കൊഴുവനാൽ : സെൻറ് ജോൺ നെപുംസ്യാൻസ് ഹൈസ്കൂളിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാചരണത്തോട് അനുബന്ധിച്ച് ഫ്രീഡം സ്പീച്ച് -പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നു.നാളെ രാവിലെ 9.45 ജില്ലാ പഞ്ചായത്ത് അംഗം ശ്രീ ജോസ്മോൻ മുണ്ടയ്ക്കൽ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ റവ. ഡോ. ജോർജ് വെട്ടുകല്ലേൽ, കൊഴുവനാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലീലാമ്മ ബിജു, ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ശ്രീമതി. ജെസി ജോർജ്, ശ്രീ.ജോസി പൊയ്കയിൽ, കൊഴുവനാൽ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ. പി. സി ജോർജ്, Read More…
Month: March 2026
‘ കളറാ’ക്കി അരുവിത്തുറ സെന്റ് മേരീസിലെ കുട്ടികൾ
അരുവിത്തുറ: രാഷ്ട്രദീപിക ഏർപ്പെടുത്തിയ ‘കളർ ഇന്ത്യ.’കളറിംഗ് മത്സരത്തിൽ പങ്കെടുത്ത് അരുവിത്തുറ സെന്റ് മേരീസ് എൽ..പി സ്കൂളിലെ കുട്ടികൾ കളറിംഗിൽ തങ്ങളുടെ പ്രാഗത്ഭ്യം തെളിയിച്ചു. കുട്ടികൾ ഏറെ ഉത്സാഹത്തോടെയാണ് മത്സരത്തിൽ പങ്കെടുത്തത്. ഹെഡ് മാസ്റ്റർ ശ്രീ ബിജുമോൻ മാത്യു പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി. തങ്ങളുടെ കളർ ചിത്രങ്ങളുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യാനും അവർ മറന്നില്ല.
വയംമ്പോത്തനാൽ (വലിയവീട്ടിൽ) ജോസമ്മ ജയിംസൺ നിര്യാതയായി
അരുവിത്തുറ : കൊണ്ടൂർ വയംമ്പോത്തനാൽ (വലിയവീട്ടിൽ) ജോസമ്മ ജയിംസൺ (71) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. കാവാലം ചിറയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ വി.വി.ജയിംസൺ. മക്കൾ: ജിയോ, സാക്കി (ഓസ്ട്രേലിയ), റോസ് മോൾ, പരേതനായ ബിജോയി. മരുമക്കൾ: ആശാ സാക്കി വള്ളിപ്പാലം (ചീങ്കൽ), പോൾ ഏബ്രഹാം കുന്നേൽ (ചെമ്മലമറ്റം).
കരുണ അഭയ കേന്ദ്രത്തിൽ കെയർ ആൻ്റ് ക്യൂയർ പ്രെജക്ട് ഉദ്ഘാടനം ചെയ്തു
ഈരാറ്റുപേട്ട: വൈദ്യശാസ്ത്രം ചികിത്സയില്ലെന്ന കാരണത്താൽ ആസ്പത്രികളിൽ നിന്ന് ഒഴിവാക്കപ്പെടുന്ന രോഗികൾക്ക് ഇനി കരുണ അഭയകേന്ദ്രത്തിൽ അഭയമുണ്ട്. വീടുകളിൽ മതിയായ പരിചരണത്തിന് സാഹചര്യ മില്ലാത്തവരും ശുശ്രൂഷ രംഗത്തെ അജ്ഞതയും മൂലം ജീവിതത്തിൻ്റെ അവസാന നാളുകൾ ദുരിതപൂർണ്ണമായ ഒരു കൂട്ടം മനുഷ്യർക്കായി അവരുടെ ബന്ധുക്കളുടെ സാന്നിധ്യത്തിൽ പരിചരിച്ചും ശുശ്രൂഷിച്ചും സമാധാനപൂർവ്വം ഈ ലോകത്തു നിന്ന് യാത്രയാക്കുകയെന്ന ലക്ഷ്യത്തോടെ കരുണയുടെ പുതിയ ബ്ലോക്കിൽ ആരംഭിക്കുന്ന പ്രെജക്ടാണ് “കെയർ ആൻ്റ് ക്യുയർ ” പ്രൊജക്ടിൻ്റെ സമ്മർപ്പണം ഇന്ന് രാവിലെ 9 മണിക്ക് കരുണ Read More…
