വാർഡ് മെമ്പർ ശ്രീ സിറിയക് കല്ലടയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയുടെഉഴവൂർ പഞ്ചായത്ത് തല കർഷക സംവാദത്തിന്റെഉദ്ഘാടനം ഉഴവൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് ബഹു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇൻചാർജ് ശ്രീ തങ്കച്ചൻ കെ. എം. നിർവഹിച്ചു. മെമ്പർ മാരായ സുരേഷ് വി റ്റി, എലിയമ്മ കുരുവിള, ബിനു ജോസ് തൊട്ടിയിൽ, മേരി സജി,റിനി വിൽസൺ എന്നിവർ പ്രസംഗിച്ചു. തുടർന്ന് പഴം, പച്ചക്കറി കൃഷി എന്ന വിഷയത്തിൽ കുമരകം കൃഷി വിജ്ഞാൻ കേന്ദ്രത്തിലെ ഹോർട്ടിക്കൾച്ചർ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ Read More…
Month: June 2025
വെളിയന്നൂർ ആയുർവേദ ആശുപത്രി ഒ.പി. ബ്ലോക്ക് നിർമാണം പുരോഗമിക്കുന്നു
വെളിയന്നൂർ സർക്കാർ ആയൂർവേദ ആശുപത്രിയിലെ പുതിയ ഒ.പി. ബ്ലോക്കിന്റെ നിർമാണ പ്രർത്തനങ്ങൾ പുരോഗതിയിൽ. 30 കിടക്കകൾ ഉൾപ്പെടെ മെച്ചപ്പെട്ട സൗകര്യങ്ങൾ നിലവിലുള്ള ആശുപത്രിയിൽ പുതിയ ഒ.പി. ബ്ലോക്കിന്റെ നിർമാണം പൂർത്തിയാക്കി ഓഗസ്റ്റിൽ ഉദ്ഘാടനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. വെളിയന്നൂർ ജംഗ്ഷനിൽ സർക്കാർ ഉടമസ്ഥതയിലുള്ള 50 സെന്റ് സ്ഥലത്താണ് നിർമാണം. 1200 ചതുരശ്ര അടിയിൽ നിർമിക്കുന്ന കെട്ടിടത്തിൽ താഴത്തെ നിലയിൽ ഒ.പി. ബ്ലോക്കും ലാബും രോഗികൾക്ക് ഭക്ഷണം പാകം ചെയ്യുന്നതിനായി അടുക്കളയും സജ്ജമാക്കും. മുകൾനിലയിൽ ഓഫീസും നഴ്സുമാർക്കുള്ള വിശ്രമമുറിയും ആണ് Read More…
പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി വർഷത്തിൽ മൂന്നു പുതിയ ഫൊറോനകൾ
പാലാ : പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി വർഷത്തിൽ മൂന്ന് പുതിയ ഫൊറോനകൾ കൂടി രൂപീകരിച്ചു. രൂപതാധ്യക്ഷൻ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയിൽ കൂടിയ പ്രസ്ബിറ്ററൽ കൗൺസിലിലാണ് ഈ രൂപീകരണം പ്രഖ്യാപിച്ചത്. കടപ്ലാമാറ്റം, കൊഴുവനാൽ, കൂത്താട്ടുകുളം എന്നീ ഇടവകകളെയാണ് ഫൊറോനാകളായി രൂപതാധ്യക്ഷൻ ഉയർത്തുന്നത്. ഇതുവരെ പതിനേഴ് ഫൊറോനകളാണ് രൂപതയിൽ ഉണ്ടായിരുന്നത്. പുതിയതായി രൂപംകൊള്ളുന്ന ഫൊറോനകൾ നിലവിൽ വരുന്നത് ജൂൺ മാസം എട്ടാം തീയതി ഞായറാഴ്ച പന്തക്കുസ്ത തിരുനാളോടുകൂടിയാണ്. അന്നേ ദിവസം നിയുക്ത ഫൊറോനകളിൽ നടത്തപ്പെടുന്ന സ്ഥാനാരോഹണശുശ്രൂഷയിൽ ബിഷപ്പ് Read More…
റൈസിംഗ് പൂഞ്ഞാർ ഇൻവെസ്റ്റർസ് മീറ്റ്; മുന്നൊരുക്ക സെമിനാർ ജൂൺ 6 ന്
