general

പൂവത്തോട് സെൻ്റ് തോമസ് സൺഡേ സ്കൂളിൽ വിശ്വാസോത്സവത്തോടനുബന്ധിച്ച് ഏകദിന സെമിനാർ സംഘടിപ്പിച്ചു

പൂവത്തോട് സെൻ്റ് തോമസ് സൺഡേ സ്കൂളിൽ വിശ്വാസോത്സവത്തോടനുബന്ധിച്ച് ഏകദിന സെമിനാർ സംഘടിപ്പിച്ചു. കുട്ടികളുടെ ഇന്നത്തെ വെല്ലുവിളികളും ലഹരിയുടെ വിപത്തുകളും ജീവിത വിജയത്തിനാവശ്യമായ കാര്യങ്ങളും സെമിനാർ നയിച്ച ശ്രീ. ജിജോ ചിറ്റടി (International Motivation Trainer ) കുട്ടികൾക്കായി അവതരിപ്പിച്ചു. വികാരി റവ. ഫാ. ജേക്കബ് പുതിയാപറമ്പിൽ സ്വാഗതവും ഹെഡ്മാസ്റ്റർ റെജി കാക്കാനിയിൽ നന്ദിയും അർപ്പിച്ചു. കുട്ടികളോടൊപ്പം അവരുടെ മാതാപിതാക്കളും സെമിനാറിൽ പങ്കെടുത്തു.

obituary

തോട്ടത്തിൽ ത്രേസ്യാമ്മ നിര്യാതയായി

ചേന്നാട് : തോട്ടത്തിൽ തോമസിന്റെ (K. C തോമസ് ) ഭാര്യ ത്രേസ്യാമ്മ (86) നിര്യാതയായി. സംസ്കാരം ശനിയാഴ്ച (12/4/2025) 2 മണിക്ക് ചേന്നാട് ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ. പരേതചേന്നാട് വയലിൽ കുടുംബാംഗമാണ്‌. മക്കൾ: അപ്പച്ചൻ ( ബോംബെ), ചാക്കോച്ചൻ (ഇംഗ്ലണ്ട്),ബെന്നി( USA), ജിന്നി പെരുങ്ങളം. മരുമക്കൾ: ലൈസാമ തെക്കേകുറ്റ് ഇരട്ടയാർ, ഷേർളിപുതുപ്പറമ്പിൽ ചിങ്ങവനം, മരിയാ താന്നിക്കുന്നേൽ ചിറ്റാറ്റിൻകര, മനോജ് മടിയ്ക്കാങ്കൽ പെരിങ്ങുളം.

pala

അഭിവന്ദ്യ പള്ളിക്കാപറമ്പിൽ പിതാവിന്റെ 99-ാo ജന്മദിനം വ്യത്യസ്ത രീതിയിൽ ആഘോഷമാക്കി പാലാ കത്തീഡ്രൽ സൺഡേസ്കൂളും മിഷൻ ലീഗും

പാലാ : സുവ്യക്തമായ നിലപാടുകളും സുദൃഢമായ കർമ്മ പദ്ധതികളും കൊണ്ട് പാലാ രൂപതയെ ആത്മീയമായും ഭൗതികമായും വളർത്തിയെടുത്ത രൂപതയുടെ ദ്വിതീയ മെത്രാൻ മാർ ജോസഫ് പള്ളിക്കാപറമ്പിലിന്റെ 99-ാo ജന്മദിനം കത്തീഡ്രൽ ഇടവകയിൽ മിഷൻലീഗിന്റെയും സൺഡേ സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. 99 കുട്ടികൾ ’99’ എന്ന സംഖ്യാ രൂപത്തിൽ അണിനിരക്കുകയും പിതാവിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് ആശംസകൾ എഴുതിയ ബലൂണുകൾ ആകാശത്തേക്ക് ഉയർത്തുകയും ചെയ്തു. ഇടവക വികാരി വെരി റവ ഫാ ജോസ് കാക്കല്ലിൽ, സൺഡേ Read More…