കാർഷിക സംസ്കാരം നാടിന്റെ സംസ്കാരം :ഫാ. അഗസ്റ്റിൻ അരഞ്ഞാണി പുത്തൻപുരയിൽ
കാർഷിക സംസ്കാരമാണ് നമ്മുടെ നാടിന്റെ സംസ്കാരമെന്നും അത് സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്നും കടനാട് ഫൊറോന വികാരി ഫാ. അഗസ്റ്റിൻ അരഞ്ഞാണി പുത്തൻപുരയിൽ. കത്തോലിക്കാ കോൺഗ്രസ് പാലാരൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന പത്താമത് അടുക്കളത്തോട്ടം മത്സരത്തിന്റെ മൂലമറ്റം സോൺ കർഷക സംഗമവും,സൗജന്യ വിത്ത് വിതരണവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാവുംകണ്ടം മരിയ ഗോരത്തി ഇടവകയുടെ നേതൃത്വത്തിൽ നടത്തിയ സമ്മേളനം രൂപത ഡയറക്ടർ റവ. ഡോ.ജോർജ് വർഗീസ് ഞാറകുന്നേൽ ഉദ്ഘാടനം ചെയ്തു. കടനാട് ഫൊറോന പ്രസിഡണ്ട് ശ്രീ ബിനു Read More…
ജനകീയ ഡോക്ടർക്ക് യാത്രയയപ്പ് നല്കി
മുണ്ടക്കയം : പറത്താനം എന്ന കൊച്ചു ഗ്രാമത്തെ ഹൃദയത്തോട് ചേർത്ത് വച്ച് അകമഴിഞ്ഞ് സ്നേഹിച്ച അബാലവൃദം ജനങ്ങളുടെയും പ്രിയങ്കരനായിരുന്ന പറത്താനം പി എച്ച് സി മെഡിക്കൽ ഓഫീസർ ജനകീയ ഡോക്ടർ പ്രശാന്ത് എം.എം ന് ഗ്രാമദീപം വായനശാലയും, നാട്ടുകാരും ചേർന്ന് സ്നേഹനിർഭളമായ യാത്രായപ്പ് നല്കി. വായനശാലാ പ്രസിഡൻ്റ് പി.കെ ഉണ്ണിയുടെ അദ്ധ്യക്ഷതയിൽ നടന്ന യാത്രായപ്പ് യോഗത്തിൽ, കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിജോയി ജോസ്, കൂട്ടിക്കൽ ഗ്രാമപഞ്ചായത്തംഗങ്ങളായ ജേക്കബ് ചാക്കോ, കെ.എസ് മോഹനൻ, പി എസ് സജിമോൻ, പി.കെ.സണ്ണി, Read More…
മുതുകോരമലയിലെ ടൂറിസം സാധ്യതകൾ ഗവൺമെന്റിന്റെ മുന്നിൽ കൊണ്ടുവരുമെന്ന് അഡ്വ. .സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ
പൂഞ്ഞാർ : മുതുകോര മലയിലെ ടൂറിസം വികസനത്തെക്കുറിച്ച് മുതുകോരമല സന്ദർശിച്ച് സാധ്യതകൾ പരിശോധിക്കുമെന്ന് പൂഞ്ഞാർ എം.എൽ. എ. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. മഴ കുറഞ്ഞാൽ ഉടൻ മുതുകോരമല സന്ദർശിക്കുമെന്നും അദ്ദേഹം അറിയിച്ചു. കേരള കോൺഗ്രസ് (എം) പൂഞ്ഞാർ തെക്കേക്കര മണ്ഡലം നേതൃസംഗമം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂഞ്ഞാർ തെക്കേക്കര മണ്ഡലം പ്രസിഡണ്ട് ദേവസ്യാച്ചൻ വാണിയപുര അദ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡണ്ട് അഡ്വ.സാജൻകുന്നത്ത് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മറ്റി അംഗം Read More…
മാലിന്യമുക്തം നവകേരളം രണ്ടാംഘട്ട ക്യാമ്പയിൻ ശില്പശാല സംഘടിപ്പിച്ചു
