ഭരണങ്ങാനം: 2024-25 പ്രവർത്തന വർഷത്തിൽ നടത്തപ്പെട്ട എൽ.എസ്.എസ്. പരീക്ഷയിലും ചരിത്രവിജയം ആവർത്തിച്ച് ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി സ്കൂളിലെ കുരുന്നുകൾ. പാഠ്യ-പാഠ്യേതര, കലാ-കായിക മേഖലകളിലെല്ലാം മികവാർന്ന പ്രവർത്തനങ്ങളുമായി പാലാ ഉപജില്ലയിലെതന്നെ മികച്ച പ്രൈമറി സ്കൂളായി കീർത്തികേട്ട സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി. സ്കൂളിലെ 18 കുട്ടികളാണ് ഇത്തവണ എൽ.എസ്.എസ്. വിജയികളായത്. വിജയികളായ ആരാധ്യ സുമേഷ്, അനറ്റ് മരിയ പി. റ്റി., എയ്ഞ്ചൽ ജിമ്മി, എയ്ഞ്ചൽ ജോൺ, ആൻജെനി മാത്യു, ഹന്ന എലിസബത്ത് ടോണി, റിയ Read More…
Month: March 2026
ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം ഇന്ന്
വത്തിക്കാൻ സിറ്റി: പത്രോസിന്റെ 267-ാമത് പിൻഗാമിയായി ലെയോ പതിനാലാമൻ മാർപാപ്പ ഇന്ന് ഔദ്യോഗികമായി ചുമതലയേൽക്കും. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ പ്രാദേശികസമയം രാവിലെ പത്തിന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) സ്ഥാനാരോഹ ണ വിശുദ്ധ കുർബാന ആരംഭിക്കും. മാർപാപ്പ പൗരസ്ത്യസഭകളിലെ പാത്രിയാർക്കീസുമാർക്കൊപ്പം വിശുദ്ധ പത്രോസിന്റെ കബറിടത്തിങ്കൽ അല്പസമയം പ്രാർഥിക്കുകയും ധൂപാർച്ചന നടത്തുകയും ചെ യ്തതിനുശേഷമായിരിക്കും പ്രദക്ഷിണമായി ബലിവേദിയിലെത്തുക. ആദ്യ മാർപാപ്പയായിരുന്ന വിശുദ്ധ പത്രോസിന്റെ തൊഴിലിനെ ഓർമപ്പെടുത്തി മു ക്കുവന്റെ മോതിരവും, ഇടയധർമം ഓർമപ്പെടുത്തി കഴുത്തിലണിയുന്ന പാലിയവും സ്വീകരിക്കുന്നതാണ് സ്ഥാനാരോഹണത്തിലെ Read More…
മാർ സ്ലീവാ മെഡിസിറ്റിയിൽ ഓവേറിയൻ കാൻസർ പഠന സെമിനാർ നടത്തി
പാലാ: മാർ സ്ലീവാ മെഡിസിറ്റിയിലെ ഓങ്കോളജി വിഭാഗത്തിന്റെയും ഒബ്സ്റ്റട്രിക്സ്, ഗൈനക്കോളജി വിഭാഗത്തിന്റെയും നേതൃത്വത്തിൽ കോട്ടയം ഒ ആൻഡ് ജി സൊസൈറ്റിയുമായി സഹകരിച്ച് ഓവറേയിൻ കാൻസർ എന്ന വിഷയത്തിൽ പഠന സെമിനാർ നടത്തി. മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കാൻസർ കെയർ സീരീസിന്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ അധ്യക്ഷത വഹിച്ചു. ഐ.എം.എ പാലാ പ്രസിഡന്റ് ഡോ.കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്തു. ഓവേറിയൻ കാൻസർ ചികിത്സാരംഗത്തെ Read More…
നവീകരിച്ച ഉറവയ്ക്കൽ-കൂരാലി റോഡ് നാടിന് സമർപ്പിച്ചു
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ നവീകരണം പൂർത്തിയാക്കിയ ഒറവയ്ക്കൽ-കൂരാലി റോഡിൻ്റെ അരുവിക്കുഴി മുതൽ വല്യാത്ത്കവല വരെയുള്ള ഭാഗത്തിൻ്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഓൺലൈൻ ആയി നിർവ്വഹിച്ചു. പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ചു. പള്ളിക്കത്തോട് അയ്യപ്പൻപിള്ള മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ഉദ്ഘാടന പരിപാടിയിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് മുഖ്യാതിഥിയായി. പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കെ. വിപിനചന്ദ്രൻ, ജില്ലാ Read More…
മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കി; എയർ ഇന്ത്യക്ക് 50,000 രൂപ പിഴ
മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയെന്ന പരാതിയിൽ എയർ ഇന്ത്യയ്ക്ക് 50,000 രൂപ പിഴയിട്ട് കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. പാലാ സ്വദേശിയായ മാത്യൂസ് ജോസഫാണ് പരാതിയുമായി കമ്മീഷനെ സമീപിച്ചത്. ജോലി സംബന്ധമായ മെഡിക്കൽ പരിശോധനയ്ക്കായി മാത്യൂസ് ജോസഫ് 2023 ജൂലൈ 23 ന് മുംബൈയിൽനിന്ന് കൊച്ചിയിലേക്ക് രാവിലെ 5:30 നുള്ള എയർ ഇന്ത്യ വിമാനം ബുക്ക് ചെയ്തിരുന്നു. എന്നാൽ, അന്നേ ദിവസം പുറപ്പെടേണ്ട വിമാനം റദ്ദാക്കി. ഈ വിവരം എയർ ഇന്ത്യ അധികൃതർ പരാതിക്കാരനെ അറിയിച്ചില്ല. തുടർന്ന് Read More…
നമ്പുരയ്ക്കല്‍ സരോജിനിയമ്മ നിര്യാതയായി
മണിമല: നെല്ലിത്താനം നമ്പുരയ്ക്കല്‍ സരോജിനിയമ്മ (93) നിര്യാതയായി. സംസ്ക്കാരം നാളെ (ഞായര്‍) രാവിലെ പത്തിന് വീട്ടുവളപ്പില്‍. മകൾ :ശ്യാമളാ കുമാരി. മരുമകൻ തങ്കപ്പൻ നായർ മഴുവഞ്ചേരിൽ ഉരുളികുന്നം.
