obituary

കരിക്കിലേട്ട് ജോസഫ് മാത്യു നിര്യാതനായി

മീനച്ചിൽ : കരിക്കിലേട്ട് ജോസഫ് മാത്യു (പാപ്പച്ചൻ -85) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ നാളെ (2/ 09/ 2024) വൈകിട്ട് 3 മണിക്ക് വീട്ടിൽ ആരംഭിച്ച് പാലാക്കാട് ചെറുപുഷ്പം ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. ഭൗതിക ശരീരം നാളെ രാവിലെ 8 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ്.

kanjirappalli

ഗുരുവന്ദനം 2024: വിരമിച്ച അധ്യാപകരെയും, പ്രശസ്ത മാധ്യമപ്രവർത്തകരെയും ആദരിക്കുന്നു

കാഞ്ഞിരപ്പള്ളി : അധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചാം തീയതി പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വിരമിച്ച മുഴുവൻ അധ്യാപകരെയും, നിയോജക മണ്ഡലത്തിൽ നിന്നുള്ള പ്രശസ്ത മാധ്യമപ്രവർത്തകരെയും ആദരിക്കുന്ന ചടങ്ങ് ഗുരുവന്ദനം 2024 എന്ന പേരിൽ സംഘടിപ്പിക്കുന്നു. പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നേതൃത്വം നൽകുന്ന ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ ആഭിമുഖ്യത്തിൽ പൊടിമറ്റത്തുള്ള കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് ഓഡിറ്റോറിയത്തിൽ രാവിലെ 10 മണിക്കാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. ഗവൺമെന്റ്,എയ്ഡഡ് മേഖലയിലെ എൽ പി മുതൽ കോളേജ് തലം Read More…

erattupetta

അരുവിക്കച്ചാൽ ടൂറിസം പദ്ധതി നടപ്പിലാക്കും: അഡ്വ.സെബാസ്റ്റ്യൻ കുളത്തങ്കൽ എംഎൽഎ

ഈരാറ്റുപേട്ട: കോട്ടയം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടവും ഏറെ പ്രകൃതിരമണീയമായ അരുവിക്കച്ചാൽ വെള്ളച്ചാട്ടം കേന്ദ്രീകരിച്ച് ടൂറിസം വകുപ്പിനെ കൊണ്ട് പദ്ധതി ആവിഷ്കരിച്ച് അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുമെന്ന് അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ഇതിനായി 45 ലക്ഷം രൂപയുടെ വിശദമായ പ്രോജക്ട് തയ്യാറാക്കി ടുറിസം ഡയറക്ടറേറ്റിൽ സമർപ്പിച്ചിട്ടുണ്ടെന്നും എംഎൽഎ കൂട്ടിച്ചേർത്തു പാതംപുഴയിൽ കേരള കോൺഗ്രസ് എം ഒമ്പതാം വാർഡ് കമ്മിറ്റിയുടെ വാർഡ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കവേ ആണ് എംഎൽഎ ഇക്കാര്യങ്ങൾ അറിയിച്ചത്. മന്നം Read More…

pala

നവതി ആഘോഷിക്കുന്ന ഗോപിനാഥ് കർത്തയ്ക്ക് ആദരം നൽകി

പാലാ: മീനച്ചിൽ രാജവംശത്തിലെ കാരണവരായ ദാമോദർ സിംഹർ .ജി .എസ് ഗോപിനാഥൻ കർത്തായ്ക്ക് നവതി. റിട്ട: ഹെഡ്മാസ്റ്റർ കൂടിയാണ് ഗോപിനാഥൻ .നവതി ദിനത്തിൽ ഭവനത്തിലെത്തി പാലാ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ലീനാ സണ്ണി പുരയിടം പൊന്നാടയണിയിച്ച് ആദരിച്ചു. ഭാര്യ: ഉഷാ ജി കർത്താ, മകൻ :ജി .ജയകൃഷ്ണൻ, ടോബിൻ കെ അലക്സ്, ജോർജ്കുട്ടി ജേക്കബ്, റ്റോമി തടിയേൽ എന്നിവരും പങ്കെടുത്തു.

