ഈരാറ്റുപേട്ട: സേവന ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്നതിനായി ഈരാറ്റുപേട്ട കേന്ദ്രമായി ടീം റെസ്ക്യൂ ഫോഴ്സ് എന്ന പേരിൽ പുതിയ സംഘടനക്ക് തുടക്കം കുറിച്ചു. മുൻ നഗരസഭ ചെയർമാൻ ടി.എം റെഷീദ്, നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അംഗം പി.എം അബ്ദുൽ ഖാദർ എന്നിവർ രക്ഷാധികാരികളായും നൗഷാദ് വെള്ളൂ പറമ്പിൽ (പ്രസിഡൻ്റ്), റബീസ് ഖാൻ (ജനറൽ സെക്രട്ടറി), ആരിഫ് വി.ബി (ട്രഷർ ) എന്നിവരെ ഭാരവാഹികളായും തെരഞ്ഞെടുത്തു.
Month: July 2025
പുലിപ്പല്ല് കേസിൽ വേടന് ജാമ്യം
പുലിപ്പല്ല് കേസിൽ റാപ്പർ വേടന് ജാമ്യം അനുവദിച്ച് കോടതി. പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.വേടന്റെ ജാമ്യപേക്ഷ കോടതി പരിഗണിച്ചു. ജാമ്യത്തിന് കർശന ഉപാധികൾ കോടതി വച്ചു. അന്വേഷണവുമായി സഹകരിക്കണം. കേരളം വിട്ടു പുറത്തു പോകരുത്. ഏഴുദിവസത്തിനുള്ളിൽ പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം. എല്ലാ വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗത്തിനു മുന്നിൽ ഹാജരാകണം എന്നും കോടതി നിർദേശിച്ചു.സമ്മാനമായി ലഭിച്ച വസ്തു പുലി പല്ല് എന്ന് അറിയില്ലായിരുന്നു, അറിഞ്ഞിരുന്നെങ്കിൽ ഉപയോഗിക്കിലായിരുന്നു എന്ന് വേടൻ കോടതിയെ അറിയിച്ചു. അന്വേഷണത്തോട് പൂർണമായും Read More…
2024-25 സാമ്പത്തിക വര്‍ഷം മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കുള്ള പുരസ്കാരം തലപ്പലം ഗ്രാമപഞ്ചായത്ത് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അനു ചന്ദ്രന് ലഭിച്ചു
ഈരാറ്റുപേട്ട: 2024-25 സാമ്പത്തിക വര്‍ഷം മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കുള്ള പുരസ്കാരം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിലെ തലപ്പലം ഗ്രാമപഞ്ചായത്ത് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ശ്രീമതി. അനു ചന്ദ്രന് ലഭിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ 4-ാം വാര്‍ഷികം എന്‍റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ സംഗമത്തില്‍ വച്ച് ബഹു. പൂഞ്ഞാര്‍ എം.എല്‍.എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അനു ചന്ദ്രന് പുരസ്കാരം സമ്മാനിച്ചു.
അഭിഭാഷകയും മക്കളും ആറ്റിൽച്ചാടി മരിച്ച സംഭവം ; ഭർത്താവും ഭർതൃ പിതാവും കസ്റ്റഡിയിൽ
ഏറ്റുമാനൂർ നീർക്കാട് അഭിഭാഷകയും മുത്തോലി ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ ജിസ്മോളും രണ്ട് മക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ജിമ്മിയും ഭർതൃ പിതാവും കസ്റ്റഡിയിൽ. ഇരുവർക്കും ആത്മഹത്യയിൽ പങ്കുണ്ടെന്ന് തെളിയിക്കുന്ന വ്യക്തമായ തെളിവുകൾ പൊലീസിന് ലഭിച്ചു. ഗാർഹിക പീഡനം നടന്നതിന് നിർണായക തെളിവ് കണ്ടെത്തി. ഭർതൃ വീട്ടിലെ മറ്റുള്ളവർക്കും ആത്മഹത്യയിൽ പങ്കുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഇരുവരുടെയും ചോദ്യം ചെയ്യലിനിടെയാണ് നിർണായകമായ തെളിവുകൾ ലഭിച്ചത്. മൊബൈൽ ഫോൺ പരിശോധനയിലാണ് ഓഡിയോ സന്ദേശങ്ങൾ അടക്കം പൊലീസ് കണ്ടെത്തിയത്. ഭർത്താവിൻറെ വീട്ടിൽ കടുത്ത Read More…
അരുവിത്തുറ സെന്റ് ജോർജ്സ് കോളേജിൽ മീഡിയ സ്റ്റഡീസ് വിഭാഗത്തിൽ അധ്യാപക ഒഴിവ്
അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ്സ് കോളേജിലെ മീഡിയ സ്റ്റഡീസ് വിഭാഗത്തിൽ മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം എന്ന വിഷയത്തിൽ അധ്യാപക ഒഴിവുണ്ട് (യോഗ്യത: ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം). അപേക്ഷകർ മെയ് 5 ന് മുമ്പായി bursarandcc@sgcaruvithura.ac.in എന്ന മെയിൽ ഐഡിയിലേക്ക് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: +91 94474 24310.
