pala

അഡ്വ. ടി വി അബ്രാഹം അനുസ്മരണവും, അവാർഡു വിതരണവും നാളെ കൊഴുവനാലിൽ

പാലാ: കേരള രാഷ്ട്രീയമണ്ഡലത്തിലും പൊതുപ്രവർത്തന മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച് അകാലത്തിൽ നമ്മെ വിട്ടു കടന്നുപോയ യശ:ശരീരനായ അഡ്വ.ടി വി അബ്രാഹത്തിൻ്റെ അനുസ്മരണ സമ്മേളനവും വിദ്യാഭ്യാസ അവാർഡു വിതരണവും അഡ്വ. ടി വി അബ്രാഹം ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ നാളെ (ശനിയാഴ്ച) ഉച്ചകഴിഞ്ഞ് 3 മണിക്ക് കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്വാൻസ് ഹയർ സെക്കണ്ടറി സ്കൂൾ ഹാളിൽ നടക്കുമെന്ന് ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് അഡ്വ ഫ്രാൻസിസ് തോമസും സെക്രട്ടറി ഷിബു തെക്കേമറ്റവും അറിയിച്ചു. മാണി സി കാപ്പൻ എം എൽ Read More…

general

ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ

കല്ലൂപ്പാറ: കല്ലൂപ്പാറ ഗവ: ഹൈസ്കൂൾ അദ്ധ്യാപക രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. തിരുവല്ല ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കമ്മ്യൂണിറ്റി മെഡിസിൻ അർബൻ ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ പ്രൊഫ:ഡോ: സരിത സൂസൻ വർഗീസ് നയിച്ച ക്ളാസിൽ ലഹരി എന്താണ്? ലഹരി ഉപയോഗത്തിലൂടെ ഉണ്ടാകുന്ന സാമൂഹിക വിപത്തുകൾ, വിദ്യാഭ്യാസ മേഖലയിൽ ലഹരി ഉപയോഗം മൂലം ഇന്ന് നേരിടുന്ന പ്രശ്നങ്ങൾ, ആരോഗ്യ പ്രശ്നങ്ങൾ,വിവിധ ലഹരി അഡിക്ഷൻസ് മുതലായ വിഷയങ്ങൾ പ്രതിപാദിച്ചു. പി Read More…

erattupetta

ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ നിന്നും സ്ഥലം ലഭിക്കും: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

ഈരാറ്റുപേട്ട : ഈരാറ്റുപേട്ടയിൽ മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കുന്നതിന് നിർദ്ദേശിക്കപ്പെട്ടിരുന്ന പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിലുള്ള ഭൂമിയിൽ നിന്നും 50 സെന്റ് സ്ഥലം അനുവദിക്കുന്നതിന് തീരുമാനമായതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് സ്ഥലം അനുവദിക്കുന്നതിന് തീരുമാനമായത്. ഈരാറ്റുപേട്ടയിൽ മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കുന്നതിന് 2022-23 സാമ്പത്തിക വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ 10 കോടി രൂപ അനുവദിക്കപ്പെട്ടിരുന്നു. എന്നാൽ മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള സ്ഥലം ഈരാറ്റുപേട്ട പോലീസ് Read More…

erattupetta

കടുവാമൂഴി പിഎംഎസ്എ പൂക്കോയ തങ്ങൾ മെമ്മോറിയൽ എൽ പി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: കടുവാമൂഴി പിഎംഎസ്എ പൂക്കോയ തങ്ങൾ മെമ്മോറിയൽ എൽ പി സ്കൂളിൽ വിശ്വവിഖ്യാതനായ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിന് പിടിഎ ഭാരവാഹികൾ നേതൃത്വം നൽകി. ജീവിത ഗന്ധി ആയ അനുഭവങ്ങളാണ് ബഷീർ കൃതികളുടെ പ്രത്യേകത എന്നും ഇതിന് ഒരു കാലത്തും പ്രസക്തി നഷ്ടമാകുന്നില്ലെന്നും അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കവേ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ജ്യോതി ആർ അഭിപ്രായപ്പെട്ടു. ബഷീർ അനുസ്മരണ യോഗത്തിന് അധ്യാപകരായ Read More…

