ഈരാറ്റുപേട്ട: ദുരന്തഭൂമിയായ വയനാടിന് കൈത്താങ്ങാകുവാൻ ഈരാറ്റുപേട്ട പൗരവലിയുടെ നേതൃത്വത്തിൽ അവശ്യസാധനകളുടെ ശേഖരണം ആരംഭിച്ചു. ഇതറിഞ്ഞ ഐദിൻ (വെള്ളൂപ്പറമ്പിൽ ഫസിലിൻ്റെ മകൻ) ഉമ്മിയ്ക്ക് ആപ്പിളിന്റെ ഫോൺ വാങ്ങിക്കുവാൻ വേണ്ടി സൂക്ഷിച്ചുവെച്ച ചില്ലറതുട്ടുകളുമായ് ഈരാറ്റുപേട്ട പൗരവലിയുടെ ഓഫീസിൽ എത്തുകയായിരുന്നു. തന്റെ കൈവശമുണ്ടായിരുന്ന ചില്ലറതുട്ടുകളെല്ലാം ഐദിൻ ഈരാറ്റുപേട്ട പൗരവലിയുടെ ഓഫീസിൽ നൽകി.
Month: November 2024
മഴ; സംസ്ഥാനത്ത് 6 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
സംസ്ഥാനത്ത് അതിതീവ്ര മഴ നാളെയും തുടരുമെന്ന കാലാവസ്ഥാ വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിൽ ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, തൃശ്ശൂര്‍, പത്തനംതിട്ട എറണാകുളം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. എറണാകുളം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, സ്വകാര്യ ട്യൂഷ൯ സെന്ററുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂലൈ 31 ന് അവധിയായിരിക്കുമെന്ന് കളക്ടര്‍ വ്യക്തമാക്കി. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. കണ്ണൂർ ജില്ലയിലും അങ്കണവാടികൾ മുതൽ പ്രൊഫഷണൽ കോളേജുകൾ Read More…
അരിപ്പാറയിൽ നന്ദിനി കുമാരൻ നിര്യാതയായി
മേലുകാവ് : അരിപ്പാറയിൽ നന്ദിനി കുമാരൻ (67) അന്തരിച്ചു. സംസ്‍കാരം നടത്തി. ഭർത്താവ് : പരേതനായ കുമാരൻ. മക്കൾ : ആശ, അനീഷ്, അനൂപ് ( സെക്രട്ടറി സിപിഐ എം കാഞ്ഞിരംകവല ബ്രാഞ്ച്). മരുമക്കൾ : ഷിജു, സിന്ധു.
കലാലയ ജീവതം ബുദ്ധിപരമായി ആസ്വദിക്കണം :നിഷാ ജോസ് കെ മാണി
അരുവിത്തുറ: കാലാലയ ജീവിതം ബുദ്ധിപരമായി ആസ്വദിക്കാൻ വിദ്യാർത്ഥികൾക്ക് കഴിയണമെന്ന് സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ നിഷാ ജോസ് കെ മാണി പറഞ്ഞു. ബുദ്ധിപരമായ തിരഞ്ഞെടുപ്പുകൾ നടത്താനുള്ള നിർണ്ണായ കാലഘട്ടമാണിതെന്നും ആരോഗ്യകരമായ സൗഹൃദങ്ങൾ കലാലയങ്ങളിൽ സൃഷ്ടിക്കപ്പടണമെന്നും നിഷാ ജോസ് കെ മാണി പറഞ്ഞു. അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ വനിതാ സെൽ ദക്ഷയുടെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അവർ. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് ബർസാർ ഫാ. ബിജു കുന്നക്കാട്ട്, കോളേജ് Read More…
ഈരാറ്റുപേട്ട പൗരാവലിയുടെ നേതൃത്വത്തിൽ ദുരന്തഭൂമിയിലേക്കുള്ള ആവശ്യ സാധനങ്ങളുടെ ശേഖരണം
ഈരാറ്റുപേട്ട പൗരാവലിയുടെ നേതൃത്വത്തിൽ ദുരന്തഭൂമിയിലേക്കുള്ള ആവശ്യ സാധനങ്ങളുടെ ശേഖരണം, വുഡ്ലാൻഡ് ഫർണിച്ചറിനുസമീപം കാർ ചോയ്സ് എന്ന സ്ഥാപനത്തിൽ ആരംഭിച്ചിട്ടുണ്ട്. നാളെ മുതൽ വാഹനം പുറപ്പെട്ട് തുടങ്ങും. 9447120471944780950194475158509947002880Car choice തോട്ടുമുക്ക് കോസ്വേ ഈരാറ്റുപേട്ട
