erattupetta

ഈരാറ്റുപേട്ട റഗുലേറ്റർ കം ബ്രിഡ്ജ് ഇറിഗേഷൻ എഞ്ചിനീയറുടെ റിപ്പോർട്ട് തള്ളണം

ഈരാറ്റുപേട്ട; റഗുലേറ്റർ കം ബ്രിഡ്ജ് ഈരാറ്റുപേട്ട വടക്കേക്കര മുക്കടയിൽ നിർമ്മിക്കുന്നതിന് പ്രയോഗിക ബുദ്ധിമുട്ടും അപ്രോച്ച് റോഡ് നിർമ്മിക്കുന്നതിന് സ്ഥലം ലഭ്യമല്ലായെന്ന് കാണിച്ച് അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ മൈനർ ഇറിഗേഷൻ പാലാ കൊടുത്ത റിപ്പോർട്ട് വസ്തുതകൾക്ക് നിരക്കാത്തതായതു കൊണ്ട് തള്ളണമെന്ന് ജനകീയ വികസന ഫോറം ആവശ്യപ്പെട്ടു. തദ്ദേശ വകുപ്പ് പ്ലാനിംഗ് വിഭാഗം തയ്യാറാക്കിയ ഈരാറ്റുപേട്ട മാസ്റ്റർ പ്ലാനിൽ ടൗൺ പ്രദേശത്തെ ഗതാഗത തിരക്ക് കുറക്കുന്നതിന് ഇന്നർ റിംഗ് റോഡ് പദ്ധതി എന്ന നിലയിൽ വടക്കേക്കരയിലെ മുക്കട ചെക്ക് ഡാം Read More…

obituary

ഗിത്താറിസ്റ്റ് ജോസ് തോമസ് പുത്തൂരിന്റെ സംസ്കാരം ഞായറാഴ്ച

ചേന്നാട്: പുത്തൂർ പരേതരായ തോമസിന്റെയും മേരിയുടെയും മകൻ ജോസ് തോമസ് (ടാലന്റ് സ്കൂൾ & മ്യൂസിക് സ്റ്റുഡിയോ, തിരുവനന്തപുരം) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ഞായർ (01-09-2024ർ) ഉച്ചകഴിഞ്ഞ് 2ന് അരുവിത്തുറ പെരുനിലത്തുള്ള സഹോദരൻ മാത്യുവിന്റെ ഭവനത്തിൽ ആരംഭിക്കുന്നതും 3.00ന് ചേന്നാട് ലൂർദ് മാതാ പള്ളിയിലെ കുടുംബക്കല്ലറയിൽ സംസ്കരിക്കുന്നതുമാണ്. ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ടോപ് സിങറിലെ ഗിറ്റാറിസ്റ്റായിരുന്നു. വിവിധ ടെലിവിഷന്‍ ചാനലുകളിലെ മ്യൂസിക് റിയാലിറ്റി ഷോയിലെ സ്ഥിരം സാന്നിധ്യമായിരുന്നു. എസ്പി Read More…

obituary

തേവരുവാറ പള്ളിപ്പാറ ബദ്റുന്നിസ നിര്യാതയായി

ഈരാറ്റുപേട്ട :തേവരുവാറ പള്ളിപ്പാറ ഫരീദുദ്ദീൻ മൗലവിയുടെ ഭാര്യ ബദ്റുന്നിസ (61) നിര്യാതയായി. മക്കൾ: ഫാസിൽ, ഫൗസിയ, മരുമക്കൾ ഷാഫി പിടിപ്പുരയ്ക്കൽ, ഹാദിയ പാറയിൽ. പാളയം പള്ളി മുൻ ഇമാം അബദുൽ ഗഫാർ മൗലവിയുടെ സഹോദരിയാണ് ബദറുന്നിസ. ഖബറടക്കം നടത്തി ഈരാറ്റുപേട്ട പുത്തൻ പള്ളി ഖബർസ്ഥാനിൽ.

