പാലാ : ജൈവകൃഷി രീതിയും ശാസ്ത്രീയമാലിന്യ സംസ്കരണ മാതൃകയും സാധാരണ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്ന മാതൃകാ പ്രവർത്തനങ്ങൾക്ക് കേരള സോഷ്യൽ സർവ്വീസ് ഫോറം സമ്മാനിക്കുന്ന ഫാ. എബ്രാഹം മുത്തോലത്ത് സ്മാരക നാച്ച്വറൽ ഇക്കോളജി അവാർഡിന് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി അർഹമായി. കേരളത്തിലെ മുപ്പത്തിരണ്ടു രൂപതകളിലെ സോഷ്യൽ സർവ്വീസ് സൊസൈറ്റികളിൽ ഒന്നാമതെത്തിയാണ് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഈ നേട്ടം കൈവരിച്ചത്. കോട്ടയം അടിച്ചിറ ആമോസ് സെന്ററിൽ നടന്ന കേരള സോഷ്യൽ സർവ്വീസ് ഫോറം വാർഷിക ജനറൽ ബോഡി Read More…
Month: January 2026
അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിൽ കുട്ടികൾക്കായി യോഗ ക്ലാസ് സംഘടിപ്പിച്ചു
കൂട്ടിക്കൽ : അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിൽ കുട്ടികൾക്കായി യോഗ ക്ലാസ് സംഘടിപ്പിച്ചു. മികച്ച യോഗ പരിശീലകയും ആയുർവേദ ഡോക്ടർ മായ അൻവി ലൂയിസ് ക്ലാസ് നയിച്ചു. ശാരീരികവും മാനസികവുമായ ആരോഗ്യ നിലനിർത്താനും ഓക്സിജന്റെ അളവ് മെച്ചപ്പെടുത്താനും ഹൃദയമിടിപ്പ് നിയന്ത്രിക്കുവാനും വിഷാദത്തെ അകറ്റുവാനും ശാസകോശങ്ങളെ പൂർണ ശേഷിയിൽ യോഗ പരിശീലനം ഉപകരിക്കുന്നു. യോഗ കേവലം വ്യായാമം മാത്രമല്ല നമ്മളും ലോകവും പ്രകൃതിയും ഒന്നാണെന്നുള്ള തിരിച്ചറിവാണ് വേണ്ടത് എന്നും Dr. അൻവി ലൂയിസ് Read More…
രാമപുരം മാർ അഗസ്തീനോസ് കോളേജിൽ യോഗ ദിനാചരണം നടത്തി
രാമപുരം: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് മാർ അഗസ്തീനോസ് കോളേജിൽ എൻ. എസ്. എസ്. യൂണിറ്റിന്റെയും, യോഗക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ യോഗാദിനം ആചരിച്ചു. നിത്യജീവിതത്തിൽ യോഗയുടെ പ്രാധാന്യവും, ആവശ്യകതയും എന്നവിഷയത്തിൽ പ്രൊഫ. അഭിലാഷ് വി . സെമിനാർ നയിക്കുകയും വിദ്യാർഥികൾക്ക് യോഗ പരിശീലനം നൽകുകയും ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ജോയി ജേക്കബ് യോഗാദിനാചരണം ഉദ്‌ഘാടനം ചെയ്തു. .എൻ. എസ് എസ് കോർഡിനേറ്റർ മാരായ നിർമ്മൽ കുര്യാക്കോസ്, ഷീനാ ജോൺ തുടങ്ങിയവർ നേതൃത്വം നൽകി.
അടുക്കം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ടീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽഅന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി
അടുക്കം: അടുക്കം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ടീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽഅന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി. ടീൻസ് ക്ലബ് കൺവീനർ ബിന്ദുമോൾ എം ആർ പരിപാടികൾക്ക് നേതൃത്വം നൽകി. വിദ്യാർത്ഥി പ്രതിനിധി കുമാരി അപർണരാജ് യോഗ ദിന സന്ദേശം നൽകി. എച്ച് എം ഇൻ ചാർജ് യാസർ സലിം, സീനിയർ അസിസ്റ്റന്റ് ജസീന ജോസുകുട്ടി എന്നിവർ സംസാരിച്ചു.
