thalappalam

ഉള്ളുലഞ്ഞനാടിന് ഉയിരായി അമ്മമാർ

തലപ്പുലം :വയനാട്ടിലെ ദുരിതബാധിതർക്കായി തലപ്പുലം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ അമൃത കുടുംബശ്രീ അംഗങ്ങൾ തൊഴിലുറപ്പ് വരുമാനത്തിൽ നിന്നും ഇരുപതിനായിരം രൂപ സേവാഭാരതിക്ക് കൈമാറി. രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സേവാ പ്രമുഖ് സി.കെ .അശോക് കുമാർ തുക ഏറ്റുവാങ്ങി. നിരവധി ജീവിത പ്രതിസന്ധികൾക്കിടയിലും തൊഴിലുറപ്പ് വരുമാനത്തിൽ നിന്നും തുക മാറ്റിവെച്ച അമ്മമാരുടെ സേവന മനസ്സ് നാടിനു തന്നെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. വാർഡ് മെമ്പർ കെ.ബി സതീഷ് കുമാർ, സേവാഭാരതി പ്രവർത്തകരായ ശരത്ത്, വിജയൻ , ബി.മഹേഷ് Read More…

teekoy

കുളത്തുങ്കൽ ഭാഗത്ത് സ്വകാര്യവ്യക്തി നിർമ്മിച്ചിരുന്ന പടുതാക്കുളം മണ്ണിട്ട് നികത്താൻ തുടങ്ങി

തീക്കോയി : വേലത്തുശ്ശേരിയ്ക്ക് മുകളിൽ കുളത്തുങ്കൽ ഭാഗത്ത് സ്വകാര്യവ്യക്തി നിർമ്മിച്ചിരുന്ന പടുതാക്കുളം പഞ്ചായത്ത് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ മണ്ണിട്ട് നികത്തുന്ന ജോലി ആരംഭിച്ചു. നേരത്തെ നിർമ്മിച്ച മൂന്ന് പടുതാകുളത്തിലെ വെള്ളത്തിന്റെ അളവിൽ ക്രമാതീതമായി കുറവ് വരുത്തിയിട്ടുണ്ട്. പുതിയതായി നിർമ്മിച്ച പടുതാകുളമാണ് ജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് ഇപ്പോൾ നികത്തുവാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. പുതിയ കുളം നിർമ്മിക്കുന്നതിനിടെ നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള സംഘം പരിശോധനകൾ നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് പഞ്ചായത്ത് Read More…

aruvithura

അരുവിത്തുറ കോളേജിൽ വ്യക്തിത്വ വികസന സെമിനാർ

അരുവിത്തുറ:അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ് സെൽഫ് ഫിനാൻസ്സ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ വ്യക്തിത്വ വികസന സെമിനാർ സംഘടിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് സെമിനാർ ഉദ്ഘാടനം ചെയ്തു. കോളേജ് ബർസാർ ഫാ. ബിജു കുന്നക്കാട്ട്, കോമേഴ്സ് സെൽഫ് ഫിനാൻസ് വിഭാഗം മേധാവി അനീഷ് പി സി തുടങ്ങിയവർ സമ്മേളനത്തിൽ സംസാരിച്ചു. തുടർന്നു നടന്ന സെമിനാറിൽ അന്താരാഷ്ട്ര വ്യക്തിത്വ വികസന പരിശീലകൻ ഡോ ജസ്റ്റിൻ തോമസ് ക്ലാസ് നയിച്ചു.

Accident

ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരുക്ക്

പാലാ:ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരുക്ക്. പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ കറിക്കാട്ടൂർ സ്വദേശി മധുസൂധനനെ (68) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 8.15 ഓടെ പാലാ – കൊടുങ്ങൂർ റൂട്ടിൽ മുണ്ടൻകുന്ന് ജംഗ്ഷനിലായിരുന്നു അപകടം.

weather

സംസ്ഥാനത്ത് ശക്തമായ മഴയക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർ‌ട്ട്

സംസ്ഥാനത്ത് ശക്തമായ മഴയക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ യെല്ലോ അലർ‌ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട് ഇതിന്റെ ഫലമായാണ് കേരളത്തിൽ കേരളത്തിൽ മഴ കനക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന Read More…

