പാലാ: കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ വിവിധ അധിക സൗകര്യങ്ങൾ ഏർപ്പെടുത്തുവാൻ നഗരസഭാ ബജറ്റ് വിഹിതമായി 380 ലക്ഷം രൂപ അനുവദിച്ചതായി നഗരസഭാ ചെയർമാൻ തോമസ് പീറ്ററും വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ടും ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗങ്ങളുമായി നടത്തിയ ചർച്ചയിൽ അറിയിച്ചു. ഏറ്റവും ആധുനികമായ ഡിജിറ്റൽ എക്സറേ സ്കാനിംഗ് മെഷീനുമാത്രമായി 1.80 കോടി രൂപയാണ് ലഭ്യമാക്കിയിരിക്കുന്നത്. കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ മുഖാന്തിരമാണ് വാങ്ങി സ്ഥാപിക്കുക. കാഷ്വാലിറ്റിയ്ക്കു സമീപമായിട്ടുള്ള മുറിയിൽ സ്ഥാപിക്കുവാനാണ് Read More…
Month: January 2026
പാലാ രൂപതയിലെ 75 വയസുകാരുടെ സംഗമം
പാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 1950 ൽ ജനിച്ച രൂപതാംഗങ്ങളായ 1460 ൽപരം വ്യക്തികളെ ആദരിക്കും. കുടുംബ അജപാലനം മുഖ്യ ഉത്തരവാദിത്വമായി സ്വീകരിച്ചിരിക്കുന്ന ഫാമിലി അപ്പോസ്തലേറ്റിന്റെ കർമമേ ഖലകളായ മാതൃവേദി, പിതൃവേദി, പ്രോലൈഫ് എന്നിവയുടെ സഹകരണത്തോടെ ക്രമീകരിക്കുന്ന പ്രോഗ്രാമിന് ലിഫ്ഗോഷ് 75 എന്ന പേരാണ് നൽകിയിരിക്കുന്നത്. ഹീബ്രുഭാഷയിൽ ലിഫ്ഗോഷ് എന്ന പദത്തിന് ഒത്തചേരൽ എന്നാണ് അർഥം. 22 ന് ഉച്ചകഴിഞ്ഞ് രണ്ടിന് പാലാ ളാലം പഴയപള്ളി ഓഡിറ്റോറിയത്തിലാണ് സമ്മേള നം. 1950 ജൂലൈ Read More…
എംഎൽഎ എക്സലൻസ് അവാർഡ് ദാനവും പ്രതിഭാസംഗമവും ജൂൺ 26 ന് കടുത്തുരുത്തിയിൽ
കടുത്തുരുത്തി: യൂണിവേഴ്സിറ്റി പരീക്ഷകളിലെ റാങ്ക് ജേതാക്കളെയും വിവിധ മത്സര പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർഥികളെയും പങ്കെടുപ്പിച്ചുള്ള കടുത്തുരുത്തി നിയോജകമണ്ഡലം പ്രതിഭാസംഗമവും എംഎൽഎ എക്സലൻസ് അവാർഡ് ദാനവും 26ന് നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയ ത്തിലാണ് പരിപാടി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും വിവിധ അക്കാഡമികളുടെയും അവാർഡുകളും പുരസ്കാരങ്ങളും കരസ്ഥമാക്കിയിട്ടുള്ള വ്യക്തികളെയും ഉന്നത സാമൂഹിക അംഗീകാരം നേടിയ പ്രതിഭകളെയും കലാ-കായിക -സാഹിത്യ രംഗങ്ങളിലെ ശ്രദ്ധേയ വ്യക്തിത്വങ്ങളെയും ചടങ്ങിൽ ആദരിക്കും. Read More…
കാൽമുട്ടിന് പരുക്കേറ്റയാൾക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ യൂണികംപാർട്ടുമെന്റൽ ആർത്രോപ്ലാസ്റ്റി ശസ്ത്രക്രിയ
