pala

തിരുവോണനാളിൽ വഴിയാത്രക്കാരനെ മർദ്ദിച്ച ബേക്കറി ഉടമയ്ക്കെതിരെ കേസ്

പാലാ : തന്റെ ബേക്കറിക്ക് മുമ്പിലെ ബസ്റ്റോപ്പിൽ ബസ് കാത്തുനിന്ന യാത്രക്കാരനെ ആക്രമിച്ച ബേക്കറി ഉടമയ്ക്കെതിരെ പാലാ പോലീസ് എഫ്ഐആർ പൂർത്തിയാക്കി കേസ് രജിസ്റ്റർ ചെയ്തു. പാലാ കുറ്റിയാങ്കൽ ബേക്കറി ഉടമ ടോമി കുറ്റിയാങ്കലാണ് വഴിയാത്രക്കാരന് ഓണത്തല്ലു നൽകി പൊല്ലാപ്പിലായത്. തിരുവോണനാളിൽ വൈകിട്ട് 7. 40തോടെയാണ് ബേക്കറി ഉടമയും സഹായിയും ചേർന്ന് വഴിയാത്രക്കാരനെ മർദ്ദിച്ചത്. മർദ്ദനത്തെ തുടർന്ന് വഴിയാത്രക്കാരന് സാരമായ പരിക്കുകൾ പറ്റിയതിനാൽ പാലാ ഗവൺമെൻറ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. പരാതിയെ തുടർന്ന് സംഭവം സത്യമാണെന്ന് കണ്ടെത്തിയ പാലാ Read More…

pala

മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്റർ വെഞ്ചരിപ്പും ഉദ്ഘാടനവും 2025 സെപ്റ്റംബർ 14ന് നടത്തും

പാലാ: ആതുര ചികിത്സാരംഗത്ത് മാർ സ്ലീവാ മെഡിസിറ്റി പാലാ 6 വർഷം പൂർത്തീകരിക്കുകയാണ്. ആശുപത്രിയോട് അനുബന്ധിച്ച് കാൻസർ ചികിത്സയിൽ അത്യാധുനികവും അതിനൂതന സാങ്കേതികവിദ്യകളോടും കൂടി മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ നിർമ്മാണം പൂർത്തിയായിരിക്കുന്ന വിവരം അഭിമാനപൂർവ്വം അറിയിക്കുന്നു. ഒരുലക്ഷത്തിൽ പരം ചതുരശ്രഅടിയിൽ നിർമ്മിച്ചിരിക്കുന്ന കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും 2025 സെപ്റ്റംബർ 14 ഞായറാഴ്ച്ച വൈകിട്ട് 4.30ന് നടത്തും. സിബിസിഐ പ്രസിഡന്റും തൃശൂർ അതിരൂപത അധ്യക്ഷനുമായ അഭിവന്ദ്യ മാർ Read More…

ramapuram

രാമപുരം കോളേജിന് ഐ .എസ്. ആർ. ഒ. അംഗീകാരം

രാമപുരം മാർ ആഗസ്തീനോസ് കോളേജിന് ഐ എസ് ആർ ഒ അംഗീകാരം ലഭിച്ചു. ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളോടനുബന്ധിച്ച് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) സംഘടിപ്പിച്ച മത്സര പരിപാടിയിൽ മികച്ച പ്രകടനം കാഴ്ചവച്ചതിനാണ് അംഗീകാരം ലഭിച്ചത്. ഇതിനായി പ്രയത്‌നിച്ച സ്റ്റാഫ് അംഗങ്ങളായ അഭിലാഷ് വി ,ലിജിൻ ജോയി, ജാസ്മിൻ ആന്റണി, ജോമി ജോസഫ് എന്നിവരെ കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം, പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, Read More…

aruvithura

ശ്രവണ പരിമിതി ഉള്ളവർക്കുള്ള ഇന്ത്യൻ സൈൻ ലാംഗ്വേജ് പഠനം പ്രോൽസാഹിപ്പിക്കാൻ സോഫ്റ്റ്‌വെയർ എക്സ്റ്റൻഷനുമായി അരുവിത്തുറ കോളേജ് വിദ്യാർത്ഥികൾ