Accident

കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം

പാലാ: കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് 5 പേർക്ക് പരുക്ക്. പരുക്കേറ്റ 5 പേരെയും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞിരമറ്റം സ്വദേശി ആർ പി എസ് ഉദ്യോഗസ്ഥൻ സാബു (60) ഇതര സംസ്ഥാന തൊഴിലാളികളായ കൃഷ്ണ (24) അരുൺ (24) കിഷോർ (43) സുനിൽ (22 ) എന്നിവർക്കാണ് പരുക്കേറ്റത്. എറണാകുളത്ത് പോയി മടങ്ങി വന്ന സംഘം സഞ്ചരിച്ച കാർ കുടക്കച്ചിറ ഭാഗത്ത് വച്ചാണ് അപകടത്തിൽപെട്ടത്.

pravithanam

പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നവീകരിച്ച ഗ്രൗണ്ട് ഉദ്ഘാടനവും, കൊടിമരങ്ങളുടെ വെഞ്ചരിപ്പും നാളെ

പ്രവിത്താനം: സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കൂടുതൽ വിസ്തൃതവും വിശാലവുമായി പുനർ നിർമ്മിച്ച സ്കൂൾ ഗ്രൗണ്ടിന്റെ ഉദ്ഘാടനവും,പ്ലസ് ടു, ഹൈസ്കൂൾ അങ്കണങ്ങളിൽ സ്ഥാപിച്ചിട്ടുള്ള പുതിയ കൊടിമരങ്ങളുടെ വെഞ്ചിരിപ്പും സെപ്റ്റംബർ 2 തിങ്കളാഴ്ച രാവിലെ 9 മണിക്ക് നടക്കുന്നു. നവീകരിച്ച സ്കൂൾ ഗ്രൗണ്ടിന്റെ ഉദ്ഘാടനം ജോസ് കെ മാണി എം.പി.യും ഓലിക്കൽ കുടുംബം സംഭാവന ചെയ്തിട്ടുള്ള കൊടിമരങ്ങളുടെ വെഞ്ചിരിപ്പ് കർമ്മം വെരി റവ. ഫാ. ജോർജ് വേളൂപറമ്പിലും നിർവഹിക്കും. കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച്, ആധുനിക രീതിയിൽ നവീകരിച്ച പുതിയ Read More…

general

ജലജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ ബന്ധപ്പെട്ടു തകരാറിലായ റോഡുകളുടെ അറ്റുകുറ്റപ്പണി; പ്രത്യേക യോഗം ചേരും

ജലജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ ബന്ധപ്പെട്ടു തകരാറിലായ റോഡുകളുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പ്രത്യേകയോഗം ചേരാൻ ജില്ലാ വികസനസമിതി യോഗത്തിൽ തീരുമാനം. ദേശീയപാത-83ന്റെ ഭാഗമായ കോട്ടയം-മുണ്ടക്കയം സെക്ഷനിൽ പത്തൊൻപതാം മൈൽമുതൽ മുണ്ടക്കയം വരെയുള്ള ഭാഗങ്ങൾ നാലുവരി പാതയാക്കി വികസിപ്പിക്കാൻ പദ്ധിയുണ്ടെന്ന് ദേശീയപാത അധികൃതർ ജില്ലാ വികസനസമിതിയോഗത്തെ അറിയിച്ചിരുന്നു. പദ്ധതിക്കായി രൂപരേഖ തയാറാക്കുമ്പോൾ പൊൻകുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ടൗണുകളിലെ വ്യാപാരികളുടെയും കെട്ടിട ഉടമകളുടെയും ആശങ്കകൾ കണക്കിലെടുക്കണക്കണമെന്നും സാധ്യമായ ഇടങ്ങളിൽ ബൈപാസുകൾ പരിഗണിക്കണമെന്നും സർക്കാർ ചീഫ് വിപ്പ് Read More…