ഓഗസ്റ്റ് രണ്ട് വരെയുള്ള എല്ലാ പി.എസ്.സി. പരീക്ഷകളും മാറ്റിവെച്ചു
കാലവര്‍ഷ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജൂലായ് 31 മുതല്‍ ഓഗസ്റ്റ് രണ്ട് വരെ പി.എസ്.സി. നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അതേസമയം, നേരത്തെ നിശ്ചയിച്ച അഭിമുഖങ്ങള്‍ക്ക് മാറ്റമില്ല. ദുരന്തബാധിത പ്രദേശങ്ങളില്‍നിന്ന് അഭിമുഖത്തില്‍ പങ്കെടുക്കാന്‍ പറ്റാത്തവര്‍ക്ക് മറ്റൊരവസരം നല്‍കുമെന്നും പി.എസ്.സി. വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ബുധനാഴ്ച (ജൂലായ് 31) നടത്താനിരുന്ന രണ്ടാമത് കോണ്‍വോക്കേഷന്‍ മറ്റൊരുദിവസത്തേക്ക് മാറ്റിവെച്ചു.
അതിശക്തമായ മഴ, കാറ്റ് സാധ്യത: കോട്ടയം ജില്ലയിൽ ഇന്ന് ഓറഞ്ച് അലെർട്ട്
കോട്ടയം: കോട്ടയം ജില്ലയിൽ ഇന്ന് (ചൊവ്വ, 2024 ജൂലൈ 30) അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് നിലവിലെ മഞ്ഞ അലെർട്ട് ഓറഞ്ച് അലെർട്ടായി ഉയർത്തി. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ ജോൺ കെ. സാമുവൽ അറിയിച്ചു.
കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പ്രവേശനത്തിനും, രാത്രിയാത്രയ്ക്കും , ഖനനത്തിനും വിലക്ക്
കോട്ടയം :ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകൾ ലഭിച്ചിരിക്കുന്നതിനാലും കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ,ഇല്ലിക്കൽകല്ല്, മാർമല അരുവി എന്നിവിടങ്ങളിലെ പ്രവേശനവും ഈരാറ്റുപേട്ട വാഗമൺ റോഡിലെ രാത്രികാലയാത്രയും ഓഗസ്റ്റ് നാലുവരെ നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയർപേഴ്‌സണായ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. ഖനനപ്രവർത്തനത്തിന് ഓഗസ്റ്റ് നാലുവരെ വിലക്ക്. ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകൾ ലഭിച്ചിരിക്കുന്നതിനാലും കോട്ടയം ജില്ലയിലെ Read More…
ദുരന്തഭൂമിയായി വയനാട്: മരണം 37 ആയി
വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 37 ആയി. ചൂരൽമല മേഖലയിൽ രക്ഷാപ്രവർത്തനം തുടരുന്നു. തകർന്ന വീടിനടിയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായി സംശയം. മരണ സംഖ്യ ഉയരുമെന്നാണ് സൂചനകള്‍. ചാലിയാർ തീരത്ത് നിന്ന് ഇതുവരെ ലഭിച്ചത് 11മൃതദേഹമാണ് ലഭിച്ചത്. ജില്ലാ ആശുപത്രിയിൽ 7 മൃതദേഹങ്ങളാണ് എത്തിയത്. നാല് മൃതദേഹങ്ങൾ ഇരുട്ടുകുത്തിയിൽ ചാലിയാറിൻ്റെ മറുകരയിലാണ്. ചാലിയാർ കടത്തി ഇക്കരക്ക് എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. മുണ്ടക്കൈ ട്രീവാലി റിസോർട്ടിൽ നാട്ടുകാരായ നൂറിലധികം Read More…
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വയനാട് ഉൾപ്പടെ വടക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. നാല് ജില്ലകളിൽ ഒറഞ്ച് അലർട്ടും അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള Read More…