teekoy

തീക്കോയി ഗ്രാമപഞ്ചായത്തിൽ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ചു ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

തീക്കോയി : ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് തീക്കോയി ഗ്രാമ പഞ്ചായത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. 2025 മാർച്ച് 31 ന് മുമ്പായി ഗ്രാമ പഞ്ചായത്തു സമ്പൂർണ്ണ ശുചിത്വ ഗ്രാമപഞ്ചായത്തായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യം. ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും മെംബർമാരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. ശുചീകരണ പ്രവർത്തനങ്ങളുടെ പഞ്ചായത്തുതല ഉദ്ഘാടനം ടൂറിസ്റ്റ് കേന്ദ്രമായ കാരികാട് ടോപ്പിൽ പ്രസിഡന്റ് കെ.സി. ജെയിംസ് നിർവ്വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മോഹനൻ കുട്ടപ്പൻ, ബിനോയി ജോസഫ്, അസി. സെക്രട്ടറി സജി പി റ്റി, Read More…

poonjar

പൂഞ്ഞാർ ഗ്രാമപഞ്ചായത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് മാലിന്യ മുക്തം നവകേരളം 2.0 ഭാഗമായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

പൂഞ്ഞാർ: ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗ്രാമ പഞ്ചായത്തിൽ മാലിന്യ മുക്തം നവകേരളം 2.0 ഭാഗമായി പഞ്ചായത്ത്‌ ഓഫീസ്, പൊതു നിരത്ത് എന്നിവിടങ്ങൾ ശുചീകരിക്കുകയും പാതയോരങ്ങൾ സൗന്ദര്യവത് കരിക്കുകയും ചെയ്തു. ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്ത്‌ പ്രസിഡൻ്റ് ഗീതനോബിൾ ഉദ്ഘാടനം ചെയ്തു. തോമസ് ജോസ് കരിയാ പുരയിടം, മോഹനൻ നായർ, സുശീല മോഹൻ, രഞ്ജിത് മാളിയേക്കൽ, വിഷ്ണു രാജ്, ബിന്ദു അശോകൻ, ഉഷ കുമാരി, ഷാന്റി തോമസ്, തുടങ്ങിയവർ പങ്കെടുത്തു. തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ സേന, പഞ്ചായത്തിലെ ജീവനക്കാർ, സി ഡി എസ് Read More…

pala

ഗാന്ധിജയന്തി ദിനത്തിനോടനുബന്ധിച്ച് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി

പാലാ : ഗാന്ധി ജയന്തി അനുസ്മരണ സമ്മേളനത്തിൽ മുൻ കെപിസിസി മെമ്പർ അഡ്വക്കറ്റ് ചാക്കോ തോമസ് നമ്മൾ ഗാന്ധിയിലേയ്ക്കു മടങ്ങാം എന്ന അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് തോമസുകുട്ടി നെച്ചക്കാട് അധ്യക്ഷത വഹിച്ചു. തുടർന്ന് സതീശ് ചോള്ളാനി, അഡ്വ ആർ മനോജ്‌, സാബു അബ്രഹാം, വി സി പ്രിൻസ്, ഷോജി ഗോപി,ബിബിൻ രാജ്, അഡ്വ സന്തോഷ്‌ മണർക്കാട്,ടോണി തൈപ്പറമ്പിൽ, പി എൻ ർ രാഹുൽ, അർജുൻ സാബു, ആനി ബിജോയ്‌,മായ രാഹുൽ മാത്യുക്കുട്ടി കണ്ടത്തിപറമ്പിൽ, ലീലാമ്മ Read More…

kunnonni

ഗാന്ധിജിയുടെ ജന്മദിനം കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി ആചരിച്ചു