aruvithura

മാർ സ്ലീവാ മെഡിസിറ്റി അരുവിത്തുറ മെഡിക്കൽ സെൻ്ററിൻ്റെ നേതൃത്വത്തിൽ അരുവിത്തുറ അൽഫോൻസാ പബ്ലിക് സ്കൂളിൽ ബോധവൽക്കരണ സെമിനാർ നടത്തി

അരുവിത്തുറ : മാർ സ്ലീവാ മെഡിസിറ്റി അരുവിത്തുറ മെഡിക്കൽ സെൻ്ററിൻ്റെ നേതൃത്വത്തിൽ അരുവിത്തുറ അൽഫോൻസാ പബ്ലിക് സ്കൂളിൽ ബോധവൽക്കരണ സെമിനാർ നടത്തി. മഴക്കാല രോഗങ്ങൾ വിദ്യാർഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന വിഷയത്തിൽ ഫാമിലി മെഡിസിൻ വിഭാഗം ഫിസിഷ്യൻ ഡോ . സംഗീത.എസ് ക്ലാസ് നയിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ സൗമ്യ എഫ്.സി.സി അധ്യക്ഷത വഹിച്ചു.

general

കുട്ടികളുടെ നന്മയെ കരുതി അധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ല : ഹൈക്കോടതി

കുട്ടികളുടെ നന്മയെ കരുതി അധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് ഹൈക്കോടതി. വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ അച്ചടക്ക സംരക്ഷണവും പ്രധാനമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. മാർക്ക് കുറഞ്ഞതിനോ അച്ചടക്കത്തിന്‍റെ ഭാഗമായോ ചുമതലപ്പെട്ട അധ്യാപകൻ ശിക്ഷിക്കുന്നത് ബാലനീതി നിയമ ലംഘനമാകില്ലെന്ന ഹൈക്കോടതി വ്യക്തമാക്കി. എന്നാൽ, പെട്ടെന്നുണ്ടായ കോപത്തെത്തുടർന്ന് കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കും വിധം മർദിക്കുന്നത് അധ്യാപകന്‍റെ അവകാശമായി കണക്കാക്കാനാകില്ല. സാഹചര്യങ്ങളും ശിക്ഷയുടെ ആഴവും ഗൗരവവും കൂടി കണക്കിലെടുത്ത് മാത്രമേ ഇത്തരം സംഭവങ്ങളിൽ ക്രിമിനൽ കുറ്റം നിർണയിക്കാവൂ. മാർക്ക് കുറഞ്ഞതിന് വിദ്യാർഥിയെ ശിക്ഷിച്ച എറണാകുളം Read More…

kottayam

കമൽഹാസൻ്റെ ഇന്ത്യൻ 2 ദേശീയപതാക ദുരുപയോഗം ചെയ്തതിനെതിരെ പരാതി

കോട്ടയം: കമൽഹാസൻ നായകനാകുന്ന ഇന്ത്യൻ 2: സീറോ ടോളറൻസ് എന്ന സിനിമയുടെ പോസ്റ്ററുകളിൽ ഇന്ത്യൻ ദേശീയപതാക ദുരുപയോഗം ചെയ്തതിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ എബി ജെ ജോസ് മുഖ്യമന്ത്രി, ഡിജിപി, ഫിലിം സർട്ടിഫിക്കേഷൻ ബോർഡ് റീജണൽ ഓഫീസർ എന്നിവർക്കു പരാതി നൽകി. ഇന്ത്യൻദേശീയപതാകയിൽ യാതൊരുവിധ എഴുത്തുകളും പാടില്ലെന്ന് ദേശീയപതാക കൈകാര്യം ചെയ്യുന്നതിന് നിർമ്മിക്കപ്പെട്ട ചട്ടമായ ഫ്ലാഗ് കോഡ് ഓഫ് ഇന്ത്യ 2002 ലെ ദുരുപയോഗം വകുപ്പ് 5 സെക്ഷൻ 3.28 പ്രകാരം പറയുന്നു. സെക്ഷൻ 3. Read More…