അരുവിത്തുറ : ഇന്ത്യൻ സൈൻ ലാംഗ്വേജ് (ഐ.എസ്.എൽ) പഠനവും പ്രചാരവും ലക്ഷ്യമിട്ട് അരുവിത്തുറ സെന്റ് ജോർജ്‌സ് കോളേജിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗം വിദ്യാർത്ഥികൾ നൂതന ബ്രൗസർ എക്സ്റ്റൻഷൻ പുറത്തിറക്കി. ഐ. എസ് .എൽ വേഡ് അസിസ്റ്റന്റ്’ എന്ന് പേരിട്ടിട്ടുള്ള ഈ ടൂൾ ഗൂഗിൾ ക്രോം, മോസില്ല ഫയർഫോക്സ്, ബ്രേവ് ബ്രൗസർ എന്നിവയിൽ ലഭ്യമാണ്. ബി.സി.എ വിഭാഗത്തിൻ്റെസമ്മർ ഇന്റേൺഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി അൽബിൻ മാത്യൂസ്, സഞ്ജയ് എസ്. നായർ, അലൻ വിൻസെന്റ് എന്നീ വിദ്യാർത്ഥികളാണ് ഈ എക്സ്റ്റൻഷൻ വികസിപ്പിച്ചത്. Read More…

obituary

ചെറുകരയിൽ ദേവസ്യാ ചാക്കോ നിര്യാതനായി

അരുവിത്തുറ :വെയിൽകാണാംപാറ ചെറുകരയിൽ ദേവസ്യാ ചാക്കോ ( കൊച്ച്‌, 80) നിര്യാതനായി.  മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് വെളളിയാഴ്ച (12-09-2025) ഉച്ചകഴിഞ്ഞ് 2 ന് സ്വഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.

general

ഇന്ത്യയുടെ പതിനഞ്ചാം ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഇന്ത്യയുടെ പതിനഞ്ചാം ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലികൊടുക്കും. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കും. 152 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സി പി രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. പോള്‍ ചെയ്ത 767 വേട്ടില്‍ 452 വോട്ടുകളാണ് സി പി രാധാകൃഷ്ണന് ലഭിച്ചത്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ആയി 98.3% പോളിംഗ് ആണ് രേഖപ്പെടുത്തിയത് . 13 Read More…

general

ഗോവർണദോർ പാറേമ്മാക്കൽ മാർ തോമാ കത്തനാർ നസ്രാണികളുടെയും ഭാരതത്തിന്റെയും സ്വാതന്ത്ര്യ സമരത്തിന് കാഹളം മുഴക്കിയ പോരാളി: ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

കടനാട്: മലങ്കരയിലെ മാർത്തോമ്മാ നസ്രാണി സമുദായത്തിൻ്റെ ഐക്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി അക്ഷീണം പ്രയത്നിച്ച ഗോവർണദോർ പാറേമാക്കൽ മാർ തോമാ കത്തനാരുടെ 290-ാം ജന്മദിനാഘോഷം അദ്ദേഹത്തിൻ്റെ ജന്മസ്ഥലമായ കടനാട്ടിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പാലാ രൂപതയുടെ മെത്രാനും സീറോ മലബാർ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാനുമായ മാർ ജോസഫ് കല്ലറങ്ങാട്ട്, വിദേശ ഭരണം അനുവദിക്കാതെ സഭയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ നേതാവും ചിതറിക്കിടന്ന നാട്ടുരാജ്യങ്ങളുടെ കാലത്തും ഭാരതീയ ദേശീയ ബോധത്തിന് തുടക്കമിട്ട വ്യക്തിത്വവുമാണ് മാർ തോമാ കത്തനാരെന്ന് സൂചിപ്പിച്ചു. ഇന്ത്യൻ പാർലമെന്റിന്റെ Read More…

kottayam

മോർച്ചകളുടെ സംസ്ഥാന ഭാരവാഹി യോഗങ്ങൾ പൂർത്തിയായി: വിവിധ മേഖലകളിൽ ബി ജെ പിയുടെ സ്വാധീനം ശക്തപ്പെടുത്താൻ തീരുമാനം

