പാലാ: വിവോയുടെ ഏറ്റവും പുതിയ മോഡൽ ആയ VIVO V50 സീരിസിന്റെ കോട്ടയം ജില്ലയിലെ സക്സസ്സ് സെലിബ്രേഷൻ പ്രശസ്ത സിനിമാതാരം അനുമോളോടൊപ്പം പാലാ പയ്യപ്പള്ളിൽ ഡിജിറ്റൽസിൽ ആഘോഷിച്ചു. വിവോയുടെ V50 സീരീസ് ഫോണുകൾക്ക് കേരള മാർക്കറ്റിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് VIVO സോണൽ ഹെഡ് ജോസഫ് ജേക്കബ് അറിയിച്ചു. അതോടൊപ്പം കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ V50 സീരീസ് വില്പന നടത്തിയതിന് പയ്യപ്പള്ളിൽ ഡിജിറ്റൽ മാനേജിങ് ഡയറക്ടർ സുനിൽ പയ്യപ്പള്ളിയെ അഭിനന്ദിച്ചു. വിവോ കേരളയെ പ്രതിനിധീകരിച്ചു Read More…
Month: February 2026
ഇഫ്താർ സംഗമം; മതസൗഹാർദത്തിന്റെ സന്ദേശം പങ്കുവെച്ച് വലിയവീട്ടിൽ ഔസേപ്പച്ചൻ
ഈരാറ്റുപേട്ട: സഹപാഠികളെയും സുഹൃത്തുക്കളെയും ചേർത്തുനിർത്തി മതസൗഹാർദത്തിന്റെ സന്ദേശം പങ്കുവെച്ച് ഇഫ്താർ നടത്തി മാതൃകയായിരിക്കുകയാണ് ഈരാറ്റുപേട്ടയിലെ പുരാതന ക്രൈസ്തവ കുടുംബത്തിന്റെ ഇളമുറക്കാരൻ വലിയവീട്ടിൽ ഔസേപ്പച്ചൻ. ഓരോ റമദാനും ഔസേപ്പച്ചന് സൗഹാർദത്തിന്റെ വസന്തകാലം കൂടിയാണ്. ഈ ഇഴയടപ്പത്തിന് 40 വർഷത്തിന്റെ പഴക്കമുണ്ട്. സുഹൃത്തുക്കളിൽ കൂടുതലും ഇസ്ലാം മത വിശ്വാസികളായതിനാൽ ഔസേപ്പച്ചനും അവരിലൊരാളായി മാറി. പലവഴിക്ക് പിരിഞ്ഞവർ ഒരുമിച്ച് കൂടാറുള്ളത് അരുവിത്തുറ തിരുനാളിനായിരുന്നു. വാട്സ്ആപ് ഗ്രൂപ്പുകൾ രൂപവത്കരിച്ച് സ്നേഹബന്ധങ്ങൾ കൂട്ടി ചേർത്തെങ്കിലും കുടുംബബന്ധങ്ങൾ അകലാൻ തുടങ്ങി. ഇതിന്റെ കൂടി പരിഹാരത്തിനാണ് റമദാനിലെ Read More…
രാമപുരത്ത് ഒരു കിലോ കഞ്ചാവുമായി ആസ്സാം സ്വദേശി പിടിയിൽ
രാമപുരം: വടക്കേടത്തുപീടിക ഭാഗത്ത് വച്ച് രാമപുരം പോലീസ് ഇൻസ്‌പെക്ടർ അഭിലാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ആസ്സാം സ്വദേശി അംദാദുൽ ഇസ്ലാമിനെ(20) വിദഗ്ദമായി പിടികൂടിയത്. ഈ മാസം 6 ന് ഒരു കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി രാമപുരം പോലീസിന്റെ പിടിയിൽ ആയിരുന്നു. അയാളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും പ്രതിയെക്കുറിച്ച് സൂചനകൾ കിട്ടി. തുടർന്ന് ആഴ്ചകളോളം നീണ്ട നിരീക്ഷണത്തിനു ശേഷം ഇയാളെ വിൽപ്പനക്കായി കൊണ്ടുവന്ന ഒരു കിലോ കഞ്ചാവുമായി പിടികൂടുകയായിരുന്നു. രാമപുരം പോലീസ് സ്റ്റേഷൻ എസ്. Read More…
പാലാ കോ ഓപ്പറേറ്റീവ് എഡ്യൂക്കേഷണൽ ഏജൻസി ലുമിനറി സ്കോളർഷിപ്പ് പരീക്ഷയിൽ 3 ആം റാങ്ക് നേടി നെവിൻ നൈജു
ഭരണങ്ങാനം: പാലാ കോ ഓപ്പറേറ്റീവ് എഡ്യൂക്കേഷണൽ ഏജൻസി ലുമിനറി സ്കോളർഷിപ്പ് പരീക്ഷയിൽ 3 ആം റാങ്ക് ഭരണങ്ങാനം സെന്റ് മേരീസ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി നെവിൻ നൈജുവിന് . ഭരണങ്ങാനം മരോട്ടിക്കൽ നൈജു ജോസഫിന്റെയും നൈസി നൈജു (ടീച്ചർ,സെന്റ് ജോർജ് സ്കൂൾ കൂട്ടിക്കൽ)വിന്റേയും മകനാണ് നെവിൻ. സഹോദരങ്ങൾ : നേഹൽ നൈജു, നോബിൻ നൈജു.
