മൂന്നിലവ്: വലിയകുമാരമംഗലം സെന്റ്. പോൾസ് ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകനായിരുന്ന പരേതനായ നെൽസൺ ഡാന്റെ സാറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും ആഗസ്റ്റ് 31 ശനിയാഴ്ച രാവിലെ 10 മണിക്ക് ഹയർ സെക്കന്ററി ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. സ്കൂൾ മാനേജർ റവ. ഫാ. മാത്യു കാവനാടിമലയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം, മാണി സി. കാപ്പൻ MLA ഉദ്ഘാടനം ചെയ്തു. പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി റവ. ഫാ. ജോർജ് പുല്ലുകാലായിൽ അനുസ്മരണസന്ദേശം നൽകി. മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് Read More…
Month: November 2024
തുണ്ടത്തിൽ ലൈല ശശി നിര്യാതയായി
പൂഞ്ഞാർ: തുണ്ടത്തിൽ ലൈല ശശി (64) നിര്യാതയായി. സംസ്കാരം ഇന്ന് (31-8-24, ശനി) 2 മണിക്ക് വീട്ടുവളപ്പിൽ. പരേത മന്നാനം കരോട്ട്നാലാങ്കൽ കുടുംബാംഗം. ഭർത്താവ്: ശശി (എസ്.എൻ.ഡി.പി യോഗം 108-ാം നമ്പർ പൂഞ്ഞാർ ശാഖാ മുൻ മാനേജിംഗ് കമ്മറ്റി അംഗം). മക്കൾ: അനൂപ് (എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ ധർമ്മസേന മുൻ ഉപാധികാരി, (എസ്.എൻ.ഡി.പി യോഗം 108-ാം നമ്പർ പൂഞ്ഞാർ ശാഖാ യൂത്ത് മൂവ്മെൻ്റ് വൈസ് പ്രസിഡൻ്റ്) ഐശ്വര്യാ, കിഷ്ണേന്ദു മരുമക്കൾ: ശ്രീദേവി (വട്ടുതോട്ടിയിൽ വിളക്കുമാടം), സുനിൽ Read More…
റാങ്കുകളുടെ തിളക്കത്തിൽ ദേവമാതാ കോളേജ് ഇക്കണോമിക്സ് വിഭാഗം
കുറവിലങ്ങാട്: മഹാത്മാഗാന്ധി സർവ്വകലാശാല എം എ ഇക്കണോമെട്രിക്സ് പരീക്ഷയിൽ തുടർച്ചയായ മൂന്നാം തവണയും ഒന്നാം റാങ്ക് നേട്ടമെന്ന നിറവിൽ ദേവമാതാ കോളേജ് സാമ്പത്തിക ശാസ്ത്ര വിഭാഗം. 2020ൽ കോഴ്സ് ആരംഭിച്ചതുമുതൽ ദേവമാതാ കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിലെ വിദ്യാർത്ഥികൾ സർവകലാശാലയുടെ എം എ ഇക്കണോമെട്രിക്സ് പരീക്ഷയിൽ ഉയർന്ന സ്ഥാനങ്ങൾ നേടിയിട്ടുണ്ട്. അക്കാദമിക് മികവിനോടുള്ള കോളേജിൻ്റെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവാണ് ഈ ശ്രദ്ധേയമായ നേട്ടം. ഈ നേട്ടം കോളേജിൻ്റെ പ്രശസ്തി ഉയർത്തുക മാത്രമല്ല, കേരളത്തിലെ ഒരു പ്രമുഖ അക്കാദമിക് Read More…
മെഡിക്കൽ ക്യാമ്പ് നടത്തി
മുരിക്കും വയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെയും, ഗവ:ആയുർവേദ ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. രോഗികളെ പരിശോധിച്ചു ആവശ്യമായ മരുന്നുകൾ സൗജന്യമായി നൽകി..പിടിഎ പ്രസിഡണ്ട് കെ റ്റി സനിൽ അധ്യക്ഷത വഹിച്ചു. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് അംഗം കെ എൻ സോമരാജൻ ഉദ്ഘാടനം ചെയ്യതു. വി എച്ച് എസ് ഇ പ്രിൻസിപ്പാൾ സുരേഷ് ഗോപാൽ പി എസ്, മുഖ്യ പ്രഭാഷണം നടത്തി. ഹയർസെക്കൻഡറി സീനിയർ അധ്യാപകൻ രാജേഷ് എം.പി, Read More…
വലിയകുമാരമംഗലം സ്കൂളിൽ നെൽസൺ ഡാന്റെ അനുസ്മരണവും രക്തദാന ക്യാമ്പും
മൂന്നിലവ്: വലിയകുമാരമംഗലം സെന്റ്.പോൾസ് ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകനായിരുന്ന പരേതനായ നെൽസൺ ഡാന്റെ സാറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും നാളെ ആഗസ്റ്റ് 31 ശനിയാഴ്ച രാവിലെ 10 മണിക്ക് ഹയർ സെക്കന്ററി ഓഡിറ്റോറിയത്തിൽ വച്ച് നടത്തും. സ്കൂൾ മാനേജർ റവ. ഫാ. മാത്യു കാവനാടിമലയിലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം, മാണി സി. കാപ്പൻ MLA ഉദ്ഘാടനം ചെയ്യും. പാലാ കോർപ്പറേറ്റ് സെക്രട്ടറി റവ. ഫാ. ജോർജ്ജ് പുല്ലുകാലായിൽ അനുസ്മരണസന്ദേശം നൽകുന്നതാണ്. മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ചാർലി Read More…
