അയൽവാസിയായ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി എരുമേലി, പുഞ്ചവയൽ കണ്ടൻകേരിൽ 76വയസ്സുള്ള തോമസ് കെ. കെ എന്നയാളെ 77 വർഷം കഠിന തടവിനും 80,000/- രൂപ പിഴയും ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ശ്രീമതി. റോഷൻ തോമസ് വിധിച്ചു. പ്രതി പിഴ അടച്ചാൽ അതിൽ 70,000/- രൂപ അതിജീവിതയ്ക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്. ഇന്ത്യൻശിക്ഷാനിയമത്തിലെയും,പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരവുമാണ് ശിക്ഷ വിധിച്ചത്. 1/ 1/ 2024 മുതൽ 27/2/2024 വരെയുള്ള കാലയളവിൽ പ്രതി Read More…
Month: November 2024
ഗാന്ധി സ്ക്വയറിൽ അഹിംസാദിനാചരണവും പുഷ്പാർച്ചനയും ; ഒക്ടോബർ 2 ന്
പാലാ: ഗാന്ധി ജയന്തിയോടനുബന്ധിച്ച് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ മൂന്നാനി ഗാന്ധിസ്ക്വയറിൽ അന്താരാഷ്ട്രാ അഹിംസാ ദിനാചരണവും പുഷ്പാർച്ചനയും ബുധനാഴ്ച (02/10/2024) നടത്തും. രാവിലെ 9 ന് ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിക്കും. മുനിസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തൻ, പാലാ ഡി വൈ എസ് പി കെ സദൻ, ഡോ സിന്ധുമോൾ ജേക്കബ് തുടങ്ങിയവർ പ്രസംഗിക്കും. രാവിലെ 9 മുതൽ പൊതുജനങ്ങൾക്കും സംഘടനകൾക്കും Read More…
ഫ്രറ്റേണിറ്റി കാമ്പസ് കാരവന് സെന്റ് ജോർജ് കോളേജിൽ സ്വീകരണം നൽകി
ഈരാറ്റുപേട്ട: ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് കെ.എം. ഷെഫ്രിൻ നയിക്കുന്ന സംസ്ഥാന കാമ്പസ് കാരവന് ഫ്രറ്റേണിറ്റി അരുവിത്തുറ സെന്റ് ജോർജ് കോളേജ് യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ആഴ്ന്നിറങ്ങിയ നീതി ബോധം, സമര തീഷണമായ പ്രതിനിധാനം എന്ന തലക്കെട്ടിൽ സെപ്റ്റംബർ 25 ന് തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച കാരവൻ ഒക്ടോബർ 11 ന് വയനാട് സമാപിക്കും. സ്വീകരണ സമ്മേളനത്തിൽ യൂനിറ്റ് പ്രസിഡന്റ് നാജിഹ നൗഫൽ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് സമീർ ബിൻ ഷറഫ് അധ്യക്ഷത വഹിച്ചു. ജാഥാ ഡയറക്ടർ Read More…
സ്വച്ചതാ ഹീ സേവാ ക്യാമ്പയിന്റെ ഭാഗമായി മുരിക്കുംവയൽ ഗവ വോക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ റാലി നടത്തി
മുരിക്കുംവയൽ: സ്വച്ചതാ ഹീ സേവാ ക്യാമ്പയിന്റെ ഭാഗമായി മുരിക്കുംവയൽ ഗവ വോക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് വോളന്ടിയെഴ്സ് റാലി നടത്തുകയും മുണ്ടക്കയം അമരാ വതി ഗവ ആയുർവേദ ഹോസ്പിറ്റൽ പരിസരം ശുചിയാക്കുകയും ചെയ്തു. ഡോക്ടർ ഈ ജി പദ്ഭനാഭൻ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരായ രതീഷ്, സന്തോഷ് പി ജി, ബാലകൃഷ്ണൻ, ജിൻസി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സുനിൽ കുമാർ എന്നിവർ സംസാരിച്ചു.
ലിസി ബേബി മുളയിങ്കൽ വനിതാ കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം പ്രസിഡൻ്റ്
പാലാ: കേരള വനിതാ കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം പ്രസിഡൻ്റായി ലിസി ബേബി മുളയിങ്കലിനെ തിരഞ്ഞെടുത്തു. വനിതാ കോൺഗ്രസ് (എം) നിയോജക മണ്ഡലം കൺവൻഷനിൽ വച്ചാണ് തിരഞ്ഞെടുപ്പു നടന്നത്. രാമപുരം ഗ്രാമപഞ്ചായത്ത് മെമ്പർ, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ, വനിതാ കോൺഗ്രസ് (എം) സംസ്ഥാന വൈസ്.പ്രസിഡൻ്റ് എന്നീ ചുമതലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പാലായിൽ നടന്ന കൺവെൻഷൻ പാർട്ടി ചെയർമാൻ ജോസ് കെ.മാണി എം.പി, ഉദ്ഘാടനം ചെയ്തു. വനിതാ കോൺഗ്രസ് (എം) സംസ്ഥാന പ്രസിഡൻ്റ് പെണ്ണമ്മ Read More…
സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് ഓൺലൈൻ തട്ടിപ്പിൽ വീട്ടമ്മയ്ക്ക് നഷ്ടമായത് 1.86 കോടി രൂപ