general

ഡോ. വന്ദന കൊലക്കേസ്; പ്രതി സന്ദീപിന്‍റെ വിടുതൽ ഹർജി തള്ളി ഹൈക്കോടതി

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിന്‍റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി. കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കണമെന്ന പ്രതിയുടെ ആവശ്യം നേരത്തെ വിചാരണക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ ആയിരുന്നു ഹൈക്കോടതിയിലെ അപ്പീൽ. അപ്പീൽ തള്ളിയതോടെ വിചാരണയ്ക്കുളള തടസം നീങ്ങി. കേസിൽ പ്രതി സന്ദീപിനെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ട് റദ്ദാക്കി തന്നെ കേസിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു പ്രതിയുടെ ആവശ്യം. സന്ദീപിന്‍റെ ഹർജി നേരത്തെ വിചാരണക്കോടതിയും തള്ളിയിരുന്നു. ഇതിനെതിരെ ആയിരുന്നു ഹൈക്കോടതിയില്‍ Read More…

erattupetta

കള്ളനോട്ട് കേസിൽ മുഖ്യപ്രതി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

ഈരാറ്റുപേട്ട: കള്ളനോട്ട് കേസിൽ മുഖ്യപ്രതി ഉൾപ്പെടെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മുക്കാലി കക്കൂപ്പടി ഭാഗത്ത് തടിയൻ വീട്ടിൽ (പാലക്കാട് അരൂർ ഭാഗത്തെ ഫ്ലാറ്റിൽ ഇപ്പോൾ താമസം) അഷറഫ് റ്റി.സി (36), ആലത്തൂർ മേലോർകോട് ചിറ്റിലഞ്ചേരി ഭാഗത്ത് വട്ടോമ്പോടം വീട്ടിൽ ജെലീൽ.ജെ (41) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം അരുവിത്തുറയിൽ പ്രവർത്തിക്കുന്ന പ്രമുഖ ബാങ്കിന്റെ സിഡിഎമ്മിൽ നിന്നും കള്ളനോട്ടുകൾ കിട്ടിയതിനെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് Read More…

pala

വഞ്ചനാ കേസിൽ പ്രതിയായി വിചാരണ നേരിടുന്ന യു.ഡി.എഫ് എം.എൽ.എ.മാണി സി. കാപ്പൻ സ്ഥാനം ഒഴിയണം: എൽ.ഡി.എഫ്

പാലാ: വഞ്ചനാകേസിൽ പ്രതിയായി ഹൈക്കോടതി വിധി പ്രകാരം വിചാരണ നേരിടുന്ന യു.ഡി.എഫ് എം.എൽ.എ മാണി’ സി.കാപ്പൻ രാഷ്ടീയ ധാർമികതയും കീഴ് വഴക്കങ്ങളും അനുസരിച്ച് എം.എൽ.എ സ്ഥാനം ഉടൻ ഒഴിയണമെന്ന് എൽ.ഡി.എഫ് പാലാ നിയോജക മണ്ഡലം നേതൃസമ്മേളനം ആവശ്യപ്പെട്ടു. മറ്റ് നിരവധി കേസുകളിലും എം.എൽ.എയ്ക്ക് എതിരെ കേസുകൾ ഉള്ളതായി യോഗം ചൂണ്ടിക്കാട്ടി. സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതിയായ എം.എൽ.എ നാടിന് അപമാനമെന്ന് യോഗം ചൂണ്ടിക്കാട്ടി. ഹൈക്കോടതി വിധി മാനിച്ച് യു.ഡി.എഫ് എം.എൽ.എ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാളെ (വെള്ളി) Read More…