ഇടമറുക്: ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ മേലുകാവ് പഞ്ചായത്തിലെ മുഴുവൻ ആശാ വർക്കർമാർക്കും മഴക്കാല ആവശ്യങ്ങൾക്കായുള്ള കിറ്റുകൾ വിതരണം ചെയ്തു. ഇടമറുക് സി എച്ച് സി യിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ.മുഹമ്മദ് ജിജിയുടെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെറ്റോ ജോസ് നിർവ്വഹിച്ചു. ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. അരുവിത്തുറ ലയൺസ് ക്ലബ് ഡയറക്ടർ ബോർഡ് അംഗവും ബ്രില്യൻറ് സ്റ്റഡി Read More…
Month: January 2026
ഹൈസ്കൂൾ ക്ലാസുകളിൽ ഇന്ന് മുതൽ പുതിയ സമയക്രമം; ക്ലാസുകൾ 9.45 ന് ആരംഭിച്ചു
സംസ്ഥാനത്ത് ഇന്ന് മുതൽ ഹൈസ്കൂൾ പ്രവർത്തന സമയത്തിൽ മാറ്റം. ക്ലാസുകൾ 9.45 ന് ആരംഭിച്ചു. 4.15 വരെയാണ് ക്ലാസ് സമയം. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ അര മണിക്കൂർ അധികസമയം ക്ലാസുണ്ടാകും. സമസ്ത ഉൾപ്പെടെയുള്ള സംഘടനകൾ എതിർപ്പുമായി രംഗത്ത് എത്തിയിരുന്നു. തീരുമാനം മാറ്റുന്നത് പ്രായോഗികമല്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നിലപാട്. 220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സ്കൂള്‍ സമയത്തിലെ മാറ്റം. വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് ഹൈസ്കൂളിൽ 1100 മണിക്കൂർ പഠന സമയം വേണം. സർക്കാർ Read More…
ജീപ്പും കാറും കൂട്ടിയിടിച്ച് അപകടം
പാലാ :ജീപ്പും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 4 പേർക്ക് പരുക്ക്. പരുക്കേറ്റ ജീപ്പ് യാത്രക്കാരായ ഏന്തയാർ സ്വദേശികൾ രത്ന റോയി ( 45), ഹണി ജിജോ ( (35), ആശ ബിനോ ( 45),സാലി ( 61) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പാലാ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപഭാഗത്ത് വച്ചായിരുന്നു അപകടം.
മുതിർന്ന പൗരന്മാരോടുള്ള അതിക്രമം: ബോധവൽക്കരണ ദിനാചരണം സംഘടിപ്പിച്ചു
കോട്ടയം :ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽക്കരണ ദിനാചരണം സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം സി.എം.എസ്.കോളജിൽ വച്ച് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.എം. മാത്യു നിർവഹിച്ചു. സംസ്ഥാന വയോജന കമ്മീഷൻ രൂപീകരണം ഉൾപ്പടെ വിവിധ ചുവടുകളാണ് സർക്കാർ മുന്നോട്ട് വയ്ക്കുന്നത്. യുവജനങ്ങളുടെ കരുതലോടെയുള്ള ഇടപെടലും വയോജന സംരക്ഷണത്തിൽ അനിവാര്യമാണ് എന്ന് പി.എം. മാത്യു പറഞ്ഞു. സംസ്ഥാന വയോജന കൗൺസിൽ അംഗം തോമസ് പോത്തൻ അധ്യക്ഷത വഹിച്ചു. കോട്ടയം നഗരസഭാ അധ്യക്ഷ Read More…
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും : ഇന്ന് 5 ജില്ലകളിൽ റെഡ് അലർട്ട്
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇന്ന് 5 ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ആണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട്,തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഇന്ന് യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ശക്തമായ തുടരുന്നതിനാലും അലർട്ടുകൾ പുറപ്പെടുവിച്ചതിനാലും ഇന്ന് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, വയനാട്, മലപ്പുറം, പാലക്കാട്, Read More…
