obituary

പെരുന്നിലം ചെറുവള്ളാത്ത് ഡോ. സി. എസ്. ദേവസ്യാ നിര്യാതനായി

അരുവിത്തുറ : പെരുന്നിലം ചെറുവള്ളാത്ത് ഡോ. സി. എസ്. ദേവസ്യാ (89) നിര്യാതനായി. മൃതസംസ്കാര ശുശ്രുഷകൾ നാളെ (10-07-2024) ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.

ramapuram

മാർ ആഗസ്തീനോസ് കോളേജിൽ മെറിറ്റ് ഡേ നടത്തി

രാമപുരം : ഉന്നത വിദ്യാഭ്യസരംഗത്തെ പ്രമുഖ സ്ഥാപനമായ രാമപുരം മാർ ആഗസ്‌തീനോസ് കോളേജിൽ മെറിറ്റ് ഡേ ആഘോഷിച്ചു. യൂണിവേഴ്സിറ്റി റാങ്ക് നേടിയ എഴ് വിദ്യാർത്ഥികളെയും ഫുൾ എ പ്ലസ് നേടിയ അമ്പത്തി രണ്ട് വിദ്യാർത്ഥികളെയും ഉന്നത വിജയം നേടിയ മറ്റ് വിദ്യാർത്ഥികളെയും, പത്താം ക്‌ളാസ്സിലും, പ്ലസ് ടു വിലും എല്ലാവിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ കോളേജ് സ്റ്റാഫ് അംഗങ്ങളുടെ മക്കളെയുംഅവാർഡ് നൽകി തദവസരത്തിൽ ആദരിച്ചു. കോളജ് മാനേജർ റവ ഫാ ബർക്കുമാൻസ് കുന്നുംപുറത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം Read More…

moonilavu

വലിയകുമാരമംഗലം സെന്റ്. പോൾസ് ഹൈസ്കൂളിലെ നല്ലപാഠം പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു

മൂന്നിലവ്: വലിയകുമാരമംഗലം സെന്റ് പോൾസ് ഹൈസ്കൂളിലെ ഈ വർഷത്തെ നല്ലപാഠം പ്രവർത്തനങ്ങൾ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ശ്രീ. എബി എമ്മാനുവേൽ പൂണ്ടിക്കുളം ഉദ്ഘാടനം ചെയ്തു. നിറയെ പച്ചപ്പ്, നിറയെ വായന, നിറയെ പുഞ്ചിരി എന്നതാണ് ഈ വർഷത്തെ ആപ്തവാക്യം. ഈ ആശയങ്ങൾ ഉൾകൊണ്ട് പൂന്തോട്ട നിർമ്മാണം, പച്ചക്കറി കൃഷി, റീഡിംഗ് റൂം സജ്ജീകരിക്കൽ, വിവിധ സന്നദ്ധ, കാരുണ്യ പ്രവർത്തനങ്ങൾ, മത്സരപരീക്ഷാ പരിശീലനം, ക്യാമ്പുകൾ, ടൂർ പ്രോഗ്രാമുകൾ, വിവിധ പ്രോജക്ടുകൾ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. Read More…

erattupetta

ലയൺസ് ക്ലബ് ഓഫ് ഈരാറ്റുപേട്ട 318 B 2024 – 25 ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രവർത്തന ഉദ്ഘാടനവും

ഈരാറ്റുപേട്ട: ലയൺസ് ക്ലബ് ഓഫ് ഈരാറ്റുപേട്ട 318 B 2024 – 25 ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രവർത്തന ഉദ്ഘാടനവും 2024 ജൂലൈ 7 ഞായർ വൈകിട്ട് 7:30 ന് ലയൺസ്‌ ക്ലബ്ബ് ഹാളിൽ നടന്നു സേവന പദ്ധതികളുടെ ഉദ്ഘാടനം PMJF Ln തോമസ് ജോസ് PDG നിർവഹിച്ചു. പ്രസിഡൻ്റ് Ln. ജോസ് മുറ്റത്താവളം അധ്യക്ഷത വഹിച്ചു. ഇൻസ്റ്റാലേഷൻ ഓഫീസർ PMJF Ln തോമസ് ജോസിൻ്റെ നേതൃത്വത്തിൽ Ln. സാജി തോമസ് പു റപ്പന്താനം പ്രസിഡൻ്റ്, Ln. Adv. Read More…

