kottayam

കേരള കോൺഗ്രസ് എം ‘മുനമ്പം നീതി ജ്വാല’

കോട്ടയം: മുനമ്പം നിവാസികളുടെ ഭൂസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള കോൺഗ്രസ് എം കോട്ടയം, എറണാകുളം ജില്ലകളിലെ നിയോജകമണ്ഡലം ആസ്ഥാനങ്ങളിൽ ‘ മുനമ്പം നീതി ജ്വാല ‘ വിവിധ കേന്ദ്രങ്ങളിൽ തെളിക്കും. തിങ്കൾ വൈകുന്നേരം 5:45 ന് മുനമ്പം നീതി ജ്വാല കോട്ടയത്ത് ജോബ് മൈക്കിൾ എംഎൽഎ ഉത്ഘാടനം നിർവ്വഹിക്കും.

erumely

പുഞ്ചവയൽ-പാക്കാനം- മഞ്ഞളരുവി റോഡ് ഉദ്ഘാടനം ഇന്ന്

എരുമേലി : പുഞ്ചവയലിൽ നിന്ന് നിന്ന് ആരംഭിച്ച് പാക്കാനം മഞ്ഞളരുവി വഴി എരുമേലിയിൽ എത്തിച്ചേരുന്ന പിഡബ്ല്യുഡി റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയതിന്റെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിക്കും. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് പാക്കാനത്ത് ചേരുന്ന ഉദ്ഘാടന സമ്മേളനത്തിൽ എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി അധ്യക്ഷത വഹിക്കും. വാർഡ് മെമ്പർ ഷിനിമോൾ സുധൻ സ്വാഗതം ആശംസിക്കും. പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ രാഗിണി.എൽ റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ശുഭേഷ് സുധാകരൻ Read More…

obituary

മാവറയിൽ രാജമ്മ നിര്യാതയായി

തിടനാട്: മാവറയിൽ രാജമ്മ ശ്രീധരൻ നായർ (85) നിര്യാതയായി. ഭർത്താവ് പരേതനായ ശ്രീധരൻ നായർ. മക്കൾ: അനിൽകുമാർ, ദീപാ സനൽകുമാർ, റെജിമോൻ പരേതനായ സുരേഷ് ബാബു. മരുമക്കൾ: അല്ലിറാണി അനിൽകുമാർ, സി.ടി. സനൽകുമാർ ചെറുകാട്ട്, അമ്പിളി റെജി മാട്ടുക്കട്ട. സംസ്‌കാരം തിങ്കളാഴ്ച രണ്ടിന് സി.റ്റി. സനൽകുമാർ ചെറുകാടിന്റെ തിടനാട്ടെ വീട്ടുവളപ്പിൽ.

general

ഉപതിരഞ്ഞെടുപ്പിൽ ജനാധിപത്യ വിശ്വാസികൾ പ്രതികരിക്കും: സജി മഞ്ഞക്കടമ്പിൽ

മുനമ്പം നിവാസികൾക്ക് കുടിയിറക്ക് ഭിഷണി ഉയർത്തുന്ന കിരാതമായ വഖഫ് നിയമത്തിനെതിരെ കേരളത്തിലെ ജനാധിപത്യ വിശ്വാസികൾ ഉപതിരഞ്ഞെടുപ്പിൽ പ്രതികരിക്കുമെന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു. കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന വഖഫ് ഭേദഗതിക്കെതിരെ കേരള നിയമസഭയിൽ കൈകോർത്ത കേരളത്തിലെ ഇന്ത്യ മുന്നണിയുടെ ചതി ജനങ്ങൾ തിരിച്ചറിയണമെന്നും സജി ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് സംസ്ഥാന നേതൃയോഗം വൈറ്റില അനുഗ്രഹാ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. വർക്കിങ്ങ് ചെയർമാൻ ഡോ. ദിനേശ് കർത്താ അദ്ധ്യക്ഷത Read More…

