education

മഴക്കാലം ബുദ്ധിമുട്ട് ഉണ്ടാക്കുന്നു; ഏപ്രിൽ, മെയ് മാസങ്ങളിലെ അവധി, ജൂൺ, ജൂലൈ മാസത്തിലേക്ക് മാറ്റുന്നത് ചർച്ചയാക്കാം; മന്ത്രി വി ശിവൻകുട്ടി

സ്കൂൾ വേനലവധി പരിഷ്കാരം, അടിയന്തര ചർച്ചയ്ക്ക് തുടക്കം കുറിച്ച് വിദ്യാഭ്യാസ മന്ത്രി. പൊതുജനാഭിപ്രായം തേടാൻ തീരുമാനം. വേനലവധി മാറ്റുന്നതിനുള്ള ഗുണങ്ങളും ദോഷങ്ങളും ജനങ്ങൾക്ക് അറിയിക്കാം. കുട്ടികളുടെ പഠനം ആരോഗ്യം എന്നിവയെ എങ്ങനെ ബാധിക്കുമെന്ന് നിർദ്ദേശിക്കാം. നിർദ്ദേശങ്ങൾ കമന്റുകൾ ആയി രേഖപ്പെടുത്താമെന്ന് വിദ്യാഭ്യാസമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ചർച്ചകൾക്ക് ശേഷം തീരുമാനമെടുക്കാം മാറ്റം വേണമെന്നത് വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ സംഘടന പ്രതിനിധികളുമായി സർക്കാർ ചർച്ചക്ക് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണ്‍സൂണ്‍ കാലയളവായ ജൂണ്‍, ജൂലൈ മാസങ്ങളില്‍ കനത്ത Read More…

poonjar

ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ് ; പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമര ജ്വാല നടത്തി

പൂഞ്ഞാർ :ഛത്തീസ്ഗഡിലെ ബിജെപി സർക്കാർ, കള്ള കേസുണ്ടാക്കി, അന്യായമായി തടങ്കലിൽ വച്ചിരിക്കുന്ന രണ്ട്‌ മലയാളി കന്യാസ്ത്രീകളെ, മോചിപ്പിക്കണമെന്ന് അവശ്യപ്പെട്ടുകൊണ്ട്, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ, മെഴുകുതിരികൾ കത്തിച്ചു പിടിച്ചുകൊണ്ട് പ്രതിഷേധ സമര ജ്വാല നടത്തി. കേരളത്തിൽ ക്രിസ്ത്യൻ സ്നേഹം കപടമായി പ്രകടിപ്പിച്ചുകൊണ്ട്, കീരിടവും കേക്കുമായി നടക്കുന്ന ബിജെപി, വടക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ക്രിസ്ത്യൻ സമൂഹത്തെയും മറ്റ് ന്യൂന പക്ഷ വിഭാഗങ്ങളെയുംപീഡിപ്പിക്കുകയും, ജയിലിൽ ഇടുകയുമാണെന്ന്, പ്രതിഷേധ ജ്വാല ഉൽഘാടനം ചെയ്തു കൊണ്ടു മുല്ലപെരിയാർ സംരക്ഷണ സമിതി Read More…

kottayam

കന്യാസ്ത്രീകൾക്കെതിരെ നടത്തുന്നത് ഭരണകൂട ഭീകരത: കന്യാസ്ത്രീകള വിട്ടയയ്ക്കും വരെ പ്രക്ഷോഭം,കോട്ടയത്ത് കേരള കോൺഗ്രസ് (എം) പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും നടത്തി

