പൂഞ്ഞാർ: കെട്ടിട നിര്മാണമേഖല നിര്മാണസാമഗ്രികളുടെ അന്യായമായ വിലക്കയറ്റംകൊണ്ടു പൊറുതിമുട്ടുമ്പോൾ സാധാരണ ജനത്തിന് വലിയ പ്രഹരമാവുന്ന രീതിയിലുള്ള പെർമ്മിറ്റ് ഫീ വർദ്ധനവ് പിൻവലിച്ച് കാലോചിതമായ ഫീസ് വർദ്ധനവ് വരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ലെൻസ്‌ഫെഡ് പൂഞ്ഞാർ യൂണിറ്റ് ആവശ്യപ്പെട്ടു.
കെട്ടിട നിർമ്മാണ വസ്തുക്കളുടെ വില നിയന്ത്രണം സർക്കാർ ഏറ്റെടുക്കണമെന്നും, പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ പുഴമണൽ വാരാൻ അനുവാദം കൊടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

യൂണിറ്റ് പ്രസിഡണ്ട് ബൈജു D, സെക്രട്ടറി ജാൻസ് വി തോമസ്, ട്രഷറർ സജി മൈക്കിൾ, സെബാസ്റ്റ്യൻ എം ഐ, ഫസൽ എഫ്,ഏരിയ പ്രസിഡണ്ട് ജോമി ജോസഫ്, സെക്രട്ടറി ജോർജ് ലാൽ തുടങ്ങിയവർ സംസാരിച്ചു.