pala

മഹാത്മാഗാന്ധി സർവ്വകലാശാല സ്വിമ്മിംഗ് മത്സരങ്ങൾ പാലാ സെന്റ് തോമസ് കോളജിൽ

പാലാ: 41മത് എംജി സർവ്വകലാശാല സ്വിമ്മിംഗ് വാട്ടർ പോളോ ചാമ്പ്യൻഷിപ്പ് നവംബർ 11, 12 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ പാലാ സെന്റ് തോമസ് കോളേജിൽ വെച്ച് നടത്തപ്പെടും. മഹാത്മാഗാന്ധി സർവ്വകലാശാലയുടെ കീഴിലുള്ള വിവിധ കോളേജുകളിൽ നിന്നായി 200 ഓളം പുരുഷ വനിതാ താരങ്ങൾ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കും. മഹാത്മാഗാന്ധി സർവ്വകലാശാലയെ പ്രതിനിധീകരിച്ച് അഖിലേന്ത്യ അന്തർ സർവകലാശാല മത്സരങ്ങളിൽ പങ്കെടുക്കാനുള്ള പുരുഷ വനിത സ്വിമ്മിംഗ് ടീമിന്റെയും പുരുഷ വിഭാഗം വാട്ടർ പോളോ ടീമിന്റെയും സിലക്ഷൻ ചാമ്പ്യൻഷിപ്പിൽ നടത്തുന്നതാണ്. രണ്ടു ദിവസങ്ങളിലായി Read More…

general

ആറാം ക്ലാസ്സ്‌ വിദ്യാർത്ഥി ഇരുകൈകാലുകളും ബന്ധിച്ച് 7കിലോമീറ്റർ നീന്തിക്കടക്കുന്നു

കോതമംഗലം കടവൂർ തൊണ്ടാറ്റിൽ വീട്ടിൽ ജോബിയുടേയും മെറിൻ ജോബിയുടെ മകനും വിമലഗിരി പബ്ലിക് സ്കൂളിലെ ആറാം ക്ലാസ്സ്‌ വിദ്യാർത്ഥിയുമായ എബെൻ ജോബി ആണ് വൈക്കം വേമ്പനാട്ടുകായൽ 7കിലോമീറ്റർ ദൂരം ഇരുകൈകാലുകളും ബന്ധിച്ച് നീന്തികടക്കാൻ ഒരുങ്ങുന്നത്. നവംബർ 16ന് രാവിലെ 8മണിക്ക് ആലപ്പുഴ ജില്ലയിലെ അമ്പലക്കടവിൽ നിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെ ഉള്ള 7കിലോമീറ്റർ ദൂരമാണ് ഈ പതിനൊന്നുവയസ്സുകാരൻ നീന്താനൊരുങ്ങുന്നത്.കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ് കോച്ച് ബിജു തങ്കപ്പന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴയാറ്റിൽ ആയിരുന്നു പരിശീലനം. ഡോൾഫിൻ Read More…

general

മന്ത്രി അബ്ദുറഹ്മാൻ്റെ ക്രൈസ്തവ വിരുദ്ധ പ്രസ്താവന ബി.ജെ. പി പ്രതിഷേധ ധർണ്ണ

കേരളത്തിലെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി അബ്ദുറഹ്മാൻ്റെ കൃസ്ത്യൻ വിരുദ്ധ പ്രസ്താവനയിൽ പ്രതിഷേധിച്ച് ബി.ജെ.പി പാലാ മണ്ഡലം കമ്മറ്റി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. പാലാ ളാലം പാലം ജംഗ്ഷനിൽ നടന്ന സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് ബിനീഷ് ചുണ്ടച്ചേരി അദ്ധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ മോർച്ച ദേശീയ നിർവ്വാഹക സമിതി സുമിത് ജോർജ് ധർണ്ണ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സർക്കാർ മുസ്ലിം മത വിഭാഗത്തിൻ്റെ അവകാശങ്ങൾക്ക് മാത്രം നിലകൊള്ളുകയും അത് തുറന്നു പറഞ്ഞ വൈദികർ അടക്കമുള്ള ക്രൈസ്തവ Read More…

general

വഖഫ് നിയമം മുൻകാല പ്രാബല്യത്തോടെ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് കളത്തൂക്കടവ് സെന്റ് ജോൺ വിയ്യാനിപള്ളി ഇടവക അംഗങ്ങളുടെ പ്രതിഷേധം