കുന്നോന്നി: ഗാന്ധി ജയന്തി കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി ആചരിച്ചു. രാവിലെ കുന്നോന്നി കമ്പനി ജംഗ്ഷനിൽ ഗാന്ധിജിയുടെ ഛായാചിത്രത്തിന് മുൻപിൽ പുഷ്പാർച്ചന നടത്തി. കോൺഗ്രസ് കുന്നോന്നി വാർഡ് പ്രസിഡൻ്റ് ജോജോ വാളിപ്ലാക്കൽ, അനീഷ് കീച്ചേരി, തങ്കച്ചൻ മാങ്കുഴയ്ക്കൽ, കേശവൻ മരുവത്താങ്കൽ, ഹരിദാസ് പുതുവായിൽ, രാജു നരിക്കുഴി തുടങ്ങിയവർ സംബന്ധിച്ചു.

job

‘പ്രയുക്തി 2024’ മെഗാ തൊഴിൽ മേള; ഒക്ടോബർ 5 ന്

കുറവിലങ്ങാട്: കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചും, കോട്ടയം മോഡൽ കരിയർ സെന്ററും, കുറവിലങ്ങാട് ദേവമാതാ കോളേജിന്റെ സഹകരണത്തോടെ ഒക്ടോബർ അഞ്ചിന് കുറവിലങ്ങാട് ദേവമാതാ കോളേജിൽ നടത്തുന്ന ‘പ്രയുക്തി 2024 മെഗാ തൊഴിൽ മേള’ യിലേക്കുള്ള ഉദ്യോഗാർത്ഥികളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. ഹോസ്പിറ്റാലിറ്റി, പാരാമെഡിക്കൽ, ഓട്ടോമൊബൈൽ,ഫിനാൻസ്, മാർക്കറ്റിംഗ്, തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള 51 പ്രമുഖ കമ്പനികൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്, ജനറൽ നേഴ്‌സിംഗ്, പാരാമെഡിക്കൽ, എം.ബി.എ, എം.സി.എ, Read More…

erattupetta

കേരളത്തിന്റെ വിദ്യാഭ്യാസ വളർച്ചയിൽ സി.എച്ചിന്റെ ഇടപെടൽ നിർണ്ണായകമായി: യൂത്ത് ലീഗ്

ഈരാറ്റുപേട്ട: കേരളം ഇന്നാർജ്ജിച്ച വിദ്യാഭ്യാസ പുരോഗതിയ്ക്ക് കാരണം മുൻ മുഖ്യമന്ത്രി സി.എച്ച്.മുഹമ്മദ് കോയാ സാഹിബിന്റെ വിദ്യാഭ്യാസ നയം കൊണ്ടു കൂടിയാണ് എന്ന് മുസ്ലിം യൂത്ത് ലീഗ് കോട്ടയം ജില്ലാ സെമിനാർ അഭിപ്രായപ്പെട്ടു. ഹൈസ്കൂൾ, സെക്കന്ററി വിദ്യാഭ്യാസം സൗജന്യമാക്കിയും പിന്നോക്ക വിഭാഗത്തിലെ പെൺകുട്ടികൾക്ക് സ്കോളർഷിപ്പ് അനുവദിച്ചും കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ഹൈസ്കൂളുകൾ തുടങ്ങിയും കാലിക്കട്ട്, കൊച്ചി സർവ്വകലാശാലകൾ സ്ഥാപിച്ചും സി.എച്ച് വിപ്ലവം സൃഷ്ടിച്ചു. ജനാധിപത്യ ഭരണ സംവിധാനത്തിന്റെ സകല സാധ്യതകളും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും പിന്നോക്ക ജനവിഭാഗങ്ങൾക്കും വേണ്ടി ഉപയോഗപ്പെടുത്തിയ മഹാനായിരുന്നു Read More…

Main News

നവരാത്രി ആഘോഷം; സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 11ന് അവധി

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബര്‍ 11ന് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ എല്ലാ സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. ഇതുസംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കി. പൂജാ അവധിയുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബ‍ർ 11 വെള്ളിയാഴ്ച കൂടി അവധി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് വൈകിട്ടോടെ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഇത്തവണ ഒക്ടോബർ പത്താം തീയ്യതി വൈകുന്നേരമാണ് പൂജവെയ്പ്. സാധാരണ ദുർഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പൂജ വയ്ക്കുന്നതെങ്കിലും ഇത്തവണ രണ്ടു Read More…