പാലാ :ബൈക്ക് അപകടത്തിൽ കാൽമുട്ടിന് ഗുരുതര പരുക്കേറ്റയാൾക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ മുട്ടിന്റെ പകുതി ഭാഗം മാറ്റി വെയ്ക്കുന്ന യൂണികംപാർട്ടുമെന്റൽ ആർത്രോപ്ലാസ്റ്റി ശസ്ത്രക്രിയ വിജയകരമായി നടത്തി. കൂത്താട്ടുകുളം സ്വദേശിയായ 55 കാരനാണ് അപകടത്തിൽ പരുക്കേറ്റ ഇടതു കാൽമുട്ടിന് അപൂർവ്വശസ്ത്രക്രിയ വേണ്ടി വന്നത്. ബൈക്കിൽ നിന്നു മറിഞ്ഞു വീണ് പരുക്കേറ്റതിനെ തുടർന്ന് തുടർന്നു ഇദ്ദേഹം മറ്റ് ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. എക്സ്റേ പരിശോധനയിൽ മുട്ടിനു തേയ്മാനം ഉണ്ടെന്നും കണ്ടെത്തിയിരുന്നു. വേദന കുറയാതെ വന്നതിനെ തുടർന്നാണ് മാർ സ്ലീവാ മെഡിസിറ്റിയിൽ Read More…
സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ടാണ്.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. നാളെ 8 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.വ്യാഴാഴ്ച മുതൽ അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 10/06/2025 മുതൽ 12/06/2025 വരെ: തെക്കു പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ, തെക്കൻ തമിഴ്നാട് തീരം, Read More…
കേരളം വ്യവസായ സംരംഭങ്ങൾക്ക് വളക്കൂറുള്ള മണ്ണ്: മന്ത്രി പി.രാജീവ്
ഈരാറ്റുപേട്ട വ്യവസായ സംരംഭങ്ങൾക്ക് എന്നും വളക്കൂറുള്ള മണ്ണാണ് കേരളമെന്ന് മന്ത്രി പി.രാജീവ്. പൂഞ്ഞാർ നിയോജകമണ്ഡലം കേന്ദ്രീകരിച്ച് റൈസിങ് പൂഞ്ഞാർ 2കെ25 എന്ന പേരിൽ ഈരാറ്റുപേട്ടയിൽ നടത്തിയ നിക്ഷേപ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിൽ ആരംഭിച്ച വ്യവസായങ്ങൾ വലിയ വളർച്ച നേടി ഇതര സംസ്ഥാനങ്ങളിലേക്കു കൂടി വ്യാപിച്ചത് അതിന്റെ തെളിവാണെന്നും മന്ത്രി പറഞ്ഞു. ഇവിടെ ആർക്കും വ്യവസായം തുടങ്ങാം. കൃത്യമായ ആസൂത്രണമുണ്ടെങ്കിൽ അത് വിജയിപ്പിക്കുകയും ചെയ്യാം. കേരളം എല്ലാവർക്കുമുള്ളതാണെന്നും ഇക്കാര്യത്തിൽ യാതൊരു തർക്കവുമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. സെബാസ്റ്റ്യൻ Read More…
വെള്ളികുളം ഇടവകയിലെ ഭക്ത സംഘടനകളുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു
വെള്ളികുളം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വെള്ളികുളം ഇടവകയിലെ ഭക്തസംഘടനകളുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി പള്ളിയങ്കണത്തിൽ വികാരി ഫാ. സ്കറിയ വേകത്താനം വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. “മരം ഒരു വരം” എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി വൃക്ഷത്തൈ നട്ടു പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി വികാരി ഫാ.സ്കറിയ വേകത്താനം ഇടവക പ്രതിനിധി ജയ്സൺ തോമസ് വാഴയിലിന് വൃക്ഷത്തൈ വിതരണം ചെയ്തു.ഈ വർഷത്തെ പരിസ്ഥിതി ദിനാചരണ പ്രമേയമായ “പ്ലാസ്റ്റിക് മാലിന്യം അവസാനിപ്പിക്കൂ” എന്ന മുദ്രാവാക്യത്തെ Read More…
