കാഞ്ഞിരപ്പള്ളി: ലഹരിക്കെതിരെ ജാതി, മത, രാഷ്ട്രീയത്തിനതീതമായി സമൂഹം ഒന്നായി ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് ബിഷപ് മാര്‍ ജോസ് പുളിക്കല്‍. സമൂഹത്തെ കാര്‍ന്നുതിന്നുന്ന ലഹരി എന്ന മഹാവിപത്തിനെതിരെ കാഞ്ഞിരപ്പള്ളി രൂപത കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും സംഘടനകളുടെയും സഹകര ണത്തോടെ ഏപ്രില്‍ ഒന്നു മുതല്‍ 2026 മാര്‍ച്ച് 31 വരെ ഒരു വര്‍ഷത്തെ തീവ്രകര്‍മ്മ പരിപാടികളുടെയും രൂപത പാസ്റ്ററല്‍ സെന്ററില്‍ നടന്ന ബോധവല്‍ക്കരണ പരിശീലന പരിപാടിയുടെയും ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തോടൊപ്പം ചേര്‍ന്നുനിന്ന് ലഹരിക്കെതിരെ പോരാടണമെന്ന് Read More…
Month: July 2025
ജീവനക്കാർക്ക് ഒന്നാംതീയതി മുഴുവന്‍ ശമ്പളവും വിതരണം ചെയ്ത് കെഎസ്ആർടിസി
കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തീയതി ശമ്പളം ലഭിച്ചു തുടങ്ങി. മാർച്ച് മാസത്തെ ശമ്പളം ഒറ്റത്തവണയായി വിതരണം ചെയ്തുതുടങ്ങി. 2020 ഡിസംബർ മാസത്തിനു ശേഷം ആദ്യമായാണ് ഒന്നാം തീയതി ശമ്പളം പൂർണമായി നൽകുന്നത്. ഇന്ന് തന്നെ ശമ്പള ഇനത്തിൽ 80 കോടി രൂപ വിതരണം ചെയ്തു പൂർത്തിയാക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു. തുടർച്ചയായി എട്ടാമത്തെ മാസമാണ് കെഎസ്ആർടിസിയിലെ ജീവനക്കാർക്കുള്ള ശമ്പളം ഒറ്റത്തവണയായി നൽകുന്നത്. ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തീയതിതന്നെ നൽകും എന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെയും ഗതാഗത Read More…
ഡോ. ജോർജ്ജിയ ജോർജ് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ കൺസൾട്ടന്റ് പീഡിയാട്രിഷ്യൻ & നിയോണറ്റോളജിസ്റ്റായി ചുമതലയേറ്റു
ഈരാറ്റുപേട്ട :പീഡിയാട്രിക്സ് & നിയോണറ്റോളജി വിഭാഗത്തിൽ 10 വർഷത്തിലധികം പരിചയസമ്പത്തുള്ള ഡോ. ജോർജ്ജിയ ജോർജ് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ കൺസൾറ്റൻറ് പീഡിയാട്രിക്സ് & നിയോണറ്റോളജിസ്റ്റായ് ചുമതല എടുത്തിരിക്കുകയാണ്. ഡോ. ജോർജ്ജിയ ജോർജ്, 2006 ഇൽ എറണാകുളം മെഡിക്കൽ കോളേജിൽ നിന്നും MBBS ബിരുദം കരസ്ഥമാക്കിയ ശേഷം ഫാദർ മുല്ലർ മെഡിക്കൽ കോളേജിൽ നിന്നും MD (Peadatrics) എന്ന ബിരുദാനന്ദ ബിരുദവും തുടർന്ന് നിയോനാറ്റോളജിയിൽ ഫെൽലോഷിപ്പും ഡൽഹി നാഷണൽ ബോർഡിൻറെ DNB യും കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ ലണ്ടനിലെ പ്രശസ്ത Read More…
കൊട്ടകാരത്തിൽ തങ്കമ്മ നിര്യാതയായി
പാതാമ്പുഴ: കൊട്ടകാരത്തിൽ പരേതനായ തങ്കപ്പൻ നായരുടെ ഭാര്യ തങ്കമ്മ(89) നിര്യാതയായി. സംസ്കാരം നാളെ (ബുധനാഴ്ച) രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പ്രസന്ന, രാധാകൃഷ്ണൻ നായർ, സുജ, പരേതയായ ശാന്തമ്മ. മരുമക്കൾ: രാജൻ (രാമമംഗലം), ജയശ്രീ ( പാലാക്കാട്), ബാലചന്ദ്രൻ (ഇടമറ്റം).