വിദ്യാർത്ഥികൾ തങ്ങളുടെ അഭിരുചിയും താല്പര്യവും തിരിച്ചറിഞ്ഞ് പഠിക്കുകയും പ്രവർത്തിക്കുകയും വേണം: ജോസ് കെ മാണി എംപി
വാകക്കാട് : സാമൂഹിക വികസനത്തിന് ഉപയുക്തമാകുന്ന പ്രായോഗികമായ നൂതനാശയങ്ങൾ സമൂഹത്തിന് കൊടുക്കാൻ വിദ്യാർത്ഥികൾ പ്രാപ്തി നേടണമെന്ന് ജോസ് കെ മാണി എംപി. വിദ്യാർത്ഥികൾ തങ്ങളുടെ അഭിരുചിയും താല്പര്യവും തിരിച്ചറിഞ്ഞ് ശരിയായ മേഖല തെരഞ്ഞെടുത്ത് ആത്മാഥമായി പ്രവർത്തിച്ചുവെങ്കിൽ മാത്രമേ നല്ല വിജയം കൈവരിക്കാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. വാകക്കാട് സെന്റ് അൽഫോൻസാ ഹൈസ്കൂളിലെ മികവുത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്കൂളിലെ പൂർവവിദ്യാർത്ഥിയും ആർട്ടിഫിഷ്യൽ ആൻഡ് കമ്പ്യൂട്ടേഷണൽ Read More…
പനയ്‌ക്കപ്പാലം സ്വാമി വിവേകാനന്ദ വിദ്യാലയത്തിൽ അന്താരാഷ്ട്ര യോഗാ ദിനാചരണം
പനയ്‌ക്കപ്പാലം: പനയ്‌ക്കപ്പാലം സ്വാമി വിവേകാനന്ദ വിദ്യാലയത്തിൽ യോഗാ ദിനാചരണം നടന്നു. പനയ്‌ക്കപ്പാലം ടൗണിൽ നടന്ന കുട്ടികളുടെ യോഗ പ്രദർശനത്തിനും പൊതു സമ്മേളനത്തിലും വിദ്യാർത്ഥികളും രക്ഷകർത്താക്കളും പൊതുജനങ്ങളും പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ഷോൺ ജോർജ് പഞ്ചായത്ത് മെമ്പർമാരായ ശ്രീ സതീഷ് കെ ബി, ശ്രീ സുരേഷ് പി കെ, ശ്രീമതി ചിത്രാ സജി, എന്നിവർ സംസാരിച്ചു. ശാന്തിയോഗാശ്രമം ഭരണങ്ങാനം ഡയറക്ടർ യോഗാചാര്യ മോഹൻ ദാസ് യോഗ ദിന സന്ദേശം നൽകി.
ലോറിയിൽ സ്കൂട്ടർ ഇടിച്ച് അമൽ ജ്യോതി എൻജിനീയറിങ് കോളജ് വിദ്യാർത്ഥി മരിച്ചു
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പളളി- എരുമേലി റോഡിൽ 26ാം മൈലിന് സമീപം ഇന്ന് രാവിലെ സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ , സ്കൂട്ടർ യാത്രികനായ വിദ്യാർത്ഥി മരണപെട്ടു. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി, പെരുവന്താനം സ്വദേശി അമൽ ഷാജി കുളത്തുങ്കൽ (21 ) ആണ് മരണപ്പെട്ടത് . സംഭവ സ്ഥലത്ത് വെച്ച് തന്നെ അമൽ മരിച്ചു. അമൽ വീട്ടിൽ നിന്ന് കോളജിലേക്ക് പോകുകയായിരുന്നു. സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ എതിരെ വന്ന ലോറിയിൽ Read More…
അരുവിത്തുറ കോളേജിൽ വിപുലമായ യോഗാ ദിനാചരണം
അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജ് കോളേജ് ഐ ക്യു ഏ സി യുടെയും വിവിധ ഡിപ്പാർട്ടുമെൻ്റുകളുടെയും ആഭിമുഖ്യത്തിൽ വിപുലമായ യോഗാ ദിനാചരണങ്ങൾ നടന്നു. കോളേജ് ഐ ക്യു ഏ സി യുടെ അഭിമുഖ്യത്തിൽ നടന്ന യോഗാദിനാചരണം ചേർപ്പുങ്കൽ മാർ ശ്ലീവാ മെഡിസിറ്റിയിലെ അയുർവേദ വിഭാഗം ഫിസിഷ്യൻ ഡോ പൂജാ റ്റി അമൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് അഷ്ടയോഗാ ബോധവൽക്കരണവും പരിശീലന ക്ലാസ്സും നടന്നു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ്, ബർസാർ ഫാ. Read More…
നിയന്ത്രണം വിട്ട കാർ തിട്ടയിൽ ഇടിച്ച് പൊൻകുന്നം സ്വദേശികളായ 4 പേർക്ക് പരുക്ക്
പാലാ : നിയന്ത്രണം വിട്ട കാർ തിട്ടയിൽ ഇടിച്ച് 4 പേർക്ക് പരുക്ക്. പരുക്കേറ്റ പൊൻകുന്നം സ്വദേശികളായ ബാബു ( 67), ജോൺ (67), അന്നമ്മ (64) , ആൻട്രീസ ( 27) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10.30യോടെ പാലാ തൊടുപുഴ റൂട്ടിൽ കരിങ്കുന്നത്തിനു സമീപത്തു വച്ചാണ് അപകടമുണ്ടായത്. തൊടുപുഴയിൽ പോയി മടങ്ങി വന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.
അരുവിത്തുറ സെൻ്റ്.മേരീസിൽ യോഗ ദിനം ആചരിച്ചു
അരുവിത്തുറ: അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് അരുവിത്തുറ സെൻ്റ് മേരീസ് എൽ.പി. സ്കൂളിൽ കുട്ടികൾക്കായി യോഗക്ലാസ് സംഘടിപ്പിച്ചു. മികച്ച യോഗ പരിശീലക പ്രീതി ടീച്ചർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. യോഗയുടെ അനന്ത സാധ്യതകളേക്കുറിച്ച് കുട്ടികളോട് സംസാരിക്കുകയും, സ്കൂളിൽ യോഗ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികളുടെ സഹായത്തോടെ എല്ലാ കുട്ടികൾക്കും യോഗയിൽ പരിശീലനം നല്കുകയും ചെയ്തു. ഈ പരിശീലനം കുട്ടികൾക്ക് വലിയൊരു അനുഭവമായിരുന്നു.











