പൂഞ്ഞാർ: കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കേരളം അന്തിമ റിപ്പോർട്ട് നൽകുമ്പോൾ പൂഞ്ഞാർ തെക്കേക്കര , കൂട്ടിക്കൽ ,തീക്കോയി , മേലുകാവ് വില്ലേജുകളെ നിലവിലെ ഇ സ് എ ഭൂപടത്തിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ലെൻസ്‌ഫെഡ് പൂഞ്ഞാർ യൂണിറ്റ് കൺവെൻഷനിൽ പ്രമേയം അവതരിപ്പിച്ചു. കരട് വിജ്ഞാപനത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുന്ന മൂലം ഈ മേഖലയിലെ തൊഴിലാളികളും കരാറുകാരും എൻജിനീയർമാരും ദുരിതത്തിൽ ആകുമെന്ന് ലൈസൻസിഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസസ് ഫെഡറേഷൻ(LENSFED) പൂഞ്ഞാർ യൂണിറ്റ് കൺവെൻഷൻ വിലയിരുത്തി. ഖനന പ്രവർത്തനങ്ങൾ, Read More…
Month: July 2025
ഈരാറ്റുപേട്ട അസോസിയേഷൻ യുഎഇ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
ദുബൈ : ഈരാറ്റുപേട്ട അസോസിയേഷൻ യുഎഇയുടെ എക്സിക്യൂട്ടീവ് കമ്മറ്റി യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്: നിഷാദ് വട്ടക്കയം, വൈസ് പ്രസിഡന്റ്മാർ : മുജീബ് റഹ്മാൻ , സിയാദ് ലത്തീഫ് , ജനറൽ സെക്രട്ടറിയായി യാസിൻ ഖാൻ സെക്രട്ടറിമാരായി റിഫായി സലീം , നിയാസ് ഖാൻ, ട്രഷറർ ഷെരീഫ് പരീത് എന്നിവരെയും തിരഞ്ഞെടുത്തു. രക്ഷാധികാരിയായി മുഹമ്മദ് റഷീദ് മറ്റകൊമ്പനാൽ തുടരും. ഈ യോഗത്തിൽ വെച്ചു ഈരാറ്റുപേട്ട അസോസിയേഷൻ നടപ്പിലാക്കുന്ന പുതിയ പദ്ധതികൾ പ്രഖ്യാപിക്കുകയും സബ് കമ്മറ്റികൾ രൂപീകരിച്ച് Read More…
ആലാനിക്കൽ പാപ്പച്ചൻ അവിര നിര്യാതനായി
അരുവിത്തുറ: ആലാനിക്കൽ പാപ്പച്ചൻ അവിര (88) അന്തരിച്ചു. മൃതസംസ്കാര ശുശ്രൂഷകൾ നാളെ (വ്യാഴാഴ്ച) ഉച്ചകഴിഞ്ഞ് 2.00ന് സ്വഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്. ഭാര്യ: മുട്ടം പ്ലാത്തോട്ടം ത്രേസ്യാമ്മ. മക്കൾ: ടോമി, ലൈസാമ്മ, ജാൻസി, ഷാലി (യുഎസ്), രാജു ഏബ്രഹാം, പരേതനായ തങ്കച്ചൻ. മരുമക്കൾ: ജെസ്സി മുണ്ടാട്ടുചുണ്ടയിൽ, ടീന (പ്ലാത്തോട്ടം), ജോർജ് ജോസഫ് നരിപ്പാറ പൂവരണി (റിട്ട. അധ്യാപകൻ ജെ ജെ എം എം എച്ച് എസ്എസ് ഏന്തയാർ), വി.വി.ജോസഫ് വരിക്കമാക്കൽ പയ്യാനിത്തോട്ടം Read More…
ഈരാറ്റുപേട്ട മിനി സിവിൽസ്റ്റേഷനുള്ള സ്ഥലം അളന്നുതിരിച്ചു