erattupetta

ഈരാറ്റുപേട്ടയിൽ പോലീസിനെ ആക്രമിച്ചന്നെ കേസിൽ 18 പേരെ വെറുതെ വിട്ട് ഉത്തരവായി

ഈരാറ്റുപേട്ട : 2014 ൽ പാർലമെൻ്റ് ഇലക്ഷനോടനുബന്ധിച്ച് നടന്ന പ്രകടനത്തിൽ പോലീസിനെ ആക്രമിച്ചന്ന എടുത്ത കേസിൽ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ്, കെ, എഫ് കുര്യൻ കളപ്പുരയ്ക്കൽ പറമ്പിൽ തുടങ്ങിയവ18 ഓളം പേരെയാണ് ഈ രാറ്റുപേട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വറുതെ വിട്ട് ഉത്തരാവായി. പോലീസ് ഇവരെ ക്രൂരമായി ലാത്തി ചാർജ് നടത്തി ഗുരുതരമായ പരുക്കേറ്റിരുന്നു. പോലീസിനെതിരെ നിയമനടപടികളുമായി പോയിഎങ്കിലും പോലീസ് വാഹനം ആക്രമിച്ചു, കൃത്യനിർവഹണം തടസപെടുത്തി തുടങ്ങിയ വകുപ്പ്കൾ പ്രകാരം കേസെടുത്തു. Read More…

erattupetta

കേരള കർഷക സംഘം പൂഞ്ഞാർ ഏരിയ കൺവെൻഷൻ

ഈരാറ്റുപേട്ട: കേരള കർഷക സംഘം പൂഞ്ഞാർ ഏരിയ കൺവെൻഷൻ നയനാർ ഭവനിൽ നടന്നു കോട്ടയം ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മേലുകാവ്, തീക്കോയി, പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ എന്നീ വില്ലേജുകൾ പരിസ്ഥിതി ലോല പ്രദേശമായി ഉൾപ്പെടുത്തിക്കൊണ്ടുള്ള കരട് വിജ്ഞാപന പട്ടികയിൽ നിന്നും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിസ്ഥിതി ലോല പ്രദേശങ്ങളെ തീരുമാനിക്കുന്ന മാനദണ്ഡങ്ങളിൽ വില്ലേജുകൾ ഉൾപ്പെടുന്നില്ല അതുകൊണ്ട് ഈ വില്ലേജുകളെ ഒഴിവാക്കണമെന്ന് കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഏരിയ പ്രസിഡൻറ് ജസ്റ്റിൻ ജോസഫ് അധ്യക്ഷനായി. Read More…

general

മാധ്യമം പത്രത്തിന്റെ വെളിച്ചം പദ്ധതി പനച്ചികപ്പാറ ഗവണ്മെന്റ് എൽ പി സ്കൂളിൽ ഉദ്ഘാടനം ചെയ്തു

പനച്ചികപ്പാറ: മാധ്യമം പത്രത്തിന്റെ വെളിച്ചം പദ്ധതി പനച്ചികപ്പാറ ഗവണ്മെന്റ് എൽ പി സ്കൂളിൽ ജില്ലാ കോ-ഓർഡിനേറ്റർ എം. സൈഫുദ്ധീൻ ഉദ്ഘാടനം നിർവഹിച്ചു. മാധ്യമം ഏരിയ പ്രതിനിധി അവിനാശ് മൂസ ആശംസകൾ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി 3 പത്രങ്ങൾ കുട്ടികൾക്ക് വായനയ്ക്കായി സ്കൂളിൽ ലഭ്യമാക്കും.

general

കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂളിൽ കാർഷിക സമ്പാദ്യ പദ്ധതിയുടെ ഉദ്ഘാടനം നടത്തി

കുറുമണ്ണ് : കാർഷിക മേഖലയിൽ കുട്ടികളുടെ താൽപര്യവും പങ്കാളിത്തവും വർദ്ധിപ്പിച്ച് കാർഷിക പ്രവർത്തനത്തിലൂടെ സമ്പാദ്യശീലം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂളിലെ പച്ചക്കുടുക്ക പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ് മാസ്റ്റർ ബി ജോയി ജോസഫ് തൊടുപുഴ കാഡ്സ് ചെയർമാൻ ആൻറണി കണ്ടിരിക്കലിന് പച്ചക്കറികൾ കൈമാറി നിർവഹിച്ചു. വീട്ടിൽ നിന്ന് ലഭിക്കുന്ന വിഷരഹിത പച്ചക്കറികൾ കുട്ടികൾ സ്കൂളിലെത്തിച്ച് തൊടുപുഴ കാഡ് സ് സൊസൈറ്റിക്ക് കൈമാറുകയും ഓരോ കുട്ടിക്കും ലഭിക്കുന്ന തുക അതാത് ദിവസം കുട്ടികളുടെ ബാങ്ക് Read More…

