pala

ലയൺസ് മാസ്റ്റർ മൈൻഡ്സ് 2024

പാലാ: ലയൺസ് ക്ലബ്സ് ഇൻറർനാഷണൽ ഡിസ്ട്രിക്ട് 318 B യുടെ ആഭിമുഖ്യത്തിൽ പാലാ മഹാത്മാഗാന്ധി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് “ലയൺസ് മാസ്റ്റർ മൈൻഡ്സ് 2024” റീജിയൻ തല ക്വിസ് മത്സരം നടത്തി. അരുവിത്തറ ലയൺസ് ക്ലബ്ബ് സ്പോൺസർ ചെയ്ത പാലാ മഹാത്മാഗാന്ധി ഹയർസെക്കണ്ടറി സ്കൂൾ ടീം അംഗങ്ങളായ ആൻമേരി വി,ഗൗതം പ്രകാശ് എന്നിവർ ഒന്നാം സ്ഥാനവും, ഭരണങ്ങാനം ലയൺസ് ക്ലബ്ബ് സ്പോൺസർ ചെയ്ത പ്ലാശനാൽ സെൻറ് ആൻറണീസ് ഹയർ സെക്കണ്ടറി സ്കൂൾ ടീം അംഗങ്ങളായ Read More…

general

“ഒരു തൈ നടാം ” പദ്ധതി മുരിക്കും വയലിൽ

മുരിക്കും വയൽ: പ്രശസ്ത കവയിത്രി സുഗതകുമാരി ടീച്ചറിൻ്റെ നവതിയാഘോഷ പരിപാടികളുടെ ഭാഗമായി നവംബർ ഏഴാം തീയതി പെരുമ്പാവൂർ പ്രഗതി വിദ്യാലയത്തിൽ കേന്ദ്ര നിയമമന്ത്രി അർജ്ജുൻ റാം മെഖ വാൾ ഉത്ഘാടനം ചെയ്തു തുടക്കം കുറിച്ച “ഒരു തൈ നടാം ” പദ്ധതി ഇന്ന് മുരിക്കും വയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററിസ്കൂളിൽ നടത്തി. പി. റ്റി.എ വൈസ് പ്രസിഡൻ്റ് പി.ബി. രാധാകൃഷ്ണൻ അദ്ധ്യക്ഷതവഹിച്ചു. പി.റ്റി.എ പ്രസിഡൻ്റ് കെ.റ്റി.സനിൽ ഉത്ഘാടനം ചെയ്തു.നവതി ആഘോഷസമതി സെക്രട്ടറി സുനിൽ സുരേന്ദ്രൻ മുഖ്യപ്രഭാഷണം Read More…

obituary

പാപ്പാലിപറമ്പിൽ ശേഖരൻ നിര്യാതനായി

കുന്നോന്നി: പാപ്പാലിപറമ്പിൽ ശേഖരൻ (77) നിര്യാതനായി. സംസ്കാരം നാളെ (09/11/24, ശനി) രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ ശേഖരൻ പിണ്ണാക്കനാട് ചാലിൽ കുടുംബാംഗം മക്കൾ: ബിനു, മിനിമോൾ മരുമക്കൾ: സജി ബിനു, അനു.

aruvithura

സെൻറ് ജോർജ് കോളേജിൽ കോം ഫിയസ്റ്റ 2024ന് വർണ്ണോജ്ജല ലോഞ്ചിംഗ്

അരുവിത്തുറ : അരുവിത്തുറസെൻറ് ജോർജ് സെൽഫ് ഫിനാൻസ് കൊമേഴ്സ് വിഭാഗം സംഘടിപ്പിക്കുന്ന കോം ഫിയസ്റ്റാ 2024 വർണ്ണോജ്വല ലോഞ്ചിംഗ് നടത്തി. കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് ലോഞ്ചിംഗ് കർമ്മം നിർവഹിച്ചു. ചടങ്ങിൽ കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ, കൊമേഴ്സ് വിഭാഗം മേധാവി അനീഷ് പി സി തുടങ്ങിയവർ സംബന്ധിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ നൃത്ത പരിപാടികളും ലോഞ്ചിങ് ചടങ്ങിന് മാറ്റുകൂട്ടി. നവംബർ 16 Read More…

obituary

ചിലമ്പൻകുന്നേൽ മാധവി നിര്യാതയായി

പാതാമ്പുഴ: ചിലമ്പൻകുന്നേൽ പരേതനായ ശേഖരൻ ഭാര്യ മാധവി (84) നിര്യാതയായി. സംസ്കാരം ഇന്ന് (08/11/24, വെള്ളി) ഉച്ചകഴിഞ്ഞ് 3 ന് കുന്നോന്നി വള്ളിക്കാഞ്ഞിരത്തിങ്കൽ മോഹനൻ്റെ വീട്ടുവളപ്പിൽ. പരേത കുമളി മുത്തുമാക്കൽ കുടുംബാംഗം. മക്കൾ: നളിനി, പരേതനായ ശശി, പരേതനായ മോഹനൻ, പുഷ്പ മരുമക്കൾ: ബാഹുലേയൻ പാണംതെക്കേൽ, തീക്കോയി, ശോഭന മുണ്ടുപാലം പാലാ, ഓമന വടക്കേക്കര പാതാമ്പുഴ, മോഹനൻ വള്ളിക്കാഞ്ഞിരതിങ്കൽ കുന്നോന്നി.