പൂഞ്ഞാർ നിയോജക മണ്ഡലത്തിലും സമീപപ്രദേശങ്ങളിലും സംരംഭകത്വ തൊഴിൽ മേഖലകളിൽ വരും വർഷങ്ങളിൽ 100 സംരംഭങ്ങൾ – 1000 കോടി രൂപയുടെ നിക്ഷേപം – 10000 തൊഴിലവസരങ്ങൾ എന്ന ബ്രഹ്രുത്തതായ ലക്ഷ്യമിട്ടുകൊണ്ടു റൈസിംഗ് പൂഞ്ഞാർ ഇൻവെസ്റ്റർസ് മീറ്റ് 2025 എന്ന പേരിൽ ഒരു നിക്ഷേപക സംഗമം ജൂൺ മാസം 9 ആം തിയതി ഈരാറ്റുപേട്ട ബാറാകാത്ത് സ്ക്വയറിൽ വെച്ച് നടത്തുന്നു. നിക്ഷേപക സംഗമത്തിന് മുന്നോടിയായി പൂഞ്ഞാർ മണ്ഡലത്തിന്റെ വിവിധ സാധ്യതകൾ നിക്ഷേപകർക്കും, സംരംഭകർക്കും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 05/06/2025 Read More…
വെള്ളികുളം സൺഡേ സ്കൂളിൽ നവാഗതരായ വിദ്യാർഥികൾക്ക് സ്വീകരണം നൽകി
വെള്ളികുളം: വെള്ളികുളം സ്കൂളിലെ നവാഗതരായ വിദ്യാർഥികൾക്ക് ഉജ്ജ്വല നൽകി. ഹെഡ്മാസ്റ്റർ ജോമോൻ കടപ്ലാക്കൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. ഫാ.സ്കറിയ വേകത്താനം വിദ്യാർഥികൾക്ക് സമ്മാനവും മധുരപലഹാരവും നൽകി സ്വീകരിച്ചു. വിദ്യാർഥികളെ റെഡ് ,ബ്ലൂ, ഗ്രീൻ എന്നീ മൂന്നു ഹൗസുകളായി തിരിച്ചു .ക്ലാസ്സ് ലീഡേഴ്സിനെ തെരഞ്ഞെടുത്തു. മിഷൻ ലീഗ്, തിരുബാലസഖ്യം ഭാരവാഹികളെ തെരഞ്ഞെടുത്തു. സൺഡേ സ്കൂളിലെ പുതിയ അധ്യയന വർഷം വികാരി ഫാ.സ്കറിയ വേകത്താനം ഉദ്ഘാടനം ചെയ്തു. പുതിയ പ്രവർത്തന വർഷത്തിലെ കർമ്മപരിപാടികൾ വിശദീകരിച്ചു. സിസ്റ്റർ ഷാൽബി മുകളേൽ, സ്റ്റെഫി Read More…
പാറത്തോട് ഗ്രാമപഞ്ചായത്തിലെ ഡ്രീംലാൻഡ് അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു
പാറത്തോട് ഗ്രാമപഞ്ചായത്തിലെ പാലമ്പ്ര വാർഡിൽ നിർമാണം പൂർത്തിയാക്കിയ ഡ്രീംലാൻഡ് അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. നിർവഹിച്ചു. പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ്, എം.ജി.എൻ.ആർ.ഇ.ജി.എസ്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്ത പദ്ധതികളിലൂടെ 16 ലക്ഷം രൂപ ഉപയോഗിച്ച് പൂർത്തീകരിച്ച കെട്ടിടമാണിത്. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി. ആർ. അനുപമ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, ബ്ലോക്ക് Read More…
ചീനിമരം – ഇടകടത്തി റോഡ് ഗതാഗതത്തിന് തുറന്ന് കൊടുത്തു
എരുമേലി :എരുമേലി ഗ്രാമപഞ്ചായത്തിലെ കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയ ചീനിമരം – ഇടകടത്തി റോഡ് ഗതാഗതത്തിന് തുറന്നു കൊടുത്തു. എരുമേലി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും ഗ്രാമ പഞ്ചായത്ത് അംഗവുമായ ജിജി മോൾ സജി ഉദ്ഘാടനം നിർവ്വഹിച്ചു. പരിസ്ഥിതി പ്രവർത്തകനായ ബിനു നിരപ്പേ അധ്യൽ ക്ഷത വഹിച്ച യോഗത്തിൽ മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ബിനു മറ്റക്കര ആമുഖ പ്രഭാഷണംനടത്തി. വി. റ്റി മാത്യു വെമ്പാലയിൽ, അനീഷ് പുരയിടത്തിൽ, രാമചന്ദ്രക്കുറുപ്പ് പുതുപ്പറമ്പിൽ സന്തോഷ് പാറടിയിൽ, സജി വയലുങ്കൽ ബിൻസ് Read More…
