മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സുരക്ഷ പരിശോധന നടത്തണമെന്ന കേരളത്തിന്‍റെ ആവശ്യം കേന്ദ്ര ജല കമ്മീഷൻ അംഗീകരിച്ചു. പന്ത്രണ്ട് മാസത്തിനുളളിൽ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. പതിമൂന്ന് വർഷത്തിന് ശേഷമാണ് കേരളത്തിന്റെ ആവശ്യം അംഗീകരിക്കുന്നത്. ഇപ്പോൾ സുരക്ഷാ പരിശോധന വേണ്ടെന്ന തമിഴ്നാടിന്റെ ആവശ്യം കേന്ദ്ര ജല കമ്മീഷൻ തള്ളുകയായിരുന്നു. സുപ്രിം കോടതി നിയോഗിച്ച എംപവേർഡ് കമ്മിറ്റി 2011 ലാണ് ഇതിന് മുമ്പ് പരിശോധന നടത്തിയത്. അന്നത്തെ റിപ്പോർട്ട് കേരളം പൂർണമായും തള്ളിയിരുന്നു. നിലവിലെ തീരുമാനം കേരളത്തിന് ആശ്വാസം പകരുന്നതാണ്.
Month: July 2025
മേലുകാവ്, തീക്കോയി, പൂഞ്ഞാർ തെക്കേക്കര വില്ലേജുകളെ പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കണം : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള മേലുകാവ് തീക്കോയി പൂഞ്ഞാർ തെക്കേക്കര വില്ലേജുകളെ പരിസ്ഥിതി ലോല മേഖലയിൽ നിന്നും ഒഴിവാക്കണമെന്ന് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി പ്രമേയം ഏകകണ്ഠമായി പാസാക്കി. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ ഉമ്മൻ. വി .ഉമ്മൻ കമ്മീഷനെ നിയമിക്കുകയും കമ്മീഷന്റെ റിപ്പോർട്ട് കേരള മന്ത്രിസഭായോഗം അംഗീകരിക്കുകയും മേലുകാവ് തീക്കോയി പൂഞ്ഞാർ തെക്കേക്കര എന്നീ വില്ലേജുകളെ പരിസ്ഥിതി ലോല മേഖലയിൽ നിന്നും ഒഴിവാക്കണമെന്ന് കേന്ദ്ര ഗവൺമെന്റിനോട് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിൽ നിന്ന് മേലുകാവ് തീക്കോയി Read More…
പടികരയിൽ കുര്യൻ പി വി (പാപ്പച്ചൻ) നിര്യാതനായി
മാവടി: പടികരയിൽ കുര്യൻ പി വി (പാപ്പച്ചൻ -71) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3 മണിക്ക് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം മാവടി സെന്റ്. സെബാസ്റ്റ്യൻ പള്ളിയിൽ. ഭാര്യ: അരുവിത്തുറ പാറൻകുളങ്ങര ഷീല കുര്യൻ. മക്കൾ : നീനു കുര്യൻ, അൽഫോൻസ് കുര്യൻ,അലക്സ് കുര്യൻ, ആൽബർട്ട് കുര്യൻ. മരുമക്കൾ: ജിബി അഗസ്റ്റിൻ കുമ്പളത്ത് (കുടക്കച്ചിറ), മെറിൻ പി.ജയിംസ് തുറയ്ക്കൽ പുത്തൻപുര (തൊടുപുഴ), (തൊടുപുഴ), റെജി മാത്യു കുഴിക്കാട്ടിൽ (തീക്കോയി).