കോട്ടയം: ബിജെപിയുടെ വിവിധ മോർച്ചകളുടെ യോഗം കോട്ടയത്ത് ചേർന്നു. സ്ത്രീകളുടെ നിലപാട് ജയപരാജയങ്ങൾ നിർണ്ണയിക്കുന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ പട്ടികജാതി, പട്ടികവർഗ സമൂഹത്തിന്റെ പിന്തുണയും പരമാവധി സമാഹരിക്കണമെന്ന് വിവിധ മോർച്ചകളുടെ സംസ്ഥാന ഭാരവാഹി യോഗങ്ങളിൽ സംസാരിക്കവേ ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ വിശദീകരിച്ചു. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകളെ പാർട്ടിയിലേക്ക് എത്തിക്കണമെന്നും സാമൂഹ്യ വിഷയങ്ങളിൽ ഇടപെടൽ ശക്തമാക്കണമെന്നും ജനറൽ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. ശബരിമലയിലെ ആചാര സംരക്ഷണത്തിനായി നിലകൊണ്ട വിശ്വാസികളായ നൂറുകണക്കിന് Read More…

pala

സൈക്കോളജി വിദ്യാർത്ഥികളുടെ പ്രായോ​ഗിക പരിശീലനത്തിന്റെ ഉദ്ഘാടനവും ശിൽപ്പശാലയും മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തി

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിലെ ക്ലിനിക്കൽ സൈക്കോളജി വിഭാ​ഗത്തിന്റെ നേതൃത്വത്തിൽ പാലാ സെന്റ് തോമസ് കോളജിലെ സൈക്കോളജി വിഭാ​​ഗവുമായി സ​ഹകരിച്ച് വിദ്യാർത്ഥികളുടെ പ്രായോ​ഗിക പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനവും ശിൽപ്പശാലയും നടത്തി.ആശുപത്രി മാനേജിം​ഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കും മുതിർന്നവർക്കും ഉൾപ്പെടെ കൗൺസലിം​ഗുകൾ ആവശ്യമായ ഇന്നത്തെ കാലഘട്ടത്തിൽ സൈക്കോളജി പഠനത്തിനായി കൂടുതൽ വിദ്യാർത്ഥികൾ രം​ഗത്ത് വരുന്നത് ശ്രദ്ധേയമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും മാതൃകാപരമായ നിലയിൽ പ്രവർത്തിക്കുന്ന മാർ സ്ലീവാ മെഡിസിറ്റി സൈക്കോളജി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ Read More…

general

മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ പ്രസിഡന്റുമായ പി.പി.തങ്കച്ചൻ അന്തരിച്ചു

മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവ് പി പി തങ്കച്ചൻ അന്തരിച്ചു. 86 വയസ്സായിരുന്നു. ആലുവ രാജഗിരി ആശുപത്രി ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. 2004 മുതൽ 2018 വരെ തുടർച്ചയായി പതിനാല് വർഷം യു.ഡി.എഫ് കൺവീനർ ആയിരുന്നു. കെപിസിസിയുടെ മുൻ പ്രസിഡൻ്റ്, എട്ടാം കേരള നിയമസഭയിലെ സ്പീക്കർ, രണ്ടാം എ.കെ.ആൻ്റണി മന്ത്രിസഭയിലെ സംസ്ഥാന കൃഷിവകുപ്പ് മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ച കേരളത്തിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവാണ് പി.പി. തങ്കച്ചൻ. കെ കരുണാകരന്റെ വിശ്വസ്തനായ അനുയായി ആയിരുന്നു Read More…