രാമപുരം: ഉന്നത വിദ്യാഭ്യാസം പുതിയ വഴികൾ തേടുന്ന കാലഘട്ടത്തിൽ, അതിന്റെ വളർച്ചയെകുറിച്ച് സമഗ്രമായി വിലയിരുത്തുക എന്ന ലക്ഷ്യത്തോടെ മാർ അഗസ്തിനോസ് കോളേജിൽ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. ശില്പശാല അധ്യാപക ശാക്തീകരണത്തിനും നൈപുണ്യവികസനത്തിനും പ്രത്യേകം ഊന്നൽ നൽകുന്നു. പ്രമുഖ നയതന്ത്രജ്ഞനും കേരള ഉന്നത വിദ്യാഭ്യാസ കൗൺസിൽ സെക്രട്ടറിയുമായിരുന്ന ടി.പി. ശ്രീനിവാസൻ ഐ.എഫ്.എസ് ശില്പശാല ഉദ്ഘാടനം ചെയ്യും. വിവിധ വിദ്യാഭ്യാസ വകുപ്പുകളിൽ പ്രവർത്തിക്കുന്ന വിദഗ്ധരും, ഗവേഷണ രംഗത്തെ പ്രമുഖരും വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. അധ്യാപകരുടെ നിരന്തര വിദ്യാഭ്യാസ ആവശ്യങ്ങൾ, Read More…
Month: January 2026
ഇലവീഴാപൂഞ്ചിറയിൽ വൃഷതൈ നട്ടു
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തും ലയൺസ് ക്ലബ് ഈരാറ്റുപേട്ടയും മേലുകാവ് ഗ്രാമപഞ്ചായത്തും ചേർന്ന് ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ഇലവീഴാപൂഞ്ചിറയിൽ വൃഷതൈ നട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.മറിയാമ്മ ഫെർണാണ്ടസ് ഉത്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ബിന്ദു സെബാസ്റ്റ്യൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ അജിത് കുമാർ, ബി മെമ്പർ ജെറ്റോ ജോസ്, ലയൺസ് ക്ലബ് ഭാരവാഹികൾ, മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോസുകുട്ടി ജോസഫ്, തൊഴിലുറപ്പ് തൊഴിലാളികൾ, Read More…
വാഹനാപകടം: ഷൈന്‍ ടോം ചാക്കോയുടെ പിതാവ് മരിച്ചു
നടന്‍ ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം സേലത്ത് അപകടത്തില്‍പ്പെട്ടു. ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോ മരിച്ചു. ഷൈന്‍ ടോം ചാക്കോയുടെ കൈയ്ക്ക് പരുക്ക്. അപകടം, ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ. ഇന്ന് പുലര്‍ച്ചെ സേലം- ബെംഗളൂരു ദേശീയ പാതയിലാണ് അപകടം. സിപി ചാക്കോയുടെ മൃതദേഹം ധര്‍മ്മപുരി മെഡിക്കല്‍ കോളജിലാണ് നിലവിലുള്ളത്. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി ഉച്ചയോടെ മൃതദേഹം വിട്ട് നല്‍കും. ധര്‍മ്മപുരിക്ക് സമീപത്തുവെച്ച് എതിര്‍ ദിശയില്‍ നിന്ന് വന്ന ലോറിയുമായി ഇടിച്ചാണ് അപകടം. ഷൈനിനെയും Read More…
പരിസ്ഥിതിദിനം അവിസ്മരണീയമാക്കി അരുവിത്തുറ സെന്റ് മേരീസ്
അരുവിത്തുറ: സെന്റ്.മേരീസ് എൽ.പി.സ്കൂൾ അരുവിത്തുറയിൽ ജൂൺ 5. പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ നടന്ന അസംബ്ലിയിൽ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു. പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ നടത്തപ്പെട്ടു. ഹെഡ് മിസ്ട്രസ് ശ്രീമതി ഡെയ്സി മാത്യു പരിസ്ഥിതിദിന സന്ദേശം നല്കി. ഈരാറ്റുപേട്ട കൃഷിഭവൻ അസി. ഓഫീസറുടെ നേതൃത്വത്തിൽ അസി. സ്കൂൾ മാനേജർ ഫാ.ജോയൽ കുഴിവേലിത്തടത്തിൽ, മുൻസിപ്പൽ കൗൺസിലർ ശ്രീമതി ലീന ജയിംസ്, സക്ഷമ സംഘടന പ്രസിഡന്റ് ശ്രീമതി അനു സുഭാഷ് എന്നിവർ സ്കൂളിൽ ഫലവൃക്ഷത്തൈകൾ നട്ടു. Read More…
സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ( 06. 06. 2025 ) അവധി ആയിരിക്കും.
