പൂഞ്ഞാർ: കേരള കോൺഗ്രസ് (എം) അറുപതാം ജന്മദിന ത്തോടനുബന്ധിച്ച് പൂഞ്ഞാർ മണ്ഡലത്തിൽ പൂഞ്ഞാർ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ശ്രീ. തോമസുകുട്ടി കരിയാപുരയിടം പതാക ഉയർത്തുന്നു. ജന്മദിന സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് ശ്രീ.ജോഷി മൂഴിയാങ്കൽ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ജന.സെക്രട്ടറി ശ്രീ.ഷോജി അയലൂക്കുന്നേൽ, സംസ്ഥാന കമ്മിറ്റിയംഗം ശ്രീ.സണ്ണി വാവലാങ്കൽ, മണ്ഡലം സെക്രട്ടറി ശ്രീ.ജോയ് വിളക്കുന്നേൽ, സെറീഷ് പുറപ്പന്താനം, റോയ് പള്ളിപ്പറമ്പിൽ, തോമസ് തെക്കഞ്ചേരിൽ, സിറിൽ ഇളഞ്ഞിങ്ങത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മധുര പലഹാര വിതരണവും നടന്നു.
Month: March 2026
60 വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി മാർ സ്ലീവാ മെഡിസിറ്റി
പാലാ : വൃക്ക ദാനം ചെയ്യുന്നത് ദൈവത്തിന്റെ ദാനം പോലെ മഹത്തരമാണെന്നും വൃക്ക സ്വീകരിച്ചവർ പുതുതലമുറയ്ക്ക് സന്ദേശവാഹകരായി മാറണമെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. മാർ സ്ലീവാ മെഡിസിറ്റിയിൽ 60 വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ പൂർത്തിയാക്കിയതോട് അനുബന്ധിച്ചു ശസ്ത്രക്രിയയ്ക്ക് വിധേയരായവരെ ഉൾപ്പെടുത്തി നടത്തിയ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി. പുതുതലമുറയുടെ ആഹാരരീതി ആശങ്കയുണ്ടാക്കുന്നതിനാൽ ആഹാര രീതിയിലും ഒരു ലോ ആൻഡ് ഓർഡർ അനിവാര്യമായിരിക്കുകയാണെന്നു സുരേഷ് ഗോപി പറഞ്ഞു. ഇക്കാര്യത്തിൽ അംബാസിഡർമാരായി പ്രവർത്തിക്കാൻ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് Read More…
രാമപുരം മാർ ആഗസ്തീനോസ് കോളേജിലെ ആൻസ്‌മോൾ റോബിന് ഒന്നാം റാങ്ക്
രാമപുരം: എം ജി യൂണിവേഴ്സിറ്റി എം. എ. എച്ച്. ആർ. എം പരീക്ഷയിൽ രാമപുരം മാർ ആഗസ്തീനോസ് കോളേജിലെ ആൻസ്‌മോൾ റോബിൻ ഒന്നാം റാങ്ക് കരസ്ഥമാക്കി. കോളേജ് മാനേജർ റവ. ഫാ ബെർക്കുമെൻസ് കുന്നുംപുറം , പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ്, വൈസ് പ്രിൻസിപ്പൽ മാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ് ,ഡിപ്പാർട്ടമെന്റ് മേധാവി ലിൻസി ആന്റണി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ് തുടങ്ങിയവർ അഭിനന്ദിച്ചു.
കേരള കോൺഗ്രസ്സ് ആരംഭകാല നേതാവ് മുൻ എം.എൽ.എ പ്രൊഫ.വി.ജെ.ജോസഫിനെ ആദരിച്ചു
പാലാ: കേരളാ കോൺഗ്രസ്സ് രൂപീകരണ യോഗ അംഗവും യുവജന വിഭാഗമായ യൂത്ത് ഫ്രണ്ടിൻ്റെ പ്രഥമ പ്രസിഡണ്ടുമായ മുൻ എം.എൽ.എ പ്രൊഫ.വി.ജെ.ജോസഫിന് കേരളാ കോൺഗ്രസ് സംസ്കാര വേദിയുടേയും ആദ്യകാല യുവജന വിദ്യാർത്ഥി സംഘടനാ നേതാക്കളും ചേർന്ന് ആദരിച്ചു. നഗരസഭാ ചെയർമാൻ ഷാജു.വി.തുരുത്തൻ പൊന്നാട അണിയിച്ചു. ജയ് സൺ മാന്തോട്ടം ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജയ്സൺ കുഴിക്കോടിൽ, സണ്ണി കിഴക്കേടം, പി.ജെ. മാത്യു, പി.ജെ.ആൻ്റണി, സാജു എടേട്ട്, മൈക്കിൾ സിറിയക്ക് എന്നിവർ ആശംസകൾ നേർന്ന് പ്രസംഗിച്ചു.