general

ലഹരി വിരുദ്ധ ദിനാചാരണം നടത്തി

പയ്യാനിത്തോട്ടം : പയ്യാനിത്തോട്ടം ഹോളി സ്പിരിറ്റ്‌ പബ്ലിക് സ്കൂളിൽ വിപുലമായ പരിപാടികളോടെ ലഹരി വിരുദ്ധ ദിനം ആചരിച്ചു. ലഹരിയ്ക്ക് എതിരായി എപ്പോഴും ജാഗ്രതയുള്ളവരായിരിക്കണമെന്ന് പ്രിൻസിപ്പൽ റവ. സി ആൽഫി കുട്ടികൾക്ക് നൽകിയ സന്ദേശത്തിൽ അറിയിച്ചു. വൈസ് പ്രിൻസിപ്പൽ റവ. സി സുനിതയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രചരണ റാലി നടത്തി. ലഹരി വിരുദ്ധ സന്ദേശം നൽകുന്ന സ്കിറ്റ്, ഡാൻസ്, പ്രസംഗങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിക്കുക ഉണ്ടായി.

poonjar

ഐ. വി. ദാസ് ദിനചാരണവും അമ്മ വായന പരിപാടിയും നടത്തി

പൂഞ്ഞാർ: പൂഞ്ഞാർ ശ്രീ അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാല പൂഞ്ഞാർ ഗവണ്മെന്റ് എൽ. പി. സ്കൂളുമായി ചേർന്ന് വായന പക്ഷാചരണസമാപനത്തിന്റെ ഭാഗമായി ഐ. വി. ദാസ് ദിനചാരണവും അമ്മ വായന പരിപാടി യും നടത്തി. ഹെഡ്‌മിസ്ട്രസ് സജിമോൾ എൻ. കെ. യുടെഅദ്ധ്യ ക്ഷതയിൽ ചേർന്ന യോഗം മംഗളം മുൻ ചീഫ് എഡിറ്റർ ശ്രീ. കെ. ആർ. പ്രമോദ് ഉത്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി വി. കെ. ഗംഗാധരൻ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് എം. കെ. വിശ്വനാഥൻ Read More…

general

ആന്റിവെനം നല്‍കുന്ന ആശുപത്രികളുടെ പേരുകള്‍ പ്രസിദ്ധീകരിക്കണം; മന്ത്രി വീണാ ജോര്‍ജ്

പാമ്പ് കടിയേറ്റവരുടെ ചികിത്സയ്ക്കായുള്ള ആന്റി സ്‌നേക്ക് വെനം നല്‍കുന്ന ആശുപത്രികളുടെ പേരുകള്‍ പ്രസിദ്ധീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ആശുപത്രികളുടെ പേരുകള്‍ പ്രസിദ്ധീകരിക്കണം. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. പാമ്പ് കടിയേറ്റാല്‍ വളരെപ്പെട്ടെന്ന് ആന്റിവെനം ചികിത്സ ലഭ്യമാക്കേണ്ടതുണ്ട്. അതിനാല്‍ പാമ്പ് കടിയേറ്റ് വരുന്നവര്‍ക്ക് അധിക ദൂരം യാത്ര ചെയ്യാതെ ആന്റിവെനം ലഭ്യമാക്കേണ്ടതുണ്ട്. താലൂക്ക് ആശുപത്രികള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള ആശുപത്രികളിലാണ് ആന്റീവെനം Read More…