pala

കെ എസ് ഇ ബി പാലാ സർക്കിളിനു കീഴിൽ സേഫ്റ്റി കോൺക്ലേവ് 2025 സംഘടിപ്പിച്ചു

പാലാ : വൈദ്യുതി ജീവനക്കാരുടെ സുരക്ഷയും ക്ഷേമവും സേവനനിലവാരവും ഉയർത്തുന്നതിനായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് പാലാ സർക്കിളിനു കീഴിൽ സേഫ്റ്റി കോൺക്ലേവ് 2025 സംഘടിപ്പിച്ചു. ശ്രീ. സുരേന്ദ്ര പി, ഡയറക്ടർ (HRM, Safety & Quality Assurance), കെ.എസ്.ഇ.ബി. ലിമിറ്റഡ് സേഫ്റ്റി കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തി. ചീഫ് സേഫ്റ്റി കമ്മീഷണർ ശ്രീ. നന്ദകുമാർ എസ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഇലക്ട്രിക്കൽ സുരക്ഷാമാനദണ്ഡങ്ങളും അനുസരണവും സ്ട്രെസ്സ് മാനേജ്മെന്റ്, പ്രഥമശുശ്രൂഷ, സേഫ്റ്റി ഉപകരണങ്ങളുടെ ഉപയോഗം എന്നീ Read More…

pala

99 ൻ്റെ നിറവിൽ മാർ ജോസഫ് പള്ളിക്കാപറമ്പിൽ; ആശംസകളുമായി ജോസ് കെ മാണിയും ചാഴികാടനും

പാലാ: 99-ാമത് മത് ജന്മദിനം അഘോഷിക്കുന്ന മുൻ പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവിന് കേരള കോൺ (എം) ചെയർമാൻ ജോസ് കെ.മാണിയും വൈസ് ചെയർമാൻ തോമസ് ചാഴികാടനും ആശംസകൾ നേർന്നു. നഗരസഭാദ്ധ്യക്ഷൻ തോമസ് പീറ്ററും, ബിജു പാലൂപടവനും ഒപ്പമുണ്ടായിരുന്നു.

ramapuram

രാമപുരം മാർ ആഗസ്തീനോസ് കോളേജ് മികച്ച ഹരിത സ്ഥാപനം

രാമപുരം: രാമപുരം ഗ്രാമപഞ്ചായത്തിലെ മികച്ച ഹരിത സ്ഥാപനമായി മാർ ആഗസ്തീനോസ് കോളേജിനെ തിരഞ്ഞെടുത്തു. കോളേജിൽ നടന്ന ചടങ്ങിൽ രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചൻ കോളേജിനെ സമ്പൂർണ്ണ ശുചിത്വ സ്ഥാപനമായി തിരഞ്ഞെടുത്തുകൊണ്ടുള്ള പുരസ്ക്കാരം കോളജ് മാനേജർ റെവ. ബർക്കുമാൻസ് കുന്നുംപുറം, പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ എന്നിവർക്ക് കൈമാറി. മാർ ആഗസ്തീനോസ് കോളേജിൽ കാര്യക്ഷമമായി നടപ്പിലാക്കിയിരിക്കുന്ന മികച്ച മാലിന്യ സംസ്കരണം പരിഗണിച്ചു കൊണ്ടാണ് കോളേജിന് ഈ അംഗീകാരം ലഭിച്ചത്. പേപ്പർ, ഭക്ഷണ, പ്ലാസ്റ്റിക് മാലിന്യങ്ങൾ Read More…

crime

കോട്ടയം നഴ്സിങ് കോളജ് റാഗിങ്: പ്രതികൾക്ക് ജാമ്യം, തീരുമാനം വിദ്യാർഥികളുടെ പ്രായം പരിഗണിച്ച്

സർക്കാർ നഴ്സിങ് കോളജിലെ റാഗിങ് കേസിൽ പ്രതികൾക്ക് ജാമ്യം. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് പ്രതികൾക്ക് ജാമ്യം. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് പ്രതികൾക്ക് ജാമ്യം നൽകിയത്. 50 ദിവസത്തിലേറെയായി ജയിലിൽ കിടക്കുന്ന വിദ്യാർഥികളുടെ പ്രായമടക്കം പരിഗണിച്ച് ജാമ്യം നൽകണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. സിപിഎം അനുകൂല സംഘടനയായ കേരള ഗവ. സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ (കെജിഎസ്എൻഎ) സംസ്ഥാന സെക്രട്ടറി മലപ്പുറം വണ്ടൂർ കരുമാറപ്പറ്റ കെ.പി.രാഹുൽ രാജ് (22),‌ മൂന്നിലവ് വാളകം കരയിൽ കീരിപ്ലാക്കൽ വീട്ടിൽ സാമുവൽ ജോൺസൺ Read More…

mundakkayam

കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിന് മികച്ച ഹരിത സ്ഥാപനത്തിനുള്ള അംഗീകാരം

