അരുവിത്തുറ : അരുവിത്തുറ സെൻറ് ജോർജസ് കോളേജിൽ ചലച്ചിത്ര നിർമ്മാണത്തിൻ്റെയും ഡോക്യുമെൻ്ററി നിർമ്മാണത്തിൻ്റെയും നവീനവും ക്രിയാത്മകവുമായ സാധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്ത ശില്പശാല സംഘടിപ്പിച്ചു. കോളജിലെ മാസ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് ശില്പശാല സംഘടിപ്പിച്ചത്. ശില്പശാലയുടെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര സംവിധായകയും തേവര എസ് എച്ച് കോളേജ് കമ്മ്യൂണിക്കേഷൻ വിഭാഗം ഡീനുമായ ഡോ. ആശ ആച്ചി ജോസഫ് നിർവഹിച്ചു. ചലച്ചിത്ര അഭിരുചിയുള്ളവർ നിരന്ത പ്രയ്തനങ്ങളിലൂടിയും ക്രിയാത്മക ചിന്തകളിലൂടിയും കടന്നുപോകേണ്ടതുണ്ട്. സങ്കേതികവിദ്യയുടെ വളർച്ച സിനിമയെ കൂടുതൽ ലളിതവും സുന്ദരവുമാക്കുമെന്നും Read More…
Month: January 2026
കൃപാസനത്തിലേക്ക് ഈരാറ്റുപേട്ട കെ എസ് ആർ ടി സിയുടെ സ്പെഷ്യൽ സർവീസ്; ഒക്ടോബർ 26 ന്
ഈരാറ്റുപേട്ട : കൃപാസനം ജപമാലറാലിയിൽ പങ്കെടുക്കുവാൻ പോകേണ്ടവർക്കായി ഒക്ടോബർ 26 ന് ഈരാറ്റുപേട്ട കെ എസ് ആർ ടി സി സ്പെഷ്യൽ സർവീസ്. ഒക്ടോബർ 26 ന് രാവിലെ 7 മണിക്ക് മുൻപ് കലവൂർ കൃപാസനത്തിൽ എത്തിച്ചേരുന്ന രീതിയിൽ ആണ് ബസ്സുകൾ പുറപ്പെടുന്നത്. 7 മണിക്ക് കൃപാസനത്തിൽ നിന്ന് പുറപ്പെടുന്ന ജപമാല മഹാറാലി ഉച്ചയ്ക്ക് 12 മണിക്ക് അർത്തുങ്കൽ ബസലിക്കയിൽ എത്തിച്ചേരും. തിരികെയുള്ള യാത്ര അർത്തുങ്കൽ പള്ളിയിൽ നിന്നായിരിക്കും. ബുക്കിങ്ങിനായി ബന്ധപ്പെടുക : 9061850555, 9745653467,9645457038.
പാലാ ഉപജില്ല ശാസ്ത്രോത്സവം ; IGNITE -2024 ഓവറോൾ സെക്കന്റ് നേടി പ്ലാശനാൽ സെന്റ്.ആന്റണിസ് സ്കൂൾ
2024-25 അധ്യയന പാലാ ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം – IGNITE -2024 ശാസ്ത്ര- സാമൂഹ്യശാസ്ത്ര- ഗണിതശാസ്ത്ര- പ്രവൃത്തിപരിചയ- ഐടി മേളകളിൽ പ്ലാശനാൽ സ്കൂൾ ഓവറോൾ സെക്കന്റ് നേടി. 2024-25 അധ്യയന ഗണിതശാസ്ത്ര-പ്രവർത്തി പരിചയ മേളയിൽ ഓവറോൾ ഫസ്റ്റും. സാമൂഹ്യശാസ്ത്ര-ഐടി മേളകളിൽ ഓവറോൾ സെക്കന്റും ആയി പ്ലാശനാൽ സ്കൂൾ തിളക്കമർന്ന വിജയം നേടി. വിജയികളെയും അവരെ ഒരുക്കിയ അധ്യാപകരെയും ഹെഡ്മാസ്റ്റർ ജെയിംസ്കുട്ടി കുര്യൻ അനുമോദിച്ചു.
