചു
പാലാ: അദ്ധ്യാപക ദിനാചരണത്തോട് അനുബന്ധിച്ച് കേരള സംസ്കാര വേദി പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അദ്ധ്യാപകർക്ക് ആദരം നൽകി. മുത്തോലി പന്തത്തലയിൽ നടന്ന ചടങ്ങിൽ 99 ൻ്റെ നിറവിൽ എത്തിയ മുതിർന്ന അദ്ധ്യാപകനായ ഏർത്തുമലയിൽ എ. ജെ.ജോസഫിന് നഗരസഭാ ചെയർമാൻ തോമസ് പീറ്റർ പ്രത്യേക ആദരം നൽകി. ചടങ്ങിൽ ജയ്സൺ കുഴിക്കോടിൽ അദ്ധ്യക്ഷത വഹിച്ചു. ടോബിൻ കെ.അലക്സ്, പി.ജെ.ആൻ്റെ ണി ,പ്രൊഫ.മാത്യു തെള്ളി, റൂബി ജോസ് ,പി.ജെ. മാത്യു, ജോർജ്കുട്ടി ജേക്കബ്, മൈക്കിൾ സിറിയക്, എലിക്കുളം Read More…
ലാബ് പരിശോധന ;പോസ്റ്റ് ഓഫീസിൽ വഴി സാമ്പിൾ അയക്കാം
കുടുംബ ആരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമല്ലാത്ത ലാബ് ടെസ്റ്റുകൾ പ്രൈമറി ഹബ്ബ് (ബ്ലോക്ക് പബ്ലിക് ഹെൽത്ത് ) സെക്കണ്ടറി ഹബ്ബ് ( താലൂക്ക് / ജനറൽ ആശുപത്രി) ലേക്ക് അയക്കുന്നു. എല്ലാ ദിവസവും ഉച്ചയ്ക്ക് 1.30 പോസ്റ് ഓഫീസിൽ നിന്ന് ആൾ വന്ന് സാംപിൾ ശേഖരിക്കുന്നു. Ehealth software വഴിയാണ് ടെസ്റ്റുകൾ രേഖപ്പെടുത്തുന്നത്. UHID ( unique health id ) ഉള്ളവർക്ക് മൊബൈലിൽ റിസൾട്ട് ലഭിക്കും. UHID ലഭിക്കാൻ ehealth വെബ് പോർട്ടലിലോ ആൻഡ്രോയിഡ് പ്ലേസ്റ്റോറിൽ ഉള്ള Read More…











