ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം. മാർപാപ്പയുടെ ആഗ്രഹപ്രകാരം റോമിലെ സെന്റ് മേരി മേജർ ബസലിക്കയിലാണ് അന്ത്യവിശ്രമം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംസ്കാരചടങ്ങുകൾ. കർദിനാൾ സംഘത്തിന്റെ തലവൻ ജൊവാന്നി ബാറ്റിസ്റ്റയുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ. സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ പൊതുദർശനത്തിൽ പതിനായിരങ്ങളാണ് മാർപാപ്പയ്ക്ക് അന്തിമോപചാരമർപ്പിക്കാൻ എത്തിയത്. സംസ്കാര ശ്രൂശ്രൂഷകളിൽ പങ്കെടുക്കുന്നതിന് ലോക നേതാക്കൾ വത്തിക്കാനിലെത്തി. രാഷ്ട്രപതി ദ്രൗപതി മുർമു, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി തുടങ്ങി 180 ഓളം രാഷ്ട്രതലവന്മാർ സംസ്കാര Read More…
Month: July 2025
കിക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണ്ണം നേടി അരുൺ സി. ഡെന്നി
കുറവിലങ്ങാട്: 2025 ഏപ്രിൽ 20ന് ജയ്പൂരിൽ വെച്ച് നടന്ന വോകോ ഇന്ത്യ നാഷണൽ കിക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ, സീനിയർ വിഭാഗത്തിൽ അരുൺ ഇരട്ടസ്വർണം നേടി. നാഷണൽ കിക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ മൂന്നാം വർഷമാണ് അരുൺ സ്വർണനേട്ടം സ്വന്തമാക്കുന്നത്. ഈ വർഷത്തേത് തുടർച്ചയായ രണ്ടാം ഇരട്ട സ്വർണ്ണ നേട്ടമാണ്. 2023-ൽ കൽക്കട്ടയിൽ വെച്ചും 2024-ൽ ജയ്പൂരിൽ വെച്ചും നടത്തിയ നാഷണൽ കിക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ അരുൺ സ്വർണം നേടിയിരുന്നു. കുറവിലങ്ങാട്, മാണികാവ് താമസിക്കുന്ന ചെമ്പഴ തെക്കേടത്ത് ഡെന്നി തോമസ്, ജ്യോതിഷാ Read More…
നീലകുറിഞ്ഞി ജൈവ വൈവിധ്യ പഠനോത്സവം ;കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥി പങ്കാളിത്തത്തോടെ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്
ഈരാറ്റുപേട്ട: ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ അടിമാലി ജൈവവൈവിധ്യ വിജ്ഞാന കേന്ദ്രത്തിൽ മെയ് 16, 17, 18 തീയതികളിൽ കേരളത്തിലെ ഓരോ ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കുന്ന 4 വിദ്യാർത്ഥികളെ വീതം തിരഞ്ഞെടുത്ത് 56 വിദ്യാർത്ഥികളെ അടിമാലി ജൈവ വൈവിധ്യ വിജ്ഞാന കേന്ദ്രത്തിൽ എത്തിച്ച് ത്രിദ്വന അവധികാല പഠനോത്സവം നടത്തുകയാണ്. ഹരിത കേരളം മിഷൻ ഇതിന്റെ പ്രഥമിക റൗണ്ട് ആയി നടത്തുന്ന മെഗാ ക്വിസ് മത്സരം ഇന്ന് കേരളത്തിലെ എല്ല ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തിലും നടന്നു. ഈരാറ്റുപേട്ട ബ്ലോക്ക് Read More…