general

ഇന്നും നാളെയും കടയടപ്പ് സമരം: റേഷൻ വിതരണം സ്തംഭിച്ചു

വേതന പരിഷ്കരണം ആവശ്യപ്പെട്ടു റേഷൻ വ്യാപാരികളുടെ ഭൂരിഭാഗം സംഘടനകളും ഇന്നും നാളെയുമായി കടയടപ്പ് സമരത്തിൽ. സംസ്ഥാനത്ത് റേഷൻ വിതരണം സ്തംഭിച്ചു. സിഐടിയു ഉൾപ്പെടെ 4 സംഘടനകൾ അടങ്ങിയ സംയുക്ത റേഷൻ കോഓർഡിനേഷൻ സമിതിയും എഐടിയുസിയുടെ നേതൃത്വത്തിലുള്ള കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷനും സമരത്തിനുണ്ട്. ഭക്ഷ്യ, ധന മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും റേഷൻ വ്യാപാരി സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. സംഘടന മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ: തുറന്നു പ്രവർത്തിക്കുന്ന മുഴുവൻ റേഷൻ കട ജീവനക്കാർക്കും മിനിമം വേതനം 30,000 Read More…

kottayam

വിദ്യാര്‍ത്ഥിനിക്ക് കണ്‍സഷന്‍ നല്‍കിയില്ല, സുഹൃത്തുക്കളുമായെത്തി സ്വകാര്യബസ് കണ്ടക്ടറെ മർദ്ദിച്ചു; കേസ്

കോട്ടയം: കോട്ടയത്ത് വിദ്യാര്‍ത്ഥി കണ്‍സെഷനുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ് കണ്ടക്ടർക്ക് മർദ്ദനമെന്ന് പരാതി. ബസില്‍ കയറി വിദ്യാര്‍ത്ഥിനിക്ക് എസ്‍ടി നല്‍കാത്തതിനെതുടര്‍ന്നുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് മർദ്ദനമേറ്റതെന്നാണ് പരാതി. കണ്ടക്ടറെ മർദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. യൂണിഫോമും കൺസെഷൻ കാർഡും ഇല്ലാതെ എസ് ടി ആവശ്യപ്പെട്ട വിദ്യാര്‍ത്ഥിനിയുടെ യാത്ര ചോദ്യം ചെയ്തതിനാണ് മർദ്ദനമെന്നാണ് ബസ് ജീവനക്കാരുടെ പരാതി. മാളിയേക്കര-കോട്ടയം റൂട്ടിലെ കണ്ടക്ടർ പ്രദീപിനാണ് മർദ്ദനമേറ്റത്. കണ്‍സെഷൻ ലഭിക്കാത്തതിനെ തുടര്‍ന്ന് പെൺകുട്ടി ബസിൽ നിന്ന് ഇറങ്ങിയ ശേഷം സുഹൃത്തുക്കളെ വിളിച്ചു കൊണ്ട് വന്നാണ് Read More…

erattupetta

കടുവാമുഴി പി എം എസ്എ പൂക്കോയ തങ്ങൾ മെമ്മോറിയൽ എൽപി സ്കൂളിൽ വായനാദിന മാസാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു

കടുവാമുഴി പി എം എസ്എ പൂക്കോയ തങ്ങൾ മെമ്മോറിയൽ എൽപി സ്കൂളിൽ ജൂൺ 19 മുതൽ ജൂലൈ 18 വരെയുള്ള തീയതികളിലായി നടക്കുന്ന വായനാദിന മാസാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തപ്പെട്ടു. പതിപ്പ് നിർമ്മാണം,കവി പരിചയം,ക്വിസ് മത്സരങ്ങൾ, കാവ്യോത്സവം തുടങ്ങിയ പരിപാടികൾ സ്കൂളിൽ പ്രവർത്തിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തപ്പെട്ടു. പി റ്റി എ -എം പി റ്റി എ ഭാരവാഹികളും രക്ഷകർത്താക്കളും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.