ഈരാറ്റുപേട്ട: മിനി സിവിൽസ്റ്റേഷനുള്ള സ്ഥലം അളന്നു തിരിച്ചു. പൊലീസ് സ്റ്റേഷൻ കോംപൗണ്ടിനോട് അനുബന്ധിച്ചുള്ള 2.82 ഏക്കർ സർക്കാർ സ്ഥലത്ത് നിന്ന് മിനി സിവിൽ സ്റ്റേഷനായി നിശ്ചയിച്ച 50 സെന്റ് സ്ഥലം അതിര് നിർണയിച്ച് റവന്യു വകുപ്പിൽ ചേർക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, കലക്ടർ ജോൺ വി.സാമുവൽ, ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ്, അഡീഷനൽ ജില്ല പൊലീസ് മേധാവി വിനോദ് ബി.പിള്ള, ഡിവൈഎസ്പി കെ.സദൻ, മീനച്ചിൽ തഹസിൽദാർ ലിറ്റി മാത്യു, താലൂക്ക് സർവേയർ Read More…
മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ്; സെപ്. 29 ന് കാഞ്ഞിര പള്ളിയിൽ
കാഞ്ഞിരപ്പള്ളി കത്തീഡ്രൽ ഇടവക കത്തോലിക്ക കോൺഗ്രസും കോട്ടയം കാരിത്താസ് ഹോസ്പിറ്റലും സംയുക്തമായി സെപ്റ്റംബർ 29-ാം തീയതി ഞായറാഴ്ച സൗജന്യ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് നടത്തുന്നു. ആരോഗ്യ ശുശ്രൂഷ രംഗത്ത് പ്രവർത്തിക്കുന്ന പ്രഗൽഭരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ ജനറൽ മെഡിസിൻ, ഓർത്തോപീഡിക്സ്, ഒങ്കോളജി, ഇ. എൻ .ടി, ഗ്യാസ്ട്രോഎൻറോളജി, കാർഡിയോളജി, പൾമനോളജി എന്നീ വിഭാഗങ്ങളുടെ സേവനം ലഭിക്കുന്നതിനോടൊപ്പം എക്കോ, ഇ.സി.ജി. രക്തപരിശോധന,മരുന്ന് വിതരണം സ്ത്രീകൾക്കായുള്ള ആധുനിക രീതിയിലുള്ള ക്യാൻസർ നിർണ്ണയം തുടങ്ങിയ സേവനങ്ങൾ സൗജന്യമായി മെഡിക്കൽ ക്യാമ്പിൽ ഉണ്ടായിരിക്കുന്നതാണ്. Read More…
മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക രോഗി സുരക്ഷദിനം ആചരിച്ചു
പാലാ: ലോക രോഗി സുരക്ഷ ദിനത്തോട് അനുബന്ധിച്ച് മാർ സ്ലീവാ മെഡിസിറ്റിയിൽ ബോധവൽക്കരണ പ്രദർശന പരിപാടിയും റാപ്പിഡ് റെസ്പോൺസ് ടീമിന്റെ ലോഞ്ചിംഗും നടന്നു. ആശുപത്രിയിലെ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടത്തിയ ബോധവൽക്കരണ പ്രദർശന പരിപാടി പൊതുജനങ്ങൾക്ക് ആരോഗ്യസുരക്ഷയുടെ പുത്തൻ അറിവുകൾ പകരുന്നതായി മാറി. രോഗിസുരക്ഷയ്ക്കായി രോഗനിർണയം മെച്ചപ്പെടുത്തുക എന്ന ആപ്തവാക്യവുമായി വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ആശുപത്രി സുരക്ഷ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ, മരുന്നുകളുടെ കൈകാര്യംചെയ്യൽ, ലബോറട്ടറി വിഭാഗം, എൻജിനീയറിംഗ് വിഭാഗം , ശുചിത്വ പരിപാലനം, ഉപകരണങ്ങളുടെ അണുവിമുക്തമാക്കൽ, പീഡിയാട്രിക്സ് Read More…
പാലായിൽ സ്കൂട്ടർ ഇടിച്ചുവീഴ്ത്തി ലോറി, 8 കി.മീ. റോഡിലൂടെ വലിച്ചിഴച്ചു; 2 യുവാക്കൾക്ക് ഗുരുതര പരുക്ക്
