pala

പാലാ കിഴതടിയൂർ പള്ളിയിൽ വിശുദ്ധ യൂദാസ്ളീഹായുടെ നോവേന തിരുനാളിന് കോടിയേറി

പാലാ: അസാദ്ധൃ കാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാസ്ളീഹായുടെ നോവേന തിരുന്നാളിന് ഇന്ന് രാവിലെ 9.45 ന് കൊടി ഉയർന്നു.മോൺസിഞ്ഞോർ ഫാദർ ജോസഫ് തടത്തിലാണ് കൊടി ഉയർത്തിയത്. പള്ളി വികാരി ഫാദർ തോമസ് പുന്നത്താനം ,അസിസ്റ്റൻഡ് വികാരി ഫാദർ മാത്യു വെണ്ണായി പള്ളി, ഫാദർ സെബാസ്ത്യൻ ആലപ്പാട്ടുകുന്നേൽ തുടങ്ങിയവർ സഹ കാർമ്മികൻമാരായിരുന്നു. ഡി ജോഷി തുപ്പിലഞ്ഞിയിൽ ,കൈക്കാരൻമാരായ ടോമി കട്ടൂപ്പാറയിൽ ,കെ .സി ജോസഫ് കൂനംകുന്നേൽ ,ജോജി ജോർജ് പൊന്നാടം വാക്കൽ ,പി.ജെ തോമസ് പനയ്ക്കൽ ,രാജേഷ് വാളിപ്ളാക്കൽ Read More…

kottayam

ഗാന്ധിജയന്തി ക്വിസ് ജേതാക്കൾ

കോട്ടയം: ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ‘ഗാന്ധിയും ഖാദിയും സ്വാതന്ത്ര്യ സമരവും’ എന്ന വിഷയത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ കോതനല്ലൂർ ഇമ്മാനുവേൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ശരൺ കെന്നഡി, പി. കാർത്തിക് എന്നിവർ ഒന്നാം സ്ഥാനം നേടി. രാമപുരം സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ശ്രുതി നന്ദന രണ്ടാം സ്ഥാനവും ചങ്ങനാശ്ശേരി സെന്റ്. ജോസഫ്‌സ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ അശ്വതി സി ജോൺ Read More…

Accident

ബൈക്ക് ഓട്ടോയിൽ ഇടിച്ച് രണ്ടു മരണം

കോരുത്തോട് അമ്പലക്കുന്ന് ഭാഗത്ത് ബൈക്ക് ഓട്ടോയിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. മഠത്തുങ്കൽ രാജേഷ്, നടുവിലേതിൽ കിഷോർ എന്നിവരാണ് മരിച്ചത്. ഓട്ടോറിക്ഷ ഡ്രൈവർ ശശിധരനും പരുക്കേറ്റു. ഇന്ന് രാവിലെ 9 മണിക്കായിരുന്നു അപകടം.

Accident

പിക് അപ്പ് വാൻ കടയ്ക്ക് ഉള്ളിലേക്ക് ഇടിച്ചു കയറി അപകടം

പാലാ: കടയ്ക്ക് ഉള്ളിലേക്ക് പിക് അപ്പ് വാൻ ഇടിച്ചു കയറി പരുക്കേറ്റ കടയുടമ വഞ്ചിമല സ്വദേശി നസീമയെ ( 65) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 9.30 യോടെ പാലാ – പൊൻകുന്നം ഹെവേയിൽ പനമറ്റം കവലയിൽ ആയിരുന്നു അപകടം.

kanjirappalli

കുളമല്ലിത് റോഡാണ് :തകർന്നു തരിപ്പണമായി കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ഇരുപത്തിയെന്നാം വാർഡിലെ കുന്നേൽ ആശുപത്രിപ്പടി -കാഞ്ഞിരപ്പള്ളി റോഡ്

കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഇരുപത്തിയെന്നാം വാർഡിലെ കുന്നേൽ ആശുപത്രിപ്പടി – കാഞ്ഞിരപ്പള്ളി റോഡ് തകർന്ന് തരിപ്പണമായി കുളം പോലെയായിട്ടും വേണ്ടപ്പെട്ട ജനപ്രതിനിധികൾ ഉൾപ്പെടെ മൗനം പാലിക്കുന്നതായി ആരോപണം. കാഞ്ഞിരപ്പള്ളി തമ്പലക്കാട് റോഡിൽ നിന്നും, കുന്നേൽ ആശുപത്രിക്കു പോകുവാനും, പൊൻകുന്നം പോകുന്നതിനും ചെറുവാഹനങ്ങളും, വലിയ വാഹനങ്ങളും കടന്നു പോവുന്ന നിരവധി ആളുകൾ ദിവസേന ഉപയോഗിക്കുന്ന ലിങ്ക് റോഡായ ഇത് പലയിടത്തായി തകർന്ന് തരിപ്പണമായിട്ടും,റോഡ് കുളം പോലെയായിട്ടും അധികാരികൾ ഇ റോഡിനെ അവഗണിക്കുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.