കടപ്ലാമറ്റം മേരി മാതാ പബ്ലിക് സ്കൂളിൽ വിളവെടുപ്പുത്സവം
കടപ്ലാമറ്റം മേരി മാതാപബ്ലിക് സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് സ്കൂൾ അങ്കണത്തിൽ കൃഷി ചെയ്ത പച്ചക്കറികളുടെ വിളവെടുപ്പ് സ്കൂൾ അസിസ്റ്റന്റ് മാനേജർ റവ. ഫാ. ജോൺ കൂറ്റാരപ്പള്ളിയുടെ നേതൃത്വത്തിൽ നടന്നു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി മോബി മാത്യു, വൈസ് പ്രിൻസിപ്പാൾ ശ്രീമതി റാണി ഐസക്, അധ്യാപകൻ ശ്രീ. അനിൽ ജോർജ് എന്നിവരുടെ മഹനീയ സാന്നിധ്യവും തദവസരത്തിൽ ലഭ്യമായിരുന്നു. വെണ്ട, ചീര, വഴുതന, പയർ, തക്കാളി,പച്ചമുളക് എന്നിവയാണ് കുട്ടികൾ കൃഷി ചെയ്തത്. ക്ലാസ് മുറിക്കുള്ളിലെ പഠനങ്ങളോടൊപ്പം കുട്ടികളിൽ ജീവിതപാഠങ്ങളുടെ Read More…
പനക്കപ്പാലത്ത് അപകടങ്ങള്‍ തുടര്‍കഥയാകുമ്പോഴും കണ്ണടച്ചിരിക്കുന്ന അധികാരികള്‍ക്കെതിരെബിജെപി തലപ്പലം പഞ്ചായത്ത് കമ്മറ്റി യോഗം പ്രതിക്ഷേധിച്ചു
തലപ്പലം :പനക്കപ്പാലത്ത് അപകടങ്ങള്‍ തുടര്‍കഥയാകുമ്പോഴും ഒരു നടപടിയും എടുക്കാത്ത അധികാരികള്‍ക്കെതിരേ ബിജെപി തലപ്പുലം പഞ്ചായത്ത് കമ്മറ്റി പ്രതിക്ഷേധം രേഖപ്പെടുത്തി. പലതവണ വാഹനാപകടങ്ങള്‍ ഉണ്ടാകുകയും മരണങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടും ഒരു പരിഹാരമാര്‍ഗ്ഗം കാണുകയോ വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യാത്തത് പ്രതിക്ഷേധാര്‍ഹമാണെന്ന് ബിജെപി തലപ്പുലം കമ്മറ്റി പ്രസിഡൻ്റ് സുരേഷ് പി. കെ. പറഞ്ഞു. ഇതിനൊരു പരിഹാരം ഉണ്ടാകുന്നതുവരെ പ്രതിക്ഷേധ സമരങ്ങള്‍ സംഘടിപ്പിക്കാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യപടിയെന്ന നിലയില്‍ വിവിധ വകുപ്പുകളിലെ അധികാരികള്‍ക്ക് പരാതികള്‍ നല്‍കാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. Read More…
ശബരിമല അവലോകനയോഗം മാറ്റി
എരുമേലി : ശബരിമല തീർത്ഥാടനകാല മുന്നൊരുക്കങ്ങളുടെ ഭാഗമായി നാളെ എരുമേലി ദേവസ്വം ഹാളിൽ നടത്താനിരുന്ന ശബരിമല അവലോകനയോഗം ചില സാങ്കേതിക കാരണങ്ങളാൽ 25-)o തീയതി 11.30 ന് എരുമേലി ദേവസ്വം ഹാളിൽ ചേരുമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.
ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോൽസവം ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോൽസവം ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ 22, 23 തിയതികളിൽ നടക്കും. മേളയുടെ ഒരുക്കങ്ങൾ പുർത്തിയായതായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷംലബീവി സി.എം, ജനറൽ കൺവീനർ ജോബെറ്റ് തോമസ് എന്നിവർ അറിയിച്ചു. 22 ന് രാവിലെ 9.30 ന് സ്കൂൾ മാനേജർ ഫാ. സെബാസ്‌റ്റ്യൻ കൊല്ലംപറമ്പിൽ അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. തിടനാട് പഞ്ചായത്ത് പ്രസിഡന്റ് സ്കറിയാച്ചൻ പൊട്ടനാനി, ബ്ലോക്ക് മെബർ ജോസഫ് ജോർജ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് Read More…
ഉഴവൂർ പഞ്ചായത്ത് വാർഡ് 4 ആരോഗ്യ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവിതശൈലി രോഗ നിർണ്ണയ ക്യാമ്പ്
ഉഴവൂർ പഞ്ചായത്ത് വാർഡ് 4 ആരോഗ്യ കമ്മിറ്റിയുടെ നേതൃത്വത്തിൽ OLLHSS ലെ എൻ എസ് എസ് വിദ്യാർത്ഥികളുടെ സഹകരണത്തോടെ ജീവിതശൈലി രോഗ നിർണ്ണയ ക്യാമ്പ് നെല്ലമറ്റം കപ്പടകുന്നേൽ അംഗൻവാടിയിൽ വെച്ച് നടത്തപ്പെട്ടു. വാർഡ് മെമ്പർ ജോണിസ് പി സ്റ്റീഫൻ ഉദ്‌ഘാടനം ചെയ്തു. ബി പി, ഷുഗർ,ഹീമോഗ്ലോബിൻ എന്നിവ പരിശോദിക്കുന്നതിനു അവസരം ഉണ്ടായിരുന്നു.അയൺ, കാൽസ്യം ഗുളികകളുടെ വിതരണം, എലിപ്പനി പ്രതിരോധ ഗുളികകളുടെ വിതരണം, പച്ചക്കറി വിത്തുകളുടെ വിതരണവും നടത്തപെട്ടു. സ്കൂൾ എൻ എസ് എസ് കോർഡിനേറ്റർ ശ്രീമതി പ്രിയ Read More…
സൈബർ സുരക്ഷ സെമിനാർ
സൈബർ സുരക്ഷ മാസാചരണത്തിന്റെ ഭാഗമായി ചേർപ്പുങ്കൽ ബി വിഎം ഹോളി ക്രോസ് കോളേജിൽ ഒക്ടോബർ 23 രാവിലെ 10.30 ന് സൈബർ സുരക്ഷ സെമിനാർ നടത്തുന്നു. ഇന്റർ നാഷനൽ സൈബർ സെക്യൂരിറ്റി എക്സപേർട്ട് ശ്രീ അഭിജിത്ത് ബി ആർ ആണ് ക്ളാസ് നയിക്കുന്നത്. ഇദ്ദേഹം നിസ്സാൻ മോട്ടോർ കോർപ്പറേഷനിൽ സൈബർ സെക്യൂരിറ്റി ഡെപ്യൂട്ടി മാനേജരും ഇ . വൈ യിൽ സീനിയർ സെക്യുരിറ്റി അനലിസ്റ്റും ആയിരുന്നു. DEF Cow ഹാക്കിംഗ് കോൺഫറൻസിലെ അഡ്വേഴ്സറി വില്ലേജ് സ്ഥാപകൻ ആണ്. Read More…
മേലടുക്കം -സി.എസ്.ഐ പള്ളി – പഴുക്കാക്കാനം റോഡ് ഉദ്ഘാടനം ചെയ്തു
മേലടുക്കം: മേലടുക്കം -സി.എസ്.ഐ പള്ളി – പഴുക്കാക്കാനം റോഡ് മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. മലയോര മേഖലയുടെ വികസനത്തിലൂടെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നത് എന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ഈ പ്രദേശത്തെ 350 ഓളം കുടുംബങ്ങൾക്ക് ‘ ഏക ആശ്രയമായ റോഡ് എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 55 ലക്ഷം രൂപ മുടക്കിയാണ് നവീകരിച്ചത്. ഈരാറ്റുപേട്ട ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് Read More…