അമ്പാട്ട് ഏ.ജെ. ജോസഫ് (അപ്പച്ചൻ) നിര്യാതനായി
കൊണ്ടൂർ : അമ്പാട്ട് ഏ.ജെ. ജോസഫ് (അപ്പച്ചൻ- 74 ) നിര്യാതനായി. ഭൗതികശരീരം ഇന്ന് (ചൊവ്വാഴ്ച) വൈകുന്നേരം 5 മണിക്ക് വസതിയിൽ കൊണ്ടുവരും. മൃതസംസ്കാര ശുശ്രഷകൾ നാളെ (19.03.25 ) ഉച്ചകഴിഞ്ഞ് 2ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്. ഭാര്യ: തിടനാട് വാഴക്കാപാറയിൽ റോസമ്മ. മക്കൾ: ജിഷ, ജിനേഷ്, ജിനു, മരുമക്കൾ: ജയിംസ് വിക്ടർ പാറപ്പറമ്പിൽ (ഭരണങ്ങാനം), സ്റ്റിനി ജിനേഷ് തെങ്ങനാപറമ്പിൽ (ഒമാൻ), ജിൻസൺ വർഗീസ് കൈപ്രംപാടൻ (അങ്കമാലി)..
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം
പാലാ: കാറും ബൈക്കും കൂട്ടിയിടിച്ചു പരിക്കേറ്റ നീലൂർ സ്വദേശി ഗൗതമിനെ (22 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 8 മണിയോടെ നീലൂർ ഭാഗത്ത് വച്ചായിരുന്നു അപകടം.
വന്യജീവി ആക്രമണം തടയാൻ കേന്ദ്രസർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം :ഫ്രാൻസിസ് ജോർജ് എം.പി.
മനുഷ്യനും വന്യജീവികളുമായി ഉണ്ടാകുന്ന സംഘർഷങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി.ആവശ്യപ്പെട്ടു.ലോക്സഭയിൽ ശൂന്യവേളയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിൻ്റെ മലയോര മേഖലയോട് ചേർന്ന് ജീവിക്കുന്ന ജനങ്ങൾ നിത്യേനയെന്നോണം വന്യജീവികളുടെ ആക്രമണങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുകയാണ്. കേരളത്തിൽ ആണ് ഇത് ഏറ്റവും കൂടുതലായി അനുഭവപ്പെടുന്നത്. കേരളത്തിൻ്റെ മുപ്പത് ശതമാനത്തോളം വനമേഖലയാണ്. ആ വനമേഖലയോട് ചേർന്ന് ജീവിക്കുന്ന സാധാരണക്കാരായ കർഷകരും തൊഴിലാളികളും അടക്കമുള്ള ജനങ്ങൾ നിത്യേനെ വന്യ മൃഗങ്ങളുടെ ആക്രമണം ഏല്ക്കുകയാണ്. ഭയത്തോടെയാണ് പാവപ്പെട്ട Read More…
വൈക്കത്തിന്റെ മണ്ണിൽനിന്നും ലോകത്തിന്റെ നെറുകയിലേക്ക് ഒരു ഒൻപതുവയസുകാരി
ഈ വരുന്ന മാർച്ച് ഇരുപത്തിരണ്ടാം തീയതി ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ ചേർത്തല കൂമ്പേൽ കരിയിൽ കടവുമുതൽ കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള വേമ്പനാട് കായലിന്റെ ഏറ്റവും ദൈർഖ്യമേറിയ 11കിലോമീറ്റർ ദൂരം ഇരുകൈകളും ബന്ധിച്ച് നീന്തിക്കയറി ചരിത്രനേട്ടം