തീക്കോയി : ഗ്രാമപഞ്ചായത്ത് മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ രണ്ടാംഘട്ടത്തിന്റെ ഭാഗമായുള്ള ശില്പശാല ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ചു നടന്നു. ക്യാമ്പയിന്റെ ഒന്നാം ഘട്ടപ്രവർത്തനങ്ങൾ വിലയിരുത്തി പോരായ്മകൾ പരിഹരിച്ച് രണ്ടാംഘട്ട പ്രവർത്തനങ്ങൾക്കുള്ള രൂപരേഖ തയ്യാറാക്കി. മാലിന്യ സംസ്കരണ രംഗത്തെ അടിസ്ഥാനസൗകര്യങ്ങളും പൂർണ്ണതയും കൈവരിക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. പൊതുജന പങ്കാളിത്തത്തോടുകൂടി മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ ശക്തിപ്പെടുത്തുവാൻ തീരുമാനിച്ചു. ശില്പശാലയിൽ ഗ്രൂപ്പ് ചർച്ചകളും മാലിന്യമുക്ത പ്രതിജ്ഞയും നടന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസിന്റെ അധ്യക്ഷതയിൽ കൂടിയ ശില്പശാലയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ Read More…
പ്രകൃതിദുരന്തം മനുഷ്യനിർമ്മിതം എന്ന വിഷയത്തിൽ ഡിബേറ്റ് സംഘടിപ്പിച്ചു
പ്രവിത്താനം: സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അടിക്കടി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ‘ പ്രകൃതി ദുരന്തം മനുഷ്യ നിർമ്മിതം’ എന്ന വിഷയത്തിൽ ഡിബേറ്റ് സംഘടിപ്പിച്ചു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും പാലാ അർബൻ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പറുമായ കെ. എം. മാത്യു തറപ്പേൽ ഡിബേറ്റ് ഉദ്ഘാടനം ചെയ്തു. സ്വാഭാവികമായ പ്രകൃതിയുടെ വ്യതിയാനങ്ങളോടൊപ്പം മനുഷ്യന്റെ ഇടപെടലും ദുരന്തങ്ങൾക്ക് കാരണമാകുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി വിഭാഗം അധ്യാപകൻ Read More…
ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ഡയമണ്ട് ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു
ഈരാറ്റുപേട്ട : മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൻ്റെ രണ്ട് വർഷം നീണ്ടുനിൽക്കുന്ന ഡയമണ്ട് ജൂബിലി ആഘോഷപരിപാടികളുടെ ഉദ്ഘാടനം സ്കൂൾ ഓഡിറ്റോറിയത്തിൽവച്ച് പ്രശസ്ത മജിഷ്യൻ ഗോപിനാഥ് മുതുകാട് നിർവ്വഹിച്ചു. മുസ്ലിം എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ പ്രൊഫ എം.കെ.ഫരീദ് അധ്യക്ഷത വഹിച്ചു. ജൂബിലി ആഘോഷ കമ്മിറ്റി ചെയർമാൻ ഡോ.എം.എ.മുഹമ്മദ് സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജർ എം.കെ.അൻസാരി ആമുഖ പ്രഭാഷണം നടത്തി. രണ്ടു വർഷത്തിനിടയിൽ നിലവിലെ ഓഡിറ്റോറിയത്തിൻ്റെ നവീകരണം, ഓപ്പൻ എയർ തീയേറ്റർ നവീകരണം, ഹയർ സെക്കണ്ടറി ബ്ലോക്കിലെ ഓഡിറ്റോറിയത്തിൻ്റെ Read More…