കസ്തൂരി രംഗൻ റിപ്പോർട്ട് : തീക്കോയിൽ വിശേഷാൽ ഗ്രാമസഭ സെപ്റ്റംബർ 7 ന്
തീക്കോയി : കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 31/07/2024 ൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിൽ കോട്ടയം ജില്ലയിലെ മേലുകാവ്, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, കൂട്ടിക്കൽ വില്ലേജുകൾ പരിസ്ഥിതി ലോല ( ഇ. എസ്. എ )പ്രദേശങ്ങളായി വീണ്ടും ഉൾപ്പെടുത്തിയിരിക്കുകയാണ്. ജനവാസ മേഖലയും കൃഷി പ്രദേശവും അടങ്ങിയ തീക്കോയി വില്ലേജിനെ പരിസ്ഥിതിലോല പ്രദേശങ്ങളിൽ നിന്നും പൂർണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു ആക്ഷേപം നൽകുന്നതിന് ഗ്രാമപഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. തീക്കോയി വില്ലേജിന്റെ 90 ശതമാനവും സ്ഥലവും കൃഷിയും ജനവാസ Read More…
സൗജന്യ രോഗ / സർജറി നിർണ്ണയ ക്യാമ്പുമായി കാഞ്ഞിരപ്പളളി മേരീക്വീൻസ് ആശുപത്രി
കാഞ്ഞിരപ്പളളി: മേരീക്വീൻസ് ജനറൽ & ലാപ്രോസ്കോപ്പിക് സർജറി വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ 2024 സെപ്റ്റംബർ 5, 6, 7 തീയ്യതികളിൽ സൗജന്യ വെരിക്കോസ് വെയിന്‍, പൈൽസ്, ഹെർണിയ, തൈറോയിഡ് രോഗ / സർജറി നിർണ്ണയ ക്യാമ്പ് നടത്തും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഡോക്ടർ കൺസൾട്ടേഷൻ സൗജന്യമായി ലഭ്യമാകും. കൂടാതെ വിവിധ ലാബ് പരിശോധനകൾക്ക് 25% നിരക്കിളവ്, കോളോണോസ്‌കോപ്പിക്ക് 10% നിരക്കിളവ് എന്നിവയും ലഭ്യമാകും. സർജറി ആവശ്യമെങ്കിൽ പ്രത്യേക നിരക്കിളവും ലഭ്യമാകും. ക്യാമ്പിന് ഡോ. റോബിൻ കുര്യൻ പേഴുംകാട്ടിൽ മേൽനോട്ടം വഹിക്കും. Read More…
ഈരാറ്റുപേട്ട ഉപജില്ല ശാസ്ത്രഉത്സവം ഒക്ടോബർ 22, 23 തീയതികളിൽ ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ സ്കൂളിൽ നടത്തും
ഈരാറ്റുപേട്ട ഉപജില്ല ശാസ്ത്രഉത്സവം ഒക്ടോബർ 22, 23 തീയതികളിൽ ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ സ്കൂളിൽ നടത്തും. ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്രം ഐടി മേഖലകളിലാണ് മത്സരങ്ങൾ നടത്തുന്നത് ജില്ലയിലെ 81 സ്കൂളുകളിൽ നിന്നായി ആയിരത്തോളം വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുക്കും. മേളയുടെ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. ഈരാറ്റുപേട്ട ഉപജില്ല ഏ ഇ ഒ .ഷംല ബീവി അധ്യക്ഷത വഹിച്ച യോഗം തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്കറിയാച്ചൻ പൊട്ടനാനി ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ ജോബൈറ്റ്തോമസ്, ബ്ലോക്ക് മെബർ ജോസഫ് ജോർജ്, Read More…
പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ നവീകരിച്ച ഗ്രൗണ്ട് ജോസ് കെ. മാണി എം. പി. ഉൽഘാടനം ചെയ്തു
