poonjar

കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കുടുബമേളയും വനിതാ സാംസ്കാരിക വേദി സംഗമവും

പൂഞ്ഞാർ: കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പൂഞ്ഞാർ യൂണിറ്റ് കുടുംബമേളയും വനിതാ സാംസ്കാരിക സംഗമവും ഇന്ന് രാവിലെ 10മുതൽ പൂഞ്ഞാർ ശ്രീലക്ഷ്മി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. പൂഞ്ഞാർ യൂണിറ്റ് പ്രസിഡൻ്റ് പ്രൊഫ. സി എം ജോർജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സംസ്ഥാന കമ്മറ്റിയംഗം പി.എൻ ലളിതാഭായി സമ്മേളനം ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡൻ്റ് സി ജെ മത്തായി ഭാരവാഹികളായ ജോസഫ് മൈലാടി, ബാബുരാജ് ബി , ഓമന പി എൻ , വിലാസിനിയമ്മ , ജെയിംസ് Read More…

aruvithura

അരുവിത്തുറ കോളേജിൽ ഗണിത ശാസ്ത്ര അസോസിയേഷൻ ഉദ്ഘാടനം ചെയ്തു

അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ് ഗണിതശാസ്ത്ര വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ഗണിത ശാസ്ത്ര അസോസിയേഷൻ്റെ പ്രവർത്തനോദ്ഘാടനവും കരിയർ ഓറിയൻ്റെഷൻ പ്രോഗ്രാമും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ്സ് കോളേജ് സ്റ്റാറ്റിറ്റിക്സ്സ് വിഭാഗം മേധാവി ഡോ നൈജു എം തോമസ് നിർവഹിച്ചു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ്, ഗണിത ശാസ്ത്ര വിഭാഗം മേധാവി എലിസബത്ത് അഗസ്റ്റ്യൻ, അസോസിയേഷൻ ഭാരവാഹികളായ നിസ്റിൻ ഫാത്തിമ, അനുശ്രീ കൊട്ടാരം തുടങ്ങിയവർ സംസാരിച്ചു.

general

സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടിസ്, ഉടൻ അറസ്റ്റ് ചെയ്തേക്കും; നിർദേശം നൽകി ക്രൈംബ്രാഞ്ച് മേധാവി

ബലാത്സം​ഗകേസിൽ നടൻ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. സിദ്ദിഖിനായി വിമാനത്താവളങ്ങളിൽ ഉൾപ്പെടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. നടൻ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് നീക്കം. സിദ്ദിഖിനെ അറസ്റ്റ് ചെയ്യുന്നതിൽ തടസമൊന്നുമില്ലെന്നും പൊലീസ് അറിയിച്ചു. പൊലീസ് ഉദ്യോ​ഗസ്ഥർ തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് പോകും. അതേ സമയം സിദ്ദിഖിന്റെ എല്ലാ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. സിദ്ദിഖിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസില്‍ നല്‍കിയ മുൻകൂർ ജാമ്യപേക്ഷയാണ് ഹൈക്കോടതി Read More…

obituary

വടകരയിൽ ജെയ്സൺ ജോസഫ് നിര്യാതനായി

കൈപ്പള്ളി: വടകരയിൽ ജെയ്സൺ ജോസഫ് (47) (വടകരയിൽ ബേക്കറി പൂഞ്ഞാർ ) നിര്യാതനായി. സംസ്കാരം നാളെ 3 ന് കൈപ്പള്ളി സെൻ്റ് ആൻ്റെണീസ് പള്ളിയിൽ. ഭാര്യ: ലിഷ അലക്സ് പത്തനംതിട്ട കല്ലുമുറിയിൽ കുടുംബാംഗം മക്കൾ: ജെൻവിൻ ജെയിംസ്, ജൂവാനിയ ജെയിംസ് (രണ്ട് പേരും മണിയംകുന്ന് സെൻ്റ് ജോസഫ് സ്കൂൾ വിദ്യാർത്ഥികൾ).

