കോട്ടയം: വീടുകളിൽ ഒറ്റപ്പെട്ടുപോയ വയോജനങ്ങൾക്കായി ക്ഷേമപദ്ധതികൾ നടപ്പാക്കാൻ നടപടികൾ ആലോചനയിലുണ്ടെന്ന് കോട്ടയം ജില്ലാ കളക്ടർ ജോൺ വി. സാമുവൽ. ചുമതലയേറ്റശേഷം ജില്ലാ കളക്ടറുടെ ചേംബറിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മക്കളും ബന്ധുക്കളും വിദേശത്തായതിനാൽ വീടുകളിൽ ഒറ്റയ്ക്കായി പോകുന്ന വയോജനങ്ങളുടെ എണ്ണം മധ്യതിരുവിതാംകൂറിൽ, പ്രത്യേകിച്ചു കോട്ടയം ജില്ലയിൽ കൂടുതലാണ്. ഇവർക്കു വിനോദത്തിനും സ്വാന്തനചികിത്സയ്ക്കും വേണ്ടി സന്നദ്ധ സംഘടനകളുമായി ചേർന്നുള്ള പദ്ധതികളാണ് മനസിലുള്ളതെന്നു ജില്ലാ കളക്ടർ പറഞ്ഞു. കോട്ടയത്തിന്റെ വിനോദസഞ്ചാര വികസനപദ്ധതികളുമായി ബന്ധപ്പെട്ടും തെറ്റായ ശീലങ്ങളിൽനിന്നു യുവാക്കളെ മോചിപ്പിക്കുന്നതിനുമുള്ള പദ്ധതികൾ Read More…
Month: January 2026
ജോൺ വി. സാമുവൽ കോട്ടയം ജില്ലാ കളക്ടറായി ചുമതലയേറ്റു
കോട്ടയം : കോട്ടയത്തിൻ്റെ 49-ാമത് ജില്ലാ കളക്ടറായി ജോൺ വി. സാമുവൽ ഐ.എ.എസ്. ചുമതലയേറ്റു. കളക്ട്രേറ്റിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ബീന പി. ആനന്ദ്, സബ് കളക്ടർ ഡി. രഞ്ജിത്ത് ഐ.എ.എസ്., ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, ശിരസ്തദാർ എസ്.എൻ. അനിൽകുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. എ.ഡിഎമ്മിൽ നിന്നാണ് ചുമതലയേറ്റത്. 2015 ഐ.എ.എസ്. ബാച്ചുകാരനാണ്. തിരുവനന്തപുരം സ്വദേശിയാണ്. പിന്നാക്ക വികസന വകുപ്പ് ഡയറക്ടറായി പ്രവർത്തിച്ചു വരികെയാണ് കോട്ടയം ജില്ലാ കളക്ടറായി നിയമിതനായത്. ആലപ്പുഴ ജില്ലാ Read More…
ആൻ്റോ ആൻ്റണി എം.പിയ്ക്ക് കുന്നോന്നിയിൽ സ്വീകരണം നല്കി
കുന്നോന്നി: നാലാം തവണയും വൻപിച്ച ഭൂരിപക്ഷത്തോടെ പത്തനംതിട്ടയിൽ വിജയക്കൊടി പാറിച്ച പത്തനംതിട്ടയുടെ ജനനായകൻ ആൻ്റോ ആൻ്റണിക്ക് കുന്നോന്നി കമ്പനി ജംഗ്ഷനിൽ സ്വീകരണം നല്കി. സ്വീകരണ പരിപാടിയിൽ ലഭിച്ച നിവേദങ്ങൾക്ക് സത്യര നടപടിയുണ്ടാവുമെന്ന് എം.പി ഉറപ്പു നല്കി. സ്വീകരണ പരിപാടിയിൽ അഡ്വ. ജോമോൻ ഐക്കര, റോജി മുതിരേന്തിക്കൽ, ജോർജ് സെബാസ്റ്റ്യൻ, ജോജോ വാളിപ്ളാക്കൽ, എം.സി വർക്കി, ടോമി മാടപ്പള്ളിൽ, സണ്ണി കല്ലാറ്റ്, റെമികുളത്തിനാൽ, മേരി മുതലക്കുഴിയിൽ, അനീഷ് കീച്ചേരി, റ്റോമി വാളിപ്ലാക്കൽ, തങ്കച്ചൻ മാങ്കുഴയ്ക്കൽ, ജിമ്മി ജോസഫ്, കെ.എം Read More…
സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ജൂലൈ 24 മുതൽ
സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ ഒരു ഗഡു വിതരണം ബുധനാഴ്ച (ജൂലൈ 24) തുടങ്ങുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 1600 രൂപ വീതമാണ് ഗുണഭോക്താക്കൾക്ക് ലഭിക്കുക. ഇതിനായി 900 കോടി അനുവദിച്ചു. പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും അതാത് മാസം പെൻഷൻ വിതരണത്തിന് നടപടി സ്വീകരിക്കുമെന്ന് ഈവർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ മാർച്ച് മുതൽ അതാത് മാസം Read More…
എം ജെ ബേബി മറ്റത്തിലിന് നാടിൻ്റെ യാത്രാമൊഴി
പാലാ: കഴിഞ്ഞ ദിവസം അന്തരിച്ച അധ്യാപക ശ്രേഷ്ഠൻ എം ജെ ബേബി മറ്റത്തിലിന് നാടിൻ്റെ യാത്രാമൊഴി. ശിഷ്യരും സഹപ്രവർത്തകരുമടക്കം നൂറുകണക്കിനാളുകൾ പ്രണാമമർപ്പിക്കാൻ എത്തിയിരുന്നു. റിട്ടയർമെൻ്റിനു ശേഷം ദീർഘകാലമായി ലേബർ ഇന്ത്യയുടെ ചീഫ് എഡിറ്ററായി പ്രവർത്തിച്ചു വരികയായിരുന്നു. രാമപുരം സെൻ്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ പ്രധാനാധ്യാപകനായിട്ടാണ് വിരമിച്ചത്. സെൻ്റ് തോമസ് ഹൈസ്കൂൾ മരങ്ങാട്ടുപള്ളി, സെൻ്റ് മേരീസ് ഹൈസ്കൂൾ ഭരണങ്ങാനം, സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ പ്ലാശനാൽ, സെൻ്റ് തോമസ് ടി ടി ഐ പാലാ എന്നിവിടങ്ങളിൽ അധ്യാപകനായും പ്രവർത്തിച്ചിരുന്നു. മന്ത്രി റോഷി Read More…
മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ ഫുഡ് ആൻഡ് ബീവറേജ്‌സ് വിഭാഗത്തിന് ദേശീയ അംഗീകാരം
കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ ഫുഡ് ആൻഡ് ബീവറേജ്‌സ് വിഭാഗത്തിന് ദേശീയ അംഗീകാരം. “ഈറ്റ് റൈറ്റ് ക്യാമ്പസ്” അംഗീകാരവും, ഹൈജീൻ അംഗീകാരവുമാണ് ആശുപത്രിയുടെ ഫുഡ് ആൻഡ് ബീവറേജ്‌സ് വിഭാഗമായ “സിംഫണി” കരസ്ഥമാക്കിയത്. പൗരന്മാർ അവരുടെ ജോലിസ്ഥലത്ത് സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഫുഡ് സേഫ്റ്റി & സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഒരു സർട്ടിഫിക്കേഷൻനാണ് ഈറ്റ് റൈറ്റ് ക്യാമ്പസ്. ഇത് വഴി ആശുപത്രിയിലെ മെഡിക്കൽ പരിചരണത്തിനൊപ്പം, രോഗികളുടെയും ജീവനക്കാരുടെയും സന്ദർശകരുടെയും ആരോഗ്യകരമായ ഭക്ഷണരീതി പ്രോത്സാഹിപ്പിക്കുന്നതിനും പോഷകപ്രദവും Read More…
ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ സ്വകാര്യ ബില്ല് അവതരിപ്പിക്കും: അഡ്വ.ഹാരിസ് ബീരാൻ എം.പി