ramapuram

ധാരണാപത്രം ഒപ്പുവച്ചു

രാമപുരം :മാർ അഗസ്തീനോസ് കോളേജും മുംബൈ ആസ്ഥാനമായിപ്രവർത്തിക്കുന്ന അർത്ഥ നിർമ്മിതി ഫൗണ്ടേഷനും ചേർന്ന് ആരംഭിക്കുന്ന കോളേജ് വിദ്യാർത്ഥികൾക്കായുള്ള സൗജന്യ സാമ്പത്തിക സാക്ഷരത പരിശീലന പദ്ധതിയുടെ ധാരണാപത്രം ഒപ്പുവച്ചു. കോളേജിൽ വച്ചുനടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ്ബ്, അർത്ഥനിർമ്മിതി ഫൗണ്ടേഷൻ ദക്ഷിണമേഖലാ മേധാവി ശ്രീ. ജോഷി ജോണിന് ധാരണാപത്രം കൈമാറി. അർത്ഥനിർമ്മിതി റീജിയണൽ മേധാവി ശ്രീ. അലക്സ് കുര്യൻ , കൊമേഴ്സ് വിഭാഗം മേധാവി ശ്രീ. ജോസ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

pala

മലങ്കര കുടിവെള്ള പദ്ധതി സമയബന്ധിതമായി തന്നെ പൂർത്തിയാക്കും: മന്ത്രി റോഷി അഗസ്ററ്യൻ

പാലാ: മലങ്കര -മീനച്ചിൽ കുടിവെള്ള പദ്ധതി അതി വേഗം പൂർത്തിയാക്കുവാൻ സത്വര ഇടപെടലുകളുമായി ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റ്യൻ പദ്ധതി പ്രദേശത്ത് എത്തി. പതിമൂന്ന് പഞ്ചായത്തുകൾക്കായി കേരള വാട്ടർ അതോറിട്ടറി നടപ്പാക്കുന്ന സംസ്ഥാനത്തെഏറ്റവും വലിയ കുടിവെള്ള വിതരണ പദ്ധതി കൂടിയാണ് മീനച്ചിൽ പദ്ധതി എന്ന് മന്ത്രി പറഞ്ഞു. പദ്ധതി ഇഴഞ്ഞു നീങ്ങുന്നതായുള്ള പരാതിയെ തുടർന്നാണ് മന്ത്രിയുടെ നേതൃത്വത്തിൽ വാട്ടർ അതോറിട്ടി ഉന്നത ഉദ്യോഗസ്ഥരോടൊപ്പം പദ്ധതി പ്രദേശത്ത് എത്തി ജനങ്ങളും ‘കോൺട്രാക്ടറുമായി ചർച്ച നടത്തി പദ്ധതിയുടെ പുരോഗതി Read More…

pala

ദേശീയ രക്തദാന ദിനം ;ഷിബു തെക്കേമറ്റം 125ആം തവണയും രക്തം ദാനം ചെയ്തു

മൂന്നുമാസത്തിലൊരിക്കൽ പ്രതിഫലേച്ഛയില്ലാതെ എല്ലായുവജങ്ങളിലും രക്തദാനം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടു നടക്കുന്ന ദിനാചരണത്തിൽ 125 തവണ രക്തം ദാനം ചെയ്ത ഷിബു തെക്കേമറ്റം ഉത്തമ മാതൃകയാണെന്ന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ജോസ് കെ മാണി എം.പി അഭിപ്രായപ്പെട്ടു. ഓരോ രക്തദാനത്തിലൂടെയും നമ്മുടെ ജീവനും ആയുസും മറ്റുള്ളവരിലൂടെ ദീർഘിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാലാ കേന്ദ്രീകരിച്ച് കോട്ടയം ജില്ലയിൽ ഒരു രക്തദാന വിപ്ലവം തന്നെ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മാണി.സി.കാപ്പൻ എം.എൽ.എ പറഞ്ഞു. സമീപകാലത്തായി പെൺകുട്ടികളും സ്ത്രീകളും കൂടുതലായി ഈ രംഗത്തേക്ക് Read More…