erattupetta

കൊല്ലം ശൂരനാട് നിന്നും വിങ്ങുന്ന വേദനയുമായി ടീം നന്മക്കൂട്ടത്തെ കാണാന്‍ ഹാറുന്റെ കുടുംബം ഈരാറ്റുപേട്ടയില്‍

ഈരാറ്റുപേട്ട: മൂന്നിലവ് കാടപ്പുഴ വെള്ളച്ചാട്ടം കാണാന്‍ കൊല്ലം ശൂരനാട് സ്വദേശികളായ ഹാറുനും സുഹൃത്തുകളും കഴിഞ്ഞ ബുധനാഴ്ച്ച എത്തിയിരുന്നു. ദൗര്‍ഭാഗ്യവെച്ചാല്‍ ഹാരിസിന്റെ മകന്‍ ഹാറൂന്‍ വഴുതി വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു. സംഭവ അറിഞ്ഞയുടനെ നാട്ടുകാര്‍ സ്ഥലത്തെത്തിയെങ്കിലും കണ്ടെടുക്കാന്‍ കഴിഞ്ഞില്ല ഉടനെ നന്മക്കൂട്ടം ഓഫീസില്‍ വിവരം ലഭിച്ചയുടനെ തന്നെ ടീം അംഗങ്ങളായ ഹാരിസും അമീറും ആഴമേറിയ വെള്ളക്കെട്ടില്‍ മുങ്ങി ഹാറുന്റെമൃതദേഹം കണ്ടെത്തി. പോസ്റ്റ്മാര്‍ട്ടം കഴിഞ്ഞ കുടുംബാങ്ങള്‍ക്ക് കൈമാറുന്നതുവരെ ടീം അംഗമായ സിസിഎം അബ്ദുല്‍ ഖാദറും അവരോടൊപ്പം തന്നെയുണ്ടായിരന്നു. വിങ്ങുന്ന വേദനയുമായി ഹാറുന്റെ Read More…

kottayam

ലോക ആംഗ്യ ഭാഷാ ദിനത്തിൽ ഫാ. ബിജു മൂലക്കരയെ ആദരിച്ചു

കോട്ടയം: ദർശന സാംസ്കാരിക കേന്ദ്രവും ഫിൽക്കോസും ചേർന്ന് ലോക ആംഗ്യ ഭാഷാ ദിന ആചരണം കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. 2017 മുതൽ കേൾവി സംസാര വെല്ലുവിളികൾ നേരിടുന്നവർക്കായി കോട്ടയം അയ്മനത്ത് നവധ്വനി എന്ന പ്രസ്ഥാനം നടത്തിവരുന്ന ആംഗ്യ ഭാഷാ വിദഗ്ദൻ ആയ ഫാ. ബിജു മൂലക്കരയെ ചടങ്ങിൽ ആദരിച്ചു. പി ടി സജു ലാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദർശന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ, അഡ്വ. വി ബി ബിനു, ഫിൽക്കോസ് Read More…

pala

നൂതന ശാസ്ത്രാഭിമുഖ്യങ്ങൾ യുവതലമുറയിൽ വളർത്തേണ്ടത് അനിവാര്യത: മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ : നമ്മുടെ രാജ്യത്തെ യുവമനസ്സുകളിൽ ഒളിഞ്ഞുകിടക്കുന്ന നൂതന ആശയങ്ങൾ കണ്ടെത്തി ശാസ്ത്രാഭിമുഖ്യവും ഗവേഷണ ത്വരയും വളർത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ സംഘടിപ്പിച്ച അഞ്ചുദിവസത്തെ ശാസ്ത്ര സാങ്കേതിക ക്യാമ്പ് ‘ഇൻസ്പെയർ’ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവതലമുറയുടെ ആശയങ്ങളെ സർഗ്ഗാല്മക ഗവേഷണങ്ങളിലേക്ക് നയിക്കുമ്പഴാണ് രാജ്യത്തിൻറെ ശാസ്ത്രഗവേഷങ്ങളുടെ അടിത്തറ ശക്തിപ്പെടുന്നത്. അപ്പോൾ നമ്മുടെ മാനവ വിഭവശേഷി ലോകത്തിന് ഉപകാരപ്പെടും. Read More…