ഈരാറ്റുപേട്ട എം.ഇ.എസ് കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ “ഗോ ഗ്രീൻ” പദ്ധതിക്ക് തുടക്കം കുറിച്ചു
ഈരാറ്റുപേട്ട എം.ഇ.എസ് കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന “ഗോ ഗ്രീൻ” പദ്ധതിക്ക് തുടക്കം കുറിച്ചു. പ്രിൻസിപ്പൽ ഹലീൽ മുഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സ്‌കറിയ ജോസഫ് വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. തിടനാട് കൃഷി ഓഫീസർ ശ്രീ സുഭാഷ് എസ് എസ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് ജോസഫ്, വാർഡ് മെമ്പർ ജോഷി ജോർജ്, മെമ്പർ എ സി രമേശ് എന്നിവർ ആശംസകള്‍ Read More…
മൂന്നിലവ് വലിയകുമാരമംഗലം സ്കൂളിൽ പരിസ്ഥിതി ദിനാചരണം വിപുലമായ രീതിയിൽ നടത്തി
മൂന്നിലവ്: വലിയകുമാരമംഗലം സെൻ്റ്. പോൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി. ലിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വച്ച് സ്കൂൾ മാനേജർ റവ. ഫാ. കുര്യൻ തടത്തിൽ ഹരിതകാമ്പസിൻ്റെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. ദിനാചരണത്തിൻ്റെ ഭാഗമായി പോസ്റ്റർ നിർമ്മാണ മത്സരം, ക്വിസ് മത്സരം , പരിസ്ഥിതിദിന സന്ദേശം, പരിസ്ഥിതിദിന പ്രതിജ്ഞ, വൃക്ഷത്തെ നടീൽ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടികൾക്ക് സീനിയർ അസിസ്റ്റൻ്റ് ശ്രീമതി. ക്രിസ്റ്റി ടോം, സ്റ്റാഫ് സെക്രട്ടറി ശ്രീ. Read More…
റൈസിംഗ് പൂഞ്ഞാർ : മുന്നൊരുക്ക സെമിനാർ നടത്തി
ഈരാറ്റുപേട്ട : സംസ്ഥാന വ്യവസായ വകുപ്പിന്റെ സംരംഭക വർഷാചാരണത്തിന്റെ ഭാഗമായി പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നടക്കുന്ന റൈസിംഗ് പൂഞ്ഞാർ നിക്ഷേപ സംഗമത്തിന്റെ മുന്നോടിയായി താലൂക്ക് വ്യവസായ ഓഫീസിന്റെ നേതൃത്വത്തിൽ മുന്നൊരുക്ക സെമിനാർ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടത്തി. യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യം വെച്ചും ടൂറിസം മേഖലയിലെ പുതിയ സംരംഭക സാധ്യതകൾ സംബന്ധിച്ചുമാണ് സെമിനാർ നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസിന്റെ അധ്യക്ഷതയിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ സെമിനാർ ഉദ്ഘാടനം ചെയ്തു. Read More…
നാൽപ്പാമര തൈകൾ നട്ട് നാൽപ്പതിൽ പരം പരിസ്ഥിതി കർമ്മപരിപാടികളുമായി അരുവിത്തുറ സെൻറ് ജോർജ് കോളേജ്
അരുവിത്തുറ : നാൽപാമര തൈകൾ നട്ട് അരംഭിച്ച് നാൽപതിൽപരം കർമ്മപരിപാടികൾ പരിസ്ഥിതി ദിനത്തിൽ സംഘടിപ്പിച്ച് അരുവിത്തുറ സെന്റ് ജോർജ് കോളേജ് പരിസ്ഥിതിദിനം വ്യത്യസതമാക്കി. പരിസ്ഥിതി ദിനാചരണങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നാൽപ്പാമര തൈകൾ നട്ട് പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ജോൺ പെരുവന്താനം ഉദ്ഘാടനം ചെയ്തു. അരുവിത്തുറ സെന്റ് ജോർജസ് കോളേജ് ഐക്യു ഏ സി യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കോളേജ് മാനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, കോളേജ് ബർസാർ ഫാ. ബിജു കുന്നയ്ക്കാട്ട്, കോളേജ് Read More…
പരിസ്ഥിതിപ്പച്ച
ഈരാറ്റുപേട്ട : മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ സാഫ് നേച്ചർ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പരിസ്ഥിതിപ്പച്ച എന്ന പേരിൽ പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു. രാവിലെ സ്കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് എം പി ലീന പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികൾക്കും അധ്യാപകർക്കുമായി ചൊല്ലിക്കൊടുത്തു. സ്കൂളിലെ പച്ചക്കറി കൃഷിയുടെ ഭാഗമായി പോളി ഹൗസിനുള്ളിൽ പച്ചക്കറി തൈകൾ നട്ടുപിടിപ്പിച്ചു. സ്കൂൾ ക്യാമ്പസിൽ വൃക്ഷത്തൈകൾ നട്ടു. സ്കൂൾ ക്യാമ്പസും ക്ലാസ് റൂമുകളും ശുചീകരിച്ചു . ശുചിത്വം മഹത്വം എന്ന പേര് നൽകിയ Read More…











