പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പ്രെസിഡന്റിനെതിരെ യുഡിഫ് കൊണ്ടു വന്ന അവിശ്വാസം പാസ്സാക്കാതെ വന്നത് എൽ ഡി എഫ് – ബിജെപി രഹസ്യ ധാരണ പ്രകാരം യോഗത്തിൽ ഹാജരാകാതെയിരുന്നത് കൊണ്ടാണെന്ന് പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റി അഭിപ്രായപെട്ടു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതൽ നില നിൽക്കുന്ന എൽ ഡി എഫ്- ബിജെപി അന്തർധാര ഒരിക്കൽ കൂടെ മറ നീക്കി പുറത്ത് വന്നുവെന്ന് യോഗം അഭിപ്രായപെട്ടു. സിപിഎം ൽ നിന്ന് പുറത്താക്കപ്പെട്ടു എന്ന് പറയപ്പെടുന്ന പ്രസിഡന്റ്‌നെ സംരക്ഷിക്കാൻ സിപിഎം Read More…
Month: August 2025
പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ ബിജെപി കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ട് : ഉപതെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായുള്ള വോട്ട് കച്ചവടം
പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഫ് കൊണ്ടു വന്ന അവിശ്വാസത്തെ ബിജെപി പിന്തുണച്ചതോടെ ബി ജെ പി – കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ട് പുറത്തുവന്നെന്ന് സിപിഐ എം. വരാൻ പോകുന്ന തദ്ദേശ നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയാണ് ഈ കൂട്ടുകെട്ട്. ഭരണം പിടിച്ചെടുക്കുവാൻ ഏത് വർഗീയ കക്ഷികളോടും ചേരുന്നു പാർട്ടിയായി കോൺഗ്രസ് അധപതിച്ചു. പത്താം വാർഡ് മെമ്പർ കേരള കോൺഗ്രസ് എമ്മിലെ റെജീ ഷാജിയാണ് കോൺഗ്രസ് -ബിജെപി സഖ്യം അവിശ്വാസത്തിലൂടെ പരാജയപ്പെടുത്തിയത് കോൺഗ്രസ് അവതരിപ്പിച്ച Read More…
ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു
ദുബൈ കെഎംസിസി പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അജ്മാൻ തുംബൈ സ്പോർട്സ് അക്കാദമിയിൽ നടന്ന ക്രിക്കറ്റ് ടൂർണ്ണമെന്റിൽ നൂർ അൽ സാത്തിയ ടൗൺ ടീം ഈരാറ്റുപേട്ട വിജയികളായി, ഫൈനലിൽ നടന്ന വാശിയെറിയ മത്സരത്തിൽ അൽ കാമ ഗ്രൂപ്പ് തെക്കേക്കര ടീമിനെ പരാജയപ്പെടുത്തിയാണ് ടൗൺ ടീം വിജയികളായത്. മത്സര ശേഷം നടന്ന സമ്മാനദാന ചടങ്ങിന് കെഎംസിസി പൂഞ്ഞാർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അസ്‌ലം കെ എച് അധ്യക്ഷത വഹിച്ചു. UAE യിൽ നിന്നും ഈരാറ്റുപേട്ടയിലേക്ക് വാഹനത്തിൽ യാത്ര ചെയ്ത് Read More…
കേരളീയം പുരസ്‌കാരം ഷിഹാബ് കെ സൈനുവിന് ലഭിച്ചു
കൃഷി വകുപ്പ് ജീവനക്കാരാനും ജീവകാരുണ്യ പ്രവർത്തകനും സംഘാടകനുമായ ഷിഹാബ് കെ സൈനു ഡോ.എ പി ജെ അബ്ദുൾകലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ കേരളീയം പുരസ്കാരത്തിന് അർഹനായത് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പുരസ്‌കാരം ലഭിച്ചു. മാധ്യമപ്രവർത്തകൻ പി എം ഹുസൈൻ ജിഫ്രി തങ്ങൾ, പരിസ്ഥിതി പ്രവർത്തകൻ എം എൻ ഗിരി, എഴുത്തുകാരൻ കെ പി ഹരികുമാർ, എ. പി ജെ അബ്ദുൾ കലാം സ്റ്റഡിസെന്റർ പിആർഒ അനുജ എസ് എന്നിവരടങ്ങിയ ജൂറി കമ്മിറ്റിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. Read More…
ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം
ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. പരുക്കേറ്റ ബൈക്ക് യാത്രക്കാരായ തിരുപ്പതി സ്വദേശികൾ നൂറിൽ ആരിഫിൻ (21) ഷെയ്ക്ക് അഹമ്മദ് ( 21 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു . ഇന്ന് 4.30 യോടെ വാഗമൺ ഭാഗത്ത് വച്ചാണ് അപകടം. തിരുപ്പതിയിൽ നിന്ന് വാഗമണ്ണിന് വിനോദ സഞ്ചാരത്തിന് വന്ന സംഘമാണ് അപകടത്തിൽ പെട്ടത്.