erumely

എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ ആരംഭിച്ചു

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തുമായി ചേർന്ന് എരുമേലി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഐ. പി ബ്ലോക്ക്, ഇരുപത്തിനാലുമണിക്കൂർ ഒ. പി സേവനം, നവീകരിച്ച ഒ. പി ഫാർമസി, ആധുനിക കണ്ണ് പരിശോധനാ ഉപകരണങ്ങളുടെ പ്രവർത്തനം മുതലായവയുടെ ഉദ്ഘാടനം ബഹു. ആരോഗ്യ-വനിത- ശിശുക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി. വീണാ ജോർജ് ഓൺലൈനായി നിർവ്വഹിച്ചു. എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രം എരുമേലിയിലെയും, സമീപ പഞ്ചായത്തുകളിലെയും ആകെ ജനങ്ങൾ ആശ്രയിക്കുന്ന ആരോഗ്യ കേന്ദ്രവും ശബരിമല തീർത്ഥാടന കാലത്ത് ലക്ഷക്കണക്കിന് അയ്യപ്പഭക്തരുടെ ആരോഗ്യ പരിപാലനത്തിനുള്ള Read More…

aruvithura

അരുവിത്തുറ കോളേജിൽ ബൗദ്ധിക സ്വത്തവകാശ നിയമ സെമിനാർ

അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ് കെമിസ്ട്രി വിഭാഗത്തിൻ്റെയും ഇൻ്റല്ജച്ച്വൽ പ്രോപ്പർട്ടി സെല്ലിൻ്റെയും ആഭിമുഖ്യത്തിൽ ബൗദ്ധീക സ്വത്തവകാശ സെമിനാർ സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനിയറിംഗ് കോളേജ് അസിസ്റ്റൻ്റ് ഫ്രൊഫ. എബി വർഗ്ഗീസ് സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തി. ഇന്നൊവേഷൻ ആണ് പുരോഗതിയുടെ കാതൽ. നമ്മുടെ ആശയങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നത് നവീകരണത്തെ പോലെ തന്നെ പ്രധാനമാണ്. അവിടെയാണ് ബൗദ്ധിക സ്വത്തവകാശം ഒരു പ്രധാന പങ്ക് വഹിക്കുന്നതെന്ന് അദ്ധേഹം പറഞ്ഞു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ Read More…

teekoy

‘പരിസ്ഥിതി ലോല പ്രദേശം’; തീക്കോയിൽ സർവ്വകക്ഷി യോഗം നാളെ

തീക്കോയി: കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീക്കോയി വില്ലേജിനെ പരിസ്ഥിതി ലോലപ്രദേശമായി ഉൾപ്പെടുത്തികൊണ്ടുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനം സംബന്ധിച്ച് പഞ്ചായത്ത് തലത്തിൽ പരമാവധി ആക്ഷേപങ്ങൾ തയ്യാറാക്കി ബന്ധപ്പെട്ട അധികാരികൾക്ക് നൽകുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി നാളെ (ചൊവ്വ) ഉച്ചകഴിഞ്ഞ് 3:00 മണിക്ക് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് യോഗം ചേരുന്നതാണ്. ജനപ്രതിനിധികൾ, രാഷ്ട്രീയ- സമുദായ- സന്നദ്ധ സംഘടന ഭാരവാഹികൾ, സ്ഥാപനമേധാവികൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, വിവിധ വിദ്യാഭ്യാസ സ്ഥാപന മേധാവികളും പി ടി എ ഭാരവാഹികൾ, Read More…