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കോട്ടയം: കനത്ത മഴയും കാറ്റും തുടരുന്നതിനാലും അതിശക്തമായ മഴ സാധ്യതാ മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളതിനാലും കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച (2025 ജൂൺ 16) അവധി പ്രഖ്യാപിച്ച് ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
കുറവിലങ്ങാട് ശ്ലൈഹിക പാരമ്പര്യത്തിന്റെ തറവാട് : കർദിനാൾ മാർ ജോർജ് ആലഞ്ചേരി
കുറവിലങ്ങാട്: കുറവിലങ്ങാട് ശ്ലൈഹിക പാരമ്പര്യത്തിന്റെ തറവാടാണെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ദേവാലയത്തിൽ റംശാ പ്രാർഥന നടത്തി സന്ദേശം നൽ കുകയായിരുന്നു കർദിനാൾ. വിശ്വാസത്തിന്റെ ഈറ്റില്ലമാണ് കുറവിലങ്ങാട്. ദൈവാത്മാവിനോടു ചേർന്ന് ജീവി ക്കാൻ കഴിയണം. ദുഃഖങ്ങളും പ്രതിസന്ധികളും ഗ്രസിച്ചാൽ ദൈവാത്മാവിനോടു ചേർന്ന് നിൽക്കണം. വിശ്വാസം കൈവിടാതെ ദൈവസ്നേഹത്തിലും പരസ്നേഹ ത്തിലും ജീവിക്കണമെന്നും കർദിനാൾ പറഞ്ഞു. ആർച്ച് പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി, സീനിയർ അസി. വികാരി ഫാ. ജോസ Read More…
സൗജന്യ താക്കോൽദ്വാര ഗർഭാശയ ശസ്ത്രക്രിയ ക്യാമ്പ്
ഈരാറ്റുപേട്ട: ലോകപ്രശസ്ത ലാപ്പറോസ്കോപ്പിക് സർജനും സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് ചെയർമാനുമായ ഡോ. ഹഫീസ് റഹ്മാന്റെ നേതൃത്വത്തിൽ, ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ സൗജന്യ ലാപ്പറോസ്കോപ്പിക് ഹിസ്ട്രക്ടമി (താക്കോൽദ്വാര ഗർഭാശയം നീക്കം ചെയ്യൽ ശസ്ത്രക്രിയ) ഈ വരുന്ന ജൂൺ 21,22 തീയതികളിൽ നടത്തപ്പെടുന്നു. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വനിതകൾക്ക് ഈ ക്യാമ്പ് വലിയ ആശ്വാസമാകുമെന്നത് സുനിശ്ചിതമാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് മരുന്നുകളും മറ്റു ഉപഭോഗവസ്തുക്കളും Read More…
കോട്ടയം ജില്ലയിൽ ജൂൺ 17 വരെ ഖനനം നിരോധിച്ചു
കോട്ടയം :മഴ തുടരുന്നതിനാലും വരും ദിവസങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പു ലഭിച്ചിരിക്കുന്നതിനാലും ജൂൺ 17 വരെ കോട്ടയം ജില്ലയിൽ എല്ലാവിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി.
പി കെ എസ് പൂഞ്ഞാർ ഏരിയ കൺവെൻഷൻ നടത്തി
പൂഞ്ഞാർ: പി.കെ.എസ് പൂഞ്ഞാർ ഏരിയ കൺവെൻഷൻ സംസ്ഥാന ട്രഷറർ വി.ആർ ശാലിനി ഉദ്ഘാടനം ചെയ്തു. പി.കെ.എസ് ഏരിയ പ്രസിഡന്റ് പ്രമോദ്കുമാർ പി.ജി അധ്യക്ഷത വഹിച്ചു. യോഗത്തിൽ പി. കെ. എസ് ജില്ലാ പ്രസിഡന്റ് എ.എം തമ്പി, സി.പി.ഐ.(എം) പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.എസ് സിജു എന്നിവർ പ്രസംഗിച്ചു. പി. കെ. എസ് ഏരിയ സെക്രട്ടറി ശശി. കെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ കമ്മിറ്റി അംഗം വിമൽ തങ്കച്ചൻ സ്വാഗതവും ഏരിയ കമ്മിറ്റി അംഗം Read More…











