ബൈക്കും കാറും കൂട്ടിയിടിച്ചു പരിക്കേറ്റ നീലംപേരൂർ സ്വദേശി അഖിലേഷിനെ (22) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 7 മണിയോടെ കുമ്മണൂരിന് സമീപമായിരുന്നു അപകടം.
Month: March 2026
ഹിരോഷിമ -നാഗസാക്കി, ക്വിറ്റ് ഇന്ത്യ ദിനാചരണങ്ങൾ നടത്തി
പ്രവിത്താനം : സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ- നാഗസാക്കി, കിറ്റ് ഇന്ത്യ ദിനങ്ങൾ സമുചിതമായി ആചരിച്ചു.കത്തിച്ച തിരികളും, പ്ലകാർഡുകളും, സഡക്കോ പക്ഷികളുമായി കുട്ടികൾ നടത്തിയ സമാധാന റാലി ശ്രദ്ധേയമായി. ഹിരോഷിമ നാഗസാക്കി സംഭവങ്ങളുടെ പശ്ചാത്തലം കുട്ടികൾ അവതരിപ്പിച്ചു. ഇനിയൊരു ആണവയുദ്ധം ലോകത്തിൽ ഉണ്ടാകാതിരിക്കട്ടെ എന്ന ആഹ്വാനവുമായി സമാധാന പ്രതിജ്ഞ ഏവരും ഏറ്റുചൊല്ലി. യുദ്ധവിരുദ്ധ ആശയങ്ങൾ ഉൾപ്പെടുത്തി വിവിധ കലാപരിപാടികൾ കുട്ടികളുടെ നേതൃത്വത്തിൽ നടന്നു. ഹെഡ്മാസ്റ്റർ അജി വി. ജെ. Read More…
ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ഡയമണ്ട് ജൂബിലി സമ്മേളനം 12 ന്
ഈരാറ്റുപേട്ട : 1964-ൽ 24 പെൺകുട്ടികളുമായി വിദ്യാഭ്യാസമേഖലയിൽ പ്രവർത്തനമാരംഭിച്ച മുസ്ലിം ഗേൾസ് എന്ന നാടിൻ്റെ ഏക പെൺപള്ളിക്കൂടം ഇന്ന് 2000 വിദ്യാർത്ഥികളുമായി അതിന്റെ ജൈത്രയാത്ര തുടങ്ങിയിട്ട് 60 വർഷങ്ങൾ പിന്നിടുന്നു. 80 അദ്ധ്യാപകരും 7 അനദ്ധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു. 2002 മുതൽ മുസ്‌ലിം എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. പാഠ്യരംഗത്തും പാഠ്യാനുബന്ധരംഗങ്ങളിലും നിരന്തരമായി നടക്കുന്ന മികവുറ്റ പ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തെ വ്യത്യസ്തമാക്കുന്നത്. പഠനനിലവാരത്തിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഈ വിദ്യാലയമാണ് വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും Read More…
അതിജീവനം പാരിസ്ഥിതിക സംരക്ഷണത്തിലൂടി മാത്രം:ഡോ.വിനു ജെ ജോർജ്
അരുവിത്തുറ: പ്രകൃതിയിൽ മനുഷ്യൻ്റെ അതിജീവനം പാരിസ്ഥിതിക സംരക്ഷണത്തിലൂടി മാത്രമെ സാധ്യമാകുവെന്ന് പ്രമുഖ പരിസ്ഥതി സംരക്ഷകപ്രവർത്തകനും മാന്നാനം കെ.ഇ കോളേജിലെ അദ്ധ്യാപകനുമായ ഡോ വിനു ജെ ജോർജ് പറഞ്ഞു. പ്രകൃതി ദുരന്തങ്ങൾ സംഭവിക്കുമ്പോൾ മാത്രം ഉണ്ടാവേണ്ട ചിന്തയല്ല പ്രകൃതി സംരക്ഷണമെന്നും അദ്ദേഹം പറഞ്ഞു. അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ് പൊളിറ്റിക്സ്സ് വിഭാഗം കോളേജിൻ്റെ വജ്ര ജൂബിലി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. പ്രകൃതി – മനുഷ്യ സമന്വയം. ദുരന്തങ്ങളും സംരക്ഷണവും എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം Read More…
