Kanjirappally News

ലഹരിക്കെതിരെ ഹ്യൂമൻ റൈറ്റ്സ് ഫോറം കോട്ടയം ജില്ലാ കമ്മിറ്റി വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു

കലാലയങ്ങളിൽ അടക്കം വർദ്ധിച്ചുവരുന്ന ലഹരി മാഫിയക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി ഹ്യൂമൻ റൈറ്റ്സ് ഫോറം കോട്ടയം ജില്ലാ കമ്മിറ്റി ഇന്നലെ കാഞ്ഞിരപ്പള്ളിയിൽ നിന്ന് ആരംഭിച്ച വാഹന പ്രചരണ ജാഥ ക്യാപ്റ്റൻ ഹാഷിം ലബ്ബയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബുക്കുട്ടൻ ഫ്ലാഗ് ഓഫ് നിർവഹിച്ചു.

വിവിധ മേഖലകളിലെ ജില്ലാ പ്രചരണങ്ങൾക്ക് ശേഷം വൈകുന്നേരം 5:30 ന് ഈരാറ്റുപേട്ടയിൽ സംഘടിപ്പിച്ച പൊതുയോഗം ഫോർമർ അസിസ്റ്റൻറ് സോളിസിറ്റർ ജനറൽ TPM ഇബ്രാഹിംഖാൻ ഉദ്ഘാടനം ചെയ്തു. കോട്ടയം എക്സൈസ് ഇൻസ്പെക്ടർ സ്പെഷ്യൽ സ്ക്വാഡ് ഓഫീസർ അൽഫോൺസ് ജേക്കബ് ലഹരി വിരുദ്ധ സന്ദേശം നൽകി.

പി എ മുഹമ്മദ് സക്കീർ, യൂത്ത് പ്രസിഡണ്ട് ഒ എ ഹാരിസ്, കോട്ടയം ജോണീസ്, തോമസ് കുര്യാക്കോസ്, സിബി മാത്യു പ്ലാത്തോട്ടം, ജോയി കളരിക്കൽ, ജി ബിജു, റഫീഖ് പേഴുംകാട്ടിൽ, അൻസൽന പരിക്കുട്ടി, ഷാജു പാല, ഖാദർ സി സി എം, അജിത്ത് ഫ്രാൻസിസ് എന്നിവർ യോഗത്തിൽ സംസാരിച്ചു.

Leave a Reply

Your email address will not be published.