ഈരാറ്റുപേട്ട – വാഗമൺ റോഡിൽ വല്യ പാറയ്ക്ക് സമീപം റോഡിലേക്ക് ഉരുണ്ടുവന്നത് കൂറ്റൻ പാറക്കല്ല്
ഈരാറ്റുപേട്ട – വാഗമൺ റോഡിൽ വേലത്തുശ്ശേരിക്ക് താഴെ വല്യ പാറയ്ക്ക് സമീപം റോഡിൻ്റെ മുകൾ വശത്തു നിന്നും വലരി തോടിൽ കൂടി വലിയ ഉരുളൻ കല്ല് റോഡിൻ്റെ നടുവിൽ ഉരുണ്ടു വന്നു. ആ സമയം വാഹനങ്ങളോ വഴി യാത്ര കാരോ ഇല്ലാത്തതിനാൽ അനിഷ്ട സംഭവങ്ങൾ ഒന്നുമുണ്ടായില്ല. റോഡിലെ കല്ല് പൊതുമരാമത്തും പഞ്ചായത്തും ചേർന്ന് നീക്കം ചെയ്തു. കഴിഞ്ഞ രണ്ടു ദിവസമായി ഈ പ്രദേശങ്ങളിൽ കനത്ത മഴയുണ്ടായിരുന്നാതായി ഗ്രാമ പഞ്ചായത്തു പ്രസിഡൻ്റ് കെ സി ജെയിംസ് പറഞ്ഞു.
ഏറ്റവും വലിയ സാമൂഹിക കൂട്ടായ്മയാണ് റെസിഡൻ്റ്സ് അസോസിയേഷനുകളെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ എ
നടയ്ക്കൽ: ഒരു പ്രദേശത്തിൻ്റെ സമഗ്ര വികസനത്തിനും, സാമൂഹ്യ മുന്നേറ്റത്തിനും നാന്ദി കുറിക്കുന്നത് അവിടുത്തെ റെസിഡൻ്റ്സ് അസോസിയേഷനുകളിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. നടയ്ക്കൽ കുഴിവേലി മഴവിൽ റെസിഡൻ്റ്സ് അസോസിയേഷൻ്റെ ഏഴാമത് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ഞൂറോളം അംഗങ്ങൾ പങ്കെടുത്ത സംഗമം പ്രദേശത്തിൻ്റെ ഐക്യം വിളിച്ചോതുന്നതായിരുന്നു. പ്രസിഡൻ്റ് പി.എം മുഹമ്മദ് ആരിഫ് അദ്ധ്യക്ഷൻ ആയിരുന്നു. നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ മുഖ്യ പ്രഭാഷണം നടത്തി. കൾച്ചറൽ പ്രോഗ്രാം ഉദ്ഘാടനം സംഗീത സംവിധായകൻ ജെയ്ക്സ് ബിജോയി നിർവഹിച്ചു. Read More…
പഠനശിബിരം സംഘടിപ്പിച്ചു
മനുഷ്യാവകാശ ഫോറം (കേരള) പഠനശിബിരം ജില്ല ലീഗൽ സർവിസസ് സിവിൽ ജഡ്ഡി ആർ. ആർ. രജിത ഉദ്ഘാടനം ചെയ്തു. ഫോറം സംസ്ഥാന പ്രസിഡന്റ് ടി.കെ. അ ബ്ദുൽ അസീസ് അധ്യക്ഷ ത വഹിച്ചു. ഉപദേശക സമിതി ചെയർമാൻ ടി.പി.എം. ഇബ്രാഹീം ഖാൻ മുഖ്യപ്ര ഭാഷണം നടത്തി. സ്ഥിരം ലോക് അദാലത് ചെയർമാൻ വേണു കരുണാകരൻ, ഡോ. ജാക്സൺ തോട്ടുങ്കൽ, സജി നമ്പൂതിരി എന്നി വർ ക്ലാസെടുത്തു. ഫാ. ജോസ് കുളത്തുവെള്ളിൽ പ്രഭാഷണം നടത്തി. ഫോറം യൂത്ത് പ്രസിഡന്റ് Read More…
ജില്ലയിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർ പ്രതിഷേധിച്ചു
കോട്ടയം: വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർ പഞ്ചായത്ത് സെക്രട്ടറി മുൻപാകെ നവംബർ 1 മുതൽ ഹാജർ രേഖപ്പെടുത്തി സെക്രട്ടറിയുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ (ബി. ഡി. ഒ ) ശമ്പളം അനുവദിക്കുക, ഫീൽഡ് പരിശോധനക്കും മറ്റും സെക്രട്ടറിയുടെ മുൻപാകെ മൂവ്മെന്റ് രജിസ്റ്ററിൽ ഒപ്പിട്ട് കൊണ്ട് അനുവാദം വാങ്ങി മാത്രം പോകേണ്ടതാണ് എന്നുള്ള തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇറക്കിയ വിചിത്രമായ ഉത്തരവിനെതിരെയും വകുപ്പ് സംയോജനത്തിന് ശേഷവും വിഇഒ മാർക്ക് ഇന്റർട്രാൻസ്ഫർ അനുവദിക്കാത്ത തുല്യ നീതി നിഷേധത്തിനെതിരെയും,ജോലി Read More…
തനിമയുടെ നല്ല മലയാളം’പദ്ധതി ഉദ്ഘാടനം ചെയ്തു
ഈരാറ്റുപേട്ട : മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് തനിമ കലാസാഹിത്യ വേദി ഈരാറ്റുപേട്ട ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവിയോടനുബന്ധിച്ച് നവംബർ ഒന്നു മുതൽ ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന മലയാള ഭാഷാ പരിശീലന പരിപാടിയായ ‘നല്ല മലയാളം ‘ പദ്ധതി ഈരാറ്റുപേട്ട നഗരസഭ അധ്യക്ഷ ശ്രീമതി, സുഹറ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. തനിമ കലാസാഹിത്യ വേദി ഈരാറ്റുപേട്ട ചാപ്റ്റർ പ്രസിഡന്റ് അൻസാർ അലി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രൊഫ. ഡോ. രാജു ഡി കൃഷ്ണപുരം മുഖ്യപ്രഭാഷണം Read More…