bharananganam

ക്രിസ്തീയതയുടെ വേരുകളിലേക്ക് മടങ്ങിപ്പോകണം: മാർ ജോസഫ് കല്ലറങ്ങാട്ട്

ഭരണങ്ങാനം : ക്രിസ്തീയതയുടെ വേരുകളിലേക്ക് മടങ്ങിപ്പോകണം: മാർ ജോസഫ് കല്ലറങ്ങാട്ട് ക്രിസ്തീയതയുടെ വേരുകളിലേക്ക് മടങ്ങിപ്പോകാൻ അൽഫോൻസാമ്മയുടെ ജീവിതം നമ്മെ ആഹ്വാനം ചെയ്യുന്നു എന്നു പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ഇന്നലെ ഭരണങ്ങാനം വിശുദ്ധ അൽഫോൻസാ സ്പിരിച്വാലിറ്റി സെന്റെറിൽ നടന്ന ദേശീയ സെമിനാർ അൽഫോൻസിയൻ ആത്മായനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്. സ്ലീവാ – അൽഫോൻസിയൻ ആത്മീയ വർഷത്തിന്റെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്.അൽഫോൻസാമ്മയെക്കുറിച്ച് എപ്പോൾ സംസാരിച്ചാലും വേദപുസ്തകത്തിലേക്ക് എത്താതിരിക്കാനാവില്ല. വേദപുസ്തകം തുറന്ന് വായിക്കാനാണ് അൽഫോൻസാമ്മ പഠിപ്പിക്കുന്നത്. Read More…

general

വയനാട് ജനതയുടെ അതിജീവനത്തിന് കൈത്താങ്ങ്’; കേരള കോൺഗ്രസ് എം MLAമാർ ഒരു മാസത്തെ ശമ്പളം CMDRFലേക്ക് നൽകും

വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടമായവരുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള കോൺഗ്രസ് എമ്മിന്റെ എംഎൽഎമാർ ഒരു മാസത്തെ ശമ്പളം നൽകും. വയനാട് ദുരന്തത്തിൽ സർവം തകർന്നു നിൽക്കുന്ന ജനതയ്ക്ക് ഐക്യദാർഢ്യവുമായാണ് കേരള കോൺഗ്രസ് എമ്മിന്റെ ജനപ്രതിനിധികൾ രംഗത്ത് എത്തുന്നത്. വയനാട് ജനതയ്ക്ക് അതിജീവനത്തിന് കൈത്താങ്ങ് ആവുകയാണ് കേരള കോൺഗ്രസ് ലക്ഷ്യമിടുന്നതെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മണി എംപി അറിയിച്ചു. നിരവധി പേരാണ് വയനാടിനെ വീണ്ടെടുക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സഹായം നൽകുന്നത്. Read More…

Accident

ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം

മുണ്ടക്കയം : ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ ഓട്ടോ യാത്രക്കാരൻ മുണ്ടക്കയം സ്വദേശി കണ്ണപ്പനെ (51) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച അർധരാത്രിയോടെ മുണ്ടക്കയം ഭാഗത്തു വച്ചായിരുന്നു അപകടം.

general

വയനാട് ദുരന്തം:നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി ധനമന്ത്രാലയം

വയനാട് ഉരുള്‍ പൊട്ടലിലെ ദുരിത ബാധിതര്‍ക്ക് ഇന്‍ഷുറന്‍സ് തുക എത്രയും പെട്ടെന്ന് വിതരണം ചെയ്യണമെന്ന് പൊതുമേഖലാ ഇന്‍ഷുറന്‍സ് കന്പനികളോട് ആവശ്യപ്പെട്ട് ധനമന്ത്രാലയം. എല്‍ഐസി, നാഷണല്‍ ഇന്‍ഷുറന്‍സ്, ന്യൂ ഇന്ത്യാ അഷ്വറന്‍സ്, ഓറിയന്റല്‍ ഇന്‍ഷുറന്‍സ്, യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷുറന്‍സ് എന്നീ കന്പനികള്‍ക്ക് നിര്‍ദേശം നല്‍കി. വിശദാംശങ്ങള്‍ ധനമന്ത്രാലയത്തിന്റെ എക്‌സ് പോസ്റ്റ് വ്യക്തമാക്കുന്നു. ഏറെ ക്ലെയിമുകളും വയനാട്, പാലക്കാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ചാണ്. പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജനയുടെ ഭാഗമായുള്ളവര്‍ക്കാണ് തുക വിതരണം വേഗത്തിലാക്കുന്നത്. 350ലേറെ Read More…

cherpunkal general

വയനാട് പ്രകൃതി ദുരന്തത്തിൽ മരണപ്പെട്ട സഹോദരങ്ങൾക്കായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ പ്രാർത്ഥന നടത്തി

ചെമ്മലമറ്റം: വയനാട് പ്രകൃതി ദുരന്തത്തിൽ മരണപ്പെട്ട സഹോദരങ്ങൾക്കായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ പ്രാർത്ഥനാ ശുശ്രൂഷകൾ നടത്തി. പ്രാർത്ഥനാ ശിശ്രുഷകൾക്ക് സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ നേതൃത്വം നല്കി. ഹെഡ്‍മാസ്റ്റർ ജോബെറ്റ് തോമസും, വിദ്യാർത്ഥികളും, അധ്യാപകരും പങ്കെടുത്തു.