പാലാ: കാറും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ മുഴൂർ സ്വദേശി ജീവൻ ജോസഫിനെ (31) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 9 മണിയോടെ മുഴൂർ ഭാഗത്ത് വച്ചായിരുന്നു അപകടം.
Month: January 2026
പ്രായപൂർത്തിയാകാത്ത പട്ടികജാതി പെൺകുട്ടിയെ പീഡിപ്പിച്ച ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 100 വർഷം തടവും 1.25 ലക്ഷം രൂപ പിഴയും
പ്രായപൂർത്തിയാകാത്ത പട്ടികജാതി പെൺകുട്ടിയെ പീഡിപ്പിച്ച ഗർഭിണിയാക്കിയ കേസിലെ പ്രതി കടനാട് നൂറുമല ഭാഗത്ത് മാക്കൽ ജിനു എം ജോയ് എന്നയാളെ 100വർഷം കഠിന തടവിനും 1.25 ലക്ഷം രൂപ പിഴയും ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (POCSO) ജഡ്ജ് ശ്രീമതി.റോഷൻ തോമസ് വിധിച്ചു. പ്രതി പിഴ അടച്ചാൽ 1. ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും പട്ടികജാതി പട്ടികവർഗ്ഗ അതിക്രമങ്ങൾ തടയൽ നിയമപ്രകാരവുമാണ് ശിക്ഷ വിധിച്ചത്. 24/ 3/ Read More…
ഗസ്റ്റ് ലക്ചറർ/ സോഫ്റ്റ്‌വെയർ ഡെവലപ്പർ ഒഴിവ്
ചേർപ്പുങ്കൽ ബിവിഎം ഹോളി ക്രോസ് കോളേജിലെ സോഷ്യൽ വർക്ക്, അനിമേഷൻ വിഭാഗങ്ങളിൽ ഗസ്റ്റ് ലക്ചറർ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ പി ജി യോഗ്യതയുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. പിഎച്ച്ഡി ഉള്ളവർക്കും നെറ്റ് യോഗ്യതയുള്ളവർക്കും മുൻഗണന നൽകും. സോഫ്റ്റ്‌വെയർ ഡെവലപ്പർ : സ്കിൽ ഹബ് വിഭാഗത്തിലേക്ക് സോഫ്റ്റ്‌വെയർ ഡവലപ്പറുടെ ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചു അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 15-07-2024 . കൂടുതൽ വിവരങ്ങൾക്ക് https://bvmcollege.com/career/
ജനസംഖ്യാ വർദ്ധനവ് പരിധികടക്കുന്നത് തടയപ്പെടണം: ഫ്രാൻസിസ് ജോർജ് എംപി
കോട്ടയം: യുവജനങ്ങൾ കൂടുതൽ ഉള്ളത് രാജ്യത്തിനു ഗുണകരമാണെങ്കിലും ജനസംഖ്യാ വർദ്ധനവ് പരിധികടക്കുന്നത് തടയപ്പെടണം എന്ന് അഡ്വ കെ ഫ്രാൻസിസ് ജോർജ് എംപി പറഞ്ഞു. വിഭവങ്ങളുടെ ഉപഭോഗത്തിലും, പുനരുപയോഗത്തിലും, മാലിന്യങ്ങളുടെ അളവുകുറക്കുന്നതിലും ശ്രദ്ധയൂന്നിക്കൊണ്ടു മാത്രമേ വർധിച്ച ജനസംഖ്യ ഉയർത്തുന്ന വെല്ലുവിളി നേരിടാൻ നമുക്ക് സാധിക്കൂ. പ്രകൃതി വിഭവങ്ങൾ അനാവശ്യമായി ചൂഷണം ചെയ്യുന്നതും പരിസ്ഥിതിക്ക് കോട്ടം വരുത്തുന്നതുമായ വികസന മാതൃകകളും ഭാവിയിൽ ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. രാമപുരം മാർ അഗസ്തീനോസ് കോളേജിൽ ആരോഗ്യവകുപ്പും ആരോഗ്യ കേരളവും ചേർന്ന് സംഘടിപ്പിച്ച Read More…
കാർഷിക പാക്കേജ് പ്രഖ്യാപിക്കണം: അഡ്വ. മോൻസ് ജോസഫ് എം.എൽ.എ
കോട്ടയം : മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ 300 പ്രത്യേക പ്രസ്താവനയിൽ കർഷകജനതയെ അവഗണിച്ചതിൽ കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ നിയമസഭയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ബജറ്റിന്റെ ഉപധനാഭ്യർത്ഥന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിക്ഷോഭവും കാലാവസ്ഥാവ്യതിയാനവും വിലത്തകർച്ചയും മൂലം തകർന്നു തരിപ്പണമായ കൃഷിക്കാരുടെ രക്ഷയ്ക്കും സംരക്ഷണത്തിനും വേണ്ടി ആശ്വാസ നടപടികൾ ഉണ്ടാകണമെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ പരിഗണിക്കാതിരുന്നത് തികച്ചും നിർഭാഗ്യകരമാണ്. രൂക്ഷമായ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സംസ്ഥാന സർക്കാർ പുതിയ കാർഷിക Read More…
അരുവിത്തുറ കോളേജിൽ ആഗോള ഊർജസ്വാതന്ത്ര്യ ദിനം ആചരിച്ചു
അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജ് കോളേജിലെ കെമിസ്ട്രി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ആഗോള ഊർജ്ജ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ആഗോള ഊർജ്ജ സ്വാതന്ത്ര്യത്തിനും സുസ്ഥിരതയ്ക്കും വേണ്ടിയുള്ള മുന്നേറ്റങ്ങളെ അനുസ്മരിക്കുന്ന നിനായാണ് ആഗോള ഊർജ്ജ സ്വാതന്ത്ര്യ ദിനം ആചരിച്ചത്. കോളേജ് പ്രിൻസിപ്പൽ ഡോ.സിബി ജോസഫ് ആഗോള ഉർജ്ജ സ്വാതന്ത്ര്യ ദിനഘോഷം ഉദ്ഘാടനം ചെയ്തു. ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും സുസ്ഥിര ഊർജ സ്രോതസ്സുകളിലേക്ക് മാറുന്നതിനുമുള്ള ശ്രമങ്ങൾ ഉണ്ടാവണമെന്ന് അദേഹം പറഞ്ഞു. ഉർജ്ജ സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയുടെ വെല്ലുവിളികൾ എന്ന വിഷയത്തിൽ Read More…
‘ഓര്‍മ്മ’ അന്താരാഷ്ട്രാ പ്രസംഗമത്സരം ഗ്രാൻ്റ് ഫിനാലെയ്ക്ക് നാളെ പാലായിൽ തുടക്കം; ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം: ഓര്‍മ്മ ഇന്റര്‍നാഷണല്‍ (ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്‍) ടാലന്റ് പ്രൊമോഷന്‍ ഫോറം നാളെ (12/07/2024) മുതൽ പാലായിൽ സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്രാ പ്രസംഗമത്സരത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഫോറം ചെയർമാൻ ജോസ് തോമസ്, സെക്രട്ടറി എബി ജെ ജോസ് എന്നിവർ അറിയിച്ചു. മത്സരം മൂന്നു ഘട്ടങ്ങൾ പൂർത്തീകരിച്ചശേഷമാണ് 12, 13 തീയതികളില്‍ പാലായിലെ സെന്റ് തോമസ് കോളേജ് ഇന്റഗ്രേറ്റഡ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് ഗ്രാന്‍ഡ് ഫിനാലെ നടക്കുന്നത്. 13ന് ഉച്ചകഴിഞ്ഞ് 2 ന് ലോകസഞ്ചാരി സന്തോഷ് Read More…
പ്ലസ് വൺ സീറ്റ് പ്രതിസന്ധി; അധിക ബാച്ചുകൾ അനുവദിച്ച് സംസ്ഥാന സർക്കാർ
പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിനായി അധിക ബാച്ചുകൾ അനുവദിച്ച് സംസ്ഥാന സർക്കാർ. ചട്ടം 300 അനുസരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സഭയിൽ പ്രത്യേക പ്രസ്താവന നടത്ത്. ബാച്ചുകൾ അനുവദിച്ചതോടു കൂടി പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കപ്പെടുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മലപ്പുറം ജില്ലയിൽ 120 അധിക ബാച്ചുകളും കാസർഗോഡ് ജില്ലയിൽ 18 സ്കൂളുകളിൽ 18 താൽക്കാലിക ബാച്ചും അനുവദിച്ചു. താൽക്കാലിക ബാച്ച് അനുവദിക്കുന്നതിൽ സർക്കാരിന് 14 കോടിയുടെ അധിക ബാധ്യത. മലപ്പുറം Read More…
അമ്പാറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
ഈരാറ്റുപേട്ട പാലാ റൂട്ടിൽ അമ്പാറയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കളത്തൂക്കടവ് കുന്നപ്പള്ളിൽ എബിൻ (23) ആണ് മരിച്ചത്. പാലാ റോഡിൽ അമ്പാറ അമ്പലം ജങ്ഷൻ സമീപം ഇന്ന് ഒൻപത് മണിയോടെയാണ് അപകടമുണ്ടായത്. ഭരണങ്ങാനത്ത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ എബിൻ ജോലിസ്ഥലത്തേയ്ക്ക് പോകും വഴിയാണ് അപകടം. ഈരാറ്റുപേട്ട ഭാഗത്തുനിന്നും വന്ന ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനടയിൽ പാലാ ഭാഗത്തുനിന്നും വന്ന കാറുമായി ഇടിക്കുകയായിരുന്നു.
വാഹന അപകടത്തിൽ പരിക്കേറ്റേ ഓട്ടോ ഡ്രൈവർ മരിച്ചു
പുഞ്ഞാർ: പൂഞ്ഞാറിൽ കഴിഞ്ഞ ഞായറാഴ്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നഡ്രൈവർ മരിച്ചു. പൂഞ്ഞാർ കുന്നോന്നി സ്വദേശി കുന്നേൽപരയ്ക്കാട്ട് വിനോദ് കുമാർ (57) മരിച്ചത്. പൂഞ്ഞാർ പാതാമ്പുഴ റൂട്ടിൽ കാട്ടറാത്ത് പാലത്തിനു സമീപമായിരുന്നു അപകടം. ഓട്ടോ ഇലക്ട്രിക് പോസ്റ്റിന് സമീപത്ത് കൂടി കയ്യാലയിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. വിനോദിന് ഗുരുതരമായി പരിക്കേറ്റ് ചേർപ്പുങ്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരവേ ഇന്ന് മരണത്തിന് കീഴടങ്ങി. പരേതരായ ഭാസ്ക്കരൻ സുമതി ദമ്പതികളുടെ മകനാണ് ഭാര്യ: പ്രീതി അമ്പലപ്പുഴ Read More…











