മേലുകാവ് : കെയ്‌ലിലാൻഡ് കൊച്ചുപുരയ്ക്കൽ ആൽവിൻ ജോർജ് (23) അന്തരിച്ചു. രാവിലെ 10 ന് കെയ്ലിലാൻഡ് സഭാ പാരീഷ്ഹാളിൽ പൊതുദർശനത്തിന് ശേഷം സംസ്കാരം ഇന്ന് 3 മണിക്ക് സെന്റ് ലൂക്ക്സ് സി എസ് ഐ പള്ളി സെമിത്തേരിയിൽ. അച്ഛൻ : ജോർജ് സാമുവൽ (വാവച്ചൻ). അമ്മ : ആനിയമ്മ ജോർജ്. സഹോദരി : സെസിൽ സൂസൻ ജോർജ്.
Month: March 2026
ചാച്ചാജിയുടെ ഓർമ്മയിൽ കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് സ്കൂൾ
കൊഴുവനാൽ: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ സ്മരണയിൽ കൊഴുവനാൽ സെന്റ് ജോൺ NHSS ൽ ശിശുദിനം സമുചിതമായി ആഘോഷിച്ചു. ഭാരതാംബയുടെയും ജവഹർലാൽ നെഹ്റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും വേഷഭൂഷാദികളോടെ കുട്ടികൾ അണിനിരന്ന ശിശുദിനറാലി ശ്രദ്ധേയമായി. പി.റ്റി.എ എക്സിക്യൂട്ടീവ് അംഗം ശ്രീ സുനിൽ ചന്ദ്രശേഖർ ശിശുദിനറാലി ഉദ്ഘാടനം ചെയ്‌ത് കുട്ടികൾക്ക് ആശംസകൾ നേർന്നു.കുട്ടികൾ ദേശസ്നേഹത്തിന്റെ അടയാളമായി ഇന്ത്യൻ ഭൂപടത്തിന്റെ ആകൃതിയിൽ സ്കൂൾ ഗ്രൗണ്ടിൽ ഒന്നുചേർന്നു പ്രതിജ്ഞ ചൊല്ലി. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സോണി തോമസ്,അധ്യാപകരായ ജസ്റ്റിൻ ജോസഫ് സണ്ണിക്കുട്ടി Read More…
വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്
പാലാ: ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ മരക്കമ്പ് ദേഹത്തേക്ക് ഒടിഞ്ഞു വീണു പരുക്കേറ്റ പാലാ സ്വദേശി ആൻ്റോയെ (39) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി അമ്പാറ ഭാഗത്ത് വച്ചായിരുന്നു അപകടം. കാറും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ ഉഴവൂർ സ്വദേശി ബിജോയി എബ്രഹാമിനെ ( 31) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി വള്ളിച്ചിറ ഭാഗത്ത് വച്ചായിരുന്നു അപകടം.