കോട്ടയം: തുടരെ എഫ്.ഐ.ആറുകൾ മാറ്റി മാറ്റി ജാമ്യം ലഭിക്കാത്ത വിധം കേസുമായി മുന്നോട്ടു കൊണ്ടു പോയി തുറങ്കലിൽ അടച്ച് ചത്തീസ്ഘഢിൽ ആതുര സേവകരായ കന്യാസ്ത്രീകൾക്കെതിരെ നടത്തുന്നത് വർഗ്ഗീയ ഭരണകൂട ഭീകരതയാണെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ നേതൃയോഗം ആരോപിച്ചു. കന്യാസ്ത്രീകളെ വിട്ടയ്ക്കും വരെ പ്രക്ഷോഭം നടത്തുമെന്ന് ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു പറഞ്ഞു. കന്യാസ്ത്രീകൾക്ക് ജാമ്യം നിഷേധിച്ചതിൽ പ്രതിഷേധിച്ച് കോട്ടയത്ത് നടത്തിയ പ്രതിഷേധയോഗവും പന്തം കൊളുത്തി പ്രകടനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചത്തീസ്ഘട്ടിലെ മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് Read More…

bharananganam

ഛത്തീസ്ഗഡിൽ ജയിലിൽ കഴിയുന്ന സമർപ്പിതർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാലാ രൂപത

ഭരണങ്ങാനം: കന്യാസ്ത്രീകളുടെ ജയിൽവാസം അനിശ്ചിതമായി തുടർന്നാൽ കേരള-ക്രൈസ്തവജനത ഡൽഹിയിൽ പാർലമെന്റിനുമുമ്പിൽ ഉടൻ ഒരുമിക്കും. ഛത്തീസ്ഗഡിൽ ജയിൽവാസം അനുഭവിക്കുന്ന സമർപ്പിതസഹോദരികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഭരണങ്ങാനത്ത് നടത്തപ്പെട്ട പ്രാർത്ഥനാ യജ്ഞത്തിൽ പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് സംസാരിക്കുകയായിരുന്നു. മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുന്നു എന്ന യാഥാർത്യം കൂടെക്കൂടെ ഓർമ്മപ്പെടുത്തേണ്ടിവരുന്നത് രാജ്യത്തിന്റെ ദൗർബല്യം തന്നെയായി പരിഗണിക്കേണ്ടിവരും. മതസ്വാതന്ത്ര്യം തടയുന്നത് പെട്രോൾ ടാങ്കിനു മുമ്പിൽ തീപ്പെട്ടി ഉരയ്ക്കുന്നതുപോലെ അപകടകരമാണ് എന്ന് അഭിവന്ദ്യ പിതാവ് ഓർമ്മിപ്പിച്ചു. ഛത്തീസ്ഗഡിൽ ഉണ്ടായ ഈ സംഭവങ്ങളുടെ പേരിൽ സുവിശേഷവേലയിൽ Read More…

general

തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ മുട്ടുമാറ്റിവയ്ക്കലിന് റോബോട്ടിക് സംവിധാനം; കേരളത്തിൽ ഇതാദ്യം; നേതൃത്വം വഹിക്കുക ഓർത്തോപീഡിക്സ് മേധാവി ഡോ. ഒ.ടി. ജോർജ്

തൊടുപുഴ: അതിനൂതന റോബോട്ടിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് തൊടുപുഴ ബേബി മെമ്മോറിയൽ ആശുപത്രിയിൽ തുടക്കമായി. ജോൺസൺ ആൻഡ് ജോൺസൺ കമ്പനി വികസിപ്പിച്ചെടുത്ത വെലിസ് റോബോട്ടിക് സംവിധാനം ഉപയോഗിച്ചുള്ള ശസ്ത്രക്രിയ കേരളത്തിൽ ആദ്യമായാണ് തുടങ്ങുന്നത്. ലണ്ടൻ ഹെൽത്ത് സെന്‍റർ പ്രതിനിധി ഡോ. ജെയിംസ് എൽ ഹോവാഡും ഓർത്തോപീഡിക്സ് മേധാവി ഡോ. ഒ.ടി. ജോർജും ചേർന്ന് റോബോട്ടിക് മുട്ടുമാറ്റിവയ്ക്കൽ സംവിധാനത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാനത്ത് ഏറ്റവുമധികം മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിട്ടുള്ള ഡോ. ഒ.ടി. ജോർജിന്‍റെ നേതൃത്വത്തിലാണ് റോബോട്ടിക് Read More…

general

സ്വിം കേരള സ്വിം വൈക്കം എഡിഷൻ സമാപന ചടങ്ങും, സർട്ടിഫിക്കറ്റ് വിതരണവും ആഗസ്റ്റ് 2 ന്