എമ്പുരാന്റെ പ്രദർശനം തടയണമെന്നാവശ്യം; ഹർജി തള്ളി ഹൈക്കോടതി
എമ്പുരാന്റെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ഹർജിക്കാരന്റെ ഉദ്ദേശ ശുദ്ധിയിൽ സംശയമുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരിനും സെൻസർ ബോർഡിനും കോടതി നോട്ടീസ് അയച്ചു. ചിത്രം കണ്ടിരുന്നോയെന്ന് ഹർജിക്കാരനോട് ഹൈക്കോടതി ചോദിച്ചു. പ്രശസ്തിയ്ക്ക് വേണ്ടിയുള്ള ഹർജിയെന്ന് കോടതി. സെൻസർ ബോർഡ് അംഗീകാരത്തോടെയുള്ള സിനിമയല്ലെ ,പിന്നെന്താണ് പ്രശ്നമെന്ന് കോടതി ചോദിച്ചു. മറുപടി നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡിന് നിര്‍ദ്ദേശം നൽകി കോടതി കേസ് വിശദമായ വാദത്തിന് മാറ്റുകയായിരുന്നു. ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ സിനിമയുടെ പ്രദര്‍ശനം തടയണമെന്ന ഇടക്കാല ആവശ്യം Read More…
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഈരാറ്റുപേട്ട മേഖല രൂപീകരിച്ചു
ഈരാറ്റുപേട്ട: ജനകീയ ശാസ്ത്ര പ്രചാരണ പ്രവർത്തനം കൂടുതൽ വിപുലമായി മുന്നോട്ട് കൊണ്ടു പോവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പരിഷത്ത് മുൻ ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ അഭിപ്രായപ്പെട്ടു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തും ഈരാറ്റുപേട്ട നഗരസഭയും പ്രവർത്തന പരിധിയായി പരിഷത്തിന്റെ ഈരാറ്റുപേട്ട മേഖല കമ്മിറ്റി രൂപീകരിച്ചു. പരിഷത്ത് ജില്ലാ സെക്രട്ടറി വിജു കെ നായർ, ജില്ലാ പ്രസിഡന്റ് കെ.കെ സുരേഷ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സനൽ കുമാർ, ജിസ്സ് ജോസഫ്. മേഖലാ ഭാരവാഹികളായ പ്രിയ ഷിജു, സതീഷ് കുമാർ, Read More…
ആറുവയസുകാരി കുഴഞ്ഞു വീണു മരിച്ചു
പാലാ: ഇടപ്പാടിയിൽ ആറുവയസുകാരി കുഴഞ്ഞു വീണു മരിച്ചു. ഇടപ്പാടി അഞ്ചാനിക്കൽ സോണി ജോസഫിന്റെയും മഞ്ചു സോണിയുടെയും മകൾ ജുവാനാ സോണി (6) ആണ് മരിച്ചത്. ഇന്നലെ പിതാവായ സോണിയുടെ മടിയിലിരുന്ന് ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഏക പുത്രി കുഴഞ്ഞ് വീണത്. ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. സംസ്കാരം ഇന്ന് (ചൊവ്വാഴ്ച) വൈകിട്ട് 4 ന് വീട്ടിൽ ശുശ്രൂഷകൾ ആരംഭിച്ച് ഇടപ്പാടി സെന്റ് ജോസഫ് പള്ളിയിൽ. പിതാവ് സോണി സി.പി.ഐ ഇടപ്പാടി ബ്രാഞ്ച് അംഗമാണ്. ബാബു കെ ജോർജ്, അഡ്വ. Read More…
ചന്ദനപറമ്പിൽ സി.പി. വർഗീസ് നിര്യാതനായി
അരുവിത്തുറ :ചേന്നാട് കവല ചന്ദനപറമ്പിൽ സി.പി. വർഗീസ് (70 ) നിര്യാതനായി. മൃതസംസ്കാര ശുശ്രഷകൾ ഇന്ന് (01.04.25 ) ഉച്ചകഴിഞ്ഞ് 2.00ന് സ്വവസതിയിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.
കടുത്തുരുത്തിയിൽ ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
കടുത്തുരുത്തി: ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടുത്തുരുത്തി മാഞ്ഞൂര്‍ കണ്ടാറ്റുപാടം സ്വദേശി അഖില്‍ മാനുവലിന്റെ ഭാര്യ അമിത സണ്ണിയാണ് ജീവനൊടുക്കിയത്. ഭര്‍ത്താവുമായുള്ള വഴക്കാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍, മകളുടെ മരണത്തില്‍ സംശയമുണ്ടെന്ന് അമിതയുടെ മാതാപിതാക്കള്‍ ആരോപിച്ചു. ഇതേത്തുടര്‍ന്ന് മാതാപിതാക്കളുടെ പരാതിയില്‍ കടുത്തുരുത്തി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്.
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകവില വില കുറഞ്ഞു
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകവില വില കുറഞ്ഞു. സിലിണ്ടറിന് 42 രൂപ വീതമാണ് കുറഞ്ഞിരിക്കുന്നത്. ഗാര്‍ഹിക സിലിണ്ടറിന്റെ വില മാറ്റമില്ലാതെ തുടരുകയാണ്. ഹോട്ടല്‍ നടത്തിപ്പുകാര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന പ്രഖ്യാപനമാണ് പുറത്തുവന്നിരിക്കുന്നത്. 19 കിലോയുള്ള വാണിജ്യ സിലിണ്ടറിന് കൊച്ചിയില്‍ 1769 രൂപയാണ് നല്‍കേണ്ടി വരിക. വിവിധ നഗരങ്ങളില്‍ ഈ വിലയില്‍ നേരിയ വ്യത്യാസമുണ്ടാകും. രാജ്യാന്തരതലത്തില്‍ എല്‍പിജി വിലയില്‍ വന്നമാറ്റമാണ് ഇവിടെയും പ്രതിഫലിച്ചിരിക്കുന്നത്.