കോട്ടയം ജില്ലയിൽ ഇന്ന് ഓറഞ്ച് അലെർട്ട്
കോട്ടയം: ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാനൽഇന്ന് (ഓഗസ്റ്റ് 30) കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ശക്തമായ മഴ സാധ്യത കണക്കിലെടുത്ത് ശനിയാഴ്ച(ഓഗസ്റ്റ് 31) ജില്ലയിൽ മഞ്ഞ അലെർട്ടും കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 Read More…
സോഫിയാ ഫിസിക്സ് വിജ്ഞാന വിനമയ പരിപാടിയുമായി അരുവിത്തുറ സെന്റ് ജോർജ് കോളേജ്
അരുവിത്തുറ : ദേശീയ ബഹിരാകാശ വാരാചരണത്തോടനുബന്ധിച്ച് അരുവിത്തുറ സെന്റ് ജോർജ് കോളേജ് ഫിസിക്സ് ഡിപ്പാർട്ട്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി സോഫിയാ ഫിസിക്സ് വിജ്ഞാന വിനിമയ ക്യാംപയിൻ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് നിർവഹിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു അനി ജോൺ ഐക്യു ഏ സി കോഡിനേറ്റർ ഡോ സുമേഷ് ജോർജ്, ഫിസിക്സ് വിഭാഗം മേധാവി ഡോ സന്തോഷ്കുമാർ ആർ ഫിസിക്സ് വിഭാഗം അദ്ധ്യാപകരായ ബിറ്റി Read More…
മാർ തോമസ് തറയിൽ ചങ്ങനാശ്ശേരി അതിരൂപതയുടെ പുതിയ ആർച്ചുബിഷപ്പ്
കോട്ടയം: ചങ്ങനാശേരി അതിരൂപത ആർ ച്ച് ബിഷപ്പായി നിലവിലെ സഹായമെത്രാൻ മാർ തോമസ് (52) തറയിൽ നിയമിതനായി. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ന ടന്നുവരുന്ന സീറോ മലബാർ സഭാ സിന ഡിലായിരുന്നു തെരഞ്ഞെടുപ്പ്. നിലവിലെ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം 75 വയസ് പൂർത്തിയാക്കി വി രമിക്കുന്ന ഒഴിവിലാണ് പുതിയ നിയമനം. സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷ പ് മാർ റാഫേൽ തട്ടിലും സഭയിലെ മറ്റ് ബി ഷപ്പുമാരും പ്രഖ്യാപന ചടങ്ങിൽ സന്നിഹിതരായിരുന്നു. Read More…
കോട്ടയത്ത് വിഷാംശം ഉള്ളിൽചെന്ന് ഗൃഹനാഥൻ മരിച്ചു
കോട്ടയം: മൂലവട്ടത്ത് വിഷാംശം ഉള്ളിൽ ചെന്ന് ഗൃഹനാഥൻ മരിച്ചു. മുപ്പായിപാടത്ത് വിദ്യാധരൻ(63) ആണ് മരിച്ചത്. വിദ്യാധരൻ അരളി ഇലയുടെ ജ്യൂസ് കുടിച്ചെന്ന് ബന്ധുക്കൾ പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടവും മറ്റ് ശാസ്ത്രീയ പരിശോധനകൾക്കു ശേഷമേ മരണകാരണം സ്ഥിരികരിക്കാൻ കഴിയുവെന്ന് പൊലീസ് വ്യക്തമാക്കി. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.
ലാബ് ടെക്‌നീഷ്യൻ ഒഴിവ്
തലനാട്: തലനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരംഭിക്കുന്ന ലബോറട്ടറിയിലേക്കു ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. യോഗ്യത: വി.എച്ച്.എസ്.സി (എം.എൽ.ടി) അല്ലെങ്കിൽ പ്ലസ് ടു സയൻസ് തത്തുല്യ യോഗ്യത, ഡിപ്ലോമ ഇൻ മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി, ഒപ്പം കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും. അപേക്ഷകൾ മെഡിക്കൽ ഓഫീസർ, തലനാട് കുടുംബാരോഗ്യകേന്ദ്രം, തലനാട് പി ഒ, 686580 എന്ന വിലാസത്തിലോ നേരിട്ടോ സെപ്റ്റംബർ മൂന്നിന് വൈകിട്ടു നാലുമണിക്ക് മുമ്പായി എത്തിക്കണം. അഭിമുഖതീയതി പിന്നീടറിയിക്കും.ഫോൺ :9946808584.