തീക്കോയി : ഗ്രാമപഞ്ചായത്തിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജപ്പെടുത്തുന്നതിന് ഗ്രാമപഞ്ചായത്ത് തലത്തിൽ അവലോകനം യോഗം ചേർന്നു. ജനപ്രതിനിധികൾ , പി എച്ച് സി, ഹോമിയോ, ആയുർവേദ മെഡിക്കൽ ഓഫീസർമാർ , ഇതര ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ആശാവർക്കർമാർ, അംഗനവാടി ജീവനക്കാർ , ആരോഗ്യ വോളണ്ടിയർമാർ എന്നിവരുടെ യോഗത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് രൂപരേഖ തയ്യാറാക്കി. ഗ്രാമപഞ്ചായത്തിൽ അഞ്ച് മേഖല അടിസ്ഥാനത്തിൽ പി.എച്ച്.സി, ആയുർവേദ, ഹോമിയോ ഡിപ്പാർട്ട്മെന്റുകൾ സംയുക്തമായി പ്രതിരോധ ക്യാമ്പ് സംഘടിപ്പിക്കും. ക്യാമ്പിൽ ആവശ്യമായ പ്രതിരോധ മരുന്നുകളും ബോധവൽക്കരണവും കൊതുക് Read More…
Month: July 2025
കോട്ടയം മണ്ഡലത്തിലെ കോടികളുടെ നികുതി പണ വിനിയോഗ ധൂർത്ത് വിജിലൻസ് അന്വേഷിക്കണം: ജി. ലിജിൻലാൽ
കോട്ടയം : ആ സൂത്രണവും ദീർഘവീക്ഷണവുമില്ലാതെ കോടികളുടെ നികുതി പണം പാഴാക്കിയുള്ള വികസനമാണ് കോട്ടയത്ത് നടക്കുന്നതെന്ന് ആകാശപാതയിലൂടെ തെളിത്തിരിക്കുകയാണെന്ന് ബി.ജെ. പി ജില്ലാ പ്രസിഡൻ്റ് ജി. ലിജിൻ ലാൽ ആരോപിച്ചു. കോട്ടയം പട്ടണത്തോട് ചേർന്നുളള കച്ചേരിക്കടവ് വാട്ടർ ഹബ്ബ്, കോടി മത രണ്ടാം പാലം, ബോട്ട് ജെട്ടി വികസനം ഇതെല്ലാം നികുതിപ്പണം ധൂർത്തടിച്ചതിന്റെ സംസാരിക്കുന്ന തെളിവുകളാണ്. കോട്ടയം മണ്ഡലത്തിൽ ആകാശപാത ഉൾപ്പടെ ഇത്തരത്തിലുള്ള ഭാവന ശൂന്യമായ പദ്ധതികളെ കുറിച്ചും ചെലവഴിച്ച കോടിക്കണക്കിന് രൂപയെ കുറിച്ചും വിശദവും സമഗ്രവുമായ Read More…
കേരളത്തിൽ ഉള്ളത് യുവജനങ്ങളെ ലക്ഷ്യം വച്ചുള്ള ലഹരി മാഫിയ സംഘങ്ങൾ : സി. ജോൺ കോട്ടയം നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി
ചങ്ങനാശേരി : കേരളത്തിൽ ഉള്ളത് യുവജനങ്ങളെ ലക്ഷ്യം വച്ചുള്ള ലഹരി മാഫിയ സംഘങ്ങളെന്നും, ചാസിൻ്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ രാജ്യത്തിന് തന്നെ മാതൃകയാണെന്നും നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി സി. ജോൺ. ലോക ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ചങ്ങനാശ്ശേരി സോഷ്യൽ സർവ്വീസ് സൊസൈറ്റിയൂടെയും കേന്ദ്ര സാമൂഹ്യ നീതി, ശാക്തീകരണ മന്ത്രാലയത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ലെവൽ കോ-ഓർഡിനേറ്റിംഗ് ഏജൻസിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ദിനാചരണ പരിപാടിയുടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോധവത്കരണത്തിൻ്റെ ഭാഗമായി നടത്തിയ വിളംബര ജാഥയുടെ Read More…
അരീക്കര സെന്റ് റോക്കീസ് സ്കൂളിൽ പ്രസംഗകളരി സംഘടിപ്പിച്ചു
അരീക്കര സെന്റ് റോക്കീസ് യൂ പി സ്കൂളിൽ പ്രസംഗകളരി സംഘടിപ്പിച്ചു. അരീക്കര സ്കൂൾ മാനേജർ ഫാ സ്റ്റാനി എടത്തിപറമ്പിൽ യോഗത്തിന് അധ്യക്ഷത വഹിച്ചു. ഉഴവൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും അരീക്കര വാർഡ് മെമ്പറുമായ ജോണിസ് പി സ്റ്റീഫൻ യോഗം ഉദ്ഘാടനം ചെയ്തു. പ്രസംഗകളരി എന്ന വിഷയത്തിൽ സെമിനാർ നയിച്ചു. സ്കൂൾ ഹെഡ്മിസ്ട്രെസ്സ് ശ്രീമതി ജിബിമോൾ മാത്യു,പി ടി എ പ്രസിഡന്റ് സിജോ ജെയിംസ്, എം പി ടി എ പ്രസിഡന്റ് രെഞ്ചു ജോയ്, കുമാരി തെരേസ പീറ്റർ Read More…
കോൺഗ്രസ് പ്രവർത്തകർ വാഴ നട്ട് പ്രതിഷേധിച്ചു