പുതിയ സ്വപ്നങ്ങൾക്ക് തുടക്കം: രാമപുരം SHLP സ്കൂൾ പ്രവേശനോത്സവം ഒത്തുചേരലിന്റെ ആഘോഷമായി
രാമപുരം: രാമപുരം എസ് എച്ച് എൽ പി സ്കൂളിൽ ഈ വർഷത്തെ പ്രവേശനോത്സവം രാമപുരം ഗ്രാമപഞായത്ത് പ്രസിഡൻ്റ് ശ്രീമതി ലിസമ്മ മത്തച്ചൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ അസി. മാനേജർ റവ.ഫാ. ജൊ വാനി കുറുവാച്ചിറ അധ്യക്ഷ പ്രസംഗം നടത്തി. പുതിയതായി വന്ന 49 കുരുന്നുകൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. CMC കോൺവെൻ് മദർ സുപീരിയർ റവ സി.അനുജ CMC ആശംസകൾ അർപ്പിച്ച് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. സ്കൂൾ ഹെഡ് മിഡ്ട്രസ് റവ. സി. ലിസാ CMC പ്രവേശനേത്സവ Read More…
ടൗൺ സൗന്ദര്യവൽക്കരിച്ച ഓട്ടോറിക്ഷ തൊഴിലാളികളെയും വ്യാപാരികളെയും ആദരിച്ച് ഉഴവൂർ പഞ്ചായത്ത്
ഉഴവൂർ: കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച ടൗൺ ആയി ഉഴവൂർ ടൗൺ തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ടൌൺ സൗന്ദര്യവൽക്കരിക്കാൻ നേതൃത്വം നൽകിയ ഓട്ടോ തൊഴിലാളികളെ പഞ്ചായത്ത് ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഞ്ചു പി ബെന്നി അധ്യക്ഷത വഹിച്ച യോഗം പ്രസിഡന്റ് ഇൻ ചാർജ് തങ്കച്ചൻ കെ എം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ പി എം മാത്യു ഓട്ടോ തൊഴിലാളികളെ ആദരിച്ചു. മാലിന്യമുക്തം ജില്ലാ കോർഡിനേറ്റർ ശ്രീശങ്കർ ടി പി വിഷയവതരണം നടത്തി. Read More…
കോളേജ് ഓഫ് എൻജിനീയറിങ് പൂഞ്ഞാറിൽ ഇൻഡസ്ട്രി ക്യാമ്പസ് പദ്ധതിയുടെ ഉദ്ഘാടനവും ജില്ലാതല പരിസ്ഥിതി ദിനാഘോഷവും
പൂഞ്ഞാർ :കോട്ടയം ജില്ലയിൽ പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ പ്രവർത്തിച്ചുവരുന്ന ഐ.എച്ച്.ആർ ഡി യുടെ കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ കോളേജ് ഓഫ് എൻജിനീയറിങ് പൂഞ്ഞാറിൽ ക്യാമ്പസുകളെ വ്യവസായി യൂണിറ്റുകളുമായി ബന്ധിപ്പിക്കുന്നതിനായി ഐ എച്ച് ആർ ഡി വിഭാവനം ചെയ്തു നടത്തിവരുന്ന പദ്ധതിയായ ഇൻഡസ്ട്രി ക്യാമ്പസ് പദ്ധതിയുടെ ഉദ്ഘാടനവും ജില്ലാതല പരിസ്ഥിതി ദിനാഘോഷവും 2025 ജൂൺ5 ന് വൈകുന്നേരം 4 മണിക്ക് കോളേജ് സെമിനാർ ഹാളിൽ വച്ച് നടത്തപ്പെടും. ബഹുമാനപ്പെട്ട സഹകരണ വകുപ്പ് മന്ത്രി ശ്രീ വി എൻ Read More…