general

സ്വാതന്ത്ര്യത്തിന്റെ 77 – ആം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ പ്രതീകാത്മകമായിഅവതരിപ്പിച്ചു

ചെമ്മലമറ്റം: സ്വാതന്ത്ര്യത്തിന്റെ 77 – ആം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ പ്രതി കാത്മകമായിഅവതരിപ്പിച്ചു. തുടർന്ന് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഇന്ന് നടക്കുന്ന വന്ദേമാതരം സ്വാതന്തര്യ ദിനാഘോഷങ്ങളിൽ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ദേശീയ പതാക ഉയർത്തി സന്ദേശം നല്കും. ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ് അധ്യക്ഷത വഹിക്കും. തുടർന്ന് വിദ്യാർത്ഥികൾ ദേശഭക്തിഗാനം ആലപിക്കും.

pravithanam

വിദ്യാർഥികളുടെ സർഗ്ഗാത്മകത വളർത്തുന്നതിൽ വിദ്യാലയങ്ങൾ ശ്രദ്ധ പുലർത്തണം : ആനന്ദ് ചെറുവള്ളിൽ

പ്രവിത്താനം : പാഠ്യ വിഷയങ്ങളിൽ പ്രാവീണ്യം നേടുന്നതോടൊപ്പം വിദ്യാർത്ഥികൾ സർഗാത്മകത വളർത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ളാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനന്ദ് ചെറുവള്ളിൽ അഭിപ്രായപ്പെട്ടു. പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ കലോത്സവം ‘ധ്വനി 2024’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പൂർവവിദ്യാർത്ഥി കൂടിയായ അദ്ദേഹം. സ്കൂൾ ഹെഡ്മാസ്റ്റർ അജി വി. ജെ. അധ്യക്ഷത വഹിച്ച യോഗത്തിൽ അധ്യാപകരായ റാണി മാനുവൽ,ജോജി മോൻ ജോസ്,ഏലിസബത്ത് മാത്യു, അനു തോമസ് എന്നിവർ സംസാരിച്ചു.

aruvithura

അരുവിത്തുറ കോളേജിൽ അന്തർദേശീയ ഫുഡ് സയൻസ്സ് സെമിനാർ

അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ അന്തർദേശീയ ഫുഡ് സയൻസ്സ് സെമിനാർ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഫുഡ്സയൻസ് കോഴ്സ് പ്രഥമ കോഡിനേറ്ററും അരുവിത്തുറ കോളേജ് മുൻ അദ്ധ്യാപകനുമായ പ്രൊഫ. തോമസ് വി ആലപ്പാട്ട് സെമിനാറിൻ്റെയും ഫുഡ് സയൻസ്സ് അസോസിയേഷൻ്റെയും ഉദ്ഘാടനം നിർവഹിച്ചു. സെമിനാറിൽ കാനഡാ മാക്ക്ഗ്രിൽ യൂണിവേഴ്‌സിറ്റി ഫുഡ് ആൻ്റ്ഡ് അഗ്രികൾച്ചറൽ റിസേർച്ച് ചെയർ അസോസിയേറ്റ് പ്രൊഫ. ഡോ സജി ജോർജ് മുഖ്യപ്രഭാഷണം നടത്തി. ഭക്ഷ്യസംസ്കരണ മേഖലയിൽ Read More…

amparanirappel

അമ്പാറനിരപ്പേൽ അഗ്രി ഫെസ്റ്റ് – 2024

അമ്പാറനിരപ്പേൽ: അമ്പാറനിരപ്പേൽസ്വാശ്രയ സംഘത്തിൻ്റേയും പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി – അഗ്രിമ സെൻട്രൽ നഴ്സറിയുടേയും സംയുക്താഭിമുഖ്യത്തിൽ അമ്പാറനിരപ്പേൽ അഗ്രി ഫെസ്റ്റ് 2024 അടുത്ത ഞായറാഴ്ച (18/8/24) രാവിലെ 8 മണി മുതൽ ഉച്ച കഴിഞ്ഞ് രണ്ട് മണി വരെ സെൻ്റ് ജോൺസ് പള്ളി മൈതാനത്ത് നടത്തപ്പെടുന്നതാണ്. സ്വാശ്രയസംഘം പ്രസിഡൻ്റ് സണ്ണി മൂലേച്ചാലിയുടെ അദ്ധ്യക്ഷതയിൽ സ്വാശ്രയ സംഘം ഡയറക്ടർ ഫാ. ജോർജ് കിഴക്കേ അരഞ്ഞാണിയിൽ ഉദ്ഘാടനം ചെയ്യും. പി. എസ്.ഡബ്ല്യൂ.എസ്സ്. റീജിയണൽ കോഓർഡിനേറ്റർ സിബി കണിയാമ്പടി കർഷകദിന സന്ദേശം Read More…