മുണ്ടക്കയം: മാലിന്യ മുക്ത നവകേരളത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച ഹരിത സ്ഥാപങ്ങൾ ഉള്ള പഞ്ചായത്തായി കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുക്കപ്പെട്ടു. കോട്ടയത്ത് നടന്ന ജില്ലാതല ശുചിത്വ സംഗമത്തിൽ വച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഹേമലത പ്രേം സാഗർ, ചങ്ങനാശ്ശേരി എംഎൽഎ ജോബ് മൈക്കിൾ എന്നിവരിൽ നിന്നും കൂട്ടിക്കൽ പഞ്ചായത്തിനുള്ള അംഗീകാരം പഞ്ചായത്ത് പ്രസിഡണ്ട് ബിജോയ് ജോസ് മുണ്ടുപാലവും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കുടുംബശ്രീ പ്രവർത്തകരും ഹരിത കർമ്മ സേന ഭാരവാഹികളും ചേർന്ന് ഏറ്റുവാങ്ങി. കാഞ്ഞിരപ്പള്ളി ബ്ലോക്ക് Read More…

general

മയക്കുമരുന്നുകളുടെ മറവില്‍ മദ്യഷാപ്പുകളെ മാന്യവല്‍ക്കരിക്കുന്ന നയം : കെ.സി.ബി.സി. മദ്യ-ലഹരിവിരുദ്ധ സമിതി

സംസ്ഥാനത്ത് വ്യാപകമായിരിക്കുന്ന മാരക രാസ-മയക്കുമരുന്നുകളുടെ മറവില്‍ മദ്യശാലകള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിക്കുകയും മാന്യവത്ക്കരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നയത്തെ അംഗീകരിച്ചുകൊടുക്കാനാവില്ലെന്ന് കെ.സി.ബി.സി. മദ്യ-ലഹരിവിരുദ്ധ സമിതി സംസ്ഥാന നേതൃയോഗം. ‘എരിതീയില്‍ എണ്ണയൊഴിക്കുന്ന മദ്യനയമാണ്’ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്. മയക്കുമരുന്നുകള്‍ മാത്രമാണ് വില്ലന്‍ എന്ന സമീപനം സ്വീകരിക്കാനാണ് സര്‍ക്കാരിനും അബ്കാരികള്‍ക്കും മദ്യപനും താല്പര്യം. ലഹരിയുടെ പട്ടികയില്‍ നിന്നും മദ്യത്തെ ലളിതവത്ക്കരിക്കുന്നത് നികുതി വരുമാനം ലക്ഷ്യംവച്ചാണ്. ഡ്രൈ ഡേ പൂര്‍ണ്ണമായും പിന്‍വലിക്കുന്നതിനുള്ള ‘ടെസ്റ്റ് ഡോസ്’ ആണ് ത്രീ സ്റ്റാറിന് മുകളിലുള്ള ബാറുകള്‍ക്ക് ഇളവുകള്‍. സംസ്ഥാനത്ത് Read More…

general

വിഷുവിന് വിഷരഹിത പച്ചക്കറിയുമായി കുടുംബശ്രീ വിപണനമേള

വിഷുവിനോടനുബന്ധിച്ചു കുടുംബശ്രീ കോട്ടയം ജില്ലാ മിഷന്റെ നേതൃത്വത്തിലുള്ള വിപണനമേള ജില്ലാപഞ്ചായത്ത് അങ്കണത്തിൽ തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ ഉദ്ഘാടനം ചെയ്തു. ഏപ്രിൽ 9, 10, 11 തീയതികളിലാണ് മേള. ആദ്യവിൽപന ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോയ്ക്ക് പച്ചക്കറി കൈമാറി പ്രസിഡന്റ് ഹേമലത പ്രേംസാഗർ നിർവഹിച്ചു. കോട്ടയത്ത് ആദ്യമായി കുടുംബശ്രീ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്ത തണ്ണിമത്തനും 150 ഏക്കറിൽ കൃഷിചെയ്ത കണിവെള്ളരിയുമാണ് ഇത്തവണത്തെ ആകർഷണം. ജില്ലയിലെ വിവിധ സി.ഡി.എസുകളിൽ നിന്നുള്ള സംഘകൃഷി ഗ്രൂപ്പുകളുടെ കാർഷിക Read More…