ഭരണങ്ങാനം:പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസ്സിലെ ബീന ടോമിയെ തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫി ന്റെ ബീനാ ടോമിയ്ക്ക് 6 വോട്ടും എൽഡിഎഫ് ലെ കേരള കോൺഗ്രസ് എം അംഗമായ സുധ ഷാജി ക്ക് 2വോട്ട് ലഭിച്ചപ്പോൾ ബിജെപിയുടെ ഒരംഗം വിട്ടു നിന്നു. ബീനാ ടോമി രണ്ടു തവണ പഞ്ചായത്ത് മെമ്പറും മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവും ചൂണ്ടച്ചേരി ബാങ്ക് പ്രസിഡന്റുമായ ടോമി ഫ്രാൻസിസിന്റെ ഭാര്യയുമാണ് ബീനാ ടോമി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാബു ഔസേപ്പറമ്പിൽ Read More…
Month: January 2026
കേരള കോൺഗ്രസ് എം മുരിങ്ങപ്പറം കൺവെൻഷൻ
കേരള കോൺഗ്രസ് എം പൂഞ്ഞാർ തെക്കേക്കര വാർഡ് 11 മുരിങ്ങപ്പറം കൺവെൻഷൻ വളരെ വിപുലമായ രീതിയിൽ നടത്തി. ഏകദേശം 50 ഓളം പ്രവർത്തകർ പങ്കെടുത്തു. കൂട്ടക്കല്ല്, പെരുങ്കുന്നമല – ചേന്നാട് റോഡിന് ₹10 ലക്ഷം രൂപയും ചെമ്മതാങ്കുഴി തൈനി റോഡിന് 5 ലക്ഷം രൂപയും എംഎൽഎ അനുവദിച്ചു. വാർഡ് പ്രസിഡന്റ് ജോമി മുളങ്കാശ്ശേരി അധ്യക്ഷത വഹിച്ച യോഗം എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പാർട്ടി മണ്ഡലം പ്രസിഡന്റ് ശ്രീ ദേവസ്യാച്ചൻ വാണിയപ്പുര, പാർട്ടി Read More…
ഈരാറ്റുപേട്ട ഗ്ലോബൽ അസോസിയേഷൻ (EGA) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
ഈരാറ്റുപേട്ടയിൽ നിന്നുള്ള വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെയും പ്രവാസം കഴിഞ്ഞു തിരിച്ചു നാട്ടിൽ എത്തിച്ചേർന്ന മുൻ പ്രവാസികളുടെയും ഉന്നമനവും ക്ഷേമവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പ്രവാസികളുടെ ആഗോള കൂട്ടായ്മയായ ഈരാറ്റുപേട്ട ഗ്ലോബൽ അസോസിയേഷന്റെ (ഇ.ജി.എ) 2024-26 കാലത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. യു.എ.ഇ, ഖത്തർ, കുവൈത്ത്,ഒമാൻ, സൗദി അറേബ്യ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ യൂണിറ്റുകളിൽനിന്ന് തെരഞ്ഞൈടുക്കപ്പെട്ട 36 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളിൽ നിന്നാണ് ഇലക്ഷനിലൂടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഭാരവാഹികൾ: സുഹൈൽ സത്താർ -പ്രസിഡന്റ് Read More…
ഇലഞ്ഞിമറ്റത്തിൽ ഗ്രേസി നിര്യാതയായി
അരുവിത്തുറ : ഇലഞ്ഞിമറ്റത്തിൽ ഗ്രേസി (71) അന്തരിച്ചു. മൃതദേഹം ഇന്ന് രാവിലെ 10ന് സഹോദരൻ ജോർജിന്റെ വസതിയിൽ വസതിയിൽ കൊണ്ടുവരും. സംസ്‌കാരം 2.30ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ.
കോൺഗ്രസ് നേതാവും ഉഴവൂർ ഗ്രാമപഞ്ചായത്ത് മുൻപ്രസിഡൻ്റുമായ മാത്യു ജോസഫ് (മാമ്മൻ നീറാമ്പുഴ നിര്യാതനായി
ഉഴവൂർ: കോൺഗ്രസ് നേതാവും ഉഴവൂർ ഗ്രാമപഞ്ചായത്ത് മുൻപ്രസിഡൻ്റുമായ മാത്യു ജോസഫ് (മാമ്മൻ – 72) നീറാമ്പുഴ നിര്യാതനായി. കോട്ടയം DCC മുൻ നിർവ്വാഹ സമിതിയംഗം, മോനിപ്പള്ളി മാർക്കറ്റിങ് സൊസൈറ്റി മുൻഭരണസമിയംഗം, ചിങ്കല്ലേൽ ക്ഷീരസംഘം സ്ഥാപക പ്രസിഡൻ്റുമായിരുന്നു. മുൻ പഞ്ചായത്തംഗം തോമസ് ജോസഫ് നീ റാമ്പുഴ സഹോദരനാണ്. ഭാര്യ : റാണി തൃപ്പൂണിത്തറ പാലത്തിങ്കൽ കുടുംബാംഗം. മക്കൾ: സൗമ്യ, സൗബിൻ, സൗഷ്യ . മരുമക്കൾ : അജൂൺ കദളിക്കാട്ടിൽ ഇടമറുക് , ജിനി തോട്ടത്തിൽ വയനാട്, ജോയൽ . Read More…
വരിക്കപ്ലാക്കൽ മറിയാമ്മ ജോസഫ് നിര്യാതയായി