കൈവരിക്കാൻ ഒരുങ്ങുകയാണ് പുളിഞ്ചുവട് പരുത്തുമുടി നെടുവേലിമഠത്തിപറമ്പ് വീട്ടിൽ സുമിഷിന്റെയും രാഖിയുടെയും ഏകമകളായ സൂര്യഗായത്രി എസ്. വൈക്കം ലിസ്യുസ് ഇംഗ്ലീഷ് സ്കൂളിലെ നാലാംക്ലാസ് വിദ്യാർത്ഥിനിയായ ഈ കൊച്ചുമിടുക്കി നീന്തലിൽ മാത്രമല്ല നൃത്തത്തിലും,ചിത്രരചനയിലും ,പാട്ടിലും, കരാത്തയിലുമൊക്കെ തന്റെ കഴിവുകൾ തെളിയിച്ചിട്ടുണ്ട്. വൈക്കത്തുനിന്നും Read More…
ഇടതു സർക്കാർ കേരളത്തെ മയക്കമരുന്ന് മാഫിയായുടെ താവളമാക്കി: സജി മഞ്ഞക്കടമ്പിൽ
കോട്ടയം: കേരളത്തിൽ 8 വർഷമായി ദുർഭരണം നടത്തുന്ന ഇടതു സർക്കാർ കേരളം മയക്കുമരുന്ന് മാഫിയായുടെ താവളമാക്കി എന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. കലാലയങ്ങളിലെ ഹോസ്റ്റലുകൾ മയക്ക്മരുന്നിന്റെ വിപണന കേന്ദ്രങ്ങളായി മാറ്റിയിരിക്കുകയാണെന്നും, SFI ആണ് മയക്കുമരുന്ന് വിതരണത്തിന്റെ മൊത്തക്കച്ചടക്കാർ എന്നും സജി കുറ്റപ്പെടുത്തി. മയക്കുമരുന്നിന് അടിമയായ വിദ്യാർത്ഥി നേതാക്കളാണ് റാഗിങ്ങിനും കൊലപാതത്തിനും പോലും നേതൃത്വം നൽകുന്നത് എന്നും ഈ സാഹചര്യത്തിൽ കലാലയ രാഷ്ട്രിയം നിരോധിക്കാൻ സർക്കാർ തയാറകണം എന്നും സജി ആവശ്യപ്പെട്ടു. Read More…
മയക്കുമരുന്നുകളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടുണ്ടാകണം : ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
പാലാ: പൊതുസമൂഹത്തെ അപകടകരമായി ഗ്രസിച്ചുകൊണ്ടിരിക്കുന്ന മയക്കുമരുന്നുകളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കാന്‍ പൊതുസമൂഹവും ഭരണകര്‍ത്താക്കളും നിലപാടെടുക്കണമെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി പാലാ രൂപതയുടെ ആഭിമുഖ്യത്തില്‍ പാലാ ബിഷപ് ഹൗസില്‍ നിന്നും തുടക്കംകുറിച്ച ‘വാര്‍ എഗന്‍സ്റ്റ് ഡ്രഗ്‌സ്, സേ നോ ടു ഡ്രഗ്‌സ്’ പരിപാടിയുടെ രണ്ടാംഘട്ട ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു ബിഷപ്പ്. ലഹരിയോട് അല്പംപോലും ദയയോ മൃദുസമീപനമോ പാടില്ല. ഇതിനെതിരെ ശബ്ദിക്കാതിരുന്നാല്‍ അപകടകരമായ അവസ്ഥയിലേക്ക് സമൂഹം നീങ്ങും. നിയന്ത്രണമില്ലാതെ ലഹരിവസ്തുക്കള്‍ വ്യാപിക്കുകയാണ്. ഇക്കാര്യത്തില്‍ ഉരുക്കുമുഷ്ടിതന്നെ Read More…