kottayam

യുവജന കമ്മീഷൻ കോട്ടയം ജില്ലാതല ജാഗ്രതാസഭ യോഗം സംഘടിപ്പിച്ചു

കോട്ടയം: ജില്ലയിലെ വിദ്യാർത്ഥി- യുവജന സംഘടനാ പ്രതിനിധികൾ, സർവകലാശാല, കോളജ് യൂണിയൻ ഭാരവാഹികൾ, നാഷണൽ സർവീസ് സ്‌കീം, എൻ.സി.സി പ്രതിനിധികളെ ഉൾപ്പെടുത്തി സംസ്ഥാന യുവജനകമ്മിഷൻ ജില്ലാതലത്തിൽ ജാഗ്രതാസഭ യോഗം കളക്‌ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു. യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ യോഗം ഉദ്ഘാടനം ചെയ്തു. യുവജന കമ്മീഷൻ അംഗം അബേഷ് അലോഷ്യസ് അധ്യക്ഷത വഹിച്ചു. അഡ്മിനിട്രേറ്റീവ് ഓഫീസർ ജോസഫ് സ്‌കറിയ, ജില്ലാ കോഡിനേറ്റർമാരായ അർച്ചന സദാശിവൻ, അഖിൽ മാടക്കൽ, വിവിധ വിദ്യാർത്ഥി- യുവജന സംഘടനാ Read More…

general

പി.പി ദിവ്യക്ക് ആശ്വാസം; ജാമ്യം അനുവദിച്ച് തലശ്ശേരി സെഷൻസ് കോടതി

എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ റിമാൻഡിൽ കഴിയുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യയ്ക്ക് ജാമ്യം. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ കഴിഞ്ഞ 11 ദിവസമായി പള്ളിക്കുന്ന് വനിതാ ജയിലിൽ റിമാൻഡിൽ കഴിയുകയാണ് ദിവ്യ. അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നൽകണമെന്നുമായിരുന്നു ദിവ്യയുടെ വാദം. എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യ ത്തെളിവുകളുണ്ടെന്നും ആരോപണം നല്ല ഉദ്ദേശത്തിലെന്നും വാദിച്ച പ്രതിഭാഗം യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കോടതിയിൽ സമ്മതിച്ചിരുന്നു.

kottayam

കോട്ടയം സമ്പൂർണ ഡിജിറ്റൽ സാക്ഷര ജില്ല; പ്രഖ്യാപനം നടത്തി

കോട്ടയം: ഡിജി കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരത പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയെ സമ്പൂർണ ഡിജിറ്റൽ സാക്ഷര ജില്ലയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു പ്രഖ്യാപിച്ചു. ജില്ലയിലെ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലായി പ്രവർത്തിക്കുന്ന കുടുംബശ്രീ പ്രവർത്തകർ, വിദ്യാർഥികൾ, ഹരിത കർമസേന, ആശാ വർക്കർമാർ, സാക്ഷരത മിഷൻ പ്രവർത്തകർ ഉൾപ്പെടെ 19664 സന്നദ്ധ പ്രവർത്തകരാണ് 72350 പഠിതാക്കളെ കണ്ടെത്തിയതും പരിശീലനം നൽകിയതും. മാമ്മൻ മാപ്പിള ഹാളിൽ നടന്ന യോഗത്തിൽ കോട്ടയം നഗരസഭാ അധ്യക്ഷ ബിൻസി Read More…

obituary

പറത്താനം ഗ്രാമത്തിൻ്റ പ്രിയപ്പെട്ട പൂനാട്ട് പാപ്പച്ചൻ ചേട്ടൻ ഓർമ്മായി

മുണ്ടക്കയം : പറത്താനത്തെ ആദ്യകാല വ്യാപാരിയും, പറത്താനം ഗ്രാമത്തിലെ അബാല വ്യദ്ധം ജനങ്ങളുടെയും മനസിൽ നിറഞ്ഞു നിൽക്കുന്ന പ്രിയങ്കരനായിരുന്ന പുനാട്ട് പി. ജെ മാത്യു (പാപ്പച്ചൻ (83)- നിര്യാതനായി. പഴയ തലമുറയിലും പുതു തലമുറയിലുംപ്പെട്ട ആളുകളോട് ഒരു പോലെ സൗഹൃദം കാത്ത് സൂക്ഷിച്ചിരുന്ന ഇദേഹവും, സഹോദരനും പറത്താനത്തെ വ്യാപാരിയുമായിരുന്ന സഹോദരൻ അപ്പച്ചൻ ചേട്ടനും, നാട്ടുകാരുടെ പ്രിയപ്പെട്ടവരായിരുന്നു. എപ്പോഴും പുഞ്ചിരി തൂകിയ മുഖത്തോടെ തൻ്റ പറത്താനം ജംഗ്ഷനിലെയും, പിന്നീട് പറത്താനം കുളം ജംഗ്ഷനിലുമുള്ള തൻ്റ കടയിൽ എത്തുന്ന എല്ലാവരോടും Read More…

job

ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

അരുവിത്തുറ സെന്‍റ് ജോര്‍ജസ് കോളേജില്‍ കോമേഴ്സ് സ്വാശ്രയ വിഭാഗത്തില്‍ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമോ ഉപരിയോഗ്യതയോ ഉള്ള തല്പരരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പു സഹിതം ബയോയേറ്റാ bursarandcc@sgcaruvithura.ac.in എന്ന ഇമെയില്‍ വിലാസത്തിലോ കോളേജ് ഓഫീസില്‍ നേരിട്ടോ 15-11-2024 ന് മുന്‍പ് സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് .ഫോണ്‍- 9495749325 , 9447424310.