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി നേടിയ ഉജ്ജ്വല വിജയത്തിൽ ബി.ജെ.പി തിടനാട് പഞ്ചായത്ത് കമ്മിറ്റി ആഹ്ളാദ പ്രകടനം നടത്തി
തിടനാട്: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി നേടിയ ഉജ്ജ്വല വിജയത്തിന് അഭിവാദ്യം അർപ്പിച്ച് ബി.ജെ.പി തിടനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിടനാട് ടൗണിൽ ആഹ്ളാദ പ്രകടനം നടത്തി. തുടർന്ന് ചേർന്ന യോഗം ബി.ജെ.പി പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് അഡ്വ: പി രാജേഷ്കുമാർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി തിടനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് എം എസ് അധ്യക്ഷത വഹിച്ചു. മണ്ഢലം ജനറൽ സെക്രട്ടറി ബി പ്രമോദ്, പഞ്ചായത്ത് ഇൻചാർജ്ജ് ടോമി ഈറ്റത്തോട്ട്, മണ്ഢലം സെക്രട്ടറി സാബു Read More…
പിണറായി പോലീസ്- ആര്‍എസ്എസ് കൂട്ടുകെട്ട് കേരളത്തെ തകര്‍ക്കുന്നു; ജനജാഗ്രതാ കാംപയിന്‍ മണ്ഡലംതല വാഹനജാഥ 10 ന് ആരംഭിക്കും: എസ്ഡിപിഐ
ഈരാറ്റുപേട്ട : പിണറായി പോലീസ്- ആര്‍എസ്എസ് കൂട്ടുകെട്ട് കേരളത്തെ തകര്‍ക്കുന്നു എന്ന തലക്കെട്ടില്‍ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന ജനജാഗ്രത കാംപയിന്റെ ഭാഗമായി പൂഞ്ഞാര്‍ മണ്ഡലം പ്രസിഡന്റ് ഹലീല്‍ തലപ്പള്ളിൽ നയിക്കുന്ന നിയോജക മണ്ഡലം തല വാഹനജാഥ നാളെ മുതൽ (ഒക്ടോബര 10 ] ഈരാറ്റുപേട്ടയിൽ നിന്ന് ആരംഭിക്കുമെന്ന് വൈസ് പ്രസിഡന്റ് ഇസ്മായീല്‍ കീഴേടം പറഞ്ഞു. .ആർ എസ് എസ് കാർ പ്രതികൾ ആവുന കേസിൽമുഖ്യമന്ത്രി. മതവും ജാതിയും പ്രദേശവും നോക്കി കുറ്റവും ശിക്ഷയും നടപ്പാക്കുന്ന സംഘപരിവാര Read More…
പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽസ് കൈറ്റ്സ് ഏകദിന ക്യാമ്പ്
പ്രവിത്താനം: പൊതുവിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വലിയ ഐ.ടി. കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 2003-2006 ബാച്ചിലെ വിദ്യാർത്ഥികൾക്കായി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. ഏറെ തൊഴിൽ സാധ്യതകൾ ഉള്ള ആനിമേഷൻ, പ്രോഗ്രാമിംഗ് മേഖലകളിൽ കുട്ടികളുടെ അഭിരുചി വളർത്തുന്നതിനാണ് ക്യാമ്പ് ലക്ഷ്യം വയ്ക്കുന്നത്.ക്യാമ്പിൽ മികച്ച പ്രകടനം നടത്തുന്ന കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് നടത്തുന്ന സംസ്ഥാന ക്യാമ്പിൽ വരെ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കും. ഹെഡ്മാസ്റ്റർ അജി വി.ജെ.യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ Read More…
അമ്പാട്ട് റോസമ്മ ജോർജ് നിര്യാതയായി
വണ്ടൻപതാൽ: അമ്പാട്ട് പരേതനായ ജോർജിന്റെ ഭാര്യ റോസമ്മ ജോർജ് (82) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന് വണ്ടൻപതാൽ സെന്റ് പോൾസ് പള്ളിയിൽ. മക്കൾ: ജോയമ്മ, സാബു, ജോളി, ജെയ്‌മോൾ, സിസ്റ്റർ ആനീസ്. മരുമക്കൾ: ജോസ്, സിബിച്ചൻ, മോളി, ഷാന്റി.
നടൻ ടി പി മാധവൻ അന്തരിച്ചു
മലയാള ചലച്ചിത്ര നടൻ ടി പി മാധവൻ അന്തരിച്ചു. 89 വയസായിരുന്നു. കൊല്ലത്തെ എൻ.എസ് സഹകരണ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ഉദര സംബന്ധമായ അസുഖത്തെ തുടർത്ത് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. പിന്നാലെ ആരോഗ്യനില മോശമാകുകയും തുടർന്ന് വെൻ്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു. കഴിഞ്ഞ എട്ട് വര്‍ഷമായി പത്തനാപുരം ഗാന്ധിഭവന്‍ അന്തേവാസിയാണ് അദ്ദേഹം. 2015ലെ ഹരിദ്വാര്‍ യാത്രക്കിടയിലെ പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയ്ക്ക് ശേഷമാണ് ഗാന്ധി ഭവനില്‍ വിശ്രമജീവിതത്തിന് എത്തിയത്. തിരുവനന്തപുരത്ത് ഒരു ലോഡ്ജ് മുറിയില്‍ അവശനായി കിടന്ന Read More…
60-ാം വാർഷികം ആഘോഷിച്ചു
ഈരാറ്റുപേട്ട: കേരളാകോൺഗ്രസ് പാർട്ടിയുടെ അറുപതാം ജന്മദിനാഘോഷം സമുചിതതമായി ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്നു. പാർട്ടിയുടെ സീനിയർ നേതാവും ഉന്നതാദികാര സമതി അംഗവുമായ മുൻ എം.എൽ.എ. പ്രൊഫസർ.വി.ജെ ജോസഫ് പതാക ഉയർത്തി. മണ്ഡലം പ്രസിഡന്റ് അഡ്വ. ജയിംസ്,വലിയ വീട്ടിൽ, സെക്രട്ടറി പി.പി.എം നൗഷാദ്, നിയോജക മണ്ഡലം സെക്രട്ടറി സോജൻ ആലക്കുളം, പി.എസ് എം റംലി ., നാസ്സർ ആലുംതറ, റോസറ്റ് വീഡൻ,ജയിംസ് കുന്നേൽ, പരിക്കൊച്ച് കുരുവനാൽ, സിദ്ധീഖ്, സിബി മാത്യു, ഷാനവാസ്, നാസ്സർ ഇടത്തും കുന്നേൽ, ഷാനവാസ്, Read More…