കളത്തൂക്കടവ്: കളത്തൂക്കടവ് സെന്റ് ജോൺ വിയ്യാനിപള്ളി ഇടവകയിലെ കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇടവകയിലെ വിവിധ സംഘടനകളുടെയും, ഇടവകാഗംങ്ങളുടെയും സഹകരണത്തോടെ വഖഫ് നിയമം മുൻകാല പ്രാബല്യത്തോടെ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടും, മുനമ്പം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും, അന്യായമായ അധിനിവേശങ്ങൾ തടയുക, മുനമ്പം ജനതക്ക് നീതി ലഭ്യമാക്കുക, രാഷ്ട്രീയ പാർട്ടികളുടെ ജനവഞ്ചന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇടവക അംഗങ്ങൾ മുനമ്പം ഐക്യദാർഢ്യദിനം ആചരിച്ചു. പ്രതിക്ഷേധ സമരത്തിന്റെ ഉദ്ഘാടനം കളത്തൂക്കടവ് ഇടവക കത്തോലിക്കാ കോൺഗ്രസ്‌ പ്രസിഡന്റ് സിബി മാത്യു പ്ലാത്തോട്ടത്തിന്റെ Read More…

general

റോഡിൻ്റെ ശോച്യാവസ്ഥ ബി.ജെ.പി വാഴ വെച്ച് പ്രതിഷേധിച്ചു

PWD അധികൃതരുടെ കെടുകാര്യസ്ഥത മൂലം കൊല്ലപള്ളി – മേലുകാവ് റോഡിൽ ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽ പെടുന്നത് പതിവാകുന്നു. ഇതിൽ പ്രിതിഷേധിച്ച് കൊണ്ട് ബിജെപി കടനാട് പഞ്ചായത്ത് കമ്മിറ്റി റോഡിലെ കുഴികളിൽ വാഴ നട്ട് പ്രതിഷേധം രേഖപ്പെടുത്തി. പ്രതിഷേധ പ്രകടനത്തിന് പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് നന്ദകുമാർ പാലക്കുഴ, ജനറൽ സെക്രട്ടറി ജയിംസ് വടക്കേട്ട്, വി.കെ സാജൻ, വിഷ്ണു തെക്കൻ, ഷിബിൻ, സോണി തുടങ്ങിയവർ നേതൃത്വം നൽകി.

pala

പ്രതിസന്ധികളെ തരണം ചെയ്യാൻ കെ ആർ നാരായണൻ്റെ ജീവിതം പ്രചോദനമാകും: ജസ്റ്റീസ് കെ ടി തോമസ്

പാലാ: ജീവിത പ്രതിസന്ധികളോട് നിശ്ചയദാർഢ്യത്തോടെയും ഇച്ഛാശക്തിയോടും കൂടി പോരാടിയാണ് മുൻ രാഷ്ട്രപതി കെ ആർ നാരായണൻ ജീവിതവിജയം നേടിയതെന്ന് സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റീസ് കെ ടി തോമസ് അനുസ്മരിച്ചു. കെ ആർ നാരായണൻ്റെ 19 മത് ചരമവാർഷികത്തോടനുബന്ധിച്ചു കെ ആർ നാരായണൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കെ ആർ നാരായണൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധികകൾക്കു മുന്നിൽ അദ്ദേഹം പകച്ചു നിന്നില്ല. നിശ്ചയദാർഢ്യത്തോടെ പോരാടിയപ്പോൾ പ്രതിസന്ധികളെ അതിജീവിക്കാൻ കെ ആർ Read More…