erattupetta

ഈരാറ്റുപേട്ടയിലെ ഗതാഗത പരിഷ്കരണം പ്രൈവറ്റ് ബസുകൾക്ക് ബാധകമല്ലേ എന്ന ചോദ്യം ഉയരുന്നു

ഈരാറ്റുപേട്ട : പ്രൈവറ്റ് ബസുകൾ ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ നിർത്തി യഥേഷ്ടം ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നു. ട്രാഫിക് പോലീസ് പ്രൈവറ്റ് ബസുകൾക്കുനേരെ കണ്ണടക്കുകയും കെ എസ് ആർ ടി സി ബസുകൾ അവിടെ നിർത്തിയാൽ പെറ്റി അടിക്കുകയും ചെയ്യുന്ന സ്ഥിതിയാണെന്ന് ആക്ഷേപം. പ്രൈവറ്റ് ബസുകൾ അവിടെ നിർത്തി ആളെക്കയറ്റുന്നതുകണ്ട് ആളുകൾ കെ എസ് ആർ ടി സി ബസും അവിടെ നിർത്തും എന്നോർത്ത് ബസിനടുത്തേക്ക് ചെല്ലുന്നു . അവിടെ നിർത്താൻ അനുമതി ഇല്ലാത്തതിനാൽ കെ എസ് Read More…

vakakkad

കുട്ടികൾക്ക് ശാസ്ത്രത്തോടുള്ള അഭിരുചി ഉണർത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും ശാസ്ത്രോത്സവങ്ങൾ കാരണമായി തീരും: ബേബി ഉഴുത്തുവാവാല്‍

വാകക്കാട് : കുട്ടികൾക്ക് ശാസ്ത്രത്തോടുള്ള അഭിരുചി ഉണർത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും ശാസ്ത്രോത്സവങ്ങൾ കാരണമായി തീരുമെന്ന് കിന്‍ഫ്ര ഫിലിം ആന്‍ഡ് വിഡിയോ പാര്‍ക്ക് ചെയര്‍മാൻ ബേബി ഉഴുത്തുവാവാല്‍ പറഞ്ഞു. വാകക്കാട് സെന്റ് അൽഫോൻസാ ഹൈസ്കൂളിൽ വച്ച് നടക്കുന്ന രാമപുരം ഉപജില്ലാ ശാസ്ത്രോത്സവം ‘ഇൻസ്പെര നെക്സ് 2024’ ൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമപുരം ജില്ല ശാസ്ത്രോത്സവത്തിൽ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവർത്തിപരിചയ, ഐടി മേളകളിലെ ആകെ പോയിന്റുകളുടെ അടിസ്ഥാനത്തിൽ ഓരോ വിഭാഗത്തിലേയും ഓവറോൾ ചാമ്പ്യൻഷിപ്പിന് Read More…

chemmalamattam

ചെമ്മലമറ്റം എസ് എം വൈ എം ന്റെ നേതൃത്വത്തിൽ ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ നടത്തിയ മീഡിയ വർക്‌ഷോപ്പ് ശ്രദ്ധയമായി

ചെമ്മലമറ്റം : പന്ത്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിലെ എസ് എം വൈ എം ന്റെ നേതൃത്വത്തിൽ ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ നടത്തിയ മീഡിയ വർക്‌ഷോപ്പ് ശ്രദ്ധയമായി. പാലാ മീഡിയ കമ്മിഷൻ ഡയറക്ടർ ഫാദർ ജിമോൻ പനച്ചിക്കൽ കരോട്ട് ക്ലാസ്സ് നയിച്ചു.വീഡിയോ നിർമ്മാണം എഡിറ്റിംങ്ങ് തുടങ്ങിയ മേഖലകളിൽ പരിശീലനവും നല്കി. തെരഞ്ഞെടുക്കപ്പെട്ട നാല്‌പതോളം അംഗങ്ങൾ ക്യാമ്പിൽ പങ്കടുത്തു. ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ഫാദർ തോമസ് കട്ടിപ്പറമ്പിൽ – ജോയേൽ കൊച്ചിറ്റത്തോട്ട് തുടങ്ങിയവർ നേതൃത്വം നല്കി.

pala

മാക്സ്പെക്ട്ര ഒക്ടോബർ 18ന്

പാലാ : രാമപുരം മാർ ആഗസ്തീനോസ് കോളേജിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 18 വെള്ളിയാഴ്ച ‘മാക്സ്പെക്ട്ര, മത്സരങ്ങൾ നടത്തുന്നു. ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ സ്‌കിൽ & മാനേജ്മെന്റ് നൈപുണ്യം കണ്ടെത്തുന്നതിനും പങ്കുവെക്കുന്നതിനുമുള്ള അവസരമാണ് മാക്സ്പെക്ട്ര. ടെക്നോവ, ബയോക്വെസ്റ്, സ്പെല്ലാതോൺ, കോർപ്പറേറ്റ് കോൺക്വെസ്റ്, കണ്ടന്റ് എഴുത്ത്, ട്രഷർ ഹണ്ട്, ഫൈവ്സ് ഫുട്ബോൾ എന്നീ മത്സരങ്ങളാണ് പ്രോഗ്രാമിന്റെ ഭാഗമായി നടത്തുന്നത്. ട്രഷർഹണ്ടിൽ ഒന്നാം സ്ഥാനവും മറ്റ്‌ മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനവും നേടുന്നവർക്ക് ആകർഷകമായ ക്യാഷ് അവാർഡുകൾ ഉണ്ടായിരിക്കുന്നതാണ്. ഏറ്റവും കൂടുതൽ Read More…

obituary

കടവുപുഴ ബാബു കെ.പി നിര്യാതനായി

പൂഞ്ഞാർ: കടലാടിമറ്റം കടവുപുഴ പരേതനായ പ്രഭാകരൻ്റെ മകൻ ബാബു കെ.പി (49) നിര്യാതനായി. സാസ്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. മാതാവ് ലീല പ്രവിത്താനം ഓടനാട്ട് കുടുംബാംഗം സഹോദരങ്ങൾ: മിനി , പരേതരായ പ്രകാശ്, പ്രശാന്ത്.