കോൺഗ്രസ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറവിലങ്ങാട് കുറുപ്പൻതറ റോഡിൽ ഉള്ള മുഴുവൻ കുഴികളും അടയ്ക്കണമെന്നാവിശപ്പെട്ടു വാഴ നട്ട് പ്രതിഷേധിച്ചു. ഈ റോഡിലുള്ള വലിയ കുഴികളിൽ വീണ് നിരവധി ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽ പെടുകയും എല്ലാ യാത്രകാർക്കും വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന സാഹചര്യത്തിൽ ആണ് കോൺഗ്രസ് പ്രവർത്തകർ ഇത്തരമൊരു പ്രതിഷേധo സംഘടിപ്പിച്ചത്. മുതിർന്ന കോൺഗ്രസ് നേതാവ് VU ചെറിയാൻ, ബിജു മൂലംകുഴ, Ajo അറക്കൽ, ജിൻസൺ ചെറുമല, ഷാജി പുതിയടം, സിബി ഓലിക്കൽ, ജോസഫ് ഇടശ്ശേരി, Read More…
മുണ്ടുപാലം സ്കൂളിനു സമീപം ട്രാൻസ്ഫോർമറിൽ വാഹനം ഇടിച്ച് വൈദ്യുതി വിതരണം തടസ്സപ്പെട്ടു
മുണ്ടുപാലം സ്കൂളിനു സമീപം ട്രാൻസ്ഫോർമറിൽ പുലർച്ചെ 4 മണിക്ക് വാഹനം ഇടിച്ച് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. വലിയ ശബ്ദത്തിൽ പൊട്ടിത്തെറിയും, തീയും ഉണ്ടായെങ്കിലും വാഹനത്തിലേക്ക് തീ പടരാതിരുന്നത് വലിയ അപകടം ഒഴിവാകാനിടയായി. തൃശൂർ നിന്നും പാഴ്‌സലുമായി വന്ന മിനി വാഹനമാണ് അപകടത്തിൽപെട്ടത്. ട്രാൻസ്ഫോർമർ സ്ഥാപിച്ചിരുന്ന രണ്ടുപോസ്റ്റുകളും ഒടിയുകയും വൈദ്യുത ലൈൻ പൊട്ടുകയും, ട്രാൻസ്ഫോർമറിലെ ഓയിൽ പുറത്തേക്ക് ഒഴുകയും ചെയ്തു. പോലിസും, കെ.എസ്.ഇ.ബി അധികൃതരും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. വാഹനത്തിലെ ഡ്രൈവർ പരുക്കുകൾ ഏൽകാതെ രക്ഷപെട്ടു.
കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കോട്ടയം: മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച ( 2024 ജൂൺ 27) ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു.
ഒരു മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ചു; വിതരണം നാളെ മുതൽ
സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ. ഒരു മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ചു. 9,000 കോടി രൂപയാണ് ക്ഷേ പെൻഷൻ വിതരണത്തിനായി അ നുവദിച്ചിരിക്കുന്നത്. ഇനി അഞ്ചു മാസത്തെ കുടിശികയാണ് ബാക്കിയുള്ളത്. 1600 രൂപ വീതമാണ് ഗുണഭോക്താക്കൾക്ക് ലഭിക്കുക. പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും.
കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പ്രവേശന വിലക്ക്
കോട്ടയം: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകൾ ലഭിച്ചിരിക്കുന്നതിനാലും കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി എന്നിവിടങ്ങളിലേയ്ക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട-വാഗമൺ റോഡിലെ രാത്രികാലയാത്രയും ജൂൺ 30 വരെ നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ കോട്ടയം ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉത്തരവായി. ഇടുക്കിയിൽ ഇന്നും രാത്രി യാത്രയ്ക്ക് നിരോധനം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ രാത്രി യാത്രയ്ക്ക് ഇന്നും നിരോധനം ഉണ്ടാകുമെന്ന് ജില്ലാ Read More…
മരത്തിന്റെ ശിഖരം മുറിക്കുന്നതിനിടെ വീണ് തൊഴിലാളി മരിച്ചു
അരുവിത്തുറ: മരത്തിന്റെ ശിഖരം മുറിക്കുന്നതിനിടെ തൊഴിലാളി വീണു മരിച്ചു. കൊണ്ടൂർ തെക്കേമഞ്ഞാക്കൽ ടി.കെ. കൃഷ്ണൻകുട്ടി (68) ആണ് മരിച്ചത്. ബുധനാഴ്ച ഒരു മണിയോടെ അയൽവാസിയുടെ മുറ്റത്തെ മാവിന്റെ വീടിനോട് ചേർന്ന് നിന്നിരുന്ന ശിഖരം മുറിക്കുന്നതിനിടെയാണ് അപകടം. ഉടൻതന്നെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പാല ജനറൽ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: പരേതയായ ലീലാമണി. മക്കൾ: ക്രണിഷ് കുമാർ, ടി.കെ. ലീന. സംസ്‌കാരം വ്യാഴാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.