കോട്ടയം: ജലസമൃദ്ധമായ കേരളത്തിൽ നിത്യേനയുണ്ടാകുന്ന മുങ്ങിമരണങ്ങളെ നിയന്ത്രിക്കുവാൻ മൈൽസ്റ്റോൺ സ്വിമ്മിങ്ങ് പ്രമോട്ടിങ്ങ് ചാരിറ്റബിൾ സൊസൈറ്റിയും, ഫൊക്കാനയും സംയുക്തമായി വൈക്കം നഗരസഭ, ഡൽഹിയിൽ താമസക്കാരായ വൈക്കം സ്വദേശികളുടെ സംഘടനയായ ഡൽഹി-വൈക്കം സംഗമത്തിൻ്റേയും പിന്തുണയോടെ വൈക്കത്ത് പെരുമ ശ്ശേരിയിൽ ജൂൺ ഇരുപത്തിരണ്ടു മുതൽ നടന്നു വരുന്ന കുട്ടികൾക്കായുള്ള നീന്തൽ പരിശീലന ക്യാമ്പിൻ്റെ സമാപനവും, സർട്ടിഫിക്കറ്റ് വിതരണവും ഓഗസ്റ്റ് രണ്ടാം തീയതി ശനിയാഴ്ച കുമരകം ഗ്രാൻ്റ് ഗോകുലം റിസോർട്ടിൽ വച്ച് ഉച്ചയ്ക്ക് 2.30 മുതൽ നടക്കും . ഫൊക്കാന കേരള കൺവെൻഷനോടനുബന്ധിച്ചു Read More…

general

പാപ്പച്ചൻ വാഴയിൽ ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി

കോട്ടയം: ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയായി പാപ്പച്ചൻ വാഴയിലനെ നിയമിച്ചതായി സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ അറിയിച്ചു.

job

അദ്ധ്യാപക ഒഴിവ്

അടുക്കം ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂളിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് അദ്ധ്യാപകരെ നിയമിക്കുന്നു. താൽപ്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 01/08/2025 (വെള്ളിയാഴ്ച) 10.30 ന് സ്കൂൾ ഓഫീസിൽ ഹാജരാകാണം.

crime

തീക്കോയിൽ ഹോട്ടൽ ജീവനക്കാരനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

തീക്കോയി: ഹോട്ടൽ ജീവനക്കാരനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. തീക്കോയി ടൗണിൽ ഉള്ള കെട്ടിടത്തിലാണ് ഹോട്ടൽ ജീവനക്കാരനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. വെള്ളികുളം സ്വദേശി സോണിയാണ് മരിച്ചത്. മുറിയിൽ നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് തൂങ്ങിമരിച്ചതായി കണ്ടത്. കൈഞരമ്പും മുറിച്ചിട്ടുണ്ട്. ഈരാറ്റുപേട്ട പോലീസ് സ്ഥലത്ത് എത്തി.

ramapuram

രാമപുരം ടെമ്പിൾ ടൗൺ ലയൺസ് ക്ലബ് പുതിയ ഭാരവാഹികളുടെ സ്ഥാനആരോഹണം നടത്തി

രാമപുരം ടെമ്പിൾ ടൗൺ ലയൺസ് ക്ലബ് അതിൻറെ 2025-26 വർഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണവും സർവീസ് പ്രോജക്ടുകളുടെ ഉദ്ഘാടനവും വാർഷിക ആഘോഷവും നടത്തി. പ്രസിഡൻറ് മനോജ് കുമാർ കെ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹുമാനപ്പെട്ട എംഎൽഎ ശ്രീ മാണി സി കാപ്പൻ സർവീസ് പ്രോജക്ടുകളുടെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 318B യുടെ സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണറായ എം ജെ എഫ് ലയൺ മാർട്ടിൻ ഫ്രാൻസിസ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. പ്രിൻസിപ്പൽ Read More…