pala

മാക്സ്പെക്ട്ര നടത്തി

പാലാ : രാമപുരം മാർ ആഗസ്തീനോസ് കോളേജ് ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മത്സര പരിപാടിയായ ‘മാക്സ്പെക്ട്ര’ യുടെ പ്രൊഫ. മാത്യു ടി മാതേക്കൽ ഓവറോൾ എവർ റോളിംഗ് ട്രോഫി സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് രാമപുരം കരസ്ഥമാക്കി. വിവിധ സ്കൂളുകളിൽനിന്നുമായി 300 ഓളം വിദ്യാർഥികൾ മത്സരങ്ങളിൽ പങ്കെടുത്തു. കോളേജ് മാനേജർ റവ. ഫാ. ബെർക്ക്മാൻസ് കുന്നുംപുറം സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയവർ ടെക്നോവ : മിന്നു മരിയ വിനോദ്, അനറ്റ് ജിന്റോ- Read More…

kottayam

റബ്ബർ ബോർഡ്‌ & കർഷക പങ്കാളിത്തം ഉള്ള കമ്പനികൾ റബ്ബർ കയറ്റുമതി ചെയ്യാൻ തയ്യാറാകണം: NFRPS

കോട്ടയം :ഇന്ത്യയിൽ റബ്ബറിന് വില കുറയുകയും എന്നാൽ അന്താരാഷ്ട്ര വിപണിയിൽ റബ്ബറിന്റെ വില ഉയർന്നു നിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കർഷകരിൽ നിന്ന് റബ്ബർ ഏറ്റെടുത്ത് കയറ്റുമതിചെയ്യാൻ റബ്ബർ ബോർഡ്‌ റബ്ബർ കർഷക പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന കമ്പനികൾ റബ്ബർ കയറ്റുമതി ചെയ്യാൻ തയ്യാറാകണം എന്ന് എൻ ഫ് ആർ പി സ് ദേശീയ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ വേണ്ട ഇടപെടലുകൾ റബ്ബർ ബോർഡ്‌ ഭാഗത്ത്‌ നിന്ന് ഉണ്ടാകണം. ഇന്ത്യയിൽ റബ്ബർ വില ഉയരാനും അതുവഴി റബ്ബർ കർഷകർക്ക് Read More…

pravithanam

IEEE RAS കേരള ചാപ്റ്റർ സെമിനാർ ‘SKILL FORGE ‘ -ന്റെ ഭാഗമായി പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

പ്രവിത്താനം : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് എൻജിനീയേഴ്സ്- റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ സൊസൈറ്റി (IEEE RAS) കേരള ചാപ്റ്റർ, പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിങ് & ടെക്നോളജിയുടെ സഹകരണത്തോടെ നടത്തിയ SKILL FORGE – ROBOTICS FOR STUDENTS സെമിനാറിൽ പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങളായ വിദ്യാർഥികൾ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് പാഠ്യപദ്ധതിയുടെ ഭാഗം കൂടിയായ ‘റോബോട്ടിക്സ് ‘ ആഴത്തിൽ അറിയാൻ വിദഗ്ധരുടെ Read More…

uzhavoor

ഉഴവൂർ പഞ്ചായത്തിൽ കട്ടിൽ വിതരണം ആരംഭിച്ചു

ഉഴവൂർ ഗ്രാമപഞ്ചായത് 2024-25 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് കട്ടിൽ വിതരണം പദ്ധതി ആരംഭിച്ചു. ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ തങ്കച്ചൻ കെ എം ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ ബിനു ജോസ് തൊട്ടിയിൽ, സ്ഥിരസമിതി അധ്യക്ഷൻ ജോണിസ് പി സ്റ്റീഫൻ, മെമ്പര്മാരായ സുരേഷ് വി ടി, സിറിയക് കല്ലടയിൽ, ബിൻസി അനിൽ, റിനി വിൽ‌സൺ,സെക്രട്ടറി സുനിൽ എസ്, icds സൂപ്പർവൈസർ നയനതാര, അധ്യാപകരായ അൻസി, സിന്ധു, സ്മിത എന്നിവർ പങ്കെടുത്തു.52 ഗുണഭോക്താക്കൾക്കാണ് കട്ടിൽ വിതരണം ചെയ്യുന്നത്.

kottayam

കോട്ടയം മെഡിക്കൽ കോളജിലെ കൂട്ടിരിപ്പുകാർക്ക് ആശ്വാസം; ഭവനനിർമാണ ബോർഡിന്റെ വാടകവീടിന് ശിലയിട്ടു

കോട്ടയം: രോഗികളുടെ കൂട്ടിരിപ്പുകാരുടെ മനോവ്യഥ കുറയ്കുറയ്ക്കുന്നതിനുള്ള വിനോദോപാധികൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ആശ്വാസ് ഭവനിൽ ഒരുക്കുമെന്നു റവന്യൂ -ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ. കോട്ടയം മെഡിക്കൽ കോളജിൽ രോഗികളുടെ കൂട്ടിരുപ്പുകാർക്കു മിതമായ നിരക്കിൽ താമസസൗകര്യം ലഭ്യമാക്കുന്നതിന് സംസ്ഥാന ഭവന നിർമാണ ബോർഡ് വഴി നടപ്പാക്കുന്ന ആശ്വാസ് വാടക വീടുകളുടെ ശിലാസ്ഥാപനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ മൂന്ന് നിലകളിലായാണ് നിർമിക്കുന്നതെങ്കിലും ആവശ്യമായി വരുന്ന പക്ഷം വിപുലീകരിക്കുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു. മെഡിക്കൽ കോളജ് Read More…