പാലാ സെൻ്റ്. തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ ഉദ്ഘാടനം
പാലാ: സെൻ്റ്.തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ റവ. ഡോ. ജോസ് കാക്കല്ലിന് ദീപികപ്പത്രം നൽകി മീനച്ചിൽ ഓവർസീസ് ലയൺസ് ക്ലബ് പ്രസിഡൻ്റും സോണൽ ചെയർമാനുമായ MJF ലയൺ റ്റിജു ചെറിയാൻ നിർവ്വഹിച്ചു. റോവർ സ്കൗട്ട് ലീഡർ നോബി ഡൊമിനിക്, സ്കൂൾ പ്രിൻസിപ്പൽ റെജിമോൻ കെ.മാത്യു,ജില്ലാ ചീഫ് പ്രൊജക്ട് കോർഡിനേറ്റർ ലയൺ സിബി മാത്യു,DFC പാലാ രൂപതാ ഡയറക്ടർ ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവുപുരയിടം, ഹെഡ്മാസ്റ്റർ ഫാ. റെജി Read More…
കൈ കോർക്കാം ലോക സമാധാനത്തിനായി :ഹിരോഷിമ നാഗസാക്കി ദിനാചരണം
പുലിയന്നൂർ : കലാനിലയം യു.പി സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനാചരണം നടത്തി. സഡാക്കോ കൊക്ക് നിർമ്മാണം ,കളറിംഗ് മത്സരം എന്നീ അനുസ്മരണ പ്രവർത്തനങ്ങൾ നടന്നു. മാസ്റ്റർ അഭിദ്വയ്ത് അഖിൽ,അഭിനവ് ജിനോ ,കാശിനാഥ് രതീഷ് , ശ്രീഹരി M J ,ആഷിക് രജീഷ് എന്നീ വിദ്യാർത്ഥികൾ പ്രസ്തുത വിഷയത്തെ മുൻനിറുത്തി സെമിനാർ അവതരിപ്പിച്ചു. പ്രധാന അധ്യാപിക സി. കരോളിൻ FCC യുടെ നേതൃത്വത്തിലാണ് ദിനാചരണം നടന്നത്. ഹിരോഷിമ നാഗസാക്കി ദുരന്തത്തെക്കുറിച്ചുള്ള അവബോധം കുട്ടികളിൽ ജനിപ്പി ക്കുന്നതിനും യുദ്ധ വിരുദ്ധ Read More…
മണിയംകുന്ന് സെൻറ് ജോസഫ് യു പി സ്കൂളിന് മികച്ച ശുചിത്വ സ്കൂൾ അവാർഡ്
മണിയംകുന്ന്: കേരള സർക്കാർ നടപ്പിലാക്കുന്ന മാലിന്യ വിമുക്ത കേരളം 2.0 പദ്ധതിയുടെ ഭാഗമായി പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് ശുചിത്വമിഷന്റെ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ 2023 24 വർഷത്തെ ശുചിത്വ സ്കൂൾ അവാർഡ് മണിയംകുന്ന് സെൻ്റ് ജോസഫ് യുപി സ്കൂൾ കരസ്ഥമാക്കി. പ്ലാസ്റ്റിക് ഉപയോഗം പൂർണമായി നിരോധിക്കുകയും, ഇതര സ്കൂൾ ശുചിത്വ പ്രവർത്തനങ്ങളുടെ മികവും പരിഗണിച്ചാണ് അവാർഡിന് തിരഞ്ഞെടുത്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗീത നോമ്പിളിൽ നിന്നും ഹെഡ്മിസ്ട്രസ് സിസ്റ്റർ റ്റീന ജോസ് വിദ്യാർത്ഥികളായ മിലേനാ മനോജ്, നേഘ ജോസഫ്,ജിയോൺ സിനു ജോസഫ് Read More…