kuravilangad

മാലിന്യസംസ്കരണവും നിർമ്മാർജ്ജനവും:ബോധവത്കരണക്ലാസ്സ്

കുറവിലങ്ങാട് : ദേവമാതാ കോളേജിലെ SESREC (Social Entrepreneurship Swachhta and Rural Engagement cell) സെല്ലും ഗ്രാമപഞ്ചായത്തും സംയുക്തമായി അധ്യാപകർ,അനധ്യാപകർ,വിദ്യാർത്ഥികൾ,പൊതുജനങ്ങൾ എന്നിവർക്കായി മാലിന്യസംസ്കരണത്തെക്കുറിച്ച് ബോധവത്കരണക്ലാസ് സംഘടിപ്പിച്ചു. ഹരിതകേരളം മിഷന്റെ കോട്ടയം ജില്ലയിലെ റിസോഴ്സ് പേഴ്സൺ ശ്രീ. ഇ.പി. സോമൻ ക്ലാസ് നയിച്ചു. മാലിന്യസംസ്കരണത്തിന്റെ പ്രാധാന്യം,ശരിയായ രീതികൾ,മാലിന്യനിർമ്മാർജ്ജനത്തിനുള്ള മാർഗ്ഗങ്ങൾ ഇവയെക്കുറിച്ച് അദ്ദേഹം സുവ്യക്തമായി സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മിനി മത്തായി ഉദ്ഘാടനം ചെയ്തപരിപാടിയിൽ പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു അധ്യക്ഷനായിരുന്നു.പ്രോഗ്രാം കോ- ഓർഡിനേറ്റേഴ്‌സായ പ്രസീദാ Read More…

pala

മാർ സ്ലീവാ മെഡിസിറ്റിയിൽ നിയോനറ്റൽ പരിശീലന പരിപാടി നടത്തി

പാലാ: ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് എം.എൻ.എഫ് ആൻഡ് ഐ.എ.പി കോട്ടയം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ബേസിക് നിയോനറ്റൽ റിസസിറ്റേഷൻ പരിശീലന പരിപാടി ഫസ്റ്റ് ഗോൾഡൻ മിനിറ്റ് എന്ന പേരിൽ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തി.പീഡിയാട്രിക്സ് ആൻഡ് നിയോനറ്റൽ വകുപ്പുകളിൽ സേവനം ചെയ്യുന്നവർ പരിശീലനത്തിൽ പങ്കെടുത്തു. മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്തു. നവജാത ശിശുക്കൾക്ക് ഏറ്റവും മികച്ച പരിചരണം നൽകുന്നതിനായി ഐ.എ.പിയുടെ നേതൃത്വത്തിൽ നടത്തുന്ന പരിശീലന പരിപാടി മാതൃകപരമാണെന്നു അദ്ദേഹം പറഞ്ഞു. Read More…

general

സാഹിത്യോത്സവ് അവാർഡ് പി.എൻ ഗോപീകൃഷ്ണന്

പത്താമത് സാഹിത്യോത്സവ് അവാർഡ് കവിയും എഴുത്തുകാരനുമായ പി.എൻ ഗോപീകൃഷ്ണന്. ചരിത്രത്തെ വ്യാജങ്ങൾ കൊണ്ട് നിറച്ച് അനുകൂലമായ സാമൂഹികാന്തരീക്ഷം സൃഷ്ടിക്കാനും സാംസ്കാരികാധിപത്യം ഉറപ്പിക്കാനുമുള്ള ശ്രമങ്ങൾ തീവ്രമായ കാലത്ത് ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ എന്ന പ്രതിരോധ പുസ്തകത്തിലൂടെ കാലം ആവശ്യപ്പെടുന്ന ഉത്തരവാദിത്തം നിർവ്വഹിച്ച എഴുത്തുകാരനെന്ന നിലയിലാണ് പുരസ്കാരമെന്ന് അവാർഡ് നിർണയ കമ്മിറ്റി അറിയിച്ചു. കേരള സാഹിത്യ അക്കാദമി ചെയർമാൻ കെ. സച്ചിദാനന്ദൻ, എൻ.എസ് മാധവൻ, കെ.പി രാമനുണ്ണി, സി.എൻ ജാഫർ സ്വാദിഖ് എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. അൻപതിനായിരത്തി Read More…