ഈരാറ്റുപേട്ട : ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സ്വകാര്യ ബില്ല് അടുത്ത പാർലമെൻറ് സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് അഡ്വ.ഹാരിസ് ബീരാൻ എം.പി. പറഞ്ഞു. ആൾകൂട്ട കൊലപാതകങ്ങളിലെ പ്രതികൾക്ക് തീവ്രവാദ കുറ്റങ്ങളിലേതുപോലെ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന വിധത്തിൽ നിയമനിർമാണം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.ഈരാറ്റുപേട്ട നഗരസഭ മുസ്ലിം ലീഗ് കമ്മിറ്റി ബറക്കാത്ത് മഹൽ ഓഡിറ്റോറിയത്തിൽ എം.പിക്ക് നൽകിയ പൗരസ്വീകരണത്തിന് നന്ദി പറഞ്ഞു കൊണ്ട് സംസാരിക്കുകയായിരുന്നു ഹാരിസ് ബിരാൻ എം.പി. കഴിഞ്ഞ രണ്ട് മോദി ഭരണത്തിൽ പ്രതിപക്ഷത്തെ Read More…
കരിപ്പായിൽ കെ. എം. ഇബ്രാഹിം നിര്യാതനായി
കാഞ്ഞിരപ്പള്ളി : ഇരുപത്തിയാറം മൈൽ കരിപ്പായിൽ കെ. എം. ഇബ്രാഹിം (87) അന്തരിച്ചു. ഭാര്യ : പരേതയായ ഹൗവ ബീവി. മക്കൾ: ഷംസുദ്ധീൻ, ഷാജഹാൻ, നൗഷാദ്, ഷൈല, ഷക്കീല. മരുമക്കൾ: റംല, സൈനബ, സലീന, നൗഷാദ്, അസ്സിയപ്പൻ. കബറടക്കം തിങ്കളാഴ്ച ( 22/06/2024) ഉച്ചക്ക് ഒന്നിന്കാഞ്ഞിരപ്പള്ളി നൈനാർ പള്ളിയിൽ.
കോഴിക്കോട്ട് നിപ്പ ബാധിച്ച് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു
മലപ്പുറത്ത് നിപ്പ ബാധിച്ച കുട്ടി മരിച്ചു. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ 14 വയസ്സുകാരനാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്കയച്ച സാംപിൾ ഫലം ഇന്നലെ പോസിറ്റീവ് ആയിരുന്നു. വെന്റിലേറ്ററിലായിരുന്നു കുട്ടി. സമ്പർക്കപ്പട്ടികയിലുള്ള 214 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഹൈറിസ്ക് വിഭാഗത്തിലായതിനാൽ ഇതിൽ 60 പേരുടെ സാംപിളുകൾ പരിശോധിക്കും. സമ്പർക്കം സംശയിക്കുന്ന 2 കുട്ടികളെ ഇന്നലെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസലേഷൻ വാർഡിലേക്കു മാറ്റി. നിപ്പ സ്ഥിരീകരിച്ച കുട്ടിക്ക് 10ന് Read More…
മലപ്പുറത്ത് 14 കാരന് നിപ; പൂനെ വൈറോളജി ലാബിലെ പരിശോധനാഫലവും പോസിറ്റീവ്
കോഴിക്കോട്ട് ചികിത്സയിലുളള മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14 കാരന് നിപ സ്ഥിരീകരിച്ചു. കോഴിക്കോടുളള വൈറോളജി ലാബിലെ പരിശോധനയിലും പൂനെ വൈറോളജി ലാബിലെ പരിശോധനയിലും നിപ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടർന്ന് ഇന്നലെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. ബന്ധുക്കൾ ആവശ്യപ്പെട്ടത് അനുസരിച്ച് കുട്ടിയെ മെഡിക്കൽ കോളേജിലേക്കു മാറ്റുമെന്നും മന്ത്രി അറിയിച്ചു. ജില്ലയിൽ ജാഗ്രതാ നിര്‍ദേശം നൽകി. മൂന്ന് കിലോമീറ്ററിൽ നിയന്ത്രണം ഏർപ്പെടുത്തും. മാസ്ക് Read More…