ആശുപത്രി മന്ദിരത്തിലെ ലീക്കേജിന് പരിഹാരമായി: കോൺക്രീറ്റ് തുളച്ചിറങ്ങി അഞ്ചോളം നിലകളിലേക്ക് ആഴ്ന്നിറങ്ങിയ ആൽചെടി വേരുകൾ പിഴുത് മാറ്റി
പാലാ: കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയുടെ തീയേറ്റർ ബ്ലോക്ക് ഉൾപ്പെടുന്ന ആറു നില മന്ദിരത്തിൻ്റ മേൽതട്ടിൽ കോൺക്രീറ്റിനിടയിൽ വളർന്ന് അടി നിലകളിലേക്ക് വേരുപടലം വ്യാപിപ്പിച്ച ആൽചെടിയുടെ വേരു ശാഖകൾ വർഷങ്ങൾ കൊണ്ട് ഭിത്തിയിലേയ്ക്ക് ആഴ്ന്നിറങ്ങി ഗുരുതര പ്രശ്നങ്ങളാണ് ആശുപത്രി മന്ദിരത്തിൽ കാലങ്ങളായി സൃഷ്ടിച്ചത്. ആൽചെടിയുടെ വേരുകൾ ഇറങ്ങി തീയേറ്റർ ബ്ലോക്കിലെ ഭിത്തിയിൽ വിള്ളൽ വീഴ്ത്തുകയും തിയേറ്ററിനുള്ളിലെ ഭിത്തികളിലേയ്ക്കും മററു നിലകളിലേയ്ക്കും നനവ് ഉണ്ടാവുകയും ചെയ്യുന്നത് പതിവായിരുന്നു. നിരവധി തവണ ആൽചെടി നശിപ്പിച്ചിരുന്നുവെങ്കിലും ആഴ്ച്ചകൾക്കുള്ളിൽ വീണ്ടും പൂർവ്വാധിക Read More…
പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് എൽ. പി. സ്കൂളിൽ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിന് തുടക്കം കുറിച്ചു
പൂഞ്ഞാർ: മീനച്ചിൽ നദീസംരക്ഷണസമതിയുടെ നേതൃത്വത്തിൽ പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് എൽ. പി. സ്കൂളിൽ പരിസ്ഥിതി സംരക്ഷണം , പ്ലാസ്റ്റിക് നിർമാർജനം തുടങ്ങിയവ ലക്ഷ്യമിട്ട് ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിൻ്റെ ഉദ്ഘാടനം നടന്നു. പ്രമുഖ പ്രകൃതി സംരക്ഷണ പ്രവർത്തകരായ ശ്രീ. എബി എമ്മാനുവേൽ പൂണ്ടിക്കുളം , ശ്രീ. ഡൊമിനിക് ജോസഫ് , ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈനി മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി . ജോയ് ഓഫ് വേസ്റ്റ് മാനേജ്മെൻ്റിൻ്റെ ഭാഗമായി സ്കൂളിൽ പ്ലാസ്റ്റിക് പെൻ ഡ്രോപ് ബോക്സ് സ്ഥാപിച്ച് Read More…
കോട്ടയം ഡിസിസി ജനറൽ സെക്രട്ടറി ജോബോയ് ജോർജ് കുഴഞ്ഞുവീണു മരിച്ചു
കോട്ടയം: യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റും ഡിസിസി ജനറൽ സെക്രട്ടറിയുമായ ജോബോയ് ജോർജ് (47) കുഴഞ്ഞുവീണു മരിച്ചു. ഇന്നലെ രാത്രി എട്ടരയോടെ മാർക്കറ്റിലാണ് കുഴഞ്ഞുവീണത്. പച്ചക്കറി വാങ്ങുന്നതിനായി മാർക്കറ്റിൽ എത്തിയതായിരുന്നു. കുഴഞ്ഞുവീഴുന്നതു കണ്ട് സമീപത്തുണ്ടായിരുന്നവർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കെ എസ് യു മുൻ സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. കോട്ടയം ബസേലിസ് കോളേജിലെ കോളേജ് Read More…