job

പ്രോജ്ക്ട് അസിസ്റ്റന്റ് നിയമനം

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റിന്റെ താല്ക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. സംസ്ഥാന സാങ്കേതിക പരിക്ഷാ കണ്‍ട്രോളര്‍ / സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്യസല്‍ പ്രാക്ടീസ്(ഡി.സി.പി)/ ഡിപ്ലാമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ്സ് മാനേജ് മെന്റ് പാസ്സായിരിക്കണം, അല്ലെങ്കില്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ Read More…

general

ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ ഇരുമാപ്രമറ്റം MDCMS ഹൈസ്കൂളിൽ വ്യക്തിത്വവികസന ക്ലാസ് നടത്തി

ഇരുമാപ്രമറ്റം: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെയും ഇരുമാപ്രമറ്റം MDCMS ഹൈസ്കൂൾ ടീൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ വ്യക്തിത്വ വികസന ക്ലാസും, കൗൺസിലിങ്ങും നടത്തപ്പെട്ടു. പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ ടീച്ചർ ഇൻ ചാർജ്ജ് ലിന്റാ ഡാനിയേലിന്റെ അധ്യക്ഷതയിൽ ലയൺസ് ജില്ലാ ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്ററും OSA ട്രെഷററുമായ സിബി മാത്യു പ്ലാത്തോട്ടം നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് മനോജ്‌ മാത്യു പരവരാകത്ത് മുഖ്യപ്രഭാഷണം നടത്തി. ക്ലബ് അഡ്മിനിസ്ട്രേറ്റർ റ്റിറ്റൊ തെക്കേൽ, ടീൻസ് ക്ലബ് കോർഡിനേറ്റർ റബേക്കാ എം ഐ, സ്കൂൾ അധ്യാപകരായ Read More…

erattupetta

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തും ശിശുവികസന പദ്ധതി ഓഫീസും ചേര്‍ന്ന് അന്താരാഷ്ട്ര ബാലികാ ദിനം ആചരിച്ചു

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തും ശിശുവികസന പദ്ധതി ഓഫീസും ചേര്‍ന്ന് അന്താരാഷ്ട്ര ബാലികാ ദിനം ആചരിച്ചു. അരുവിത്തുറ പള്ളി ജംഗ്ഷനില്‍ നിന്നും റാലി ആയി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ എത്തി സമാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. മറിയാമ്മ ഫെര്‍ണ്ണാണ്ടസ് റാലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ശ്രീ. കുര്യന്‍ നെല്ലുവേലില്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ മേഴ്സിമാത്യൂ, ഓമന ഗോപാലന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ബിന്ദു സെബാസ്റ്റ്യന്‍, മിനി സാവിയോ, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍ അംഗന്‍വാടി Read More…

erattupetta

കേരള സ്‌റ്റേറ്റ് ബാർബർ ബ്യൂട്ടിഷ്യൻസ് അസ്സോസിയേഷൻ വാർഷിക സമ്മേളനം നടത്തി

ഈരാറ്റുപേട്ട : കേരള സ്‌റ്റേറ്റ് ബാർബർ -ബ്യൂട്ടി ഷ്യൻൻസ് മീനച്ചിൽ താലൂക്ക് അമ്പത്തിആറാം വാർഷിക സമ്മേളനം നടത്തി. സംസ്ഥാനവൈസ് പ്രസിഡൻ്റ് കെ രവീന്ദ്രദാസ് ഉത്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡൻ്റ് എം.സി. തങ്കമണി അദ്ധ്യക്ഷതവഹിച്ചു. ജില്ലാപ്രസിഡൻൻ്റ് കെ.ജി.സജീവ് മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് സെക്രട്ടറി കെ.ആർ. സാബുജി, ഷിബു, പി. കെ.സുരേന്ദ്രൻ, ‘ റ്റി.എൻ ശങ്കരൻ,ജിജോ, അശോകൻ, എന്നിവർ സംസാരിച്ചു. താലൂക്ക് ഭാരവാഹികൾ: പ്രസിഡൻ്റ് – കെ. ആർഷിബു, സെക്രട്ടറി പി.ബി. അശോകൻ, വൈസ് പ്രസിഡൻ്റ് മാർ- കെ.എൻ. നാരായണൻ, എസ്.എ.താഹാ. Read More…

aruvithura

അരുവിത്തുറ വോളിയിൽ സെമി ഫൈനൽ പോരാട്ടങ്ങൾ

അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജ് സ്സ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നുവരുന്ന അരുവിത്തുറ വോളിയിൽ പുരുഷ വനിതാ വിഭാഗങ്ങളിൽസെമിഫൈനൽ പോരാട്ടങ്ങൾ പുരോഗമിക്കുന്നു. പുരുഷ വിഭാഗം ഒന്നാം സെമിയിൽ എസ് എൻ കോളേജ് ചേളന്നൂർ എസ് എച്ച് കോളേജ് തേവര എന്നീ മത്സരത്തിലെ വിജയികളും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും തമ്മിൽ ഏറ്റുമുട്ടും. രണ്ടാം സെമിയിൽ പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജ് അരുവിത്തുറ സെൻറ് ജോർജസ്സ് കോളേജിനെ നേരിടും. വനിതാ വിഭാഗം ഒന്നാം സെമിയിൽ ഇരിങ്ങാലക്കുട സെൻറ് ജോസഫ് കോളേജും Read More…