erattupetta

ഫൈൻ ആർട്സ് ക്ലബ് ഈരാറ്റുപേട്ട ഫെയ്‌സ് ജാഗ്രതാ സന്ദേശ യാത്ര സംഘടിപ്പിക്കും

ഈരാറ്റുപേട്ട :ഓഗസ്റ്റ് 15 ന് സംഘടിപ്പിക്കുന്ന ജാഥയിൽ മത വർഗീയ ദ്രുവീകരണം, ആവർത്തിച്ചു കൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങൾ, രാജ്യത്തെ വലിയ ദുരന്തമായേക്കാവുന്ന മുല്ലപ്പെരിയാർ ഡാം, ഇത്തരം വിഷയങ്ങളിൽ പഞ്ചായത്തു മുതൽ പാർലമെൻ്റ് വരെയുള്ള ഭരണ സംവിധാനങ്ങളുടെ അനങ്ങാപ്പാറ നയങ്ങളിൽ പ്രതിഷേധിച്ചു കൊണ്ടും, ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തുന്നതിനു പകരം ശരിയായ ബോധവൽക്കരണം നടത്തുന്നതിനുമായിട്ടാണ് ജാഥ. 2024 ഓഗസ്റ്റ് 15 വ്യാഴാഴ്ച രാവിലെ 8 മണിക്ക് ഫെയ്സ് ഓഫീസ് പരിസരത്ത് പ്രസിഡൻറ് സക്കീർ താപി ദേശീയ പതാക ഉയർത്തിക്കൊണ്ട് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് Read More…

general

മൂലമറ്റം സെൻറ് ജോർജ് സ്കൂൾ ജൂബിലി ; ക്വിസ് രജിസ്ട്രേഷൻ : ആഗസ്റ്റ് 18 വരെ

മൂലമറ്റം : സെൻറ് ജോർജ് യു.പി. സ്കൂൾ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി ആഗസ്റ്റ് 22 ന് രാവിലെ 10 മുതൽ എൽ.പി , യു.പി വിഭാഗങ്ങൾക്കായി സംസ്ഥാന തല ക്വിസ് മൽസരം നടത്തും. സംസ്ഥാനത്തെ ഏതു സിലബസിലുമുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം . ഓരോ വിഭാഗത്തിലെയും 1 , 2 , 3 സ്ഥാനക്കാർക്ക് യഥാക്രമം 3001 , 2001 , 1001 രൂപ കാഷ് അവാർഡുകളും മെമൻറ്റോയും സമ്മാനിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ ആഗസ്റ്റ് 18 വൈകിട്ട് 5 ന് Read More…

bharananganam

ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ 87 ലക്ഷം രൂപയുടെ ശുചിത്വ പദ്ധതികൾ നടപ്പിലാക്കും: രാജേഷ് വാളിപ്ളാക്കൽ

ഭരണങ്ങാനം: ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ 87 ലക്ഷം രൂപയുടെ ശുചിത്വ പദ്ധതികൾ നടപ്പിലാക്കുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണങ്ങാനം സെൻറ്. ലിറ്റിൽ ത്രേസ്യാസ് എൽ .പി സ്കൂളിൽ നിർമ്മിച്ച സ്ത്രീ സൗഹൃദ ശുചിമുറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണങ്ങാനം, കടനാട്, മീനച്ചിൽ പഞ്ചായത്തുകളിൽ ഉറവിട മാലിന്യ സംസ്കരണത്തിനായി ജി-ബിൻ, റിംഗ് കമ്പോസ്റ്ററുകൾ സ്ഥാപിക്കുകയും വിവിധ സ്കൂളുകളിൽ ശുചിത്വ സമുച്ചയങ്ങൾ നിർമ്മിക്കുകയും ചെയ്യും. സ്കൂൾ മാനേജർ ഫാദർ Read More…

Accident

ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം

പാലാ : ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരുക്ക്. പരുക്കേറ്റ ഓട്ടോ ഡ്രൈവർ എലിക്കുളം സ്വദേശി സുരേഷ് എൻ നായരെ (60) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 9 മണിയോടെ പൊൻകുന്നം – പാലാ റോഡിൽ ചീരാംകുഴി ക്കു സമീപമായിരുന്നു അപകടം

general

ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ സോഷ്യൽ സയൻസ് വിഭാഗം ഒരുക്കിയ ഫുഡ് ഫെസ്റ്റ് ശ്രദ്ധയമായി

ചെമ്മലമറ്റം: പന കുറുക്ക് മുതൽ ചേന പായസം വരെ ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ സോഷ്യൽ സയൻസ് വിഭാഗം ഒരുക്കിയ ഫുഡ് ഫെസ്റ്റ് ശ്രദ്ധയമായി. ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ യു പി വിഭാഗം സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഫുഡ് ഫെസ്റ്റ് നടത്തി. പുതുതലമുറ കണ്ടിട്ടാല്ലാത്ത പഴയ തലമുറകളുടെ ഇഷ്ടവിഭവങ്ങളായ പന കുറുക്ക് മുതൽ ചേന പായസംവരെ നാവിൽ തേനൂറും രുചിയായി അവ മാറി. വിദ്യാർത്ഥികൾക്കൊപ്പം രക്ഷിതാക്കളും മുത്തശ്ശൻമാരും മുത്തശ്ശിമാരും ചേർന്ന് വിഭവങ്ങൾ ഒരുക്കിയപ്പോൾ നാടൻ Read More…

weather

ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 12 ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. 12 ജില്ലകളിൽ ഇന്നും മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഈ ദിവസങ്ങളിൽ ഇടിമിന്നലോടും, കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. തുടർച്ചയായി മഴ ലഭിക്കുന്ന മലയോരമേഖലകളിൽ പ്രത്യേക ജാഗ്രത വേണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതകൾ കരുതിയിരിക്കണം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. കേരള തീരത്ത് Read More…