പാലാ: സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച്, കുരുങ്ങിയ സ്കൂട്ടറുമായി എട്ടുകിലോമീറ്ററോളം ലോറിയുടെ യാത്ര. അപകടത്തിൽ സ്കൂട്ടർ യാത്രികരായ രണ്ടുപേർക്ക് ഗുരുതര പരുക്ക്. പാലാ ബൈപ്പാസിൽ തിങ്കളാഴ്ച രാത്രി 12 മണിക്കായിരുന്നു അപകടം. ഇടിക്കുപിന്നാലെ ലോറിക്കടിയിൽ കുരുങ്ങിയ സ്കൂട്ടറുമായി എട്ടുകിലോമീറ്ററോളം ഓടിയ ലോറി മരങ്ങാട്ടുപള്ളിക്കു സമീപം ഇല്ലിയ്ക്കൽ താഴെ വൈദ്യുതി തൂണിൽ ഇടിച്ചു നിൽക്കുകയായിരുന്നു. അപകടത്തിൽ മേവട സ്വദേശി അലൻ കുര്യൻ (26) നോബി (25) എന്നിവർക്കു ഗുരുതര പരുക്കേറ്റു. ഇവരെ ചേർപ്പുങ്കൽ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടറിന്റെ ബോഡി Read More…
പനയ്ക്കപ്പാലത്ത് കാര്‍ ഓട്ടോയിലും മറ്റൊരു കാറിലും ഇടിച്ച് അപകടം; അപകടമുണ്ടാക്കിയ കാര്‍ നിര്‍ത്താതെ പോയതായി പരാതി
പനയ്ക്കപ്പാലം: പാലാ-ഈരാറ്റുപേട്ട റൂട്ടില്‍ പനയ്ക്കപ്പാലത്ത് കാര്‍ ഓട്ടോയുമായും മറ്റൊരു കാറുമായും കൂട്ടിയിടിച്ച് അപകടം. റിവേഴ്‌സ് എടുക്കുന്നതിനിടെ ഓള്‍ട്ടോ കാര്‍ ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. പിന്നീട് മറ്റൊരു മാരുതി കാറുമായും കാര്‍ കൂട്ടിയിടിച്ചു. അപകടത്തെ തുടര്‍ന്ന് കാര്‍ നിര്‍ത്താതെ പോയി. അപകടത്തില്‍ മറിഞ്ഞ ഓട്ടോയ്ക്ക് സാരമായി തകരാറുണ്ട്. ഓട്ടോയില്‍ ഉണ്ടായിരുന്ന കൊച്ചുകുട്ടി അടക്കമുള്ളവര്‍ക്ക് പരിക്കുണ്ട്. ഇവരെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേ സമയം, റിവേഴ്‌സ് എടുക്കുന്നതിനിടെ രണ്ടു തവണ ഓട്ടോയില്‍ ഇടിച്ചുവെന്നും ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി സംശയിക്കുന്നുവെന്നും ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി.
കെ.എൻ.എം. കോട്ടയം ജില്ലാ കൺവൻഷൻ ; ഈരാറ്റുപേട്ടയിൽ
ഈരാറ്റുപേട്ട: കെ.എൻ.എം കോട്ടയം ജില്ലാ സമ്പൂർണ്ണ കൺവൻഷൻ 27 ന് വെളളിയാഴ്ച്ച വൈകുന്നേരം 4 ന് ഈരാറ്റുപേട്ട മസ്ജിദുസ്സലാം ഓഡിറ്റോറ്റയത്തിൽ നടക്കും. കെ.എൻ.എം ,ഐ.എസ്.എം സംസ്ഥാന ജില്ലാ നേതാക്കൾ സംബന്ധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വാഴയിൽ സിന്ധു ഷാജി നിര്യാതയായി
പൂഞ്ഞാർ: കൈപ്പള്ളി അങ്കണവാടി അധ്യാപിക കുന്നോന്നി വാഴയിൽ സിന്ധു ഷാജി (47) അന്തരിച്ചു. പുഞ്ഞാർ തെക്കേക്കര മുൻ പഞ്ചായത്ത് അംഗം, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പാതാമ്പുഴ ഡിവിഷൻ മുൻ അംഗവുമായിരുന്നു. പരേത തോപ്രാംകുടി തേവറുകുന്നേൽ കുടുംബാംഗം. ഭർത്താവ് ഷാജി. മക്കൾ: നീതു, ഗീതു, മിഥുൻ. മരുമകൻ: രാഹുൽ മടത്തിയാനിപാടത്ത് എറണാകുളം. മൃതദേഹം നാളെ (ബുധനാഴ്ച) 8.30 മുതൽ 9 വരെ പൂഞ്ഞാർ ടൗണിൽ പൊതുദർശനത്തിന് വക്കും. സംസ്‌കാരം നാളെ 12 ന് വീട്ടുവളപ്പിൽ.