കാഞ്ഞിരപ്പള്ളി: സൈബർ തട്ടിപ്പുകാരുടെ ഇരയായ കാഞ്ഞിരപ്പള്ളി സ്വദേശിനിയായ വീട്ടമ്മയ്ക്ക് നഷ്ടമായത് ഒരു കോടി 86 ലക്ഷത്തോളം രൂപ. ഈ മാസം ഒന്നാം തീയതി വയോധികയായ വീട്ടമ്മ വീട്ടിലുണ്ടായിരുന്ന സമയം വീട്ടമ്മയുടെ ഫോണിലേക്ക് ഒരാൾ സിബിഐയുടെ ഓഫീസിൽ നിന്നാണ് വിളിക്കുന്നതെന്നുപറഞ്ഞ് വിളിച്ച് വീട്ടമ്മയോട് വീട്ടമ്മയുടെ പേരും, കുടുംബവിവരങ്ങളും പറയുകയും തുടർന്ന് വാട്സാപ്പിൽ വീഡിയോ കോളിൽ വരാൻ ആവശ്യപ്പെടുകയുമായിരുന്നു. വീഡിയോ കോളിൽ വീട്ടമ്മയോട് സിബിഐയുടെ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി. യൂണിഫോമിലുള്ള ഒരാൾ വീട്ടമ്മയോട് ഇവരുടെ ബാങ്ക് ഡീറ്റെയിൽസിനെകുറിച്ച് പറയുകയും കൂടാതെ മുംബൈയിലുള്ള Read More…
ഉഴവൂർ അക്ഷയ സെന്റർ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലെക്സിൽ പ്രവർത്തനം ആരംഭിച്ചു
ഉഴവൂർ അക്ഷയ സെന്റർ ഉഴവൂർ മാർക്കറ്റിൽ പ്രവർത്തിക്കുന്ന പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലെക്സിൽ പ്രവർത്തനം ആരംഭിച്ചു. അക്ഷയ ഉടമ മനോജ് നേതൃത്വം എടുത്ത് പഞ്ചായത്ത് അനുമതിയോടെ പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച സെന്റർന്റെ ഉദ്‌ഘാടനം ഗ്രാമപഞ്ചായത് പ്രസിഡന്റ് തങ്കച്ചൻ കെ എം നിർവഹിച്ചു. വാർഡ് മെമ്പർ സിറിയക് കല്ലടയിൽ,സ്ഥിരസമിതി അധ്യക്ഷൻ ജോണിസ് പി സ്റ്റീഫൻ,മെമ്പർമാരായ സുരേഷ് വി ടി, റിനി വിൽസൺ, സെക്രട്ടറി സുനിൽ എസ് എന്നിവർ പങ്കെടുത്തു.
സിദ്ദിഖിന് ആശ്വാസം; രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി
ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന് ഇടക്കാല ആശ്വാസം. രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. രണ്ടാഴ്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കും. ട്രയല്‍ കോടതി നടപടികളും അന്വേഷണവും പുരോഗമിക്കട്ടെ എന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ് നല്‍കി. കാലതാമസം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ്. എട്ടുവര്‍ഷത്തോളം എന്ത് ചെയ്യുകയായിരുന്നുവെന്ന് സുപ്രീംകോടതി സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകയോട് ചോദിച്ചു. അല്‍പ്പ സമയം മാത്രമാണ് സിദ്ദിഖിന്റെ കേസുമായി ബന്ധപ്പെട്ട വാദം സുപ്രീംകോടതിയില്‍ നടന്നത്. കേസ് രജിസ്റ്റര്‍ Read More…
മരുവത്താങ്കൽ കരുണാകരൻ നിര്യാതനായി
കുന്നോന്നി: മരുവത്താങ്കൽ കരുണാകരൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് (30-09-24 തിങ്കൾ) 4 PM ന് വീട്ടുവളപ്പിൽ. ഭാര്യ സരസമ്മ കുളത്തുങ്കൽ കുടുംബാംഗം. മക്കൾ: സുരേന്ദ്രൻ, പങ്കജവല്ലി, ചന്ദ്രിക, ഷൈല , മണിക്കുട്ടി, മനോജ് മരുമക്കൾ: രാജമ്മ (ചാതിയാങ്കൽ, ചേനപ്പാടി), പരേതനായ സുബ്രഹ്മണ്യൻ (കുന്നുംപുറത്ത് വാഗമൺ), സഹദേവൻ (കലയിക്കാട്ട് ഏന്തയാർ), സജി (ഇലയ്ക്കാട്ട് തലനാട്), ഷാജി (കാഞ്ഞിരംകാട്ട് പനയ്ക്കപ്പാലം), സൗമ്യ (നടൂപ്പറമ്പിൽ തമ്പലക്കാട്).
സ്ത്രീധന പീഡനങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് കുറയുന്നു: അഡ്വ. ഇന്ദിരാ രവീന്ദ്രൻ
പാലാ: സമൂഹത്തിൽ അരങ്ങേറുന്ന സ്ത്രീധന പീഡനങ്ങളിൽ ചെറിയ പങ്കേ നിയമത്തിന്റെ മുന്നിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുള്ളൂവെന്ന് കേരള വനിതാ കമ്മിഷനംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ. ഇത് എന്തുകൊണ്ടെന്ന് സമൂഹം പരിശോധിക്കേണ്ടതുണ്ടെന്നും സംസ്ഥാന വനിതാ കമ്മിഷൻ പാലാ നഗരസഭയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സ്ത്രീധന വിരുദ്ധ സംസ്ഥാനതല സെമിനാർ ഉദ്ഘാടനം ചെയ്ത് വനിതാ കമ്മീഷനംഗം പറഞ്ഞു. സ്ത്രീധനം, ഗാർഹിക പീഡനം എന്നിവ തടയുന്നതിനു ശക്തമായ നിയമങ്ങൾ രാജ്യത്തുണ്ട്. നിയമത്തിന്റെ അപര്യാപ്തതയല്ല സ്ത്രീധനമെന്ന സാമൂഹിക വിപത്തിനെ അകറ്റി നിർത്താനാവാത്തതിനു കാരണം.വനിതാ കമ്മീഷൻ കേരളത്തിൽ Read More…