മീനടത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ആളുടെ ബോഡി കണ്ടെത്തി
കോട്ടയം: ഒഴുക്കിൽപ്പെട്ടു കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. കാട്ടുമറ്റത്തിൽ ഈപൻ തോമസിന്റെ (66) മൃതദേഹമാണ് ഒൻപതു ദിവസത്തെ തിരച്ചിലിനൊടുവിൽ മീനടത്തു നിന്നും 10 km മാറി കൈതപ്പാലത്തുനിന്നും ടീം എമർജൻസി പ്രവർത്തകർ ആയ അഷറഫ് kkp ,റെജി തീക്കോയി ,പരീത് തീക്കോയി, ശിഹാബ് എന്നിവർ ചേർന്ന് കണ്ടെടുത്തത്. തൊഴിലാളിയെക്കൊണ്ട് തേങ്ങയിടുന്നതിനിടെ തേങ്ങ പുഴയിൽ വീണു. അതെടുക്കാനായി ഈപ്പൻ പുഴയിൽ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. സംസ്ക്കാരം ചൊവാഴ്ച വൈകിട്ട് 4ന് മീനടം Read More…
എസ് എസ് എൽ സി, പ്ലസ്ടു അവാർഡ് ദാനവും പഠനോപകരണ വിതരണവും
പാതാമ്പുഴ എസ് എൻ ഡി പി ശാഖാ യോഗത്തിൽ പ്രവർത്തിക്കുന്ന ഗുരുകൃപ കുടുംബയൂണിറ്റ് മുരിങ്ങപ്പുറത്തിൻ്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ്ടു വിദ്യാർഥികൾക്കുള്ള അവാർഡ് ദാനവും, കുട്ടികൾക്കുള്ള പഠന ഉപകരണ വിതരണവും നടത്തി. ശാഖാപ്രസിഡൻ്റ് ഷാജി പാറടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗംശാഖാ സെക്രട്ടറി ബിനു കെ കെ കിഴക്കേ മാറാംകുന്നേൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പാതാമ്പുഴ എസ് എൻ ഡി പി ശാഖായോഗം വനിതാ സംഘം സെക്രട്ടറി ലാലി രവി കതിരോലിക്കൽ, പാതാമ്പുഴ എസ് എൻ Read More…
വെള്ളികുളം പള്ളിയിൽ വിശുദ്ധ അന്തോനീസ് പുണ്യവാൻ്റെ തിരുനാൾ ജൂൺ 13 ന്
വെള്ളികുളം:വെള്ളികുളം ഇടവക മധ്യസ്ഥനുംഅത്ഭുത പ്രവർത്തകനുമായ വിശുദ്ധ അന്തോനീസ് പുണ്യവാൻ്റെ തിരുനാൾ ജൂൺ 13 (വെള്ളിയാഴ്ച) ഭക്തിപൂർവ്വം ആഘോഷിക്കും.തിരുനാളിനോടനുബന്ധിച്ച് പത്താം തീയതി ചൊവ്വാഴ്ച മുതൽ നൊവേന ആരംഭിക്കും. ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ ആറരക്ക് ആഘോഷമായ പാട്ടു കുർബാന, നൊവേന, ലദീഞ്ഞ് .13 വെള്ളിയാഴ്ച 4. 30ന് ആഘോഷമായ പാട്ടു കുർബാന ,സന്ദേശം, നൊവേന ,ലദീഞ്ഞ് . ഫാ.സ്കറിയ വേകത്താനം. തുടർന്ന് നേർച്ച വിതരണം ജയ്സൺ തോമസ് വാഴയിൽ, ചാക്കോച്ചൻ കാലാപറമ്പിൽ, ബിനോയി ഇലവുങ്കൽ ,അമൽ ഇഞ്ചയിൽ Read More…