പൂഞ്ഞാർ : പെരിങ്ങുളം വരിക്കപ്ലാക്കൽ മറിയാമ്മ ജോസഫ് (96) നിര്യാതയായി. തലനാട് താളനാനി കുടുംബാംഗമാണ്. മൃതസംസ്കാര ശുശ്രുഷകൾ വ്യാഴം (19.09.2024 ) രാവിലെ 10 ന് വീട്ടിൽ ആരംഭിക്കുന്നതും പെരിങ്ങുളം തിരുഹൃദയ ദൈവാലയ സെമിതേരിയിലെ കുടുംബക്കല്ലറയിൽ സംസ്‍കരിക്കുന്നതുമാണ്. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: സിസ്റ്റർ ജ്യോതിസ് (പാലാ), തോമസ്, റോസമ്മ, ജോസ്, സിസ്റ്റർ അർപ്പിത (മധ്യപ്രദേശ്), ബേബി, ജോബി. മരുമക്കൾ: എൽസമ്മ തെങ്ങുംമൂട്ടിൽ അരുവിത്തുറ, മത്തായിച്ചൻ ചരളയിൽ പൂവരണി, ലിസി തുമ്പക്കാനായിൽ ഇലഞ്ഞി, സിബി ഉപ്പുമാക്കൽ കുറിഞ്ഞി. Read More…
വിശ്വകർമ്മജയന്തി ദേശീയ തൊഴിലാളി ദിനമായി പ്രഖ്യാപിക്കണം :ബി എം എസ്
പാലാ: സെപ്റ്റംബർ 17 വിശ്വകർമ്മജയന്തി ദേശീയ തൊഴിലാളി ദിനമായി പ്രഖ്യാപിക്കണമെന്ന് ബിഎംഎസ് ജില്ലാ വൈസ് പ്രസിഡണ്ട് എസ് എസ് ശ്രീനിവാസപിള്ള ആവശ്യപ്പെട്ടു. വിശ്വകർമ്മജയന്തി തൊഴിലാളി ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ബിഎംഎസ് പാലാ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . തൊഴിലാളികൾക്കുള്ള പി.എഫ് പെൻഷൻ കുറഞ്ഞത് ആയിരം രൂപയിൽ നിന്ന് 5000 രൂപയാക്കി ഉയർത്തുക, ഇഎസ്ഐ പരിധി ഇരുപത്തിയൊന്നായിരം രൂപയിൽ നിന്നും 42,000 രൂപയാക്കി ഉയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാലാ വെള്ളാപ്പാട്ടു Read More…
യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാൻ ‘ഫലസമൃദ്ധി പദ്ധതി’ ഒരുങ്ങുന്നു
മുണ്ടക്കയം : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ യുവജനങ്ങളെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനും, കാർഷിക രംഗത്ത് വൈവിധ്യവൽക്കരണവും സമ്മിശ്ര കൃഷിയും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യം വെച്ച് ‘ഫലസമൃദ്ധി’ എന്ന പേരിൽ ഒരു കാർഷിക വികസന പദ്ധതി ആവിഷ്കരിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ഒരേക്കറിൽ കുറയാതെ ജലസേചന സൗകര്യമുള്ള ഫലവൃക്ഷ കൃഷിക്ക് ഉപയുക്തമായ കൃഷിഭൂമി ലഭ്യമായിട്ടുള്ള വരെയാണ് പദ്ധതിയിലേക്ക് തിരഞ്ഞെടുക്കുക. റമ്പൂട്ടാൻ, മങ്കോസ്റ്റീൻ, അവോക്കാഡോ , പ്ലാവ്, ഡ്രാഗൺ Read More…
ഇ എസ് എ കരട് വിജ്ഞാപനത്തിന് എതിരെ മേലുകാവ്‌മറ്റത്ത് സർവ്വകക്ഷിയോഗം ചേർന്നു
മേലുകാവ് മറ്റം : ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഒഴിവാക്കി റിസർവ് ഫോറസ്റ്റുകളും സംരക്ഷിത പ്രദേശങ്ങളും ലോക പൈതൃകപദവി പ്രദേശങ്ങൾ അഥവാ വേൾഡ് ഹെറിറ്റേജ് സൈറ്റുകളും മാത്രമേ ഇഎസ്എ പ്രഖ്യാപനത്തിനായി നൽകേണ്ടതുള്ളൂ എന്നതാണ് കേരള സർക്കാരിന്റെ നിലപാട്. 2018 ൽ കേരള സർക്കാർ കേന്ദ്ര പരിസ്ഥിതി മന്ദ്രലായത്തിന് കൊടുത്ത 31 വില്ലേജുകൾ ഒഴിവാക്കി 92 വില്ലേജുകൾ ഉൾപ്പെടുത്തി കൊടുത്ത റിപ്പോർട്ടിൽ ഉള്ള അപാകതകൾ പരിഹരിച്ചുകൊണ്ട് അതായത് ജന വാസകേന്ദ്രങ്ങൾ, കൃഷി സ്ഥലങ്ങൾ ഇഎസ്എയിൽ ഉൾപ്പെട്ടിട്ടില്ല. വ്യക്തമാക്കുന്ന ജിയോ കോ-ഓർഡിനേറ്റുകൾ Read More…
വയലങ്ങാട്ടുപറമ്പിൽ വർക്കി നിര്യാതനായി
ഈരാറ്റുപേട്ട :ഇളപ്പുങ്കൽ വയലങ്ങാട്ടുപറമ്പിൽ വർക്കി (64 ) നിര്യാതനായി. മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് (17-09-2024) രാവിലെ 11.00 ന് സ്വഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.