വാകക്കാട് സെൻറ് അൽഫോൻസ ഹൈസ്കൂളിൽ ശിശുദിനാഘോഷവും ലഹരി വിരുദ്ധ പ്രതിജ്ഞയും
വാകക്കാട്: കുട്ടികളുടെ ക്ഷേമത്തിനും സ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് സമൂഹത്തെ ബോധവൽക്കരിക്കുന്നതിന് വേണ്ടി കൂടി സംഘടിപ്പിക്കുന്ന ശിശുദിനം വാകക്കാട് സെൻറ് അൽഫോൻസാ ഹൈസ്കൂളിൽ സമുചിതമായി ആഘോഷിച്ചു. അധ്യാപകർ കുട്ടികൾക്ക് ശിശുദിനാശംസകൾ നേർന്നു. കുരുന്നു മനസ്സുകളെ സാമൂഹ്യവും മാനസികവും വൈകാരികവുമായ സംഘർഷങ്ങളെ അതിജീവിക്കാൻ പഠിപ്പിക്കുക കൂടിയാണ് ശിശുദിന ആഘോഷങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് എവ് ലിൻ പ്രമോദ് ശിശുദിന സന്ദേശത്തിൽ പറഞ്ഞു. സ്കൂൾ ലീഡർ എയ്ഞ്ചൽ ഷിബു ലഹരി വിരുദ്ധ സന്ദേശം നല്കുകയും പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും Read More…
വട്ടമലപ്പറമ്പിൽ സുകുമാരൻ (മാനി) നിര്യാതനായി
പൂഞ്ഞാർ പനച്ചിപ്പാറ ഐക്കരത്തോട് ഭാഗത്ത് വട്ടമലപ്പറമ്പിൽ സുകുമാരൻ ( മാനി 84) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ ലക്ഷ്മി. മക്കൾ : രജനി, തളിപ്പറമ്പ്, അനിത മനോജ്, സിന്ധു ഉരുളികുന്നം. മരുമക്കൾ ബാബു സി കെ ( റിട്ട. സഹകരണ വകുപ്പ് ജീവനക്കാരൻ ), മനോജ്, പൂഞ്ഞാർ, ബിജു ഉരുളികുന്നം
താലൂക്കാശുപത്രിയാക്കുക ;ജനകീയ സമരസമിതി മാർച്ചും ധർണയും നടത്തി
മുണ്ടക്കയം: മുണ്ടക്കയം സർക്കാർ ആശുപത്രിയെ താലൂക്കാശുപത്രിയായി ഉയർത്തുക എന്ന ആവശ്യമുന്നയിച്ച് ജനകീയ സമരസമിതി മാർച്ചും ധർണയും നടത്തി. ധർണ സിഎസ്ഡിഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ.സുരേഷ് ഉദ്ഘാടനം ചെയ്തു. രാജീവ് പുഞ്ചവയൽ അധ്യക്ഷത വഹിച്ച യോഗത്തിൽ എസ് യു സി ഐ ജില്ലാ സെക്രട്ടറി മിനി കെ.ഫിലിപ്പ് മുഖ്യപ്രഭാഷണം നിർവഹിച്ചു. ബെന്നിദേവസ്യ, സിജു കൈതമറ്റം (ആ എസ് പി) കെ.കെ.ജലാലുദ്ദീൻ (വെൽഫെയർ പാർട്ടി), രാജീവ് അലക്സാണ്ടർ (ആർ ജെ ഡി), ടി.എസ്.റഷീദ് (വ്യാപാരി വ്യവസായി ഏകോപന സമിതി), കമറുദ്ദീൻ Read More…
രാമപുരം ഉപജില്ല ഗണിതശാസ്ത്ര മത്സരങ്ങളിൽ വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിന് മികച്ച വിജയം
വാകക്കാട്: രാമപുരം ഉപജില്ലാ തലത്തിൽ നടത്തപ്പെട്ട വിവിധ ഗണിതശാസ്ത്ര മത്സരങ്ങളിൽ വാകക്കാട് സെൻറ് അൽഫോൻസാ ഹൈസ്കൂൾ മികച്ച വിജയം കൈവരിച്ചു. ഹൈസ്കൂൾ വിഭാഗം ശ്രീനിവാസ രാമാനുജ പേപ്പർ പ്രസന്റേഷനിൽ വൈഗ ബിജു എ ഗ്രേഡോടെ ഒന്നാം സ്ഥാനവും ഹൈസ്കൂൾ വിഭാഗം ഭാസ്കരാചാര്യ സെമിനാറിൽ നൈമിക ബിജീഷ് എ ഗ്രേഡോടെ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. ഭാസ്കരാചാര്യ യുപി വിഭാഗത്തിൽ ഐശ്വര്യ പി ജെ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും ഹൈസ്കൂൾ വിഭാഗം ടാലൻറ് സേർച്ച് എക്സാമിനേഷനിൽ അതുല്യ അനിൽ Read More…
കുട്ടിക്കാനത്തിന് സമീപം വളഞ്ഞങ്ങാനം വളവിൽ നിന്നും ലോറി 300 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം
ദേശീയപാതയിൽ കുട്ടിക്കാനത്തിന് സമീപം വളഞ്ഞങ്ങാനം വളവിൽ നിന്നും ലോറി താഴേക്ക് മറിഞ്ഞു. കൊടും വളവിൽ നിന്നും 300 അടി താഴ്ച്ചയിൽ റോഡിലേക്ക് തന്നെയാണ് ലോറി മറിഞ്ഞത്. ഇന്ന് ഉച്ചയ്ക്ക് ഒന്നേമുക്കാലോടുകൂടിയായിരുന്നു അപകടം. അപകടത്തിൽ രാജാക്കാട് സ്വദേശിയായ ബേസിലിന് ഗുരുതര പരിക്കേറ്റു. ഇയാളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. തമിഴ്നാട്ടിൽ നിന്നും ചാണചാക്കുമായി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. വാഹനം പൂർണമായും തകർന്നു. ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.