ആരോഗ്യ മേഖല മാഫിയ വത്ക്കരിക്കപ്പെട്ടിരിക്കുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണൻ
കോട്ടയം: അശാസ്ത്രീയവും അനാരോഗ്യപരവും ചെലവേറിയതുമായ സമീപനം കൊണ്ട് ആരോഗ്യരംഗം ആകെ അനാരോഗ്യകരമായിരിക്കുന്നു എന്ന് എം എൽ എ തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഇന്ത്യൻ അക്യുപങ്ചർ പ്രാക്ടീഷണേഴ്സ് അസോസിയേഷൻ (ഐ.എ.പി.എ ) സംസ്ഥാന പ്രതിനിധി സമ്മേളനം കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ജനങ്ങൾക്ക് അനുഗണവും ലളിതവുമായ ചികിത്സാ സംവിധാനം ലഭ്യമാക്കണം. അനാവശ്യമായ ഭീതി പരത്തി മരുന്ന് മാഫിയകളെ സപ്പോർട്ട് ചെയ്യരുത്. ഈ സാഹചര്യത്തിലാണ് അക്യുപങ്ചർ പ്രസക്തമാവുന്നതെന്നും കൂടുതൽ ആളുകളിലേക്ക് ഇത് പ്രചരിപ്പിക്കാൻ Read More…
രാമപുരം മാർ അഗസ്തിനോസ് കോളേജ് ഇലക്ട്രോണിക്സ് ഡിപ്പാർട്ട്മെൻറിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന ദ്വിദിന ബൂട്ട് ക്യാമ്പ് ആരംഭിച്ചു
രാമപുരം മാർ അഗസ്തിനോസ് കോളേജ് ഇലക്ട്രോണിക്സ് ഡിപ്പാർട്ട്മെൻറിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന ദ്വിദിന ബൂട്ട് ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിൽ വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ്, ഇൻ്റർനെറ്റ് ഓഫ് തിംഗ്സ് എന്നീ വിഷയങ്ങളിൽ സൗജന്യ പ്രായോഗിക പരിശീലനം നല്കുന്നു. ക്യാമ്പ് കോളജ് മാനേജർ റവ.ഫാ.ബർക്കുമാൻസ് കുന്നുംപുറം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. റെജി വർഗ്ഗീസ് മേക്കാടൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ മാരായ ഫാ.ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, ഡിപ്പാർട്ട്മെൻ്റ് മേധാവി അഭിലാഷ് വി., ഐ ക്യു എസി കോർഡിനേറ്റർ Read More…
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം
പാലാ: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ നെടുംകുന്നം സ്വദേശി ജിതിനെ (27) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 11 മണിയോടെ ഉഴവൂരിൽ വച്ചായിരുന്നു അപകടം.
നിധീരിക്കൽ മാണിക്കത്തനാരുടെ ജന്മ ദിനത്തിൽ നസ്രാണി സമുദായ ഐക്യ യോഗം
കുറവിലങ്ങാട് :നിധീരിക്കൽ മാണിക്കത്തനാരുടെ ജന്മ ദിനത്തിൽ (മേയ് 27) നസ്രാണി സമുദായ ഐക്യ യോഗം കോഴയിൽ മാണി കത്തനാരുടെ ജന്മഗൃഹത്തിൽ വെച്ച് നടത്തുന്നു. എഴു (7)നസ്രാണി സഭകളിൽ നിന്നുമുള്ള അഭി. മെത്രാന്മാരും വൈദികരും അൽമായ വിശ്വാസികളും പങ്കെടുക്കും. യോഗം കേന്ദ്ര മന്ത്രി ശ്രീ. ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. മാർ ജോസഫ് കല്ലറങ്ങാട്ട് (പാലാ രൂപത അധ്യക്ഷൻ , സീറോ മലബാർ സഭയുടെ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാൻ) അധ്യക്ഷത വഹിക്കും. നസ്രാണി ജാതൈയിക്യ സംഘം എന്ന പത്തൊമ്പതാം Read More…