പ്രവിത്താനം: സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കൂടുതൽ വിസ്തൃതവും വിശാലവുമായി പുനർ നിർമ്മിച്ച സ്കൂൾ ഗ്രൗണ്ടിന്റെ ഉദ്ഘാടനം ജോസ് കെ മാണി എം. പി. നിർവഹിച്ചു. കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച്, ആധുനിക രീതിയിൽ നവീകരിച്ച പുതിയ സ്കൂൾ ഗ്രൗണ്ട് പ്രവിത്താനം മേഖലയുടെ തന്നെ മുഖച്ഛായ മാറ്റുന്നതാണ് എന്ന് ജോസ് കെ. മാണി അഭിപ്രായപ്പെട്ടു.സ്കൂൾ മാനേജർ ഫാ. ജോർജ് വേളൂപറമ്പിലിന്റെ ദീർഘവീക്ഷണവും, നിതാന്ത പരിശ്രമവും പ്രവിത്താനം പ്രദേശത്ത് അഭൂതപൂർവമായ മാറ്റത്തിന് വഴി തെളിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഓലിക്കൽ കുടുംബം Read More…
സൗജന്യ ഓണക്കിറ്റ് വിതരണം സെപ്റ്റംബർ ഒൻപത് മുതൽ
സൗജന്യ ഓണക്കിറ്റ് വിതരണം ഈ മാസം ഒൻപത് മുതൽ തുടങ്ങുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ. റേഷൻ കടകൾ വഴിയാണ് വിതരണം നടക്കുക. മൂന്ന് ദിവസം കൊണ്ട് കിറ്റ് വിതരണം പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആറുലക്ഷത്തോളം മഞ്ഞക്കാർഡ് ഉടമകൾ, ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾ, വയനാട് ദുരിന്ത മേഖലയിലെ കാർഡ് ഉടമകൾ എന്നിവർക്കാണ് സൗജന്യ ഓണക്കിറ്റ് നൽകുന്നത്. വെള്ള, നീല റേഷൻ കാർഡ് ഉടമകൾക്ക് 10 രൂപ 90 പൈസ നിരക്കിൽ 10 കിലോ അരി Read More…
അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ വ്യക്തിത്വ വികസന കളരി
അരുവിത്തുറ: വിദ്യാർത്ഥികളുടെ വ്യക്തിത്വവികാസവും ശോഭനമായ ഭാവിയും ലക്ഷ്യം വച്ച് അരുവിത്തുറ സെന്റ് ജോർജ് കോളേജ് ബിക്കോം സെൽഫ് ഫിനാൻസ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ വ്യക്തിത്വ വികസന കളരിയും കരിയർ ഓറിയൻ്റേഷൻ സെമിനാറും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം സമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയും വ്യക്തിത്വ വികസന പരിശീലകയുമായ നിഷാ ജോസ് കെ മാണി നിർവഹിച്ചു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് കോളേജ് ബർസാർ ഫാ. ബിജു കുന്നക്കാട്ട്, ബിക്കോം സെൽഫ് ഫിനാൻസ് വിഭാഗം മേധാവി പി സി. Read More…
ധന്യനിമിഷങ്ങൾക്കു സാക്ഷിയായി ഗുരുദേവ ക്ഷേത്രത്തിലെ അഷ്‌ടബന്ധ കലശം
കുന്നോന്നി: എസ്.എൻ.ഡി.പി യോഗം കുന്നോന്നി ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണ കലശത്തിന്റെ ധന്യ നിമിഷങ്ങൾക്ക് സാക്ഷിയാകാൻ ശ്രീനാരായണ ഗുരുദേവൻ നേരിട്ട് പേരിട്ട കുറ്റിക്കാട്ട് (പാലംപറമ്പിൽ) സുശീലാമ്മ എത്തിയത് അപൂർവ നിമിഷങ്ങൾ സമ്മാനിച്ചു. സനത്ത് തന്ത്രിയുടെ കാർമ്മികത്വത്തിൽ അഷ്ടബന്ധം ചാർത്തി കലശാഭിഷേകം നടത്തിയ ഭഗവാൻ്റെ ദിവ്യ ചൈതന്യം വർധിപ്പിക്കുന്ന ചടങ്ങിൽ ഗുരുദേവന്റെ അനുഗ്രഹം സിദ്ധിച്ച 100 വയസിന്റെ പടിവാതിലിൽ എത്തി നിൽക്കുന്ന സുശീലാമ്മയുടെ സാന്നിധ്യം ഭക്‌തർക്ക് പുണ്യ നിമിഷങ്ങളായി. ഗുരുദേവക്ഷേത്രത്തിൽ എത്തിയ സുശീലാമ്മയെ ക്ഷേത്രം തന്ത്രി സനത്ത് Read More…