ഐടി പാര്‍ക്കുകളിലും മദ്യഷോപ്പ് തുടങ്ങാന്‍ അനുമതിയായി; ലൈസന്‍സിന് 10 ലക്ഷംരൂപ
സംസ്ഥാനത്ത് ഐടി പാർക്കുകളിൽ മദ്യം വിൽക്കാൻ അനുമതി നൽകിക്കൊണ്ട് സർക്കാർ ഉത്തരവായി. സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഐടി പാർക്കുകൾക്കും സ്വകാര്യ ഐടി പാർക്കുകൾക്കും ലൈസൻസിന് അപേക്ഷിക്കാം. ഐടി കമ്പനികളിലെ ഔദ്യോഗിക സന്ദർശകർക്കും അതിഥികൾക്കുമാണ് മദ്യം വിൽക്കാവുന്നത്. ഒരു സ്ഥാപനത്തിന് ഒരു ലൈസൻസ് മാത്രമേ നൽകൂ. വാർഷിക ലൈസൻസ് ഫീ 10 ലക്ഷം രൂപയാണ്. ലൈസൻസ് ലഭിക്കുന്ന കമ്പനികൾ എഫ്എൽ 9 ലൈസൻസുള്ളവരിൽ നിന്ന് മാത്രമേ വിദേശമദ്യം വാങ്ങാൻ പാടുള്ളൂ. ഒന്നാം തീയതിയും സർക്കാർ നിശ്ചയിച്ച മറ്റ് ഡ്രൈഡേകളിലും Read More…
അരുവിത്തുറ വല്ല്യച്ചൻ മലയിൽ പുതുഞായർ തിരുനാൾ
അരുവിത്തുറ: വല്ല്യച്ചൻ മലയിൽ പുതുഞായർ തിരുനാൾ (2025 ഏപ്രിൽ 27) ആഘോഷിക്കും. വൈകുന്നേരം 04.45 ന് തിരുനാൾ കൊടിയേറ്റ്, 05.00 ന് ആഘോഷമായ വി. കുർബാന, തിരുനാൾ സന്ദേശം റവ. ഫാ. ദേവസ്വാച്ചൻ വട്ടപ്പലം (വികാരി, സെന്റ് സേവ്യേഴ്സ് പള്ളി അടുക്കം) തുടർന്ന് സ്നേഹവിരുന്ന് ഉണ്ടായിരിക്കും
ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു
ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു. 84 വയസ്സായിരുന്നു. ഇന്ന് രാവിലെ പത്തേമുക്കാലോടെ ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. ഐഎസ്ഐഒയുടെ അഞ്ചാമത്തെ ചെയർമാനായ കസ്തൂരിരംഗൻ 1994 മുതൽ 2003 വരെ പദവിയിൽ തുടർന്നു. രാജ്യസഭാംഗം, ആസൂത്രണ കമ്മീഷൻ അംഗം, ബഹിരാകാശ വകുപ്പ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. ഐഎസ്ആർഒയെ സാങ്കേതിക മികവിന്റെ കേന്ദ്രമാക്കി വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് ഡോ. കെ കസ്തൂരിരംഗൻ. ഇൻസാറ്റ് -2, ഇന്ത്യൻ റിമോട്ട് സെൻസിങ് Read More…
പാലാ അൽഫോൻസാ കോളേജിൽ പെൺകുട്ടിയുള്ള സമ്മർ ക്യാമ്പിന്റെ നാലാം ദിവസ ഉദ്ഘാടനം ശ്രീമതി നിഷ ജോസ് നിർവഹിച്ചു
പാലാ: പാലാ അൽഫോൻസാ കോളേജിന്റെയും ലയൺസ് 318 ബി യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ജൂവൽസ് ഓഫ് പത്തനംതിട്ടയുടെയും സംയുക്താഭിമുഖ്യത്തിൽ പാലാ അൽഫോൻസാ കോളജിൽ പെൺകുട്ടികൾക്കായി സംഘടിപ്പിക്കുന്ന പത്തു ദിവസത്തെ സമ്മർ ക്യാമ്പിന്റെ നാലാം ദിവസ ഉത്കടനവും മോട്ടിവേഷൻ ക്ലാസും കോളേജ് പ്രിൻസിപ്പൽ റവ ഡോ ഷാജി ജോണിന്റെ ആദ്യക്ഷതയിൽ ശ്രീമതി നിഷ ജോസ് നിർവഹിച്ചു. ലയൻസ് 318 B ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി.ഡോ സിസ്റ്റർ മിനിമോൾ മാത്യു, Read More…