ക്രിമിനൽ അഭിഭാഷകൻ ബി. എ ആളൂർ അന്തരിച്ചു
പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി എ ആളൂർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കിഡ്നി സംബന്ധമായ അസുഖത്തിന് ചികിത്സയിൽ കഴിയവേ ആയിരുന്നു അന്ത്യം. ആളൂർ അതീവ ഗുരുതരാവസ്ഥയിലെന്ന് ആശുപത്രി അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒട്ടേറെ വിവാദമായ ഇലന്തൂര്‍ നരബലി കേസ്, ഗോവിന്ദച്ചാമി പ്രതിയായ കേസ്, പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി കൊലക്കേസ് എന്നിവയിൽ പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകനായിരുന്നു ആളൂര്‍. രണ്ട് വര്‍ഷത്തിലേറെയായി വൃക്കരോഗത്തിന് ചികിത്സയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം അസുഖം മൂര്‍ച്ഛിക്കുകയായിരുന്നു. ബിജു ആന്‍റണി ആളൂര്‍ എന്നാണ് Read More…
ദ്രോണാചാര്യ പ്രൊഫ.സണ്ണി തോമസ് അന്തരിച്ചു
ഉഴവൂർ : ദ്രോണാചാര്യ സണ്ണി തോമസ് (84) അന്തരിച്ചു. ഉഴവൂരിലെ വീട്ടിൽ ഇന്നു പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. സംസ്കാരം പിന്നീട്. 1993 മുതൽ 2012 വരെ ഇന്ത്യൻ ഷൂട്ടിങ് ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു. വിവിധ ഒളിംപിക്സുകളിലായി ഷൂട്ടിങ്ങിൽ ഇന്ത്യ സ്വർണം, വെള്ളി മെഡലുകൾ നേടിയത് ഇദ്ദേഹത്തിന്റെ പരിശീലക കാലയളവിലാണ്. ഷൂട്ടിങ്ങിൽ 5 തവണ സംസ്ഥാന ചാംപ്യനും 1976ൽ ദേശീയ ചാംപ്യനും ആയിരുന്നു. 2001ലാണ് സണ്ണി തോമസിനെ ‘ദ്രോണാചാര്യ’ ബഹുമതി നൽകി രാജ്യം ആദരിച്ചത്. തിടനാട് മേക്കാട്ട് Read More…
മൂന്നിലവ് വലിയകുമാരമംഗലം സ്കൂളിൽ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
മൂന്നിലവ്: വലിയകുമാരമംഗലം സെൻ്റ്. പോൾസ് ഹൈസ്കൂളിൽ 4 മുതൽ 9 വരെ ക്ലാസ്സുകളിലെ കുട്ടികൾക്കായി അവധിക്കാല ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു. അരുവിത്തുറ YMCA-യുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത്. ക്യാമ്പിൻ്റെ ഉദ്ഘാടനം സ്കൂൾ മാനേജർ റവ. ഫാ കുര്യൻ തടത്തിൽ നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി. ലിൻസി സെബാസ്റ്റ്യൻ, PTA പ്രസിഡൻ്റ് ശ്രീ. റോബിൻ എഫ്രേം,YMCA ഭാരവാഹികളായ ശ്രീ. ജോസിറ്റ് ജോൺ, ശ്രീ. ചാർളി പ്ലാത്തോട്ടം, ശ്രീ. സ്റ്റാൻലി തട്ടാംപറമ്പിൽ, കോച്ച് ശ്രീ. അഖിൽ രാജൻ തുടങ്ങിയവർ സംസാരിച്ചു.
വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് നെടുംകുന്നം സ്വദേശി മെൽബിൻ ജോൺസണു പരുക്കേറ്റു. ഇന്നലെ രാത്രി നെടുംകുന്നത്തിനു സമീപത്തുവച്ചായിരുന്നു അപകടം. കാറും വാനും കൂട്ടിയിടിച്ചു കാർ യാത്രക്കാരി തൂക്കുപാലം സ്വദേശിനി ഷീല പ്രകാശിനു (43) പരുക്കേറ്റു. ഇന്നലെ രാത്രി കട്ടപ്പന ഭാഗത്ത് വച്ചായിരുന്നു അപകടം.
മുക്കാലി കുന്നത്തു പുരയിടത്തിൽ പുഷ്പരാജ് ( പുഷ്പൻ) അന്തരിച്ചു
പാറത്തോട്: മുക്കാലി കുന്നത്തുപുരയിടത്തിൽ പുഷ്പരാജ് ( പുഷ്പ്പൻ – 65) അന്തരിച്ചു. സംസ്കാരം ഇന്ന് (30-4-2025 ബുധൻ) 2 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ :ശ്രീദേവി കടപ്ലാമറ്റം കുറുവാച്ചിറയിൽ കുടുംബാംഗം. മക്കൾ : അർജുൻ, അർച്ചന, അഞ്ജലി. മരുമക്കൾ: ആര്യ (വണ്ടൻപതാൽ) രഞ്ജീഷ് (തൃശ്ശൂർ) ശ്യാം ( ഇടക്കുന്നം)