നിയമസഭാ പ്രമേയം പിൻവലിക്കാൻ കേരള കോൺഗ്രസുകൾ ആവശ്യപ്പെടണം : അഡ്വ.ഷോൺ ജോർജ്
വഖഫ് ഭേദഗതി നിയമത്തിനെതിരെ നിയമസഭയിൽ ഇടതു – വലതു മുന്നണികൾ സംയുക്തമായി പിന്തുണച്ച പ്രമേയം പിൻവലിക്കാൻ ഇരുമുന്നണിയിലെയും കേരള കോൺഗ്രസുകൾ ആവശ്യപ്പെടണമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ് ആവശ്യപ്പെട്ടു. ഒരേസമയം മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും അതേ സമയം തന്നെ വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ കൈ ഉയർത്തുകയും ചെയ്ത ഇരുമുന്നണിയിലെയും കേരള കോൺഗ്രസ്സുകളുടെ നടപടി കാപട്യമാണ്. ഇത് ജനം തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആത്മാർത്ഥതയുണ്ടെങ്കിൽ വഖഫ് ഭേദഗതി നിയമത്തിനെതിരെയുള്ള പ്രമേയം പിൻവലിക്കാൻ മുന്നണി നേതൃത്വങ്ങളോട് Read More…
റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താം; തെളിമ പദ്ധതി നവംബർ 15 മുതൽ ഡിസംബർ 15 വരെ
കോട്ടയം : റേഷൻ കാർഡുടമകൾക്ക് റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താനും അനധികൃതമായി മുൻഗണനാ കാർഡുകൾ കൈവശംവയ്ക്കുന്നവരുടെ വിവരങ്ങൾ അറിയിക്കാനുമായി നവംബർ 15 മുതൽ ഡിസംബർ 15 വരെ ‘തെളിമ’ പദ്ധതിയുമായി പൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പ്. റേഷൻ ഡിപ്പോകളിലെ ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം, ലൈസൻസി/സെയിൽസ്മാൻ എന്നിവരുടെ പെരുമാറ്റം എന്നിവ സംബന്ധിച്ച ആക്ഷേപങ്ങളും റേഷൻ ഡിപ്പോ നടത്തിപ്പിനെക്കുറിച്ച് അഭിപ്രായങ്ങളും നിർദേശങ്ങളും പൊതുജനങ്ങൾക്ക് പരാതിയിൽ ഉൾപ്പെടുത്താം. ഇ-കെ.വൈ.സി. നിരസിക്കപ്പെട്ടവരുടെ പേരുകൾ തിരുത്താനുള്ള അപേക്ഷകളും സ്വീകരിക്കും. റേഷൻ കടകളിൽ സ്ഥാപിച്ചിട്ടുള്ള ഡ്രോപ്പ് ബോക്സുകൾ വഴി അപേക്ഷകളും Read More…