എൽ.റ്റി.സി.ഗ്ലോബൽ എക്സലൻസ് അവാർഡ് രാമപുരം കോളേജിന്
പാലാ: അന്താരാഷ്ട്ര വിദ്യാഭ്യാസ കൺസൾട്ടിംഗ് സ്ഥാപനമായ എൽ ടി സി ഗ്ലോബലിന്റെ 2024 -’25 വർഷത്തെ ‘എഡ്യൂക്കേഷൻ എക്സലൻസ് അവാർഡിന്’ രാമപുരം മാർ ആഗസ്തീനോസ് കോളേജ് അർഹമായി.ലോകോത്തര നിലവാരത്തിൽ വിവിധ യൂണിവേഴ്സിറ്റികളെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കോർത്തിണക്കി പുത്തൻ വിദ്യാഭ്യാസ ശൈലി പ്രദാനം ചെയ്യുന്ന സ്ഥാപനമാണ് ഗ്ലോബൽ എൽ റ്റി സി. നാക് അക്രഡിറ്റേഷനിൽ ‘എ’ ഗ്രെയ്‌ഡ് നേടിയ മധ്യ തിരുവിതാംകൂറിലെ ഏക സ്വാശ്രയ സ്ഥാപനം എന്ന നിലയിലും, കോളേജിന്റെ അക്കാദമിക നിലവാരം, പാഠ്യ പഠ്യേതര രംഗങ്ങളിലെ Read More…
കേരളത്തിൽ സാംസ്കാരിക മുന്നേറ്റത്തിന് തുടക്കം കുറിക്കാൻ നാടകത്തിന് കഴിഞ്ഞു: സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ
പാലാ: കേരളത്തിൽ സാംസ്കാരിക മുന്നേറ്റത്തിന് തുടക്കം കുറിക്കാൻ നാടകങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്ന് സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ അഭിപ്രായപ്പെട്ടു. മീനച്ചിൽ ഫൈനാർട്സ് സൊസൈറ്റിയുടെ ഈ വർഷത്തെ കലാ പരിപാടികൾ പാലാ മുൻസിപ്പൽ ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. നാടകങ്ങളും ,നാടക സമിതികളും ,നാടക കലാകാരൻമാരും അന്യം നിന്നുപോകുന്ന ഈ കാലഘട്ടത്തിൽ കലയേയും നാടകങ്ങളെയും സംരക്ഷിക്കാൻ മുന്നോട്ടു വരുന്നതിൽ മീനച്ചിൽ ഫൈനാർട്സ് സൊസൈറ്റി വഹിച്ച പങ്ക് നിസ്തുലമാണ്. ഒരുകാലത്ത് വി. സാംബശിൻ്റെയും,കെടാമംഗലം സദാനന്ദൻ്റെയുമൊക്കെ കഥാപ്രസംഗങ്ങൾ സാംസ്കാരിക Read More…
കോട്ടയത്ത് ‘എന്റെ കേരളം’ പ്രദർശന-വിപണനമേള മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്തു
കോട്ടയം : രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികത്തിന്റെ ഭാഗമായി കോട്ടയത്ത് നടക്കുന്ന ‘എന്റെ കേരളം’ പ്രദർശന-വിപണനമേള ഇന്നലെ മന്ത്രി വി.എൻ. . വാസവൻ ഉദ്ഘാടനം ചെയ്തു. ഗവൺമെന്റ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിച്ചു. നാഗമ്പടം മൈതാനത്ത് ഏപ്രിൽ 30 വരെ നടക്കുന്ന മേളയിൽ സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ-സ്വയംഭരണ സ്ഥാപനങ്ങളുടെയും 186 സ്റ്റാളുകളാണുള്ളത്. 45,000 ചതുരശ്രയടി ശീതീകരിച്ച പവിലിയൻ ഉൾപ്പെടെ 69,000 ചതുരശ്രയടിയിലാണ് പ്രദർശന വിപണനമേള നടക്കുന്നത്. എല്ലാദിവസവും രാവിലെ 9.30 Read More…